പൈൽ ഫൗണ്ടേഷൻ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
കൺസ്ട്രക്ഷനിൽ പൈൽ ഫൌണ്ടേഷനുകൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ എന്തെന്ന് നമുക്കു മനസ്സിലാക്കാം.
1. ഉറപ്പു ലഭിക്കുന്നതിന് വളരെ ആഴത്തിൽ എത്തുന്നു
മേൽമണ്ണ് ദുർബലമായിരിക്കുമ്പോഴോ ഭാരമേറിയ സ്ട്രക്ച്ചറുകളെ താങ്ങിനിർത്താൻ കഴിയാത്ത വിധം അയഞ്ഞ മണ്ണായിരിക്കുമ്പോൾ പോലും, പൈൽ ഫൌണ്ടേഷനുകൾ കൂടുതൽ ആഴത്തിൽ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി കൂടുതൽ ഉറപ്പുള്ള മൺ പാളിയിലേക്ക് എത്തുന്നു. ഇത് കെട്ടിടങ്ങളെ സ്ഥിരതയും സുരക്ഷിതവും ഉള്ളതാക്കും.
2. വെള്ളക്കെട്ടുള്ള സൈറ്റുകൾക്ക് അനുയോജ്യമാകുന്നു
പൈൽ ഫൗണ്ടേഷനുകൾ ഉപയോഗിക്കുമ്പോൾ നനഞ്ഞ മണ്ണിനെ മറികടന്ന് ഉറച്ച ആഴ്ത്തട്ടിലേക്ക് പോകാനാകുന്നു. നദികളുടെയും കടലിന്റെയും സമീപത്തെ മൺപ്രദേശങ്ങളിലും, ധാരാളം വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ഇത്തരം ഫൗണ്ടേഷനുകൾ നീങ്ങി മാറുകയോ ഇളകി അടിക്കുകയോ ചെയ്യില്ല.
3. കുറഞ്ഞ വൈബ്രേഷൻ
ബോർഡ് പൈലുകൾ പോലുള്ള ചില പൈൽ ഫൗണ്ടേഷനുകൾ, നിലം അധികം കുലുക്കാതെ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അതു കൊണ്ട്, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും സ്ട്രക്ച്ചറുകൾക്കും കേടുപാടുകൾ ഉണ്ടാക്കാതെ തന്നെ ഇത് സുരക്ഷിതമായി പ്രയോഗിക്കാൻ പറ്റും.
4. ബഹുമുഖവും വഴക്കമുള്ളതുമാണ്
ഇടുങ്ങിയ സ്ഥലമായാലും, പാറ നിറഞ്ഞ സ്ഥലമായാലും, മണ്ണിൽ ധാരാളം വെള്ളമുള്ള സ്ഥലമായാലും, മിക്കവാറും എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരു കൂട്ടം ഫൗണ്ടേഷനുകളുടെ പരിഹാരം തന്നെ ഇവിടെയുണ്ട്. ഇത് വിവിധ കൺസ്ട്രക്ഷൻ പ്രോജക്ടുകൾക്ക് വേണ്ടി വരുന്ന ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് നടത്താൻ അവസരം നൽകുന്നു.
5. പരിസ്ഥിതി സൗഹൃദമായ ഓപ്ഷനുകൾ
സ്ക്രൂ പൈലിംഗ് പോലുള്ള സമ്പ്രദായങ്ങളിൽ വലിയ തോതിൽ മണ്ണിൽ കുഴിക്കേണ്ടി വരുന്നില്ല എന്നതു കൊണ്ട്, അവ കുറഞ്ഞ അളവിൽ മാത്രമേ മാത്രമേ മാലിന്യങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതിയെ തടസ്സപ്പെടുത്തുകയും ചെയ്യുകയുള്ളൂ. ഇത് അവയെ കൂടുതൽ പ്രകൃതി സൗഹൃദപരമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.
പൈൽ ഫൌണ്ടേഷനിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ
പൈൽ ഫൌണ്ടേഷനുകളുടെ ഗുണങ്ങൾ നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു ; ഇനി, ഇവയിൽ ഉപയോഗിക്കുന്ന വ്യത്യസ്ത മെറ്റീരിയലുകളും അവയുടെ സവിശേഷ പ്രയോഗങ്ങളെ പറ്റി കൂടുതൽ അറിയാം.
1. ടിംബർ പൈലുകൾ
വളരെ ഭാരമേറിയ കെട്ടിടങ്ങൾ വേണ്ടാത്തിടത്തോ, പരിമിതമായ ബജറ്റിൽ ചെയ്യുന്നതോ ആയ പ്രോജക്ടുകൾക്ക് ഇവ അനുയോജ്യമായിരിക്കും. പിയറുകൾ അല്ലെങ്കിൽ ഡോക്കുകൾ പോലുള്ള വെള്ള കെട്ടിനടുത്തുള്ള പ്രോജക്ടുകൾക്ക് തടി ഉപയോഗിക്കുന്നത് നന്നാവും. പക്ഷേ മരം ചീഞ്ഞഴുകിപ്പോകുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഈ പൈലുകൾ ഭൂഗർഭജലനിരപ്പിന് മുകളിലും ശുദ്ധ ജലപ്രദേശങ്ങളിലും നന്നായി പ്രവർത്തിക്കുന്നു.
2. കോൺക്രീറ്റ് പൈലുകൾ
ബിൽഡിംഗ് മെറ്റീരിയലുകൾക്ക് ഇടയിലെ സൂപ്പർഹീറോ ആണ് കോൺക്രീറ്റ് - അത് കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുന്നതുമാണ്. രണ്ട് തരത്തിലുള്ള കോൺക്രീറ്റ് പൈലുകൾ ഉണ്ട് : പ്രീകാസ്റ്റ്, ഇത് ഒരു ഫാക്ടറിയിൽ നിർമ്മിച്ച് സൈറ്റിലേക്ക് കൊണ്ടുവരുന്നു. രണ്ടാമത്തേത്, കോൺക്രീറ്റ് നിലത്ത് ഒരു ദ്വാരത്തിലേക്ക് നിറച്ച് സൈറ്റിൽ തന്നെ ഉണ്ടാക്കുന്ന കാസ്റ്റ്-ഇൻ-പ്ലേസ്. ഉയരമുള്ള കെട്ടിടങ്ങൾക്കും വലിയ പാലങ്ങൾക്കും കോൺക്രീറ്റ് പൈലുകളാണ് അനുയോജ്യം. കാരണം അവയ്ക്ക് വളരെയധികം ഭാരം താങ്ങാൻ ശേഷിയുണ്ട്, മാത്രമല്ല തുരുമ്പെടുക്കുകയോ ചീഞ്ഞഴുകുകയോ ചെയ്യില്ല.
3. സ്റ്റീൽ പൈലുകൾ
സ്റ്റീൽ പൈലുകൾ അതിശക്തമാണ്. കാഠിന്യമുള്ള മണ്ണിലൂടെയോ പാറക്കെട്ടുകളിലൂടെയോ ഇവയെ ആഴ്ത്തി കൊണ്ടുപോകാൻ കഴിയും. കെട്ടിടം ഭാരമുള്ളതോ, നിലം കാഠിന്യമേറിയതോ ആയിരിക്കുമ്പോഴാണ് ഇവ ഉപയോഗിക്കുന്നത്. എപ്പോഴെങ്കിലും നീക്കം ചെയ്യേണ്ടി വന്നാൽ അവ വീണ്ടും ഉപയോഗിക്കാനുമോ റീസൈക്കിൾ ചെയ്യാനോ കഴിയും. അതു കൊണ്ടുതന്നെ സ്റ്റീൽ പൈലുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദ സമീപനത്തിന് ഒരു ബോണസാണ്.
4. കോമ്പോസിറ്റ് പൈലുകൾ
കാഠിന്യമുള്ള മണ്ണിലൂടെ ശക്തിയായി തുളച്ചു കയറുന്നത് ഉറപ്പുവരുത്താൻ കോമ്പോസിറ്റ് പൈലുകളുടെ താഴത്തെ ഭാഗം ഉരുക്ക് കൊണ്ടാണ് നിർമ്മിക്കുക. മുകൾ ഭാഗം കോൺക്രീറ്റ് കൊണ്ടും. ലോഡ് താങ്ങുന്നതിനും ദ്രവീകരണം ചെറുക്കുന്നതിനും ഇത് സഹായകരമാകുന്നു. ഒരു മെറ്റീരിയൽ മാത്രം അനുയോജ്യമല്ലാത്ത സങ്കീർണ്ണമായ പ്രോജക്ടുകളിൽ, എഞ്ചിനീയർമാർക്ക്, ഈടും, ലോഡ് താങ്ങാൻ ശേഷിയുള്ള രണ്ട് വസ്തുക്കളുടെ ഗുണങ്ങൾ സംയോജിപ്പിക്കേണ്ടിവരുമ്പോൾ, ഇവ ഉപയോഗിക്കുന്നു.