ഡയറക്ടർമാരുടെ ബോർഡ്

Mr. Kumar Mangalam Birla

ശ്രീ. കുമാർ മംഗളം ബിർള

ചെയർമാൻ ,
അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ്.

48.3 ബില്യൺ ആസ്തിയുള്ള മൾട്ടിനാഷണൽ ആദിത്യബിർള ഗ്രുപ്പിന്റെ ചെയർമാൻ ശ്രീ. കുമാർ മംഗളം ബിർളായാണ്. ഇത് ആറ് ഭൂഖണ്ഡങ്ങളിലായുള്ള 35 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള പ്രവർത്തനങ്ങളിൽ നിന്നാണ് ഇവരുടെ 50% ത്തിനു മുകളിലുള്ള വരുമാനം ലഭ്യമാകുന്നത്.

Mrs. Rajashree Birla

ശ്രീമതി.രാജശ്രീ ബിർള

നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ

ശ്രീമതി. രാജശ്രീ ബിർള എല്ലാ പ്രധാന ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികളുടെയും ഡയറക്ടർ ആണ്.കമ്യൂണിറ്റി ഇനിഷ്യേറ്റവുകൾക്കുള്ള ആദിത്യ ബിർള സെന്ററിന്റെ ചെയർപേഴ്‌സൺ ആയും ആദിത്യ ബിർള മാനേജ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർപേഴ്‌സൺ ആയും സേവനമനുഷ്ഠിക്കുന്നു.

Ms Alka Bharucha

മിസ് അൽക്ക ബറൂച്ച

ഇൻഡിപെൻഡന്റ് ഡയറക്ടർ

മിസ്. അൽക്ക ബാച്ചുറ ,അവരുടെ കരിയർ തുടങ്ങിയത് മുല്ല &മുല്ല & ക്രൈഗി ബ്ലന്റ്റ് & ക്യാരെ എന്നതിൽ നിന്നാണ്, 1992 ൽ അമർചന്ദ് & മംഗൾദാസിൽ പങ്കാളിയായി ചേരുകയും ചെയ്തു. 2008 ൽ അവരാ തുടങ്ങിയ ബാർച്ചുവ & പാർട്നെഴ്സ്, തുടക്കം മുതൽ തന്നെ ലണ്ടനിലെ ആർ എസ് ജി കൺസൾട്ടിങ് മുഖേനെ ഇന്ത്യയിലെ മുൻനിരയിലെ പതിനഞ്ച് സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്നു. വർഷങ്ങളായി, ചേമ്പേഴ്‌സ് ഗ്ലോബൽ, ലീഗൽ 500 ,ഹൂസ് ഹു ലീഗൽ എന്നിവയ്ക്കിടയിൽ ഇന്ത്യയിലെ മുൻനിര അഭിഭാഷകരിൽ ഒരാളാണ്. ബചൂര & പാർട്നെഴ്‌സിൽ അൽക്ക ട്രാൻസാക്ഷൻ പ്രവർത്തങ്ങളുടെ അധ്യക്ഷ വഹിക്കുന്നു. അവരുടെ പ്രധാന പ്രവർത്തനമേഖലകൾ ലയങ്ങൾ, സംയുക്ത സംരംഭങ്ങൾ , പ്രൈവറ്റ് ഇക്വിറ്റി, ബാംങ്കിംഗ്‌ & ഫിനാൻസ് എന്നിവയാണ്. പവർ, ലോജിസ്റ്റിക്സ് കൂടാതെ ഫിനാൻഷ്യൽ സർവീസ് ക്ലയന്റുകളെയും കൈകാര്യം ചെയ്യുന്നതിന് അൽക്കയ്ക്ക് പ്രത്യേക പരിശീലനമുണ്ട്. റിടൈൽ, ഡിഫൻസ് കൂടാതെ നിര്മ്മാണ മേഖലകളിലേക്ക് വിവിധ രാജ്യങ്ങളിലുള്ള കോപ്പർപറേഷനുകളെ പ്രതിനിധീകരിക്കുന്നതിന്നതിലും അവർ ക്രിയാത്മകമായി പ്രവർത്തിക്കുന്നു.

Mrs. Sukanya Kripalu

ശ്രീമതി സുകന്യ കൃപാലു

സ്വതന്ത്ര ഡയറക്ടർ

ശ്രീമതി സുകന്യ കൃപാലു സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദധാരിയും കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ പൂർവ്വ വിദ്യാർത്ഥിയുമാണ്. മാർക്കറ്റിംഗ്, തന്ത്രം, പരസ്യംചെയ്യൽ, മാർക്കറ്റ് ഗവേഷണം എന്നിവയിൽ അവൾ പ്രത്യേകത പുലർത്തുന്നു. നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്, കാഡ്ബറി ഇന്ത്യ ലിമിറ്റഡ്, കെല്ലോഗ്സ് ഇന്ത്യ തുടങ്ങിയ പ്രമുഖ കോർപ്പറേറ്റുകളുമായി പ്രവർത്തിക്കുന്നത് അവളുടെ അനുഭവത്തിൽ ഉൾപ്പെടുന്നു. ക്വാഡ്ര അഡ്വൈസറിയുടെ സിഇഒ കൂടിയായിരുന്ന അവർ ഇപ്പോൾ സുകന്യ കൺസൾട്ടിംഗിൽ ഡയറക്ടറാണ്.

Mr. K. K. Maheshwari

ശ്രീ കെ.കെ മഹേശ്വരി

വൈസ് ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറും

ആദിത്യ ബിർള ഗ്രൂപ്പിൽ വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ മഹേശ്വരി, മൾട്ടി ബിസിനസ്, മൾട്ടി-ജിയോഗ്രഫി, മൾട്ടി കൾച്ചറൽ എക്സ്പോഷർ എന്നിവ കൊണ്ടുവരുന്നതിൽ മുന്നിൽ നിന്നു, കൂടാതെ ഗ്രൂപ്പിലുടനീളം വിവിധ റോളുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. യോഗ്യത പ്രകാരം ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ഇദ്ദേഹത്തിന്, ഏകദേശം 38 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്, അതിൽ 3 പതിറ്റാണ്ടിലേറെ ആദിത്യ ബിർള ഗ്രൂപ്പിലാണുള്ളത്. ഒന്നിലധികം ബിസിനസ്സുകളിൽ വിപുലമായ പ്രോഫിറ്റ് ആൻഡ് കോസ്റ്റ് സെൻറർ അനുഭവം നേടിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഗ്രീൻ‌ഫീൽഡ്, ബ്രൌൺ‌ഫീൽഡ് വിപുലീകരണങ്ങൾക്ക് വഴികാട്ടിക്കൊണ്ട് ഗ്രൂപ്പിന്റെ വി‌എസ്‌എഫ് ബിസിനസ്സിന്റെ വളർച്ചയെ കൂടുതൽ മത്സരപരവും സുസ്ഥിരവുമായ ഒരു മോഡലിലേക്ക് അദ്ദേഹം തിരിച്ചുവിട്ടു. തന്റെ പ്രവർത്തനങ്ങളിൽ ശക്തമായ എക്സിക്യൂഷൻ സിദ്ധാന്തം കൊണ്ടുവന്ന അദ്ദേഹം, നവീകരണത്തെയും പുതിയ ഉൽ‌പ്പന്ന വികസനത്തെയും ഗണ്യമായി ശക്തിപ്പെടുത്തുകയുണ്ടായി.

Mr. Atul Daga

ശ്രീ. അതുൽ ദാഗ

ബിസിനസ് മേധാവിയും, എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും

ഹോൾ ടൈം ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ആയ അതുൽ ദാഗ, അൾട്രാടെക് സിമൻറ് ലിമിറ്റഡിലെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്. അൾട്രാടെക്കിൽ, നിക്ഷേപക ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക, എം & എ അവസരങ്ങൾ വിലയിരുത്തുക, ആഭ്യന്തര ധനവിപണിയിൽ ദീർഘകാല വായ്പകൾ സമാഹരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുക തുടങ്ങി നിരവധി സംരംഭങ്ങൾ അദ്ദേഹം ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയ അദ്ദേഹത്തിന് 29 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്, അതിൽ രണ്ട് പതിറ്റാണ്ടിലേറെയായി ആദിത്യ ബിർള ഗ്രൂപ്പിലാണ്. അദ്ദേഹം 1988 ൽ അന്നത്തെ ഇന്ത്യൻ റയോൺ ലിമിറ്റഡിന്റെ ഡിവിഷനായ രാജശ്രീ സിമന്റിൽ ഗ്രൂപ്പിൽ ചേർന്നു. അന്തരിച്ച ശ്രീ. ആദിത്യ ബിർളയുടെ ഒപ്പം എക്സിക്യൂട്ടീവ് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അവിടെ സിമൻറ്, അലുമിനിയം, കാർബൺ ബ്ലാക്ക്, വി.എസ്.എഫ് & കെമിക്കൽസ് ബിസിനസ്സിനൊപ്പം പ്രവർത്തിച്ചു. ശ്രീ. ദാഗ ആദിത്യ ബിർള മാനേജ്‌മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് ഫിനാൻസ് ഗ്രൂപ്പിൽ കോർപ്പറേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പോർട്ട്‌ഫോളിയോ ഓണറായി പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ അദ്ദേഹം ആദിത്യ ബിർള റീട്ടെയിൽ ലിമിറ്റഡിലേക്ക് മാറി, സ്റ്റാർട്ട് അപ്പിൻറെ ഫൈനാൻസ് ഫംഗ്ഷൻ മേധാവിയായിരുന്നു 2010 മുതൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റ അദ്ദേഹം ശക്തമായ ഒരു ടീം കെട്ടിപ്പടുത്തു. ശ്രീ. ദാഗ 2014 ൽ അൾട്രാടെക് സിമൻറ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി

Mr. Arun Adhikari

ശ്രീ . അരുൺ അധികാരി

ഇൻഡിപെൻഡന്റ് ഡയറക്ടർ

അരുൺ അധികാരി കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെയും പൂർവ വിദ്യാർത്ഥിയാണ്. അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയ്ക്ക് കീഴിലെ വാർട്ടൺ അദ്ദേഹം അഡ്വാൻസ്ഡ് മാനേജ്‌മെന്റ്റ് പ്രോഗ്രാം കൂടി ചെയ്തിട്ടുണ്ട്. അദ്ദേഹം 1977 ള്ള ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിൽ മാനേജ്‌മെന്റ്റ് ട്രെയ്‌നിയായി ചേരുകയും ഇന്ത്യ , യു കെ , ജപ്പാൻ എന്നിവിടങ്ങളിലെ യൂണിലീവർ ഗ്രുപ്പിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ചുമതല മേഖലകളിൽ സമീപനങ്ങൾ, കോർപറേറ്റ് വികസനം, സെയിസ്, ഉപഭോക്തൃ ഗവേഷണവും വിപണനവും, പൊതുവായ മാനേജ്‌മെന്റ് , നേതൃത്വ ചുമതലകളുടെ വികസനം എന്നിവയായിരുന്നു, അദ്ദേഹം 2014 ജനുവരിയിൽ യൂണിലീവറിൽ നിന്നും വിരമിച്ചു.

Mr Sunil Duggal

ശ്രീ. സുനി ഡഗ്ഗൾ

സ്വതന്ത്ര ഡയറക്ടർ

ശ്രീ. ഡഗ്ഗൾ ബിറ്സ്, പിലാനിയിൽ നിന്നും ടെക്നോളജി ഹോണർ ബിരുദവും (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ്റിൽ നിന്നും ബിസിനസ്സ് മാനേജ്‌മെൻറ്റിൽ (മാർക്കറ്റിങ്) ബിരുദാന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. 1994 ൽ അരി. ഡഗ്ഗൾ ഡാബർ ഇന്ത്യ ലിമിറ്റഡിൽ ചേരുകയും എഫ് എം സി ജി മേജർ സി ഇ ഓ ആയി 17 വർഷത്തോളം സേവനമനുഷ്ഠിച്ചു, കൂടാതെ ഈ രീതിയിൽ ഏറ്റവും കൂടുതൽ കാലാവധിയിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയായും മാറി. ഇദ്ദേഹം ഇൻഡോ -തുർക്കിഷ് ജെ ബി സി, എഫ് സി സി ഐ കമ്മിറ്റി എന്നിവയിൽ ഫുഡ് പ്രോസസിംഗുമായി ബന്ധപെട്ടു അധ്യക്ഷനായും ഉപ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ നേടിയ ഇദ്ദേഹത്തിനെ മൂന്നു തവണ എഫ് എം സി ജി സി ഇ ഓ ആയി തിരഞ്ഞെടുത്തിരിക്കുന്നു. ബിസിനെസ്സ് , സാമൂഹിക മേഖലകൾ എന്നിവയിലെ നേട്ടത്തിന് 2019 ലെ കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ വ്യത്യസ്തരായ മുൻവിദ്യാർഥികൾക്കുള്ള അവാർഡ് നൽകി ആദരിച്ചിരിക്കുന്നു.

Mr. S B Mathur

എസ്. ബി. മാഥൂർ

സ്വതന്ത്ര ഡയറക്ടർ

ചാർട്ടേഡ് അക്കൗണ്ടന്റായ എസ് ബി മാഥൂർ, 2002 ഓഗസ്റ്റ് മുതൽ 2004 ഒക്ടോബർ വരെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ലൈഫ് ഇൻഷുറൻസ് കൗൺസിലിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറി ജനറൽ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. അദ്ദേഹം വിവിധ കമ്പനികളുടെ ബോർഡിലുമുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, അഥോറിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ ട്രസ്റ്റിഷിപ്പ്, ഉപദേശക / ഭരണപരമായ ചുമതലകൾ എന്നിവയും അദ്ദേഹം വഹിക്കുന്നു.

Mr. K. C. Jhanwar

ശ്രീ കെ സി ജാൻവാർ

മാനേജിംഗ് ഡയറക്ടർ

37 വർഷത്തിലേറെ പരിചയമുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ് ശ്രീ ജാൻവാർ, അതിൽ 34 വർഷവും ആദിത്യ ബിർള ഗ്രൂപ്പിലാണ്. ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് വിപുലീകരണങ്ങൾ എന്നിവയുൾപ്പെടെ ഗ്രൂപ്പിന്റെ സിമന്റ്, കെമിക്കൽസ് ബിസിനസ്സിലുടനീളം ധനകാര്യം, പ്രവർത്തനങ്ങൾ, ജനറൽ മാനേജുമെന്റ് എന്നിവയിൽ അദ്ദേഹം വിവിധ റോളുകൾ വഹിച്ചിട്ടുണ്ട്.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക