വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



വിവിധ തരത്തിലുള്ള കൺസ്ട്രക്ഷനുകൾ ഏതൊക്കെയാണ്?

നമ്മുടെ ജീവിതാന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിൽ കൺസ്ട്രക്ഷണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, കോൺട്രാക്ടർമാർ, പ്രോപ്പർട്ടി ഉടമകൾ തുടങ്ങി കൺസ്ട്രക്ഷൻ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും വ്യത്യസ്ത തരം കൺസ്ട്രക്ഷനുകൾ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ബ്ലോഗ് വിവിധ തരത്തിലുള്ള കെട്ടിട നിർമ്മാണങ്ങളെ പറ്റി മനസ്സിലാക്കുന്നതിനും, അവയുടെ സവിശേഷതകൾ, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, അവയ്ക്കുള്ള കരുത്ത്, പോരായ്മകൾ എന്നിവ എടുത്തുകാണിക്കുന്നു.

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • കൺസ്ട്രക്ഷനിലെ വിവിധ തരങ്ങൾ മനസ്സിലാക്കുന്നത് സുരക്ഷിതത്വത്തിനും കെട്ടിട നിയമങ്ങൾ പാലിക്കുന്നതിനും, ഉചിതമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിനും നിർണായകമാണ്.

     

  • ടൈപ്പ് I കൺസ്ട്രക്ഷനിൽ കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയ അഗ്നി പ്രതിരോധ ശേഷിയുള്ള മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുക. ഇവ ഉയർന്ന അഗ്നി പ്രതിരോധവും ഈടും നൽകുന്നു.

     

  • ടൈപ്പ് II കൺസ്ട്രക്ഷൻ അഗ്നിബാധ ഏൽക്കാത്തതാണ് , ടൈപ്പ് I-ന് സമാനമായ മെറ്റീരിയലുകൾ ഇതിലും ഉപയോഗിക്കുന്നു. എന്നാൽ ടൈപ്പ് 1നേക്കാൾ കുറഞ്ഞ നിലവാരത്തിൽ ഉള്ള മെറ്റീരിയൽ ആകുന്നതിനാൽ ഇത് ചെലവ് കുറയ്ക്കുന്നു.

     

  • ടൈപ്പ് III കൺസ്ട്രക്ഷൻ അഗ്നിബാധ ഏൽക്കാത്ത പുറംത്തികളും ഭിത്തികളും ജ്വലനം ചെയ്യാവുന്ന ഇന്റീരിയർ മെറ്റീരിയലുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നതിനാൽ നിർമ്മാണ ചെലവും അഗ്നി പ്രതിരോധവും സന്തുലിതമാക്കുന്നു.

     

  • ടൈപ്പ് IV കൺസ്ട്രക്ഷനിൽ, കനമുള്ള മരത്തടി ഉപയോഗിക്കുന്നു. സ്ട്രക്ചറിന് ശക്തിയും സ്വാഭാവിക അഗ്നി പ്രതിരോധവും വാഗ്ദാനം ചെയ്യുന്ന വലിയ തടിക്കഷണങ്ങളുടെ ഘടകങ്ങളാണ് ഇത്.

     

  • ടൈപ്പ് V കൺസ്ട്രക്ഷൻ മരം കൊണ്ടുള്ള ഫ്രെയിമാണ് ഉപയോഗിക്കുക. പൊതുവിൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കാണ് ഉപയോഗിച്ചുവരുന്നത്. കുറഞ്ഞ ചെലവിനും എളുപ്പത്തിൽ നിർമ്മിക്കാം എന്നതിനും ഇവ പേരുകേട്ടതാണ്.



കൺസ്ട്രക്ഷൻ വ്യവസായത്തിലുള്ള ഏതൊരാൾക്കും വ്യത്യസ്ത തരം കെട്ടിട സ്ട്രക്ച്ചറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ബ്ലോഗ് അഞ്ച് പ്രാഥമിക തരം കൺസ്ട്രക്ഷനുകളെ പറ്റിയും അവയുടെ സവിശേഷതകളെ പറ്റിയും പ്രതിപാദിക്കുന്നു : അവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, അവയുടെ സവിശേഷതകൾ, അവയുടെ പോരായ്മകൾ, ഉപയോഗങ്ങൾ എന്നിവയെ പറ്റിയും. സുരക്ഷിതത്വത്തിനും,നിയമാനുസൃതമായ നിർമ്മാണം നടത്തുന്നതിനും, വ്യത്യസ്ത പ്രോജക്റ്റുകൾക്ക് അനുയോജ്യമായ കൺസ്ട്രക്ഷൻ രീതികൾ തെരഞ്ഞെടുക്കാനും ഈ ഗൈഡ് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു

 

 


5 തരത്തിലുള്ള കെട്ടിട നിർമ്മാണങ്ങൾ

 

ടൈപ്പ് I: അഗ്നി-പ്രതിരോധശേഷി ഉള്ളവ



  • മെറ്റീരിയലുകൾ: അഗ്നി പ്രതിരോധശേഷിയുള്ള ഈ കൺസ്ട്രക്ഷൻ കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയ ജ്വലനം ചെയ്യാത്ത മെറ്റീരിയലുകളാണ് ഉപയോഗിക്കുക. ഈ മെറ്റീരിയലുകൾക്ക് ഉയർന്ന താപനിലയെ നേരിടാനുള്ള ശേഷിയുള്ളതു മൂലം, കെട്ടിടത്തിന്റെ സ്ട്രക്ചറിനെ അഗ്നി പ്രതിരോധശേഷിയുള്ളതാക്കുന്നു.

     

  • സവിശേഷതകൾ: ഉയർന്ന അഗ്നി പ്രതിരോധം, ഈട് എന്നിവ. തീപിടുത്ത സമയത്ത് തകർന്നുവീഴാനുള്ള സാധ്യത കുറവാണ്.

     

  • പോരായ്മകൾ: ഉയർന്ന നിർമ്മാണച്ചെലവും ഭാരമേറിയ മെറ്റീരിയലുകൾ കാരണം നിർമ്മാണത്തിന് ആവശ്യമായി വരുന്ന വലിയ സമയ ദൈർഘ്യവും.

     

  • ബഹുനില കെട്ടിടങ്ങൾ, ആശുപത്രികൾ, വലിയ വാണിജ്യ പദ്ധതികൾ എന്നിവയ്ക്ക് ഇത്തരം കൺസ്ട്രക്ഷൻ പൊതുവിൽ ഉപയോഗിക്കുന്നു.

     

ടൈപ്പ് II: അഗ്നിബാധ ഏൽക്കാത്തത്  

  • മെറ്റീരിയലുകൾ: അഗ്നി പ്രതിരോധ ശേഷിയുള്ള കൺസ്ട്രക്ഷന് സമാനമായതും എന്നാൽ അതേ നിലവാരത്തിൽ അല്ലാത്തതും ജ്വലനം ചെയ്യാത്തതുമായ വസ്തുക്കൾ ഉപയോഗിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന വസ്തുക്കൾ സ്റ്റീലും കോൺക്രീറ്റുമാണ്.

     

  • സവിശേഷതകൾ: നല്ല അഗ്നി പ്രതിരോധം നൽകുന്നതും, ടൈപ്പ് I നേക്കാൾ ചെലവ് കുറഞ്ഞതും, നിർമ്മിക്കാൻ എളുപ്പവുമാണ്.

     

  • പോരായ്മകൾ: തടി ഫ്രെയിമുകൾ കൊണ്ടുള്ള കൺസ്ട്രക്ഷൻനേക്കാൾ ചെലവേറിയതാണ്. കൂടാതെ, ഉയർന്ന താപനിലയിൽ മെറ്റീരിയലുകൾ ദുർബലപ്പെടാം.

     

  • പുതിയ സ്കൂളുകൾ, വാണിജ്യ കെട്ടിടങ്ങൾ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്ട്രക്ച്ചറുകൾ എന്നിവയ്ക്ക് ഇത്തരം കെട്ടിടങ്ങൾ അനുയോജ്യമാണ്.

 

ടൈപ്പ് III: ഓർഡിനറി

  • മെറ്റീരിയലുകൾ: സാധാരണഗതിയിൽ ഇത്തരം കൺസ്ട്രക്ഷനിൽ പുറംഭിത്തികൾക്ക് ജ്വലനം ചെയ്യാത്ത മെറ്റീരിയലുകളും അകത്തളത്തിന് ജ്വലനം ചെയ്യാവുന്ന മെറ്റീരിയലുകളും ഉപയോഗിക്കുന്നു. പലപ്പോഴും, പുറംഭിത്തികൾക്ക് ഇഷ്ടികയും അകത്തെ ഫ്രെയിം വർക്കിന് മരവും ഉപയോഗിക്കുന്നു.

     

  • സവിശേഷതകൾ: അഗ്നി പ്രതിരോധിക്കുന്നതിലും ചെലവ് കുറയ്ക്കുന്നതിലും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുകയും ഡിസൈൻ ചെയ്യാൻ കൂടുതൽ വഴക്കവും നൽകുന്നു.

     

  • പോരായ്മകൾ: ഉൾഭാഗത്തെ തടി ഫ്രെയിമിംഗുകൾ എളുപ്പത്തിൽ തീ പിടിക്കാൻ കഴിയുന്നവയാണ്, കൂടാതെ അധിക അഗ്നി പ്രതിരോധ നടപടികൾ ആവശ്യമായി വരുന്നു.

     

  • പഴയ സ്കൂളുകൾ, ബിസിനസ് സ്ഥാപനങ്ങൾ, പലവിധ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ ധാരണയായി കാണാവുന്നതാണ്.

 

ടൈപ്പ് IV: ഭാരമേറിയ മരത്തടി



  • മെറ്റീരിയലുകൾ: ബീമുകൾ, കോളങ്ങൾ തുടങ്ങിയ വലിയ കട്ടിയുള്ള ഘടകങ്ങൾക്ക് തടി ഉപയോഗിക്കുന്നു. കനത്ത മരത്തടിയായി ലഭിക്കുന്നതിന് മരത്തിന് വേണ്ടത്ര വലിപ്പം ഉണ്ടായിരിക്കണം.

     

  • സവിശേഷതകൾ: വലിയൊരു ഭാഗം തടി ഉപയോഗിക്കുന്നത് കാരണം സ്ട്രക്ചറിനുള്ള കൂടിയ ശക്തിയും തീയോടുള്ള സ്വാഭാവിക പ്രതിരോധവും.

     

  • പോരായ്മകൾ: വൈദഗ്ധ്യമുള്ള നിർമ്മാണ തൊഴിലാളികൾ ആവശ്യമാണ്, മെറ്റീരിയലുകൾ പരിമിതമാണ്, ചെലവ് കൂടാൻ സാധ്യതയുണ്ട്.

     

  • പഴക്കം ചെന്ന വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, പള്ളികൾ, ആധുനിക പരിസ്ഥിതി സൗഹൃദ ഡിസൈനുകൾ എന്നിവയിൽ ഈ കെട്ടിട നിർമ്മാണ രീതി പലപ്പോഴും കാണപ്പെടുന്നു.

 

ടൈപ്പ് V: തടി ഫ്രെയിം



  • മെറ്റീരിയലുകൾ: പ്രധാനമായും മരം, സ്റ്റഡുകൾ, ജോയിസ്റ്റുകൾ, റാഫ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുക . ഇത് ഏറ്റവും സാധാരണമായ റെസിഡൻഷ്യൽ നിർമ്മാണമാണ്.

     

  • സവിശേഷതകൾ: ചെലവ് കുറഞ്ഞതും, എളുപ്പത്തിൽ നിർമ്മിക്കാവുന്നതും, ഡിസൈൻ ചെയ്യാൻ വഴക്കം നൽകുന്നതും, എളുപ്പത്തിൽ ലഭ്യമാകുന്ന മെറ്റീരിയലുകളും.

     

  • പോരായ്മകൾ: തീയിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്, ചിതലിന് സാധ്യത കൂടുതലാണ്, മറ്റ് തരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഈട് മാത്രമേ ലഭിക്കൂ.

     

  • ഒറ്റ കുടുംബത്തിനായുള്ള വീടുകൾക്കും ചെറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കുമായി ഇത്തരം കൺസ്ട്രക്ഷൻ ഉപയോഗിക്കുന്നു.

 

 

കെട്ടിട നിർമ്മാണ തരങ്ങളുടെ പ്രാധാന്യം എന്താണ്?

സുരക്ഷ ഉറപ്പാക്കുന്നതിനും, കെട്ടിട നിയമങ്ങൾ പാലിക്കുന്നതിനും, ഓരോ പ്രോജക്റ്റിനും അനുയോജ്യമായ മെറ്റീരിയലുകളും രീതികളും തെരഞ്ഞെടുക്കുന്നതിനും വിവിധ തരം കെട്ടിട നിർമ്മാണത്തെപ്പറ്റി മനസ്സിലാക്കേണ്ടത് നിർണായകമാണ്. വ്യത്യസ്ത തരത്തിലുള്ള കൺസ്ട്രക്ഷനുകൾ കെട്ടിടങ്ങൾക്ക് വ്യത്യസ്തമായ കാര്യക്ഷമത, ചെലവ്, ദീർഘായുസ്സ് എന്നിവയെ ബാധിക്കുന്ന സവിശേഷമായ ഗുണങ്ങൾ നൽകുന്നു.

 

 

ഇന്റർനാഷണൽ ബിൽഡിംഗ് കോഡ് എന്നാൽ എന്താണ്?

കെട്ടിടങ്ങൾ സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവുമായി നിർമ്മിക്കുന്നത് ഉറപ്പാക്കാൻ ഇന്റർനാഷണൽ കോഡ് കൗൺസിൽ രൂപപ്പെടുത്തിയ ഒരു കൂട്ടം നിയന്ത്രണങ്ങൾക്കാണ് ഇന്റർനാഷണൽ ബിൽഡിംഗ് കോഡ് (IBC) എന്ന് പറയുന്നത്. വ്യത്യസ്ത തരം കെട്ടിടങ്ങളുടെ നിർമ്മാണം, വസ്തുക്കൾ, ഡിസൈൻ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അവ നൽകുന്നത്. കൺസ്ട്രക്ഷനിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാളും പാലിക്കേണ്ടത് അനിവാര്യമാക്കുന്ന തരത്തിൽ IBC മാർഗ്ഗനിർദ്ദേശങ്ങൾ പല സ്ഥലങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്.

 

 

നാഷണൽ ബിൽഡിംഗ് കോഡ് (ഇന്ത്യ)

ഇന്ത്യയിൽ, നാഷണൽ ബിൽഡിംഗ് കോഡ് (NBC) സമാനമായ പങ്കു വഹിക്കുന്ന ഒന്നാണ്. വിവിധ തരത്തിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ, സുസ്ഥിരത, കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പൊതുമാർഗ്ഗ നിർദ്ദേശങ്ങളാണ് അത് നൽകുന്നത്. സ്ട്രക്ചറിന്റെ ഡിസൈൻ, അഗ്നി ബാധയിൽ നിന്നുള്ള സുരക്ഷ, പ്ലംബിംഗ്, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വശങ്ങൾ NBC മുന്നോട്ടുവയ്ക്കുന്നു. കെട്ടിടങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും, വിവിധ അപകടങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് NBC പാലിക്കേണ്ടത് നിർണായകമാണ്.



സുരക്ഷിതവും ഈടുനിൽക്കുന്നതും ചെലവ് കുറഞ്ഞതുമായ സ്ട്രക്ച്ചറുകൾ നിർമ്മിക്കാൻ, അഗ്നിയെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, തീ പിടിക്കാത്തതു മുതൽ , കനമുള്ള മരത്തടി, മരം കൊണ്ടുള്ള ഫ്രെയിമുകൾ ഉപയോഗിക്കുന്നത് വരെയുള്ള വ്യത്യസ്ത തരം കൺസ്ട്രക്ഷനുകളെ പറ്റി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഇന്റർനാഷണൽ ബിൽഡിംഗ് കോഡ് പോലെ കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ടിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് അറിവ് നേടുന്നതിനും, കൺസ്ട്രക്ഷനിൽ പുലർത്തേണ്ട സുരക്ഷാ സ്വഭാവത്തെ നന്നായി മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. ടൈപ്പ് A കൺസ്ട്രക്ഷനും ടൈപ്പ് B കൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം എന്താണ്? 

വലിയ രീതിയിൽ അഗ്നി പ്രതിരോധശേഷിയുള്ള കെട്ടിടങ്ങളാണ് ടൈപ്പ് A കൺസ്ട്രക്ഷനിൽ ഉണ്ടാവുക. ഉദാഹരണത്തിന്, ഉയരം കൂടിയ സ്ട്രക്ചറും കൂടുതൽ ആളുകളെയും ഉൾക്കൊള്ളുന്നവയും, വലിയ ഭാരത്തിലുള്ള കെട്ടിടങ്ങൾ. ടൈപ്പ് B കൺസ്ട്രക്ഷനുകൾക്കു താരതമ്യേന കുറഞ്ഞ അഗ്നി പ്രതിരോധശേഷി മാത്രമേയുള്ളൂ. ഇത് സാധാരണയായി ചെറുതും, ആളുകൾ കുറഞ്ഞതുമായ കെട്ടിട തരങ്ങളിൽ ഉപയോഗിക്കുന്നു.

 

2. പരമ്പരാഗതവും ആധുനികവുമായ നിർമ്മാണ രീതികൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

പരീക്ഷിച്ചറിഞ്ഞിട്ടുള്ള സാങ്കേതിക വിദ്യകളെയും മരം, ഇഷ്ടിക, കല്ല് തുടങ്ങിയ മെറ്റീരിയലുകളെയും ആശ്രയിച്ചാണ് പരമ്പരാഗത കൺസ്ട്രക്ഷൻ രീതികൾ ഉള്ളത്. ആധുനിക കൺസ്ട്രക്ഷൻ, കൂടുതൽ കാര്യക്ഷമതയ്ക്കും പുതിയ ആവശ്യങ്ങൾക്കും അനുസൃതമായി നൂതന സാങ്കേതികവിദ്യകളും സ്റ്റീൽ, കോൺക്രീറ്റ് പോലുള്ള നൂതന മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മാണം നടത്തുന്നു.

 

3. ഹരിത നിർമ്മാണ സമ്പ്രദായങ്ങളുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

സുസ്ഥിരത, കാർബൺ ഫൂട്ട് പ്രിന്റസ് കുറയ്ക്കൽ, ഊർജ്ജക്ഷമത വർദ്ധിപ്പിക്കൽ എന്നിവയിലാണ് ഹരിത നിർമ്മാണ രീതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞ പ്രവർത്തന ചെലവ്, മെച്ചപ്പെട്ട ഇൻഡോർ അന്തരീക്ഷം, ശുദ്ധ വായു എന്നിവ ഇതിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

 

4. എങ്ങനെയാണ് അഗ്നി പ്രതിരോധ റേറ്റിംഗ് അളക്കുന്നത്?

ഒരു കെട്ടിട ഘടകത്തിന് അതിന്റെ സ്ട്രക്ചർ നിലനിർത്തിക്കൊണ്ടു തന്നെ അഗ്നിബാധയെ ചെറുക്കാൻ കഴിയുന്ന സമയ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് അഗ്നി പ്രതിരോധ റേറ്റിംഗുകൾ തയ്യാറാക്കുന്നത്. ഈ കെട്ടിട സ്ട്രക്ച്ചറുകളുടെ റേറ്റിംഗുകൾ സ്റ്റാൻഡേർഡ് പരിശോധനകളിലൂടെയാണ് നിർണയിക്കുന്നത്. അതിന്റെ അളവുകൾ മണിക്കൂറുകളിലാണ് പറയപ്പെടുക.

 


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....