പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന ദൃഢമായ ഫ്രെയിമുകൾ അല്ലെങ്കിൽ സെല്ലുകളുടെ ഒരു പരമ്പര ഇത്തരം ഫൗണ്ടേഷനുകളിൽ ഉണ്ടായിരിക്കും. ഇത് അപാരമായ ശക്തിയും പിന്തുണയുമാണ് നൽകുക. അസാധാരണമായ ലോഡ് വിതരണവും സ്ഥിരതയും നൽകിക്കൊണ്ട് ഇത് വലിപ്പമേറിയതും, വലിയ ഭാരം ഉള്ളതുമായ സ്ട്രക്ച്ചറുകൾക്ക് അനുയോജ്യമാകുന്നു.
റാഫ്റ്റ് ഫൗണ്ടേഷൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ
ഒരു റാഫ്റ്റ് ഫൗണ്ടേഷൻ നിർമ്മിക്കുന്നതിന്, ശക്തവും ഈടുനിൽക്കുന്നതുമായ ഫൗണ്ടേഷനു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്ന വസ്തുക്കളുടെ സംയോജനം ആവശ്യമാണ്. സാധാരണയായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയലുകൾ ഇതാ:
1) കോൺക്രീറ്റ്
റാഫ്റ്റ് ഫൗണ്ടേഷൻറെ പ്രാഥമിക മെറ്റീരിയൽ ആണ് കോൺക്രീറ്റ്. ഇത് മുഴുവൻ സ്ട്രക്ചറിനെയും പിന്തുണയ്ക്കുന്ന വലിയ സ്ലാബിനെ ഉണ്ടാക്കുന്നു. ശക്തി, ഈട്, വിശാലമായ പ്രദേശത്ത് ഭാരം തുല്യമായി വിതരണം ചെയ്യാനുള്ള കഴിവ് എന്നിവ കണക്കിലെടുത്താണ് കോൺക്രീറ്റ് തീരുമാനിക്കപ്പെടുന്നത്. സ്റ്റീൽ ഉപയോഗിച്ച് ബലപ്പെടുത്തി കൊണ്ടാണ് റാഫ്റ്റ് ഫൗണ്ടേഷനുകളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ ഭാരം വഹിക്കാനുള്ള ശേഷി, വിള്ളലുകൾക്കെതിരെയുള്ള പ്രതിരോധം എന്നിവ വർദ്ധിപ്പിക്കുന്നത്.
2) റീൻഫോർസ്മൻറ്റ് സ്റ്റീൽ (റീബാർ)
കോൺക്രീറ്റ് സ്ലാബിനുള്ളിൽ സ്റ്റീൽ ഉപയോഗിച്ചുള്ള ബലപ്പെടുത്തൽ അഥവാ റീബാർ ഉൾപ്പെടുത്തുന്നത് അധിക ശക്തിയും വഴക്കവും ലഭിക്കുന്നതിനാണ്. കോൺക്രീറ്റിന് മാത്രം താങ്ങാൻ കഴിയാത്ത ടെൻസൈൽ ശക്തികളെ ചെറുക്കാൻ ഫൗണ്ടേഷനിലെ റീബാർ സഹായിക്കുന്നു. സ്ലാബിനുള്ളിൽ ഒരു ഗ്രിഡ് പാറ്റേണിലാണ് സ്റ്റീൽ ബാറുകൾ ക്രമീകരിക്കുക. മുകളിൽ നിൽക്കുന്ന കെട്ടിടം ചുമത്തുന്ന സമ്മർദ്ദങ്ങളെ അടിത്തറയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.
3) ഫോം വർക്ക്
കോൺക്രീറ്റ് നിറയ്ക്കുന്ന താൽക്കാലിക അച്ചാണ് ഫോംവർക്ക്. ഇത് റാഫ്റ്റ് ഫൗണ്ടേഷന്റെ ആകൃതിയും വലുപ്പവും നിശ്ചയിക്കുകയും, ആവശ്യമുള്ള കോൺഫിഗറേഷനിൽ കോൺക്രീറ്റ് സജ്ജമാക്കുകയും ചെയ്യുന്നു. പ്രോജക്ടിന്റെ ആവശ്യകതകൾ അനുസരിച്ച് മരം, ലോഹം അല്ലെങ്കിൽ പ്ലാസ്റ്റിക് എന്നിവയിൽ നിന്ന് ഫോം വർക്ക് നിർമ്മിക്കാം. നനഞ്ഞ കോൺക്രീറ്റിന്റെ ഭാരം താങ്ങാനും കോൺക്രീറ്റ് ഉണങ്ങുന്നതുവരെ ആകൃതി നിലനിർത്താനുമായി ഇത് ശ്രദ്ധാപൂർവ്വം നിർമ്മിക്കുന്നു.
4) വാട്ടർപ്രൂഫിംഗ് മെബ്രേനുകൾ
റാഫ്റ്റ് ഫൗണ്ടേഷന്റെ ഉപരിതലത്തിലേക്ക് വെള്ളം കയറുന്നത് തടയാനായി വാട്ടർപ്രൂഫിംഗ് മെബ്രേനുകൾ പൊതുവേ ഉപയോഗിക്കാറുണ്ട്. ഉയർന്ന ഭൂഗർഭജലനിരപ്പുള്ള പ്രദേശങ്ങളിലും, ഈർപ്പം കൂടുതലുള്ള മണ്ണുമായി സമ്പർക്കം പുലർത്തുന്ന സ്ഥലത്തെ ഫൗണ്ടേഷനുകളിലും ഇത് പ്രധാനപ്പെട്ടതാണ്. കോൺക്രീറ്റിലേക്ക് വെള്ളം കയറുന്നത് തടയാൻ മെംബ്രണുകൾ സഹായിക്കുന്നു, അല്ലാത്തപക്ഷം കാലക്രമേണ അത് അടിത്തറയെ ദുർബലപ്പെടുത്തിയേക്കാം.
5) അഡ്‌മിക്‌സ്‌ചറുകൾ
കോൺക്രീറ്റിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിനായി അതിൽ കലർത്തുന്ന രാസ അഡിറ്റീവുകളാണ് അഡ്‌മിക്‌സ്‌ചറുകൾ. അവയ്ക്ക് പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും, ശക്തി വർദ്ധിപ്പിക്കാനും, സെറ്റ് ആകുന്നതിനുള്ള സമയം കുറയ്ക്കാനും, പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നും അധിക സംരക്ഷണം നൽകാനും കഴിയും. റാഫ്റ്റ് ഫൗണ്ടേഷനുകൾക്ക്, ഈടും ജല പ്രതിരോധവും വർദ്ധിപ്പിക്കുന്ന അഡ്‌മിക്‌സ്‌ചറുകൾ സാധാരണയായി ഉപയോഗിക്കുന്നു, ഇത് ഫൗണ്ടേഷന്റെ ദീർഘകാല പ്രകടനം ഉറപ്പാക്കുന്നു.
റാഫ്റ്റ് ഫൗണ്ടേഷന്റെ നിർമ്മാണ പ്രക്രിയ
1) സൈറ്റ് തയ്യാറാക്കൽ
സൈറ്റ് വൃത്തിയാക്കി നിലം നിരപ്പാക്കിയാണ് പ്രക്രിയ തുടങ്ങുക. അതിനു ശേഷം ആവശ്യമായ ആഴത്തിൽ മണ്ണ് കുഴിച്ചെടുക്കുന്നു. മണ്ണിന് ഉറപ്പ് കുറവാണെങ്കിൽ, അടിത്തറ ദൃഢപ്പെടുത്താൻ അത് ചരൽ ഉപയോഗിച്ച് ബലപ്പെടുത്തുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്.
2) ഫോം വർക്ക് സജ്ജീകരിക്കൽ
കോൺക്രീറ്റിന്റെ അച്ചുകൂടമായി പ്രവർത്തിക്കുന്ന ഫോംവർക്ക്, അടിത്തറയുടെ ചുറ്റിലുമായി സ്ഥാപിക്കും. കോൺക്രീറ്റ് അതേ സ്ഥാനത്ത് തുടരുന്നതിനും ശരിയായ ആകൃതി രൂപപ്പെടുത്തുകയും ചെയ്യുന്നത് ഈ ഘട്ടം ഉറപ്പാക്കുന്നു. ഫോം വർക്ക് ശരിയായി വിന്യസിക്കുകയും ഉറപ്പിക്കുകയും വേണം.
3) റീൻഫോർസ്മെന്റ് സ്റ്റീൽ (റീബാർ) സ്ഥാപിക്കൽ
റീബാർ എന്നറിയപ്പെടുന്ന സ്റ്റീൽ ബാറുകൾ ഫോം വർക്കിനുള്ളിൽ ഒരു ഗ്രിഡ് പാറ്റേണിലാണ് സ്ഥാപിക്കുക. ഈ ബാറുകൾ അടിത്തറയ്ക്ക് അധിക ശക്തി നൽകുകയും വിള്ളലുകൾ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കോൺക്രീറ്റ് ഒഴിക്കുമ്പോൾ റീബാർ യഥാസ്ഥാനത്ത് നിലനിർത്താൻ അവ തമ്മിൽ ഒരുമിച്ച് ബന്ധിപ്പിക്കുന്നു.
4) കോൺക്രീറ്റ് നിറക്കുക
തുടർന്ന് ഫൗണ്ടേഷൻ ഏരിയ മുഴുവൻ മൂടിക്കൊണ്ട് ഫോം വർക്കിലേക്ക് കോൺക്രീറ്റ് നിറയ്ക്കും. കോൺക്രീറ്റ് എല്ലായിടത്തും ഒരു പോലെ നിറയ്ക്കാൻ ശ്രദ്ധിക്കുന്നു. എയർ പോക്കറ്റുകൾ ഇല്ലാതാക്കാൻ വൈബ്രേറ്ററുകൾ ഉപയോഗിക്കുന്നത് കോൺക്രീറ്റ് റീബാറിന് ചുറ്റുമുള്ള എല്ലാ ഇടങ്ങളിലും നിറയുന്നു എന്ന് ഉറപ്പാക്കുന്നു.
5) കോൺക്രീറ്റിന്റെ ക്യൂറിംഗ്
ഒഴിച്ചതിനുശേഷം, കോൺക്രീറ്റ് ഉണങ്ങാൻ അല്ലെങ്കിൽ ദൃഢമാക്കാൻ സമയം വേണ്ടിവരും. ഈ സമയത്ത്, വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ കോൺക്രീറ്റ് ഈർപ്പമുള്ളതായി നിലനിർത്തും. അടിത്തറയ്ക്ക് ആവശ്യമായ ശക്തി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധാരണയായി ക്യൂറിംഗ് കുറച്ച് ദിവസങ്ങൾ എടുക്കും.
6) ഫോം വർക്ക് നീക്കം ചെയ്യലും ഫിനിഷിംഗ് ചെയ്യലും
കോൺക്രീറ്റ് ഉറച്ചുകഴിഞ്ഞാൽ, ഫോം വർക്ക് നീക്കം ചെയ്യുന്നു. തുടർന്ന് അടിത്തറ മിനുസപ്പെടുത്തുകയും ആവശ്യമായ ഫിനിഷിംഗ് പണികൾ നടത്തുകയും ചെയ്യും. ചിലപ്പോൾ, അധിക സംരക്ഷണത്തിനായി ഒരു വാട്ടർപ്രൂഫ് പാളി കൂടി ചേർക്കുന്നു.
7) അന്തിമ പരിശോധന
അവസാന ഘട്ടത്തിൽ, ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഫൗണ്ടേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള അന്തിമ പരിശോധനയാണ്. തുടർന്ന് കൺസ്ട്രക്ഷൻ നടത്തുന്നതിന് മുമ്പ്, ആവശ്യമുള്ള പക്ഷം, വേണ്ട ക്രമീകരണങ്ങൾ നടത്തുന്നു.