നിങ്ങളുടെ വാങ്ങലുമായി മുന്നോട്ട് പോകുന്നതിനുമുമ്പ്, പ്രോപ്പർട്ടിയുടെ നിയമപരമായ നില സ്ഥിരീകരിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ പരിശോധിക്കേണ്ടത് നിർണായകമാണ്:
മുൻ ആധാരം: ഈ രേഖ ഉടമസ്ഥാവകാശത്തിന്റെ മുഴുവൻ ചരിത്രവും യഥാർത്ഥ ഉടമയിൽ നിന്നുള്ള അവകാശങ്ങൾ കൈമാറ്റം ചെയ്യുന്നതും സ്ഥിരീകരിക്കുന്നു. ആരാണ് തുടക്കം മുതൽ ഭൂമിയുടെ പട്ടയം കൈവശം വച്ചിരിക്കുന്നത് എന്ന് ഇത് സ്ഥാപിക്കുന്നു.
തീറാധാരം: ഒരു കക്ഷിയിൽ നിന്ന് മറ്റൊരു കക്ഷിയിലേക്കുള്ള ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള തെളിവായി ഈ നിയമപരമായ രേഖ പ്രവർത്തിക്കുന്നു. ഇത് കൈമാറ്റം സാധൂകരിക്കുകയും നിലവിലെ ഉടമയുടെ നിയമപരമായ അവകാശം ഉറപ്പാക്കുകയും ചെയ്യുന്നു.
ബാധ്യതാ രേഖ: ഈ സർട്ടിഫിക്കറ്റ് വസ്തുവിന് അടക്കാത്ത കുടിശ്ശികകളോ, പണയമോ, മറ്റ് സാമ്പത്തിക ബാധ്യതകളോ ഇല്ലെന്ന് ഉറപ്പാക്കുന്നു. ഈ രേഖയില്ലാതെ, നിയമപരമായ കടങ്ങൾ നിങ്ങൾക്ക് കൈമാറി കിട്ടാൻ സാധ്യതയുണ്ട്.
ഖാത സർട്ടിഫിക്കറ്റും ഖാത എക്സ്ട്രാക്റ്റും: ഈ രേഖ വസ്തു ഔദ്യോഗികമായി മുനിസിപ്പൽ രേഖകളിൽ, പ്രത്യേകിച്ച് നികുതി ആവശ്യങ്ങൾക്കായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. നിയമപരമായ ഉടമസ്ഥാവകാശത്തിനും പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിനും ഇത് അത്യാവശ്യമാണ്.
ലാൻഡ് റെക്കോർഡ് (പട്ടയം/റെക്കോർഡ് ഓഫ് റൈറ്റ്സ്): സർക്കാർ നൽകുന്ന ഈ രേഖ വസ്തുവിന്റെ ഉടമസ്ഥാവകാശം, അതിന്റെ തരംതിരിവ് (ഉദാഹരണത്തിന്, കാർഷികം, പാർപ്പിടം), നിലവിലുള്ള ബാധ്യതകൾ എന്നിവ ഉറപ്പാക്കുന്നു. ഭൂമിയിലുള്ള നിയമപരമായ അവകാശം സാധൂകരിക്കുന്നതിന് ഇത് നിർണായകമാണ്.
പരിവർത്തന ഉത്തരവ് (ബാധകമാണെങ്കിൽ): ഭൂമി ആദ്യം കാർഷികമായിരുന്നതും പിന്നീട് കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റിയതുമാണെങ്കിൽ, പ്രാദേശിക അധികാരികൾ നൽകിയ പരിവർത്തന ഉത്തരവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇത് വസ്തു ആവശ്യത്തിനനുസരിച്ച് താമസത്തിനോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
മുക്ത്യാർ: യഥാർത്ഥ ഉടമക്ക് വേണ്ടി മറ്റൊരാളാണ് വസ്തു വിൽക്കുന്നതെങ്കിൽ, വിൽപ്പനക്കാരന് ഉടമസ്ഥാവകാശം കൈമാറാൻ അവകാശമുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുക്ത്യാർ പരിശോധിക്കണം.
നിങ്ങൾ നിങ്ങളുടെ വീട് ഒരിക്കൽ മാത്രമേ നിർമ്മിക്കാൻ സാധ്യതയൊള്ളു, അതിനാൽ നിങ്ങളുടെ വീടിന്റെ ഭൂമി നിയമപരമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സമയം കണ്ടെത്തണം.
വസ്തുവിന്റെ ഉടമയെ കൃത്യമായി എങ്ങനെ കണ്ടെത്താമെന്നതിനുള്ള നുറുങ്ങുകൾ
വസ്തുവിന്റെ യഥാർത്ഥ ഉടമയുമായാണ് നിങ്ങൾ ഇടപാടുകൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കുക:
1) പ്രധാന വിവരങ്ങൾ ശേഖരിക്കുക
2) തദ്ദേശ സ്വയംഭരണ ഓഫീസുകൾ സന്ദർശിക്കുക
3) ഓൺലൈൻ പോർട്ടലുകൾ ഉപയോഗിക്കുക
പല സംസ്ഥാനങ്ങളും ഇപ്പോൾ വസ്തു സംബന്ധിയായ തിരയലുകൾക്കായി ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഈ പോർട്ടലുകൾ ഉടമസ്ഥാവകാശ വിവരങ്ങളും മറ്റ് നിയമപരമായ രേഖകളും സൗകര്യപ്രദമായി പരിശോധിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
4) നിർണായക രേഖകൾ പരിശോധിക്കുക
5) നിയമപരവും നിയന്ത്രണപരവുമായ ആവശ്യകതകൾ പരിഗണിക്കുക
നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാണെന്ന് ഉറപ്പാക്കുക.
അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാൻ പെർമിറ്റ് ഫീസ്, പരിശോധനാ നിരക്കുകൾ തുടങ്ങിയ ചെലവുകൾ നിങ്ങളുടെ ബജറ്റിൽ ഉൾപ്പെടുത്തുക.
വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാത്തതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ
ഒരു വസ്തു വാങ്ങുമ്പോൾ, അതിന്റെ ഉടമസ്ഥാവകാശവും പട്ടയവും പരിശോധിക്കാതെയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. വസ്തുവിന്റെ നിയമപരമായ നില ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ, അപ്രതീക്ഷിത തർക്കങ്ങൾ, നിയമപരമായ ഫീസുകൾ, വലിയ കാലതാമസം എന്നിവയ്ക്ക് കാരണമാകും. ഉദാഹരണത്തിന്, യഥാർത്ഥ അവകാശികളിൽ നിന്നുള്ള വെല്ലുവിളികൾ, ലോൺ അല്ലെങ്കിൽ മോർട്ട്ഗേജ് അംഗീകാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോടതിയിൽ സ്വത്ത് നിയമപരമായി നിങ്ങൾക്കല്ല എന്ന് കണക്കാക്കാനുള്ള സാധ്യത എന്നിവ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. തുടക്കം മുതൽ തന്നെ വ്യക്തമായ പട്ടയവും ഉടമസ്ഥാവകാശവും ഉറപ്പാക്കുന്നതിലൂടെ, നിങ്ങളുടെ സാമ്പത്തിക നിക്ഷേപം മാത്രമല്ല, നിങ്ങളുടെ വീടിന്റെ ഭാവി സുരക്ഷയും നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയും.
ഒരു പ്രോപ്പർട്ടി അഭിഭാഷകനുമായി പ്രവർത്തിക്കുന്നതിനുള്ള നുറുങ്ങുകൾ
ചില സന്ദർഭങ്ങളിൽ, വസ്തുവിന്റെ ഉടമസ്ഥാവകാശവും പട്ടയവും പരിശോധിക്കുന്നത് സങ്കീർണ്ണമായി തോന്നിയേക്കാം, പ്രത്യേകിച്ചും എന്തെങ്കിലും പൊരുത്തക്കേടുകളോ നിയമപരമായ ആശങ്കകളോ ഉണ്ടെങ്കിൽ. അത്തരം സാഹചര്യങ്ങളിൽ ഒരു പ്രോപ്പർട്ടി ലോയറെ സമീപിക്കുന്നത് നിർണായകമാണ്. ഒരു അഭിഭാഷകന്റെ സഹായങ്ങൾ താഴെ പറയുന്നവയാണ്:
സമഗ്രമായ ഡോക്യുമെന്റ് അവലോകനം: എല്ലാ നിർണായക രേഖകളും സാധുതയുള്ളതും നിയമപരമായി ബാധ്യതയുള്ളതുമാണെന്ന് ഉറപ്പാക്കുക.
പ്രമാണ പരിശോധന: മറഞ്ഞിരിക്കുന്ന നിയമപരമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് വസ്തുവിന്റെ ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തുക.
തർക്ക പരിഹാരം: ഉടമസ്ഥാവകാശ തർക്കങ്ങളോ അവ്യക്തമായ പ്രമാണ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ നിയമപരമായ സഹായം നൽകുക.
ഒരു അഭിഭാഷകന്റെ സഹായം തേടുന്നത് പ്രധാനപ്പെട്ട ഒരു ഘട്ടവും നിങ്ങൾ ഒഴിവാക്കുന്നില്ലെന്നും, സങ്കീർണ്ണമായ സാഹചര്യങ്ങൾ പ്രൊഫഷണൽ സഹായത്തോടെ കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കുമ്പോൾ, തട്ടിപ്പ് അല്ലെങ്കിൽ നിയമപരമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന സാധ്യതയുള്ള അപകട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്:
രേഖകളിലെ പൊരുത്തക്കേടുകൾ അല്ലെങ്കിൽ അവയുടെ അഭാവം: വിൽപ്പന രേഖ, ബാധ്യത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ഖാത എക്സ്ട്രാക്റ്റ് പോലുള്ള പ്രധാന രേഖകൾ ഇല്ലെങ്കിലോ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലോ, അത് ഉടമസ്ഥാവകാശത്തിൽ പ്രശ്നങ്ങളുണ്ടെന്നതിന്റെ സൂചനയായിരിക്കാം.
പ്രമാണ പരിശോധനയിൽ ഒന്നിലധികം ആളുകൾ വസ്തുവിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഭൂമിയുടെ ചരിത്രത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ: അത് തർക്കത്തിന്റെ സൂചനയായിരിക്കാം.
അസാധാരണമായ പണമിടപാട് ചരിത്രം: വസ്തുവുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത കുടിശ്ശികകളോ, അടക്കാത്ത നികുതികളോ ഉണ്ടെങ്കിൽ, അത് നിങ്ങൾ വസ്തു വാങ്ങിയതിനുശേഷം നിങ്ങളുടെ ഉത്തരവാദിത്തമായി മാറിയേക്കാവുന്ന ബാധ്യതകളെ സൂചിപ്പിക്കുന്നു.
തിരിച്ചറിയാത്ത വിൽപ്പനക്കാർ: വസ്തു വിൽക്കുന്നയാൾ യഥാർത്ഥ ഉടമയല്ലെങ്കിലോ, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നൽകാൻ കഴിയുന്നില്ലെങ്കിലോ അത് ഒരു വലിയ അപകട സൂചനയാണ്
ജാഗ്രത പുലർത്തുന്നതിലൂടെയും ഇത്തരം അപകട സാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിലൂടെയും നിങ്ങൾക്ക് നിയമപരമായ തലവേദനകൾ ഒഴിവാക്കാനും നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും കഴിയും. വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയാനും അവ കുറയ്ക്കാനും ഒരു അഭിഭാഷകൻ നിങ്ങളെ സഹായിക്കും.