വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കൽ

Share:


പ്രധാന കാര്യങ്ങൾ

 

  • ഒരു വസ്തുവിന്റെ ചുമരുകൾക്കുള്ളിലെ യഥാർത്ഥ ഉപയോഗപ്രദമായ പ്രദേശത്തെയാണ് കാർപെറ്റ് ഏരിയ എന്ന് പറയുന്നത്.
 
  • ബിൽറ്റ്-അപ്പ് ഏരിയയിൽ കാർപെറ്റ്, ചുമരുകൾ മറ്റ് ഘടനാപരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സ്ഥലം എന്നിവ ഉൾപ്പെടുന്നു.
 
  • കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം മൊത്തം ചെലവിനെയും വസ്തുവിന്റെ പ്രവർത്തനക്ഷമതയെയും ബാധിക്കുന്നു.
 
  • ഭവന നിർമ്മാണ തീരുമാനങ്ങൾ എടുക്കുന്നതിൽ ബിൽഡ്-അപ്പ് ഏരിയയും കാർപെറ്റ് ഏരിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.


കാർപെറ്റ് ഏരിയ, ബിൽഡ്-അപ്പ് ഏരിയ തുടങ്ങിയ പദങ്ങൾ ഒരു സ്ഥലത്തിന്റെ വിവിധ വശങ്ങളെ വിവരിക്കുന്നു. വീടിന്റെ ഉപയോഗക്ഷമതയെ സ്വാധീനിക്കുന്നതിനാൽ ഈ പദങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാർപെറ്റ്, ബിൽഡ്-അപ്പ് ഏരിയകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ, അവയുടെ പ്രാധാന്യം, അവ എങ്ങനെ ഫലപ്രദമായി കണക്കാക്കാം എന്നിവ ഈ ഭാഗത്തു പരാമർശിക്കുന്നു.

 

 


എന്താണ് ബിൽറ്റ്-അപ്പ് ഏരിയയും കാർപെറ്റ് ഏരിയയും?

കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യുന്നതിനുമുമ്പ്, ഈ പദങ്ങൾ നിർവചിക്കേണ്ടത് പ്രധാനമാണ്:

 

കാർപെറ്റ് ഏരിയ എന്നതിന്റെ അർത്ഥം:

ഒരു വസ്തുവിന്റെ ചുമരുകൾക്കുള്ളിലെ ഉപയോഗപ്രദമായ മൊത്തം സ്ഥലമാണിത്. ചുമരുകളുടെ കനം, ബാൽക്കണി, ടെറസ് അല്ലെങ്കിൽ മറ്റ് വിപുലീകരിക്കപ്പെട്ട അധിക സ്ഥലം എന്നിവ ഇതിൽ നിന്ന് ഒഴിവാക്കുന്നു. പേരുപോലെതന്നെ, നിങ്ങൾക്ക് ഒരു പരവതാനി വിരിക്കാൻ കഴിയുന്ന സ്ഥലമാണ് ഇത്.

 

ബിൽറ്റ്-അപ്പ് ഏരിയയുടെ അർത്ഥം:

കാർപെറ്റ് ഏരിയ ഉൾപ്പെടെ ഭിത്തികളുടെ കനവും ബാൽക്കണി, ടെറസ് അല്ലെങ്കിൽ മറ്റ് വിപുലീകരിക്കപ്പെട്ട അധിക സ്ഥലവും ചേർന്നതാണ് ബിൽറ്റ്-അപ്പ് ഏരിയ. ലളിതമായി പറഞ്ഞാൽ, ഭൗതികമായി നിർമ്മിച്ച ആകെ വിസ്തീർണ്ണമാണിത്.

 

കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് വസ്തുവിന്റെ മൂല്യം വിലയിരുത്താൻ സഹായിക്കും.

 

 

കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം

 

1. അളവിന്റെ വ്യാപ്തി:

 

  • കാർപെറ്റ് ഏരിയ എന്നത് ബിൽറ്റ്-അപ്പ് ഏരിയക്കുള്ളിലെ സ്ഥലം മാത്രമാണ്.
 
  • ബിൽറ്റ്-അപ്പ് ഏരിയയിൽ കാർപെറ്റ്, ഭിത്തികൾ, അധിക ഇടങ്ങൾ തുടങ്ങിയ ഘടനാപരമായ ഘടകങ്ങൾ ഉൾപ്പെടുന്നു.

 

2. ഉപയോഗം:

 

  • ഫർണിച്ചറുകൾ സ്ഥാപിക്കാൻ കഴിയുന്ന യഥാർത്ഥ ഉപയോഗപ്രദമായ സ്ഥലത്തെയാണ് കാർപെറ്റ് ഏരിയ സൂചിപ്പിക്കുന്നത്.
 
  • ബിൽറ്റ്-അപ്പ് ഏരിയയിൽ മൊത്തം സ്ഥലത്തിന്റെ ഒരു പൂർണ്ണ രൂപം ലഭിക്കും.

 

3. വിലനിർണ്ണയത്തിലെ സ്വാധീനം:

 

  • കെട്ടിടങ്ങളുടെ വില പലപ്പോഴും ബിൽഡ്-അപ്പ് ഏരിയയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്, ഇത് കാർപെറ്റ് ഏരിയയെ മാത്രം അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയത്തേക്കാൾ ഉയർന്ന ചെലവിലേക്ക് നയിച്ചേക്കാം.

 

 

കാർപെറ്റ് ഏരിയയുടെയും ബിൽറ്റ്-അപ്പ് ഏരിയയുടെയും പ്രാധാന്യം

ബിൽറ്റ്-അപ്പ് ഏരിയയും കാർപെറ്റ് ഏരിയയും തമ്മിലുള്ള വ്യത്യാസം നിരവധി കാരണങ്ങളാൽ നിർണായകമാണ്:

 

1. ചെലവ് കണക്കുകൂട്ടൽ: ബിൽറ്റ്-അപ്പ് ഏരിയയുടെ അർത്ഥം അറിയുന്നത് വസ്തുവിന്റെ വില കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നു, കാരണം മിക്ക ഭൂസമ്പത്ത് ഇടപാടുകളും ഈ പ്രദേശത്തെ(ബിൽറ്റ്-അപ്പ്) അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. ഞങ്ങളുടെ ഭവന നിർമ്മാണ ചെലവ് കണക്കാക്കൽ ടൂൾ പരീക്ഷിക്കൂ.

2. സ്ഥല ആസൂത്രണം: സ്ഥല ആസൂത്രണത്തിനും ഫർണിച്ചർ ക്രമീകരണത്തിനും കാർപെറ്റ് ഏരിയ കൂടുതൽ പ്രസക്തമാണ്, അതേസമയം ബിൽറ്റ്-അപ്പ് ഏരിയ ഘടനാപരമായ ഘടകങ്ങൾ ഉൾപ്പെടെ മൊത്തം വിസ്തൃതിയുടെ ഒരു അവലോകനം നൽകുന്നു.

3. നിക്ഷേപ തീരുമാനങ്ങൾ: കാർപെറ്റ് ഏരിയയും ബിൽറ്റ്-അപ്പ് ഏരിയയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് വാങ്ങൽ തീരുമാനങ്ങളെയും, നിക്ഷേപകർക്കും വാങ്ങുന്നവർക്കും ഭാവിയിലെ പുനർവിൽപ്പന മൂല്യത്തെയും സ്വാധീനിക്കും.

 

 

കാർപെറ്റ് ഏരിയ, ബിൽറ്റ്-അപ്പ് ഏരിയ, സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ എന്നിവ എങ്ങനെ കണക്കാക്കാം?

ബിൽറ്റ്-അപ്പ് ഏരിയയും കാർപെറ്റ് ഏരിയയും കൃത്യമായി വിലയിരുത്തുന്നതിന്:

 

1. കാർപെറ്റ് ഏരിയ: ഓരോ മുറിയുടെയും നീളവും വീതിയും അളന്ന് ഗുണിച്ചാൽ ആകെ ഉപയോഗയോഗ്യമായ സ്ഥലം ലഭിക്കും.

2. ബിൽറ്റ്-അപ്പ് ഏരിയ: ചുമരുകൾ, ബാൽക്കണികൾ, മറ്റ് ഘടനാപരമായ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന സ്ഥലത്തേക്ക് കാർപെറ്റ് ഏരിയ കൂടെ ചേർക്കുക.

3. സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ: ഇതിൽ ബിൽറ്റ്-അപ്പ് ഏരിയയും ലോബി, പടിക്കെട്ടുകൾ, ലിഫ്റ്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളുടെ ആനുപാതികമായ വിഹിതവും ഉൾപ്പെടുന്നു.

 

ലഭ്യമായ ആകെ സ്ഥലത്തിന്റെ അളവ് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്നുവെന്ന് ഈ കണക്കുകൂട്ടലുകൾ ഉറപ്പാക്കുന്നു.



 

കാർപെറ്റ്, ബിൽറ്റ്-അപ്പ് ഏരിയകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകമാണ്. കാർപെറ്റ് ഏരിയ ഉപയോഗയോഗ്യമായ സ്ഥലത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബിൽറ്റ്-അപ്പ് ഏരിയ മൊത്തം സ്ഥലത്തിന്റെ കൂടുതൽ സമഗ്രമായ കാഴ്ച നൽകുന്നു. വസ്തുവിന്റെ മൂല്യനിർണ്ണയം, ചെലവ് കണക്കുകൂട്ടൽ, സ്ഥല ആസൂത്രണം എന്നിവയിൽ കാർപെറ്റ്, ബിൽറ്റ്-അപ്പ് ഏരിയകൾ പ്രധാനമാണ്.




സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

 

11) ബിൽറ്റ്-അപ്പ് ഏരിയയിൽ ഒരു ബാൽക്കണി ഉൾപ്പെടുമോ?

അതെ, ബിൽറ്റ്-അപ്പ് ഏരിയയിൽ ബാൽക്കണി ഉൾപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കാർപെറ്റ് ഏരിയ ഇതിൽ ഉൾപ്പെടുന്നില്ല.

 

2) എന്താണ് റേറ(RERA) കാർപെറ്റ് ഏരിയ?

റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) ആക്ട് അനുസരിച്ച്, ഒരു അപ്പാർട്ട്മെന്റിന്റെ ചുമരുകൾക്കുള്ളിലെ ഉപയോഗയോഗ്യമായ മൊത്തം പ്രദേശമാണ് റേറ(RERA) കാർപെറ്റ് ഏരിയ.

 

3) കാർപെറ്റ് ഏരിയയെ ബിൽറ്റ്-അപ്പ് ഏരിയയാക്കി മാറ്റുന്നത് എങ്ങനെയാണ്?

കാർപെറ്റ് ഏരിയയെ ബിൽറ്റ്-അപ്പ് ഏരിയയാക്കി മാറ്റാൻ, കാർപെറ്റ് ഏരിയയിലേക്ക് ചുമരുകളുടെ കനവും ബാൽക്കണി പോലുള്ള അധിക ഇടങ്ങളും കൂട്ടിച്ചേർക്കുക.

 

4) ബിൽറ്റ്-അപ്പ് ഏരിയയിൽ എല്ലാ നിലകളും ഉൾപ്പെടുമോ?

ഇല്ല, ബിൽറ്റ്-അപ്പ് ഏരിയ സാധാരണയായി നിർദ്ദിഷ്ട നിലയെയോ യൂണിറ്റ് വിസ്തീർണ്ണത്തെയോ സൂചിപ്പിക്കുന്നു, വ്യക്തമാക്കിയിട്ടില്ലെങ്കിൽ എല്ലാ നിലകളും ഇതിൽ കൂട്ടിച്ചേർക്കപ്പെടുന്നില്ല.

 

5) എന്താണ് മൊത്തം ബിൽറ്റ്-അപ്പ് ഏരിയ?

ഓരോ നിലയും, ചുമരുകളും, ബാൽക്കണികളും, മറ്റ് വിപുലീകരണങ്ങളും ഉൾപ്പെടെ എല്ലാ ബിൽറ്റ്-അപ്പ് സ്ഥലങ്ങളുടെയും ആകെത്തുകയാണ് മൊത്തം ബിൽറ്റ്-അപ്പ് ഏരിയ.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....