പ്ലാസ്റ്ററിംഗ് ആരംഭിക്കുന്നതിന്, കുറച്ച് പ്രധാന മെറ്റീരിയലുകൾ ആവശ്യമായി വരുന്നു :
1. സിമന്റ്
പ്ലാസ്റ്ററിലെ ബൈൻഡറായി ഇത് പ്രവർത്തിക്കുന്നു. പ്ലാസ്റ്ററിലെ സിമൻ്റ് ഉപഭോഗം പ്ലാസ്റ്ററിംഗ് നടത്തേണ്ട സ്ഥലത്തിന്റെ വിസ്തീർണ്ണവും കനവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
2. മണൽ
മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും മിശ്രിതത്തിന് ബലവും നൽകുന്നു. പ്ലാസ്റ്റർ ചുരുങ്ങുന്നതും പൊട്ടുന്നതും ഒഴിവാക്കാൻ വൃത്തിയുള്ള പരുക്കൻ തരികളുള്ള മണൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
3. വെള്ളം
സിമന്റും മണലും കലർത്താൻ വെള്ളം ഉപയോഗിക്കുന്നു, ഇത് പ്ലാസ്റ്ററിനെ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും കൂടാതെ അതിനെ പ്രവർത്തനക്ഷമവുമാക്കുന്നു.
4. കുമ്മായം
വേണമെന്നുണ്ടെങ്കിൽ മാത്രം ഇത് മതിയാകും. ഇത് പ്ലാസ്റ്ററിൻ്റെ പ്രവർത്തനക്ഷമതയും സംയോജനവും മെച്ചപ്പെടുത്തും.
5. ജിപ്‌സം
ഇതും ആവശ്യമുണ്ടെങ്കിൽ മാത്രം വേണ്ട ഒന്നാണ്. പ്ലാസ്റ്റർ ഉണങ്ങിക്കഴിഞ്ഞാൽ സെറ്റ് ആകുന്നതിനുള്ള സമയം മെച്ചപ്പെടുത്തി കാഠിന്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പ്ലാസ്റ്ററിംഗിന്റെ പ്രവർത്തനക്ഷമതയിലും ഫിനിഷിലും ഈ മെറ്റീരിയലുകൾ ഓരോന്നും നിർണായക പങ്ക് വഹിക്കുന്നവയാണ്. പ്രോജക്ടിന് ആവശ്യം വരുന്ന പ്ലാസ്റ്ററിംഗിന്റെ അളവ് കണക്കുകൂട്ടുന്നത് കൃത്യമാണെന്ന് ഉറപ്പാക്കാൻ ഈ വസ്തുക്കളുടെ ശരിയായ തെരഞ്ഞെടുപ്പും അനുപാതവും അത്യാവശ്യമായി വരുന്നു.
പ്ലാസ്റ്ററിംഗിനാവശ്യമായ സിമൻ്റ് മണൽ അനുപാതം കണക്കാക്കുന്നത്
പ്ലാസ്റ്ററിങ്ങിനുള്ള സിമന്റ്-മണൽ അനുപാതം കണക്കാക്കാൻ, ആദ്യം പ്ലാസ്റ്റർ പാളിയുടെ കനവും നിങ്ങൾ പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലവും തീരുമാനിക്കേണ്ടതുണ്ട്. ലളിതമായി ചെയ്യാവുന്ന ഈ ഘട്ടം ഇപ്രകാരമാണ് :
1. വിസ്തീർണ്ണം അളക്കുക
പ്ലാസ്റ്റർ ചെയ്യേണ്ട ആകെ വിസ്തീർണ്ണം (ചതുരശ്ര മീറ്ററിലോ ചതുരശ്ര അടിയിലോ) കണക്കാക്കുക.
2. കനം നിശ്ചയിക്കുക
പ്ലാസ്റ്ററിന് സാധാരണ ഉപയോഗിച്ചുവരുന്ന കനം 12 മില്ലിമീറ്റർ മുതൽ 15 മില്ലിമീറ്റർ വരെയാണ്.
3. അനുപാതം തീരുമാനിക്കുക
സീലിംഗിന് സാധാരണയായി ഉപയോഗിക്കുന്ന അനുപാതം 1:4 ആണ് (സിമൻറ്-മണൽ), അതേസമയം പുറം ഭാഗങ്ങൾക്കുള്ള പ്ലാസ്റ്ററിംഗ് അനുപാതം 1:6 ആണ്.
4. വോളിയം കണക്കാക്കുക
ഫോർമുല ഉപയോഗിക്കുക:
പ്ലാസ്റ്ററിന്റെ അളവ് നിർണ്ണയിക്കാൻ വോളിയം = വിസ്തീർണ്ണം x കനം.
തുടർന്ന്, നിങ്ങൾ തീരുമാനിച്ച അനുപാതത്തിനെ അടിസ്ഥാനപ്പെടുത്തി, ഓരോ ഘടകത്തിന്റെയും വ്യാപ്തം കണ്ടെത്താനായി, മൊത്തം വ്യാപ്തത്തെ അനുപാത ഭാഗങ്ങളുടെ ആകെത്തുക കൊണ്ട് ഹരിക്കുക. ഉദാഹരണത്തിന്, അനുപാതം 1:4 ആണെങ്കിൽ, തുക 5 ആണ്. ഓരോ ഭാഗത്തിനും ആവശ്യമായ അളവ് കണ്ടെത്താൻ മൊത്തം വ്യാപ്തത്തെ 5 കൊണ്ട് ഹരിക്കുക.
ഇപ്രകാരം ചെയ്യുന്നതിലൂടെ, നിങ്ങളുടെ പ്ലാസ്റ്ററിംഗിന്റെ അളവ് കണക്ക്കൂട്ടുന്നത് കൃത്യമാണെന്നും, മെറ്റീരിയലുകളുടെ ഉപയോഗം ശരിയായ അളവിലാണെന്നും നിങ്ങൾക്ക് ഉറപ്പിക്കാനാവും.
വിവിധ പ്ലാസ്റ്റർ മിക്സ് റേഷ്യോകളിൽ ഉപയോഗിക്കപ്പെടുന്ന സിമൻറ്, മണൽ, വെള്ളം എന്നിവയുടെ അളവുകൾ