ഇലക്ട്രിക്കൽ ജോലി സമയത്ത് സുരക്ഷാ അപകടങ്ങൾ ഒഴിവാക്കണോ?

ഓഗസ്റ്റ് 25, 2020

നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിലെ അവസാന ഘട്ടങ്ങളിലൊന്നാണ് ഇലക്ട്രിക്കൽ ജോലി. എന്നിരുന്നാലും, ഈ ഘട്ടത്തിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്, കാരണം അത്യാഹിതങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങൾക്കും സുരക്ഷാ അപകടങ്ങൾക്കും ഇടയാക്കും.

പ്രധാനപ്പെട്ട ചില വൈദ്യുത സുരക്ഷാ ടിപ്പുകൾ ഇതാ.

  • നിങ്ങളുടെ വീട് പണിയാൻ തുടങ്ങുന്നതിനുമുമ്പ്, എല്ലാ വയറിംഗ്, ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളുടെയും സ്ഥാനം നിങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ എല്ലാ ഇലക്ട്രിക്കൽ ജോലികൾക്കും ഒരു സർട്ടിഫൈഡ് ഇലക്ട്രിക്കൽ കരാറുകാരനുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്.
  • നിങ്ങളുടെ വീടിന് എര്‍ത്തിംഗ് ശരിയായി ചെയ്തുവെന്ന് ഉറപ്പാക്കുക. ഇത് സ്ഥിരീകരിക്കാൻ നിങ്ങളുടെ എഞ്ചിനീയർ സഹായിക്കും.
  • ഗുണനിലവാരമുള്ള ഇലക്ട്രിക്കൽ മെറ്റീരിയലുകൾ ലഭിക്കാൻ, വാങ്ങുന്നതിന് മുമ്പ് ഐ‌എസ്‌ഐ മാർക്ക് പരിശോധിക്കുക
  • ഒരേ ഇലക്ട്രിക്കൽ പോയിന്‍റിൽ നിന്ന് വളരെയധികം കണക്ഷനുകൾ എടുക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ എല്ലാ വൈദ്യുത ഉപകരണങ്ങൾക്കും ഫ്യൂസ് ഉപയോഗിക്കുക.
  • എല്ലാ വൈദ്യുത കണക്ഷനുകളും പോയിന്‍റുകളും ജലസ്രോതസ്സുകളിൽ നിന്ന് അകറ്റി നിര്‍ത്തുക.
  • അവസാനമായി, ഒരു വിശദ പരിശോധന നടത്തി ശ്രദ്ധിക്കാതെപോയ ലൈവ് വയറുകളില്ലെന്ന് ഉറപ്പാക്കുക.

പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി നിങ്ങളുടെ വീടിന്‍റെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോൾ ഈ സുരക്ഷാ ടിപ്പുകൾ മനസ്സിൽ സൂക്ഷിക്കുക.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക