ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


ടൈൽ പശ - പ്രാധാന്യം, തരങ്ങൾ, നേട്ടങ്ങൾ

ടൈൽ ചെയ്ത പ്രതലങ്ങളുടെ ഈടും ദീർഘായുസ്സും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ടൈൽ പശ. തറകൾ, ഭിത്തികൾ, കൗണ്ടർടോപ്പുകൾ എന്നിങ്ങനെ വിവിധ പ്രതലങ്ങളില്‍ ടൈലുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം പശ അല്ലെങ്കിൽ സിമന്‍റ് ആണ് ഇത്. ഇത് ശക്തമായ പിടിത്തം ഉറപ്പാക്കുക മാത്രമല്ല ടൈൽ ചെയ്ത പ്രതലത്തിന്‍റെ സ്ഥിരതയും കെട്ടുറപ്പും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Share:


ടൈൽ പശ ടൈലുകൾക്കും പതിപ്പിക്കുന്ന പ്രതലങ്ങള്‍ക്കും ഇടയിലെ ഒരു ബോണ്ടിംഗ് ഏജന്‍റായി പ്രവർത്തിക്കുന്നു, ടൈലുകൾ അതേപടി നിലനിൽക്കുകയും കാലക്രമേണ ഇളകുകയോ പൊട്ടുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നു. മോർട്ടാർ സിമന്‍റ് ഉപയോഗിക്കുന്നത് പോലുള്ള പരമ്പരാഗത രീതികള്‍ ഒഴിവാക്കാനും ഇൻസ്റ്റാളേഷൻ സമയവും പ്രയത്നവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ചൂട്, ഈര്‍പ്പം, കാല്‍പെരുമാറ്റം പോലുള്ള ടൈൽ ചെയ്ത പ്രതലങ്ങൾ വിധേയമാകുന്ന സമ്മർദ്ദങ്ങളെ നേരിടാൻ തക്ക വിധമാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ അവ നിർണായക പങ്ക് വഹിക്കുന്നു, സുരക്ഷിതവും ഈടു നില്‍ക്കുന്നതുമായ ബോണ്ട് നൽകുന്നു. സാങ്കേതികവിദ്യയിലെ പുരോഗതിയോടെ, ടൈലുകൾ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന പശകൾ കൂടുതൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായിട്ടുണ്ട്. വിവിധ തരം ടൈലുകള്‍ക്കും പതിപ്പിക്കുന്ന പ്രതലങ്ങള്‍ക്കും അനുയോജ്യമായ വിവിധ തരം പശകള്‍ വിപണിയില്‍ ലഭ്യമാണ്. ഈടും ഭംഗിയും ഉള്ള ടൈൽ ഇൻസ്റ്റാളേഷൻ നേടുന്നതിന്, അതിന്‍റെ പ്രാധാന്യം, വിവിധ തരം പശകൾ, അത് വാഗ്ദാനം ചെയ്യുന്ന ഗുണങ്ങൾ എന്നിവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.ടൈൽ പശകളുടെ പ്രാധാന്യം1. ബോണ്ടിംഗ് ശക്തിയും ഈടും

ടൈൽ പശയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്‍റെ മികച്ച ബോണ്ടിംഗ് ശക്തിയാണ്. ഇത് ടൈലുകൾക്കും അടിയിലെ പ്രതലത്തിനും ഇടയിൽ ശക്തമായ, സുസ്ഥിരമായ ഒരു ബന്ധം ഉണ്ടാക്കുന്നു, ടൈലുകൾ കാലക്രമേണ മാറുകയോ പൊട്ടുകയോ ഇളകി പോകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു. ടൈലുകൾ സ്ഥിരമായ തേയ്മാനത്തെ നേരിടേണ്ടുന്ന ഉയർന്ന കാല്‍പെരുമാറ്റം ഉള്ള സ്ഥലങ്ങളിലോ ഈർപ്പ സാധ്യതയുള്ള ഇടങ്ങളിലോ ഇത് വളരെ പ്രധാനമാണ്, . കൂടാതെ, എപ്പോക്സി ഗ്രൗട്ടിന്‍റെ ഉപയോഗം ടൈൽ ചെയ്ത പ്രതലങ്ങളുടെ മൊത്തത്തിലുള്ള പ്രകടനവും ഈടും വർദ്ധിപ്പിക്കും.

 

2. വഴക്കവും സ്ഥിരതയും

വ്യത്യസ്ത തരം ടൈൽ പശകൾ ടൈൽ ചെയ്ത പ്രതലങ്ങൾക്ക് വഴക്കവും സ്ഥിരതയും നൽകുന്നു. താപനില വ്യതിയാനങ്ങൾ കാരണം സംഭവിക്കാവുന്ന നേരിയ ചലനവും വികാസവും ഇത് അനുവദിച്ചു കൊടുക്കുന്നു, ടൈലുകൾ പൊട്ടുകയോ ചിന്നല്‍ ഉണ്ടാകുകയോ ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു. പശ ടൈലുകൾക്ക് സുസ്ഥിരമായ അടിത്തറ സൃഷ്ടിക്കുന്നു, വർഷങ്ങളോളം അവ സുരക്ഷിതമായി നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു.

 

3. ജല പ്രതിരോധവും ഈർപ്പം നിയന്ത്രണവും

ഈ പശകൾക്ക് സാധാരണയായി ജലത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്, ഇത് കുളിമുറിയും അടുക്കളയും പോലെ വെള്ളത്താൽ സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങൾക്ക് അനുയോജ്യമാക്കുന്നു. ഇത് വെള്ളം കയറുന്നത് തടയുന്ന ഒരു തടസ്സം സൃഷ്ടിക്കുന്നു, ടൈലുകൾക്ക് പിന്നിൽ വെള്ളം മൂലമുള്ള കേടുപാടുകൾ അല്ലെങ്കിൽ പൂപ്പൽ വളർച്ചയുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ, ചില തരം ടൈൽ പശകൾക്ക് ഈർപ്പനിയന്ത്രണ ഗുണങ്ങളുണ്ട്, ഇത് നനഞ്ഞ അടി പ്രതലങ്ങളിൽ ഉപയോഗിക്കാൻ അവയെ അനുവദിക്കുന്നു.

 

4. ഉപയോഗിക്കാൻ എളുപ്പമാണ്

ഉപയോക്തൃ-സൗഹൃദവും ഉപയോഗിക്കാൻ എളുപ്പവുമായാണ് ടൈൽ പശ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോർട്ടാർ സിമന്‍റ് മിക്‌സ് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ആവശ്യകത ഇല്ലാതാക്കി, ഉപയോഗിക്കാൻ തയ്യാറായ രൂപത്തിൽ വരുന്ന ഇത്. സുഗമമായ സ്ഥിരതയുള്ളതാണ്, പ്രയോഗിക്കാനും തുല്യമായി വ്യാപിപ്പിക്കാനും എളുപ്പമാണ്, ശരിയായ കവറേജും ഒട്ടിപിടിത്തവും ഉറപ്പാക്കുന്നു. ഉപയോഗം എളുപ്പമാകുന്നതോടെ ടൈൽ ഇടുന്ന പ്രക്രിയ വേഗത്തിലും കാര്യക്ഷമവുമാകുന്നു.

 

5. ചെലവ് കുറവ്

ടൈൽ പശ ഉപയോഗിക്കുന്നത് ടൈൽ സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. മോർട്ടാർ സിമൻറ് പോലുള്ള അധിക വസ്തുക്കളുടെ ആവശ്യകത ഇത് ഒഴിവാക്കുന്നു, മെറ്റീരിയലിലും കൂലിയിലും പണം ലാഭിക്കാം. കൂടാതെ, ടൈൽ പശയുടെ കാര്യക്ഷമതയും ഈടുനിൽപ്പും ടൈൽ അറ്റകുറ്റപ്പണികളുടെ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുന്നതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നതിനാല്‍ ദീർഘകാല അടിസ്ഥാനത്തില്‍ ലാഭം ഉണ്ടാക്കുന്നു. .

 


വിവിധ തരം ടൈൽ പശകൾനിരവധി തരം ടൈല്‍ പശകള്‍ വിപണിയില്‍ ലഭ്യമാണ്, ഓരോന്നും നിർദ്ദിഷ്ട ടൈൽ തരങ്ങളും ഇൻസ്റ്റാളേഷൻ ആവശ്യകതകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. സാധാരണ ടൈൽ പശകൾ ഇതാ:

 

1. ടൈപ്പ് 1 പശ

സാധാരണ ബോഡി കോമ്പോസിഷനും ഉയർന്ന പോറോസിറ്റിയുമുള്ള ടൈലുകൾക്ക് ടൈപ്പ് 1 പശ അനുയോജ്യമാണ്. വിവിധ പശ്ചാത്തലങ്ങളിൽ നോൺ-വിട്രിഫൈഡ് സെറാമിക് ടൈലുകൾക്കും പോറസ് സ്റ്റോണുകൾക്കും ഇത് സാധാരണയായി ഉപയോഗിക്കുന്നു. ഈ പശ മിക്ക സെറാമിക് ടൈലുകൾക്കും സുരക്ഷിതമായ ബോണ്ട് നൽകുന്നു, കൂടാതെ ഇന്‍റീരിയർ ആപ്ലിക്കേഷനുകൾക്കും അനുയോജ്യമാണ്.

 

2. ടൈപ്പ് 2 പശ

വിട്രിഫൈഡ് അല്ലെങ്കിൽ ഫുള്ളി വിട്രിഫൈഡ് ടൈലുകൾ, ഗ്ലാസ് മൊസൈക്ക് ടൈലുകൾ, ഡെന്‍സ് സ്റ്റോണുകള്‍ എന്നിവ ഉൾപ്പെടെ കുറഞ്ഞ പോറോസിറ്റി ഉള്ള ടൈലുകൾക്ക് ടൈപ്പ് 2 പശ അനുയോജ്യമാണ്. നനഞ്ഞതും വെള്ളത്തിൽ മുങ്ങുന്നതുമായ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഇന്‍റീരിയർ, എക്സ്റ്റീരിയർ പ്രയോഗങ്ങൾക്ക് ഇത് ശുപാർശ ചെയ്യുന്നു. മെച്ചപ്പെട്ട ബോണ്ടിംഗ് ശക്തിയും സ്ഥിരതയും ആവശ്യപ്പെടുന്ന ഇൻസ്റ്റാളേഷനുകൾക്ക് ഈ പശ ഉചിതമാണ്.

 

3. ടൈപ്പ് 3 പശ

ടൈപ്പ് 3 പശ പ്ലാസ്റ്റർ അല്ലെങ്കിൽ കോൺക്രീറ്റ് പോലെയുള്ള ബാഹ്യ മതിൽ അടിപ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സെറാമിക്, കളിമണ്ണ്, പോർസലൈൻ, അല്ലെങ്കിൽ ഗ്ലാസ് മൊസൈക്ക് ടൈലുകൾ, അതുപോലെ എല്ലാ പ്രകൃതിദത്ത സ്റ്റോണ്‍ ടൈലുകൾക്കും ഇത് അനുയോജ്യമാണ്. ഈ പശ ബാഹ്യ ചുവരുകളിൽ ടൈലുകൾക്ക് വിശ്വസനീയമായ പിടിത്തവും കരുത്തും നൽകുന്നു.

 

4. ടൈപ്പ് 4 പശ

ടൈപ്പ് 4 പശ ഉണങ്ങിയ വാൾബോർഡ് അടി പ്രതലങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. മെറ്റൽ ടൈലുകളോ എഞ്ചിനീയറിംഗ് സ്റ്റോണുകളോ ഒഴികെയുള്ള വിവിധ തരം ടൈലുകൾക്കും സ്റ്റോണുകള്‍ക്കും ഇത് അനുയോജ്യമാണ്. ജിപ്‌സം ബോർഡുകൾ, പ്ലൈവുഡ്, മരം, മറ്റ് ഡ്രൈ സബ്‌സ്‌ട്രേറ്റുകൾ തുടങ്ങിയ ഡ്രൈവാൾ ബോർഡുകളിൽ ഈ പശ ഉപയോഗിക്കാം, ഇത് സുരക്ഷിതമായ പിടിത്തം ഉറപ്പാക്കുന്നു.

 

5. ടൈപ്പ് 5 പശ

ടൈപ്പ് 5 പശ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗ്ലാസ് അല്ലെങ്കിൽ മെറ്റാലിക് അടിപ്രതലങ്ങളിൽ ടൈലുകളും സ്റ്റോണുകളും സ്ഥാപിക്കുന്നതിനു വേണ്ടിയാണ്. മെറ്റൽ ടൈലുകൾ, ഗ്ലാസ് ടൈലുകൾ, എൻജിനീയറിങ് സ്റ്റോണുകൾ, സിമന്‍റ്അടിസ്ഥാനമാക്കിയുള്ള അടിപ്രതലങ്ങളിലെ മറ്റ് തരത്തിലുള്ള ടൈലുകൾ, കല്ലുകൾ എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. ഈ പശ പ്രത്യേക ഇൻസ്റ്റാളേഷനുകൾക്ക് മികച്ച ഒട്ടിപിടിത്തവും ഈടും നൽകുന്നു.


ടൈൽ പശയുടെ പ്രയോജനങ്ങൾ

ടൈൽ ഇൻസ്റ്റാളേഷനായി വ്യത്യസ്ത തരം ടൈൽ പശകൾ ഉപയോഗിക്കുന്നത് വിജയകരവും ദീർഘവുമായ ഫലം ഉറപ്പ് നല്‍കുന്ന നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നമുക്ക് ചില പ്രധാന നേട്ടങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം:

 

1. മികച്ച ടൈൽ വിന്യാസവും ലെവലിംഗും

ഒരു ടൈൽ പേസ്റ്റ് പശ മികച്ച ഒട്ടിപിടിത്തത്തിനൊപ്പം ടൈലുകളുടെ കൃത്യമായ വിന്യാസവും ലെവലിംഗും ഉറപ്പാക്കുന്നു. അസമമായ പ്രതലങ്ങളിലേക്കോ ടൈൽ സ്ലിപ്പിലേക്കോ നയിച്ചേക്കാവുന്ന പരമ്പരാഗത മോർട്ടറിൽ നിന്ന് വ്യത്യസ്തമായി, ഓരോ ടൈലും അടിപ്രതലവുമായി സുരക്ഷിതമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് പശ ഉറപ്പാക്കുന്നു, ഇത് സുഗമവും നിരപ്പുള്ളതുമായ ഫിനിഷിലേക്ക് നയിക്കുന്നു.

 

2. ആവശ്യമായ സമയം കുറയ്ക്കുന്നു

പരമ്പരാഗത മോർട്ടാർ അടിസ്ഥാനമാക്കിയുള്ള രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പശകൾ ടൈല്‍ ഇടുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുന്നു. അതിന്‍റെ റെഡി-ടു-യൂസ് ഫോർമുലേഷൻ മിശ്രണത്തിന്‍റെയും തയ്യാറാക്കുന്നതിന്‍റെയും ആവശ്യകത ഇല്ലാതാക്കുന്നു. അനായാസമായ ഉപയോഗവും വേഗത്തിലുള്ള ഉണങ്ങല്‍ ഗുണങ്ങളും ടൈലിംഗ് ജോലി വേഗത്തിൽ പൂർത്തിയാക്കാൻ അനുവദിക്കുന്നു.

 

3. തൊഴിൽ കാര്യക്ഷമത

ടൈൽ പശ ടൈൽ ഇടുന്ന ജോലി ലളിതവും കൂടുതൽ കാര്യക്ഷമവുമാക്കുകയും ആവശ്യമായ അധ്വാനം കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ എളുപ്പമുള്ള പ്രയോഗവും സുഗമമായ സ്‌പ്രെഡിംഗ് സ്വഭാവസവിശേഷതകളും ജോലിക്കാരെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാപ്‌തമാക്കുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പ്രദേശങ്ങളില്‍ ടൈല്‍ വിരിച്ച് . തീര്‍ക്കാം, പശയുടെ ശക്തമായ ബോണ്ടിംഗ് ഗുണങ്ങൾ അറ്റകുറ്റപ്പണികളുടെയോ വീണ്ടും ടൈല്‍ ഇടേണ്ടതിന്‍റെയോ ആവശ്യകത ഇല്ലാതാക്കുന്നു, ഇത് തൊഴിൽ ചെലവ് കുറയ്ക്കുന്നു.

 

4. മികച്ച ബോണ്ടിംഗ് ശക്തി

ടൈൽ പശ ടൈലുകൾക്കും അടിപ്രതലത്തിനും ഇടയിൽ മികച്ച ബോണ്ടിംഗ് ശക്തിയായി പ്രവര്‍ത്തിക്കുന്നു. ഈ ശക്തമായ ബോണ്ട്, ഉയർന്ന കാല്‍പെരുമാറ്റം അല്ലെങ്കിൽ ഉയർന്ന ഈർപ്പം ഉള്ള പ്രദേശങ്ങളിൽ പോലും ടൈലുകൾ ദൃഢമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അവയുടെ ഉപയോഗത്തിലൂടെ, ടൈലുകൾ കാലക്രമേണ ഇളകാനോ പൊട്ടാനോ ഉള്ള സാധ്യത കുറയുന്നു, ഇത് ടൈൽ ഉപരിതലത്തിന് ഈടും ഉറപ്പും നല്‍മാകുന്നു. അപര്യാപ്തമായ പിടിത്തം കാരണം ടൈലുകൾ പൊന്തുന്നത് ഇത് ഫലപ്രദമായി കുറയ്ക്കുന്നു, .ടൈൽ ചെയ്ത പ്രതലങ്ങളുടെ ഈട്, സ്ഥിരത, ഭംഗി എന്നിവ ഉറപ്പാക്കുന്നതിൽ ടൈൽ പശ നിർണായക പങ്ക് വഹിക്കുന്നു. അനുയോജ്യമായ ടൈൽ പശ തിരഞ്ഞെടുക്കുന്നതിലൂടെയും ശരിയായ വിരിക്കല്‍ രീതികൾ പിന്തുടരുന്നതിലൂടെയും, വ്യക്തികൾക്ക് വിദഗ്ദ്ധവും സൗന്ദര്യാത്മകവുമായ ടൈൽ ഇൻസ്റ്റാളേഷനുകൾ ഉറപ്പാക്കാന്‍ കഴിയും. പാര്‍പ്പിടങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും കൊമേഴ്‌സ്യൽ പ്രോജക്റ്റുകൾക്ക് വേണ്ടിയാണെങ്കിലും, ടൈലുകളിൽ പശ ഉപയോഗിക്കുന്നത് വിജയകരമായ ഫലം ഉറപ്പുനൽകും.അനുബന്ധ ലേഖനങ്ങൾ
ശുപാർശ ചെയ്യുന്ന വീഡിയോകൾ

 

വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....