Share:
Share:
വാട്ടർപ്രൂഫിംഗ് നടപടിക്രമം തുടങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ ടെറസിന്റെ നിലവിലെ ഘടന തിട്ടപ്പെടുത്തേണ്ടത് പ്രധാനമാണ്. ടെറസ് വാട്ടർപ്രൂഫിംഗ് പരിഹാരങ്ങൾ പ്രയോഗിക്കുന്നതിന് മുമ്പ് കേടുപാടുകൾ തീർക്കേണ്ടതായ ഏതെങ്കിലും വിള്ളലുകൾ, വിടവുകൾ അല്ലെങ്കിൽ കോട്ടങ്ങളുള്ള ഇടങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുക.
വാട്ടർപ്രൂഫിംഗ് വസ്തു ഫലപ്രദമായി പറ്റിപ്പിടിക്കുന്നതിന് ശരിയായ ഉപരിതല സജ്ജീകരണം അത്യാവശ്യമാണ്. ടെറസിന്റെ ഉപരിതലം വെടിപ്പുള്ളതാണെന്നും അവിടെ പൊടി, ജീർണാവശിഷ്ടങ്ങൾ, ചിതറിക്കിടക്കുന്ന വസ്തുക്കൾ എന്നിവ ഇല്ലെന്നും ഉറപ്പാക്കുക.
നാനാതരത്തിലുള്ള വാട്ടർപ്രൂഫിംഗ് വസ്തുക്കൾ ലഭ്യമാണ്, ഓരോന്നിനും അതിന്റേതായ പ്രത്യേക മേന്മകളും വ്യത്യസ്തമായ ടെറസുകൾക്കുള്ള അനുയോജ്യതയും ഉണ്ട്. നിങ്ങളുടെ ടെറസിന്റെ ആവശ്യകതകൾ, കാലാവസ്ഥാസ്ഥിതികൾ, ബഡ്ജറ്റ് എന്നിവയുമായി യോജിച്ചുപോകുന്ന ഒന്ന് തിരഞ്ഞെടുക്കുക.
ചെറിയ വിള്ളലുകളും വിടവുകളും പോലും കാര്യമായ തോതിൽ വെള്ളം ഇറ്റുവീഴുന്നതിലേക്ക് നയിച്ചേക്കാം. ജലരോധകമായ ഉപരിതലം ഉറപ്പാക്കുന്നതിനായി അനുയോജ്യമായ സീലന്റുകൾ ഉപയോഗിച്ച് ഈ വിടവുകൾ നികത്തുക.
നിങ്ങളുടെ മേഖലയിലെ കാലാവസ്ഥാസ്ഥിതികൾ കണക്കിലെടുത്ത് തീവ്രമായ താപനില, അൾട്രാവയലറ്റ് വികിരണം, കനത്ത വർഷപാതം എന്നിവയെ പ്രതിരോധിക്കുന്ന ഒരു വാട്ടർപ്രൂഫിംഗ് പരിഹാരം തിരഞ്ഞെടുക്കുക.
ടെറസുകളുടെ വാട്ടർപ്രൂഫിംഗ് ചെയ്യേണ്ടതായി വരുമ്പോൾ, പരിഹാരങ്ങളുടെ രണ്ട് വിശാല വിഭാഗങ്ങൾ ലഭ്യമാണ്: പരമ്പരാഗതമായ രീതികളും ആധുനികമായ രീതികളും. ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഘട്ടങ്ങളും ഉണ്ട്, വെള്ളം മൂലമുണ്ടാകുന്ന കോട്ടങ്ങളിൽ നിന്ന് നിങ്ങളുടെ ടെറസിനെ സംരക്ഷിക്കുന്നതിൽ പ്രത്യേകമായ പ്രയോജനങ്ങൾ അവ വാഗ്ദാനം ചെയ്യുന്നു.
ടെറസുകൾക്കുള്ള വാട്ടർപ്രൂഫിംഗിൽ പരമ്പരാഗത രീതികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, മാത്രമല്ല വർഷങ്ങളായി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ടെറസ് വാട്ടർപ്രൂഫിംഗിലെ ഇത്തരം രീതികളിൽ പൊതുവെ വാട്ടർപ്രൂഫിംഗ് വസ്തുക്കളുടെ വ്യത്യസ്ത പാളികൾ പ്രയോഗിക്കുന്നത് ഉൾപ്പെടുന്നു. അവയിൽ ഉൾപ്പെടുന്ന സ്വഭാവസവിശേഷതകളും ഘട്ടങ്ങളും ചുവടെ:
ഇടയിലുള്ള വിടവുകളോടെ നിരപ്പായ ഇഷ്ടികകൾ മേൽക്കൂരയിൽ സ്ഥാപിക്കുന്നത് ഈ പരമ്പരാഗത രീതിയിൽ ഉൾപ്പെടുന്നു. തുടർന്ന് ഇഷ്ടികകൾ പരസ്പരം കൂട്ടിയിണക്കുന്നതിനും, വിടവുകൾ നികത്തുന്നതിനായി കട്ടിയുള്ള അർദ്ധദ്രാവക രൂപത്തിലുള്ള മിശ്രിതം ഉണ്ടാക്കുന്നതിനും സിമന്റ് ഉപയോഗിക്കുന്നു. കോൺക്രീറ്റിൽ തൃപ്തികരമായ താപനിലയും ഈർപ്പവും നിലനിർത്തുന്നതിനായി, മേൽക്കൂരയിൽ വെള്ളമൊഴിച്ച് കുറഞ്ഞത് 2 ആഴ്ചയെങ്കിലും ആ അവസ്ഥയിൽ തുടരാൻ അനുവദിക്കണം. ഈ രീതി അവലംബിക്കുമ്പോൾ മേൽക്കൂരയിൽ കാര്യമായ ഭാരം കൂടുതലായി ചേർക്കപ്പെടുന്നു എന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കൂടാതെ വെള്ളം ഉപരിതലത്തെ ദുഷിപ്പിക്കുകയാണെങ്കിൽ, നടപടിക്രമങ്ങൾ ആവർത്തിക്കേണ്ട ആവശ്യവുമുണ്ട്.
ഈ രീതിയിൽ, കുമ്മായം ഉപയോഗിച്ച് വാട്ടർപ്രൂഫിംഗിനുള്ള ഒരു മിശ്രിതം ഉണ്ടാക്കുന്നു. വാട്ടർപ്രൂഫിംഗിനെ തുണയ്ക്കുന്നതിനായി ഈ കുമ്മായം മോളാസസ് മിശ്രിതം കോൺക്രീറ്റ് പാളിയിൽ പൂശുന്നു. ഒരു തവണ പൂർത്തിയായിക്കഴിഞ്ഞാൽ, മേൽക്കൂര ക്യൂറിംഗിന് വിധേയമാക്കുന്നു, കൃത്യമായ ഇടവേളകളിൽ നനച്ചുകൊടുക്കണം. എന്നാലും, ഈ രീതി അധികകാലം നിലനിൽക്കില്ലെന്ന് പരിഗണിക്കേണ്ടതുണ്ട്, കൂടാതെ വെള്ളം ഉപരിതലത്തെ ദുഷിപ്പിക്കുകയാണെങ്കിൽ, നടപടിക്രമങ്ങൾ ആവർത്തിക്കേണ്ട ആവശ്യവുമുണ്ട്.
ചുരുങ്ങിയ ചെലവിൽ ചെയ്യാവുന്ന ഈ രീതി ചൂടുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ്. കളിമണ്ണിൽ നിന്നും ഭൂസ മണലിൽ നിന്നും നിർമിച്ച് ഉപയോഗിക്കുന്ന ഒരു വാട്ടർപ്രൂഫിംഗ് പരിഹാരം ഇതിൽ ഉൾപ്പെടുന്നു. ഫിനിഷ് ചെയ്ത പാളി പശുവിന്റെ ചാണകവും ചളിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുന്നു, കൂടാതെ അത് വാട്ടർപ്രൂഫ് ആയി നിലകൊള്ളുന്നതിന് കൃത്യമായ ക്യൂറിംഗ് ആവശ്യമാണ്. ഈ രീതി പൊതുവെ സമയം പാഴാക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരു മേൽത്തട്ടിന്റെ ഉപയോഗം കെട്ടിടത്തിന്് സമ്മർദമേറ്റുകയും ചെയ്യുന്നു.
ടെറസിനു വേണ്ടിയുള്ള വാട്ടർപ്രൂഫിംഗിലെ ആധുനിക രീതികൾ മെച്ചപ്പെട്ട ഈടുനില്പും വെള്ളം മൂലമുണ്ടാകുന്ന കോട്ടങ്ങളിൽ നിന്ന് ഉത്തമമായ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. ഈ രീതികളിൽ പലപ്പോഴും ഉന്നതനിലവാരമുള്ള ടെറസ് വാട്ടർപ്രൂഫിംഗ് രാസവസ്തുക്കൾ, ഉല്പന്നങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടുന്നു. അവയിൽ ഉൾപ്പെടുന്ന സ്വഭാവസവിശേഷതകളും ഘട്ടങ്ങളും ചുവടെ:
ഈ രീതിയിൽ പെട്രോളിയത്തിന്റെ ഒരു രൂപമായ ബിറ്റുമെൻ ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു, ഇത് മേൽക്കൂരയിൽ ഒരു സംരക്ഷിത പാളിയായി പ്രയോഗിക്കുന്നു. ബിറ്റുമെൻ അർദ്ധദ്രാവകാവസ്ഥയിലുള്ളതും ഒട്ടുന്നതുമാണ്. ഇത് മേൽക്കൂരകളുടെ വാട്ടർപ്രൂഫിംഗിന് ഒരു ശ്രേഷ്ഠമായ തിരഞ്ഞെടുപ്പാണ്. വാട്ടർപ്രൂഫിനൊപ്പം ഇണങ്ങുന്നതിനായി മറ്റ് അഡിറ്റീവുകൾ ചേർത്ത് തീ ഉപയോഗിച്ച് ഇത് ഉപരിതലത്തിലേക്ക് എളുപ്പത്തിൽ ഉറപ്പിക്കുന്നു. എന്നാലും, ബിറ്റുമെൻ സ്ഥായിയായ ഒരു വസ്തുവല്ല എന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, അൾട്രാവയലറ്റ് പ്രകാശനം അതിന്റെ ഫലപ്രാപ്തി കുറയ്ക്കും.
ഈ രീതിയിൽ, ടെറസിൽ ഒരു വാട്ടർപ്രൂഫ് കോട്ടിംഗ് സൃഷ്ടിക്കാൻ ഗ്ലാസ് കൊണ്ട് ബലപ്പെടുത്തിയ ഒരു ഹൈഡ്രോഫോബിക് ദ്രാവകം ഉപയോഗിക്കുന്നു. ഈ സംരക്ഷണാവരണ ദ്രാവകം നന്നായി വഴങ്ങുന്നതും ചെലവ് അധികമില്ലാത്തതുമാണ്, കൂടാതെ കോൺക്രീറ്റ്, അസ്ഫാൽറ്റ്, ബിറ്റുമെൻ തുടങ്ങി വിവിധ പ്രതലങ്ങളിൽ പ്രയോഗിക്കാനുമാവും. ഇതൊരു സങ്കീർണതയില്ലാത്ത രീതിയാണ്, ഇതിന് ദീർഘകാല ഈടുമുണ്ട്, കൃത്യമായ വാട്ടർപ്രൂഫിംഗ് ഉറപ്പുവരുത്താൻ ഒന്നിലധികം കോട്ടുകൾ ആവശ്യമാണ്.
ജനപ്രീതിയാർജിച്ച മറ്റൊരു രീതി അക്രിലിക് അധിഷ്ഠിത വാട്ടർപ്രൂഫിംഗ് കോട്ടുകൾ ഉപയോഗിക്കുന്നതാണ്, അത് ഒരു റോളർ ഉപയോഗിച്ച് ആനുപാതികമായി പ്രയോഗിക്കാനാവും. ഈ കോട്ടുകൾ വലിച്ചുനീട്ടുമ്പോൾ വലിയ ബലവും അൾട്രാവയലറ്റ് പ്രതിരോധവും നൽകുകയും പൂപ്പൽ വളർച്ച തടയുകയും ചെയ്യുന്നു. കൂടാതെ, അവ വിവിധ വർണങ്ങളിലും ഷേഡുകളിലും ലഭിക്കുന്നു, നിങ്ങളുടെ ടെറസിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.
വെള്ളം മൂലമുണ്ടാകുന്ന കോട്ടങ്ങളിൽ നിന്ന് നിങ്ങളുടെ ടെറസിന് സുരക്ഷയേകുന്നതിനും അതിന്റെ ദീർഘകാല ഈട് ഉറപ്പുവരുത്തുന്നതിനും ഉത്തമമായ വാട്ടർപ്രൂഫിംഗ് പരിഹാരം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗത രീതികൾ കാലം തെളിയിച്ചതാണ്, എന്നാൽ അൾട്രാടെക് വെതർ പ്രോ ഡബ്ള്യുപി+200, അൾട്രാടെക് വെതർ പ്ലസ് സിമന്റ് എന്നിവയുടെ ഉപയോഗം പോലുള്ള ആധുനിക രീതികൾ ഈർപ്പത്തിൽ നിന്ന് മികച്ച പ്രതിരോധവും ഉയർന്ന ഈടും പ്രകടനവും വാഗ്ദാനം ചെയ്യുന്നു.
വിജയകരമായ ടെറസ് വാട്ടർപ്രൂഫിംഗ് ഉറപ്പുവരുത്താൻ, തുടർച്ചയായി പല ഘട്ടങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. നടപടിക്രമങ്ങളുടെ ഒരു വിഹഗവീക്ഷണം ഇതാ:
ടെറസിന്റെ ഉപരിതലം നന്നായി വൃത്തിയാക്കുക, ഏതെങ്കിലും അഴുക്ക്, ജീർണാവശിഷ്ടങ്ങൾ അല്ലെങ്കിൽ ചിതറിക്കിടക്കുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക, ഉപരിതലം മിനുസമുള്ളതും ക്രമരാഹിത്യമുക്തവുമാണെന്ന് ഉറപ്പാക്കുക.
ടെറസ് ഉപരിതലത്തിൽ ഏതെങ്കിലും വിള്ളലുകളോ ദുർബലമായ ഇടങ്ങളോ ഉണ്ടെങ്കിൽ അവ കണ്ടെത്തുകയും നന്നാക്കുകയും ചെയ്യുക. സീലന്റ്, മോർട്ടാർ അല്ലെങ്കിൽ മറ്റ് അഡിറ്റീവുകൾ ഉപയോഗിച്ച് വിടവുകൾ നികത്തുക. വാട്ടർപ്രൂഫിംഗ് പാളികൾക്ക് ശക്തമായ അടിത്തറ ഉറപ്പുവരുത്താൻ ഇങ്ങനെ ചെയ്യേണ്ടതുണ്ട്.
ടെറസ് ഉപരിതലത്തിലേക്ക് വാട്ടർപ്രൂഫിംഗ് മെറ്റീരിയലുകളുടെ ഒട്ടിച്ചേരൽ അഭിവൃദ്ധിപ്പെടുത്താൻ ഒരു പ്രൈമർ പ്രയോഗിക്കുക. സബ്സ്ട്രേറ്റും വാട്ടർപ്രൂഫിംഗ് പാളികളും തമ്മിലുള്ള ബന്ധനം പ്രൈമർ മെച്ചപ്പെടുത്തുന്നു.
തിരഞ്ഞെടുത്ത വാട്ടർപ്രൂഫിംഗ് വസ്തുവിന്റെ ബേസ് കോട്ട് ഉപരിതലത്തിൽ തുല്യമായി പ്രയോഗിക്കുക. ബേസ് കോട്ട് പ്രാഥമിക വാട്ടർപ്രൂഫിംഗ് ലെയറായി പ്രവർത്തിക്കുകയും വെള്ളത്തിന്റെ കടന്നുകയറ്റത്തിന് അവിരാമ പ്രതിരോധം തീർക്കുകയും ചെയ്യുന്നു.
ആവശ്യമെങ്കിൽ, വാട്ടർപ്രൂഫിംഗ് പാളി ബലപ്പെടുത്തുന്നതിനായി ഫൈബർഗ്ലാസ് മെഷ് അല്ലെങ്കിൽ സമാനമായ വസ്തു ഉപയോഗിച്ച് ബേസ് കോട്ട് ദൃഢീകരിക്കുക.
അധിക സുരക്ഷയ്ക്കും ദീഘകാല ഈടിനുമായി വാട്ടർപ്രൂഫിംഗ് വസ്തുവിന്റെ ഒരു ഇന്റർമീഡിയറ്റ് കോട്ട് പ്രയോഗിക്കുക. ഈ കോട്ട് വാട്ടർപ്രൂഫിംഗ് പ്രതിരോധത്തെ കൂടുതൽ ബലപ്പെടുത്തുകയും ബേസ് കോട്ടിൽ എവിടെയെങ്കിലും ഒഴിവിടങ്ങൾ ഉണ്ടെങ്കിൽ അത് നികത്തുകയും ചെയ്യുന്നു.
അൾട്രാവയലറ്റ് പ്രതിരോധവും വാട്ടർപ്രൂഫിംഗിൽ അന്തർഭവിച്ചിരിക്കുന്ന പാളികളുടെ സംരക്ഷണവും ദീർഘകാല ഫലങ്ങളുടെ ഉറപ്പും ഉള്ള അവസാന പാളി ലഭ്യമാകാൻ ഒരു ടോപ്പ്കോട്ട് ഉപയോഗിച്ച് ഫിനിഷ് ചെയ്യുക.
ചുരുക്കത്തിൽ, നിങ്ങളുടെ ടെറസ് വാട്ടർപ്രൂഫിംഗ് ചെയ്യുന്നത് നിങ്ങളുടെ വസ്തുവകകളെ വെള്ളം മൂലമുണ്ടാകുന്ന കോട്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും അതിന്റെ ദീർഘകാല ഈട് ഉറപ്പാക്കുന്നതിനുമുള്ള ഒരു നിർണായക നിക്ഷേപമാണ്. ടെറസുകളുടെ ഉത്തമമായ വാട്ടർപ്രൂഫിംഗിൽ ഉപരിതലത്തിന്റെ ശ്രദ്ധാപൂർവമായ പരിഗണന, ശരിയായ വാട്ടർപ്രൂഫിംഗ് വസ്തു തിരഞ്ഞെടുക്കൽ, അതിന്റെ പ്രയോഗത്തിനായി ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ പാലിക്കൽ എന്നിവ ഉൾപ്പെടുന്നു.
ടെറസിന്റെ വലിപ്പം, ആവശ്യമായ റിപ്പയറുകളുടെ വിപുലത, അവലംബിക്കുന്ന വാട്ടർപ്രൂഫിംഗ് രീതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ടെറസുകളിലെ വാട്ടർപ്രൂഫിംഗ് ചെലവ് വ്യത്യാസപ്പെടാം. നിങ്ങളുടെ പ്രത്യേക പദ്ധതിക്ക് കൃത്യമായ ചെലവുതുക കണക്കാക്കുന്നതിന് തൊഴിൽവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുന്നതാണ് ഉത്തമം.
ശരിയാണ്, ടൈലുകൾക്ക് മുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്യാം. എന്നിരുന്നാലും, വാട്ടർപ്രൂഫിംഗ് വസ്തുക്കൾ പ്രയോഗിക്കുന്നതിന് മുമ്പ്, ടൈലുകൾ പൂർണമായി വൃത്തിയാക്കുന്നതും നിലവിലുള്ള സീലന്റുകളോ കോട്ടിംഗുകളോ നീക്കം ചെയ്യുന്നതും ഉൾപ്പെടെ ശരിയായ ഉപരിതല സജ്ജീകരണം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
അവലംബിച്ച വാട്ടർപ്രൂഫിംഗ് രീതി, ഉപയോഗിക്കപ്പെട്ട വസ്തുക്കളുടെ ഗുണനിലവാരം, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ വിഭിന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ടെറസ് വാട്ടർപ്രൂഫിംഗിന്റെ ഈടുനില്പിൽ വ്യത്യാസം സംഭവിക്കാം. ശരിയായ പരിപാലനവും കാലാനുസാരിയായ പരിശോധനകളും നടത്തിയാൽ, ടെറസ് വാട്ടർപ്രൂഫിംഗ് വർഷങ്ങളോളം നീണ്ടുനിൽക്കും.
ടെറസിന്റെ വലിപ്പം, ആവശ്യമായ റിപ്പയറുകളുടെ വിപുലത, അവലംബിക്കുന്ന വാട്ടർപ്രൂഫിംഗ് രീതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ടെറസുകളിലെ വാട്ടർപ്രൂഫിംഗിന്റെ കാലയളവ് വ്യത്യാസപ്പെടാം. നിങ്ങളുടെ പ്രത്യേക പദ്ധതിയുടെ കൃത്യമായ സമയദൈർഘ്യം കണക്കാക്കുന്നതിന് തൊഴിൽവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുന്നതാണ് ഉത്തമം.
ശരിയാണ്, വെള്ളം ഉള്ളിൽ കടക്കുന്നതിനെതിരെ ഒരു സംരക്ഷിത കവചം തീർത്ത് ചോർച്ച തടയാൻ റൂഫ് കോട്ടിംഗ് സഹായിക്കും. എന്നിരുന്നാലും, ശരിയായ ഉപരിതല സജ്ജീകരണം ഉറപ്പാക്കുകയും ഉത്തമമായ ഫലങ്ങൾക്കായി ഉന്നതനിലവാരമുള്ള റൂഫ് കോട്ടിംഗ് ഉല്പന്നം തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.