ഒരു സ്ട്രക്ചറിന്റെ പുറത്ത് ഉണ്ടാവുന്ന സമ്മർദ്ദങ്ങൾ, രൂപഭേദങ്ങൾ അല്ലെങ്കിൽ ത്വരണം എന്നിവയ്ക്ക് കാരണമാകുന്ന ബലങ്ങളോ മറ്റ് പ്രവർത്തനങ്ങളോ ആണ് ലോഡുകൾ. ഈ ലോഡുകൾ പാരിസ്ഥിതിക സാഹചര്യങ്ങൾ കാരണമോ, കെട്ടിടത്തിന്റെ ഉപയോഗം കൊണ്ടോ അല്ലെങ്കിൽ മെറ്റീരിയലുകളുടെ ഭാരം മൂലമോ ആകാം. സുരക്ഷിതവും കാര്യക്ഷമവും, ചെലവ് കുറഞ്ഞതുമായ സ്ട്രക്ച്ചറുകൾ ഡിസൈൻ ചെയ്യുന്നതിന്, ഈ ലോഡുകൾ ശരിയായ തിരിച്ചറിയുന്നതും കണക്കാക്കുന്നതും പ്രധാനമാണ്. കെട്ടിടത്തിന്റെ സ്ഥാനം, ഉദ്ദേശ്യം, ഡിസൈൻ എന്നിവ പോലുള്ള വിവിധ ഘടകങ്ങൾ ഈ ലോഡുകളുടെ തോതിനെയും ദിശയെയും സ്വാധീനിക്കുന്നു.
കൺസ്ട്രക്ഷനിലെ 6 വ്യത്യസ്ത തരം ലോഡുകൾ
1. ഡെഡ് ലോഡുകൾ
കെട്ടിടത്തിന്റെ തന്നെ ഭാഗമായ ഭിത്തികൾ, ഫ്ലോറുകൾ, മേൽക്കൂരകൾ, ബീമുകൾ തുടങ്ങിയവയുടെ ഭാരം മൂലമുണ്ടാകുന്ന സ്ഥിര ബലങ്ങളാണ് ഡെഡ് ലോഡുകൾ. ഈ ലോഡുകൾക്ക്, കാലത്തിന്റെ പോക്കിൽ മാറ്റം സംഭവിക്കാത്തതിനാൽ, മറ്റെല്ലാ ലോഡുകളെയും അപേക്ഷിച്ചു കണക്കാക്കാൻ ഏറ്റവും എളുപ്പമാണ്. ഡെഡ് ലോഡുകൾ കൃത്യമായി കണക്കാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അവയെ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെങ്കിൽ, അത് സ്ട്രക്ചറിന്റെ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടവരുത്തും.
2. ഇംപോസഡ് ലോഡുകൾ
ഇംപോസ്ഡ് ലോഡുകൾ അഥവാ ലൈവ് ലോഡുകൾ എന്നത് കാലാന്തരത്തിൽ മാറുന്ന ബലങ്ങളാണ്. ഒരു കെട്ടിടത്തിനുള്ളിലുഉള്ള ആളുകൾ,ഫർണിച്ചറുകൾ, വാഹനങ്ങൾ, ചലിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയുടെ ഭാരം ഇതിൽ ഉൾപ്പെടും. ഡെഡ് ലോഡുകളിൽ നിന്ന് വ്യത്യസ്തമായി, ഇംപോസ്ഡ് ലോഡുകൾ സ്ഥിരമല്ല, കെട്ടിടം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ച് അത് വ്യത്യാസപ്പെടാം.
ഉദാഹരണത്തിന്, ഒരു വീട്ടിലെ ലൈവ് ലോഡ് ഒരു കമേർഷ്യൽ കെട്ടിടത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതിൽ ഓഫീസ് ഉപകരണങ്ങളും കൂടുതൽ ആളുകളുടെ നടത്തവും പോലുള്ള ഭാരം വർദ്ധിപ്പിക്കുന്ന സംഗതികൾ ഉണ്ടായേക്കാം.
3. വിൻഡ് ലോഡുകൾ
ഒരു കെട്ടിടത്തിൽ കാറ്റ് ചെലുത്തുന്ന തിരശ്ചീന ശക്തികളാണ് വിൻഡ് ലോഡുകൾ. ഉയരമുള്ള കെട്ടിടങ്ങൾ, പാലങ്ങൾ, വിശാലമായ പ്രതലങ്ങളുള്ള മറ്റ് സ്ട്രക്ച്ചറുകൾ എന്നിവയിൽ ഈ റോഡുകൾ പ്രത്യേകിച്ചും പ്രധാനമാണ്.
കാറ്റിന്റെ വേഗതയും ദിശയും, കെട്ടിടത്തിന്റെ ഉയരം, ആകൃതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വിൻഡ് ലോഡുകളുടെ പ്രഭാവം വ്യത്യാസപ്പെടുന്നു. ചാഞ്ചാട്ടം, വൈബ്രേഷനുകൾ, അല്ലെങ്കിൽ പ്രതികൂല കാലാവസ്ഥയിൽ നിലം പതിക്കുക എന്നിവ പോലുള്ള പ്രശ്നങ്ങൾ തടയാൻ എഞ്ചിനീയർമാർ വിൻഡ് ലോഡ് കണക്കാക്കേണ്ടതുണ്ട്.
4. സ്നോ ലോഡുകൾ
ഒരു സ്ട്രക്ചറിന്റെ പുറത്ത് മഞ്ഞ് അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന ലംബമായ ബലങ്ങളാണ് സ്നോ ലോഡുകൾ. കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ലോഡ് പ്രധാനമാണ്, അവിടെ മഞ്ഞിന്റെ ഭാരം ഗണ്യമായി ഉണ്ടാകും.
പ്രത്യേകിച്ചും മേൽക്കൂരകളിൽ അമിതഭാരത്തിന്റെയും തകർച്ചയുടെയും സാധ്യത ഒഴിവാക്കാൻ സ്നോ ലോഡുകൾ കൈകാര്യം ചെയ്യാൻ പാകത്തിൽ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. മേൽക്കൂരയുടെ കോൺ, മഞ്ഞിന്റെ തരം, കെട്ടിടത്തിന്റെ സ്ഥാനം തുടങ്ങിയ ഘടകങ്ങൾ ഒരു സ്ട്രക്ചറിന് എത്രത്തോളം സ്നോ ലോഡ് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
5. ഭൂചലന ലോഡുകൾ