ഇന്ത്യയിൽ ചെയ്യുന്ന കൺസ്ട്രക്ഷനുകൾക്ക് ഡീപ്പ് ഫൗണ്ടേഷനോ, ഷാലോ ഫൗണ്ടേഷനോ തീരുമാനിക്കുമ്പോൾ, നിരവധി പ്രധാന ഘടകങ്ങൾ പരിഗണിക്കണം, അവയിൽ ചിലത് ഇതാ:
1. മണ്ണിന്റെ വിശകലനം: അനുയോജ്യമായ ഫൗണ്ടേഷൻ തരം തീരുമാനിക്കുന്നതിന് മണ്ണിന്റെ പ്രൊഫൈലും, ഭാരം താങ്ങാനുള്ള ശേഷിയും മനസ്സിലാക്കുക.
2. പ്രോജക്ടിന്റെ ലോഡ് സംബന്ധിയായ ആവശ്യകതകൾ: ഡീപ്പ് ഫൗണ്ടേഷൻ ആവശ്യമാണോ എന്ന് നിശ്ചയിക്കാൻ പ്രതീക്ഷിക്കുന്ന ലോഡിനെ പറ്റി വിലയിരുത്തൽ നടത്തണം.
3. ചെലവ് ചെയ്യുന്നതിനുള്ള പരിഗണനകൾ: മെറ്റീരിയലുകൾ, അധ്വാനം, ഉപകരണങ്ങൾ, നിർമ്മാണ സമയം എന്നിവയുൾപ്പെടെ രണ്ട് ഫൗണ്ടേഷൻ തരത്തിനും വരാവുന്ന സാമ്പത്തിക ചെലവിനെ തുലനം ചെയ്തു നോക്കുക.
4. പാരിസ്ഥിതിക സാഹചര്യങ്ങൾ: ഉത്ഖനനവും കൺസ്ട്രക്ഷൻ പ്രവർത്തനങ്ങളും പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കണക്കിലെടുക്കുക.
5. സ്ട്രക്ചറിന്റെ ഡിസൈൻ: ലോഡുകളുടെയും ഡിസൈനിന്റെയും സ്വഭാവവും വലിപ്പവും പൊതുവെ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു.
6. റെഗുലേറ്ററി അംഗീകാരം: പ്രാദേശിക കെട്ടിട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തൽ.
7. വിദഗ്ധരുമായുള്ള കൺസൾട്ടേഷൻ: കൺസ്ട്രക്ഷൻ സൈറ്റിന്റെ സവിശേഷമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ജിയോ ടെക്നിക്കൽ എഞ്ചിനീയർമാരിൽ നിന്നും ഫൗണ്ടേഷൻ വിദഗ്ധരിൽ നിന്നും ഉപദേശം തേടൽ.