അൾട്രാടെക് വെതർ പ്ലസ് സിമന്റ് ജലത്തെ ഫലപ്രദമായി അകറ്റുകയും നനവിൽ നിന്ന് മികച്ച സംരക്ഷണം നൽകുകയും അങ്ങനെ നിങ്ങളുടെ വീടിന്റെ കരുത്ത് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വാട്ടർ റിപ്പല്ലന്റാണ്.
അൾട്രാടെക് വെതർ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ വീട് കരുത്തും ഈടും ഉള്ളതായി നിലനിർത്തുക.
നിങ്ങളുടെ വീടിന്റെ ഏത് ഭാഗത്തുകൂടിയും, മേൽക്കൂരയിലൂടെയോ ഭിത്തികളിലൂടെയോ തറയിലൂടെയോ നനവ് പ്രവേശിക്കാം. പ്രവേശിച്ചുകഴിഞ്ഞാൽ അത് അതിവേഗം പടരുന്നു. ഭൂമിക്ക് താഴെയുള്ള അടിത്തറയിൽ നിന്ന് പോലും നനവ് നിങ്ങളുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്തും.
നനവ് ആർസിസിയിലെ കമ്പിയുടെ നാശത്തിന് കാരണമാകുന്നു, ഇത് വിള്ളലുകൾ ഉണ്ടാകുന്നതിനും നിങ്ങളുടെ വീടിന്റെ സ്ട്രക്ചറിൻറെ ബലക്ഷയത്തിനും ഇടയാക്കുന്നു. സ്ട്രക്ചറിനെ ഉള്ളിൽ നിന്ന് ദുർബലമാക്കുന്നതിലൂടെ ഇത് ഘടനാപരമായ നാശത്തിനും കാരണമാകുന്നു. നിർഭാഗ്യവശാൽ, നനവ് ദൃശ്യമാകുന്ന സമയമാകുമ്പോഴേക്കും നാശം ഇതിനകം സംഭവിച്ചു കഴിഞ്ഞിരിക്കും
നനവ് നിങ്ങളുടെ വീടിന്റെ സ്ട്രക്ചറിനെ പൊള്ളയാക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു, ഇത് അതിന്റെ ഘടനാപരമായ സമഗ്രതയും ഈടും അപകടത്തിലാക്കുന്നു. അത് അകത്ത് കടന്നാൽ, അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. വാട്ടർപ്രൂഫിംഗ് ട്രീറ്റ്‌മെന്റ്, പെയിന്റ് അല്ലെങ്കിൽ ഡിസ്റ്റംപർ എന്നിവയുടെ നേർത്ത, സംരക്ഷിത കോട്ടിംഗ് പെട്ടെന്ന് അടർന്നുപോകുന്നു, ഇത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. റീപ്ലാസ്റ്ററിംഗും പെയിന്റിംഗും ഹ്രസ്വകാല പരിഹാരങ്ങൾ മാത്രമാണ്. തൽഫലമായി, നിങ്ങളുടെ വീടിനെ നനവിൽ നിന്ന് സംരക്ഷിക്കാൻ ഒരു പ്രതിരോധ നടപടി ഉപയോഗിക്കുന്നത് നല്ലതാണ്.
തറ, മേൽക്കൂര, ചുവരുകൾ, അടിത്തറ, എവിടെനിന്നും നനവ് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കാം. അതിനാൽ, നിങ്ങളുടെ വീടിന്റെ ശക്തിയും ഈടും നനവിൽ നിന്ന് സംരക്ഷിക്കുന്നതിന് നിങ്ങളുടെ വീട് പൂർണ്ണമായും അൾട്രാടെക് വെതർ പ്ലസ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കണം. ഇത് ജലത്തെ അകറ്റുകയും നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന ഈർപ്പത്തിനെതിരെ കൂടുതൽ സംരക്ഷണം നൽകുകയും അതിന്റെ ഘടനാപരമായ സമഗ്രത നിലനിർത്തുകയും ചെയ്യുന്നു.
അൾട്രാടെക് വെതർ പ്ലസ് കോൺക്രീറ്റിലെ ചെറിയ ദ്വാരങ്ങൾ നിറയ്ക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കാപ്പിലറികളുടെ പരസ്പരബന്ധം തകർക്കുകയും ജലം ഉള്ളിലേക്ക് പ്രവേശിക്കുന്നതിനെ തടയുകയും ചെയ്യുന്നു. അങ്ങനെ ഈർപ്പത്തിനെതിരെ മെച്ചപ്പെട്ട സംരക്ഷണം നൽകിക്കൊണ്ട് നിങ്ങളുടെ വീടിനെ ശക്തവും ഈടുറ്റതും ആക്കുന്നു
ഗതാഗതത്തിലും സംഭരണത്തിലും സിമന്റ് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അൾട്രാടെക് വെതർ പ്ലസ് ഒരു ടാംപർ പ്രൂഫ് ബാഗിൽ ആണ് ലഭിക്കുന്നത് ഈ ബാഗുകൾ സിമന്റിന്റെ ഗുണങ്ങൾ ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതിനും അത് എപ്പോഴും ഉപയോഗത്തിന് അനുയോജ്യമാക്കുന്നതിനും വളരെ സഹായകരമാണ്.