വൻതോതിൽ ബലം ആവശ്യമില്ലാത്തതും എന്നാൽ ശക്തവും സുസ്ഥിരവുമായ അടിത്തറ പ്രധാനപ്പെട്ടതുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു തരം ലീൻ കോൺക്രീറ്റാണ് M7.5 കോൺക്രീറ്റ്. ഇത് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ആണ് :
1. നടപ്പാത നിർമ്മിക്കൽ, ഫ്ളോറിംഗ്
നടപ്പാതകൾക്കും ഫ്ലോറുകൾക്കും ഉറപ്പുള്ള അടിത്തട്ട് സൃഷ്ടിക്കാൻ M7.5 അനുപാതം വളരെ മികച്ചതാണ്. വൻതോതിൽ ബലം ആവശ്യമില്ലാതെ ഇവ മുകൾ തട്ടിന് പിൻബലമേകുന്നു.
2. നിരപ്പാക്കൽ
ഫൗണ്ടേഷൻ നിർമ്മിക്കുന്നതിന് മുമ്പ് നിലം നിരപ്പാക്കാൻ ഈ മിശ്രിതം നല്ലതാണ്. കൂടുതൽ കൺസ്ട്രക്ഷന് അനുയോജ്യമായ സമതലം ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു.
3. സ്ട്രക്ച്ചറിന്റെ ഭാഗമല്ലാത്ത ഘടകങ്ങൾ
ചുമരുകൾ അല്ലെങ്കിൽ കനത്ത ഭാരം താങ്ങേണ്ട ആവശ്യമില്ലാത്ത മറ്റ് ഭാഗങ്ങൾ നിർമ്മിക്കാൻ M7.5 കോൺക്രീറ്റ് വളരെ അനുയോജ്യമാണ്.
4. താൽക്കാലിക ആവശ്യത്തിനുള്ള സ്ട്രക്ച്ചറുകൾ
വലിയതോതിൽ ശക്തമല്ലാത്തതിനാൽ, ദീർഘകാലം നിലനിൽക്കേണ്ട ആവശ്യമില്ലാത്ത താൽക്കാലിക സ്ട്രക്ച്ചറുകൾക്കോ ഫോം വർക്കുകൾക്കോ M7.5 അനുപാതം നല്ലതാണ്.
വലിയ പ്രൊജക്ടുകളിൽ, കോൺക്രീറ്റിന്റെ മുഴുവൻ ബാച്ചും ഒരേ ഗുണനിലവാരവും ശക്തിയും ഉള്ളതാണെന്ന് ഉറപ്പാക്കാൻ 1 ക്യുബിക് മീറ്ററിന് വേണ്ടിവരുന്ന M7.5 കോൺക്രീറ്റ് റേഷ്യോ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
M7.5 കോൺക്രീറ്റ് എത്രത്തോളം ശക്തവും, എത്ര കാലം ഈടുനിൽക്കുന്നതുമാണ്?