പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
1. ഏത് റൂഫിംഗ് ഷീറ്റാണ് മികച്ചത്?
നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചാണ് ഏറ്റവും മികച്ച റൂഫിംഗ് ഷീറ്റ് തിരഞ്ഞെടുക്കുന്നത്. ഈടും ഉറപ്പുമാണ് വേണ്ടതെങ്കിൽ മെറ്റൽ റൂഫിംഗ് ഷീറ്റുകൾ ഒരു മികച്ച പരിഹാരമാണ്. അവ പ്രതികൂലമായ കാലാവസ്ഥയെ പ്രതിരോധിക്കുകയും കുറഞ്ഞ അറ്റകുറ്റപ്പണികൾ മാത്രം ആവശ്യമുള്ളതുമാണ്. രൂപ ഭംഗിക്ക് മുൻഗണന നൽകുന്നവർക്ക് നല്ല നിലവാരമുള്ള വസ്തുക്കളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ആർക്കിടെക്ചറൽ ഷിംഗിൾസ് ആകർഷകമായ ഒരു ഒപ്‌ഷനായിരിക്കും.
2. റൂഫിംഗ് ഷീറ്റിന് അനുയോജ്യമായ കനം എത്രയായിരിക്കും?
ഒരു റൂഫിംഗ് ഷീറ്റിന്റെ അനുയോജ്യമായ കനം അത് നിർമ്മിച്ചിരിക്കുന്ന മെറ്റീരിയലിനെയും അതിടപഴകേണ്ട പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി, ഈടുനിൽക്കുന്നതിനും മറ്റു ഘടകങ്ങളിൽ നിന്ന് മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനും, മെറ്റൽ റൂഫിംഗ് ഷീറ്റുകൾക്ക് കുറഞ്ഞത് 0.5 മില്ലീമീറ്റർ കനം ഉണ്ടായിരിക്കണം.
3. ചൂടുള്ള കാലാവസ്ഥയിൽ ഉപയോഗിക്കുന്ന റൂഫിംഗ് ഷീറ്റ് ഏതാണ്?
അലൂമിനിയം പോലുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമ്മിക്കുന്ന റൂഫിംഗ് ഷീറ്റുകൾ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഇത്തരത്തിലുള്ള റൂഫിംഗ് ഷീറ്റ് കെട്ടിടത്തിന് മുകളിൽ വരുന്ന സൂര്യപ്രകാശവും ചൂടും പ്രതിഫലിപ്പിച്ച് ഇന്റീരിയർ തണുത്തതാക്കാൻ സഹായിക്കുകയും, അങ്ങനെ കെട്ടിടം തണുപ്പിക്കുന്നതിന് ആവശ്യമായി വരുന്ന ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
4. ഏത് ഷീറ്റാണ് ടെറസിന് നല്ലത്?
പോളികാർബണേറ്റ് അല്ലെങ്കിൽ ഫൈബർഗ്ലാസ് ഷീറ്റുകളാണ് പലപ്പോഴും ടെറസിന് ഏറ്റവും അനുയോജ്യമായ റൂഫിംഗ് ഷീറ്റുകൾ. ഈ മെറ്റീരിയൽ വെളിച്ചം കടന്നുപോകാൻ അനുവദിക്കുന്നു, അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ വെളിച്ചവും വായുസഞ്ചാരമുള്ളതുമായ ഒരിടം സൃഷ്ടിക്കുന്നു. അവ ഈടുനിൽക്കുന്നതും മറ്റ് മൂലകങ്ങളുമായുള്ള സമ്പർക്കത്തെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമാണ്. ഇത് തുറസ്സായ ടെറസ് സ്ഥലങ്ങൾക്ക് അനുയോജ്യമായിരിക്കും.
5. മഴയുള്ള കാലാവസ്ഥയിൽ സാധാരണയായി ഉപയോഗിക്കുന്ന റൂഫിംഗ് ഏതാണ്?
മഴയുള്ള കാലാവസ്ഥയിൽ നന്നായി വെള്ളത്തെ പ്രതിരോധിക്കുന്ന റൂഫിംഗ് ഷീറ്റുകൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ചോർന്നൊലിക്കുന്ന മേൽക്കൂര നന്നാക്കുമ്പോൾ, നിങ്ങളുടെ സ്ട്രക്ചർ ഈർപ്പമില്ലാതെയും മറ്റു തകരാറുകളിൽ ഇല്ലാതെയും നിലനിൽക്കുമെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ കോറഗേറ്റഡ് ഫൈബർഗ്ലാസ് അല്ലെങ്കിൽ കോട്ടിംഗ് സ്റ്റീൽ ഷീറ്റുകൾ പ്രചാരം നേടിയ ഓപ്ഷനുകളാണ്, കാരണം അവ വെള്ളം അടിഞ്ഞുകൂടുന്നത് തടയുകയും ചോർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.