പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
1. കോൺക്രീറ്റിനുള്ള 1 2 3 മിക്സ് എന്താണ്?
1 2 3 കോൺക്രീറ്റ് മിക്സ് റേഷ്യോ എന്നത് സാധാരണ ആവശ്യങ്ങൾക്കുള്ള കോൺക്രീറ്റിന്റെ ഒരു ലളിതമായ മിശ്രിതത്തെ സൂചിപ്പിക്കുന്നു. ഇതിൽ 1 ഭാഗം സിമന്റ്, രണ്ട് ഭാഗം മണൽ, മൂന്ന് ഭാഗം ചരൽ എന്നിവയാണ് ഉൾപ്പെടുന്നത്. ഈ മിക്സ് ശക്തി, പ്രവർത്തനക്ഷമത, ഈട് എന്നിവയുടെ സന്തുലിതാവസ്ഥ നൽകും. ഡ്രൈവ്‌വേകൾ, നടപ്പാതകൾ, മറ്റ് റെസിഡൻഷ്യൽ പ്രോജക്റ്റുകൾ എന്നിവയ്ക്ക് ഇത് അനുയോജ്യമായിരിക്കും.
2. കോൺക്രീറ്റ് മിക്സ് ചെയ്യാൻ കടൽവെള്ളം ഉപയോഗിക്കാൻ പറ്റുമോ?
കോൺക്രീറ്റ് മിക്സിൽ കടൽവെള്ളം ഉപയോഗിക്കുന്നത് സാധാരണയായി നിർദ്ദേശിക്കുന്നില്ല. കാരണം കടൽ വെള്ളത്തിലെ ഉപ്പ്, ഉരുക്കു കൊണ്ടുള്ള ബലപ്പെടുത്തലുകളുടെ നാശത്തിന് കാരണമാകുകയും കോൺക്രീറ്റിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. എന്നിരുന്നാലും, ഉരുക്ക് ഉപയോഗിക്കാത്ത പ്രത്യേക ആവശ്യങ്ങളിൽ പ്രയോഗിക്കുന്ന നോൺ-റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കടൽവെള്ളം ചിലപ്പോൾ പരിഗണിക്കാറുണ്ട്.
3. കോൺക്രീറ്റിന് ഏറ്റവും അനുയോജ്യമായ അനുപാതം എന്താണ്?
അനുയോജ്യമായ കോൺക്രീറ്റ് മിക്സ് പ്രൊപ്പോഷൻ എന്നത് പ്രോജക്ട് ആവശ്യപ്പെടുന്ന കരുത്തിന്റെയും ഈടിന്റെയും ആവശ്യകതകളെ ആശ്രയിച്ചാണിരിക്കുന്നത്. ഫൗണ്ടേഷനുകൾ, ബീമുകൾ പോലുള്ള മിക്ക ഭവന നിർമ്മാണത്തിലുമുള്ള ഉപയോഗങ്ങളിൽ, ഒരു സാധാരണ മിക്സ് അനുപാതം 1:1.5:3 ആണ് (സിമൻറ്: മണൽ: ചരൽ), ഇത് കരുത്തിന്റെയും പ്രവർത്തനക്ഷമതയുടെയും മികച്ച സന്തുലിതാവസ്ഥ പ്രദാനം ചെയ്യും.
4. ഏറ്റവും ശക്തമായ കോൺക്രീറ്റ് മിക്സ് ഏതാണ്?
ലോഡ് താങ്ങേണ്ടിവരുന്ന വരുന്ന സ്ട്രക്ച്ചറുകൾക്കുള്ള ഏറ്റവും ശക്തമായ കോൺക്രീറ്റ് മിക്സ് സാധാരണയായി ഉയർന്ന അളവിൽ സിമന്റ് ചേരുന്ന 1:1.5:2 (സിമന്റ്: മണൽ: ചരൽ) എന്ന അനുപാതത്തിലുള്ള ഒരു ഡിസൈൻ മിക്സ് ആണ്. ഉയർന്ന ശക്തി വേണ്ടി വരുന്ന ഫൗണ്ടേഷനുകൾ, കോളമുകൾ, പാലങ്ങൾ എന്നിവ നിർമ്മിക്കാൻ ഈ തരം മിശ്രിതം സാധാരണയായി ഉപയോഗിച്ച് വരുന്നുണ്ട്.
5. കോൺക്രീറ്റ് മിശ്രിതത്തിന്റെ ശരാശരി ലക്ഷ്യ ശക്തി എന്താണ്?
കോൺക്രീറ്റ് മിശ്രിതത്തിന്റെ ശരാശരി ശക്തി എന്നത്, ക്യൂറിംഗ് കഴിഞ്ഞതിന് ശേഷം, നിശ്ചിത കരുത്ത് കോൺക്രീറ്റിന് ഉണ്ടെന്ന് ഉറപ്പുവരുത്താൻ എഞ്ചിനീയർമാർ ലക്ഷ്യമിടുന്ന ബലമാണ്. മെറ്റീരിയൽ പ്രോപ്പർട്ടികൾ, നിർമ്മാണ സാഹചര്യങ്ങൾ എന്നിവയിലെ വ്യതിയാനങ്ങൾ മൂലം സ്വഭാവ സവിശേഷതകളിൽ വരാവുന്ന വ്യത്യാസങ്ങളും പരിഗണിച്ചുകൊണ്ടാണ് കൊണ്ടാണ് ഇത് കണക്കാക്കുക. കോൺക്രീറ്റ് സ്ഥിരമായി വേണ്ടുന്ന നിശ്ചിത സ്ട്രെങ്ത് ഗ്രേഡ് നേടിയിട്ടുണ്ടോ അതോ അതിലധികം ഉണ്ടോ എന്നും പരിശോധിച്ചു ഉറപ്പിക്കുന്നു.