വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



സിമൻറ് ഹൈഡ്രേഷൻ എന്തെന്ന് മനസ്സിലാക്കുന്നതിനുള്ള സമ്പൂർണ്ണ ഗൈഡ്

സിമന്റ് ഹൈഡ്രേഷൻ ഒരു രാസപ്രവർത്തനമാണ്. അതിൽ സിമന്റും വെള്ളവും സംയോജിക്കുമ്പോൾ താപം ഉത്പാദിപ്പിക്കപ്പെടുകയും പദാർത്ഥങ്ങളെ ബന്ധിപ്പിക്കുന്ന ദൃഢതയാർന്ന, ഖര രൂപത്തിലുള്ള മാട്രിക്സ് രൂപപ്പെടുകയും ചെയ്യുന്നു. ഹൈഡറേഷന്റെ പ്രാധാന്യവും കോൺക്രീറ്റ് സ്ട്രക്ച്ചറുകളുടെ ഉറപ്പിനും ഈടിനും അത് എപ്രകാരം നിർണായകമാകുന്നു എന്നും മനസ്സിലാക്കാൻ ഈ ബ്ലോഗ് നിങ്ങളെ സഹായിക്കും.

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • കോൺക്രീറ്റിന്റെ ശക്തിക്കും ഈടും ഉറപ്പാക്കുന്നതിന് സിമൻറ് ഹൈഡ്രേഷൻ നിർണായകമാണ്. പ്രാരംഭത്തിൽ ഉള്ള മിക്സിംഗ്, തുടർന്ന് പുരോഗമിക്കുന്ന ഘട്ടങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

     

  • കോൺക്രീറ്റിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും വിവിധ തരത്തിലുള്ള കൺസ്ട്രക്ഷനുകളിൽ പ്രയോഗിക്കപ്പെടുമ്പോൾ അതിന്റെ പ്രതിരോധശേഷി ഉറപ്പാക്കുന്നതിനും ഹൈഡ്രേഷൻ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

     

  • കൺസ്ട്രക്ഷൻ പ്രോജക്ടുകളിലെ ശക്തി വികസനം, ബന്ധിപ്പിക്കുന്ന ഗുണങ്ങൾ, ഈട്, മെച്ചപ്പെട്ട പ്രവർത്തന ക്ഷമത എന്നിവയിലേക്ക് ഹൈഡ്രേഷന്റെ പ്രാധാന്യം വ്യാപിക്കുന്നതാണ്.



സിമന്റ് കോൺക്രീറ്റിലും മോർട്ടറിലും പശ പോലെയാണ് പ്രവർത്തിക്കുക. പക്ഷേ നന്നായി ഒട്ടിച്ചേരണമെങ്കിൽ അത് നനയണം. സിമന്റും വെള്ളവും കൂടിക്കലരുമ്പോൾ തുടങ്ങുന്ന ഹൈഡ്രേഷൻ പ്രക്രിയയിലാണ് ഇത് സംഭവിക്കുക. അവ ഒരുമിച്ച് കലർത്തുമ്പോൾ, സിമന്റിന് ബന്ധിപ്പിക്കാൻ സഹായിക്കുന്ന ക്രിസ്റ്റലുകളും മറ്റ് വസ്തുക്കളും ഉണ്ടാകുന്നു. ചൂട് പുറത്തുവിടുന്ന പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ ഘട്ടങ്ങളിലൂടെ സംഭവിച്ച് വ്യത്യസ്ത ഫലങ്ങൾ സൃഷ്ടിക്കുന്നു. സിമന്റ് ഹൈഡ്രേഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് കൂടുതലറിയാൻ തുടർന്നു വായിക്കുക.

 

 


എന്താണ് സിമന്റ് ഹൈഡ്രേഷൻ? 



സിമന്റിൽ വെള്ളം ചേരുമ്പോൾ സംഭവിക്കുന്ന ഒരു നിർണായക രാസ പ്രവർത്തനമാണ് സിമന്റിന്റെ ഹൈഡ്രേഷൻ. ഇത് അതിന്റെ കാഠിന്യത്തിനും ഉറപ്പിനും കാരണമാകുന്നു. വീട് പണിയുന്ന ഏതൊരാളും, ഈ പ്രക്രിയ മനസിലാക്കുന്നത് വീടിന്റെ ദീർഘായുസ്സും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പ്രധാനമാണ്. സിമൻ്റിനെ ദൃഢമാക്കുകയും കോൺക്രീറ്റ് ഘടനകളുടെ നട്ടെല്ല് രൂപപ്പെടുത്തുകയും, താപം ഉത്പാദിപ്പിക്കുകയും (സിമൻ്റിന്റെ ഹൈഡ്രേഷൻ താപം എന്നറിയപ്പെടുന്നു) ചെയ്യുന്ന സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങൾ സിമന്റ് ഹൈഡ്രേഷൻ ഉൾപ്പെടുന്നു. ഇത് ക്യൂറിംഗ് സമയത്തെയും ശക്തിയെയും ബാധിക്കുന്നു. സിമന്റ് ഹൈഡ്രേഷൻറെ ഇത്തരം സങ്കീർണതകൾ മനസ്സിലാക്കുന്നത് ഈടുനിൽക്കുന്നതും കരുത്തുറ്റതുമായ വീടുകൾ സൃഷ്ടിക്കാൻ സഹായകരമാവും.

 

 

സിമൻറ് ഹൈഡ്രേഷൻ പ്രക്രിയയിലെ 5 ഘട്ടങ്ങൾ



ഈടും ഉറപ്പുള്ള സ്ട്രക്ച്ചറുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭവന നിർമ്മാതാക്കൾ സിമൻറ് ഹൈഡ്രേഷന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സിമൻറ് ഹൈഡ്രേഷൻ പ്രക്രിയയുടെ താഴെ പറയുന്ന ഓരോ ഘട്ടത്തെ പറ്റിയും നമുക്ക് കൂടുതലായി മനസ്സിലാക്കാം:  

 

1. പ്രാരംഭ മിക്സിംഗ് റിയാക്ഷൻ

സിമന്റിൽ വെള്ളം പേരുമ്പോൾ ഉടനടിയുള്ള ഒരു പ്രതിപ്രവർത്തനത്തിന് കാരണമാകുന്നു. ഇതിൽ സിമന്റ് കണികകൾ ലയിച്ച് അയോണുകൾ പുറത്തു വരാൻ കാരണമാകുന്നു. ഇപ്രകാരം ഒരു രാസപരിവർത്തന യാത്രയ്ക്ക് തുടക്കമിടുകയും തുടർന്നുള്ള സങ്കീർണ്ണമായ ഹൈഡ്രേഷൻ പ്രക്രിയകൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തിക്ക് നിർണായകമായ കെമിക്കൽ ബോണ്ടിംഗ് തുടങ്ങുന്ന ഹ്രസ്വവും എന്നാൽ പ്രധാനവുമായ സമയഘട്ടമാണിത്.

 

2. നിദ്രാവസ്ഥ

തുടക്കത്തിലുള്ള രാസപ്രവർത്തനത്തിനുശേഷം, സിമൻറ് ഹൈഡ്രേഷൻ പ്രക്രിയ ഒരു നിശബ്ദ സുഷുപ്തി ഘട്ടത്തിലേക്ക് പ്രവേശിക്കും. പ്രക്രിയ താൽക്കാലികമായി നിന്നു പോകുന്നുണ്ടെങ്കിലും, മന്ദഗതിയിലുള്ളതും സുപ്രധാനവുമായ രാസപ്രവർത്തനങ്ങൾ ഇതിനിടയിലും നടക്കുന്നുണ്ടായിരിക്കും. കോൺക്രീറ്റ് ഖര രൂപത്തിൽ ആകുന്നതിനു മുമ്പ് മുമ്പ് അത് മിക്സ് ചെയ്യാനും, കൊണ്ടു പോകാനും, പ്രയോഗിക്കാനും ഈ കാലയളവ് തൊഴിലാളികൾക്ക് അവസരം നൽകുന്നു.

 

3. ശക്തി ത്വരണം

ഈ ഘട്ടം ശക്തി വികാസത്തിന്റെ വേഗതയിൽ ഉണ്ടാവുന്ന ഗണ്യമായ വർദ്ധനവിനെ രേഖപ്പെടുത്തുന്നു. കാൽസ്യം സിലിക്കേറ്റ് ഹൈഡ്രേറ്റ്, കാൽസ്യം ഹൈഡ്രോക്സൈഡ് തുടങ്ങി ഹൈഡ്രേഷൻ ഉൽ‌പന്നങ്ങളുടെ ഉത്പാദനം വർദ്ധിച്ച്, കോൺക്രീറ്റിന്റെ ആന്തരിക ഘടനയെ ദൃഢമാക്കുന്നു. മിശ്രിതത്തിന് രൂപാന്തരം സംഭവിച്ച് സ്ട്രക്ചറിന്റെ ഉറപ്പിന് ആവശ്യമായ ശക്തി കൈവരിക്കുന്ന ഒരു നിർണായക സമയമാണിത്.

 

4. വേഗതയിൽ കുറവുണ്ടാകുക

ഈ പ്രവർത്തനത്തിനുശേഷം, സിമന്റിന്റെ ഹൈഡ്രേഷൻ പ്രക്രിയ മന്ദഗതിയിലാകും. പ്രതിപ്രവർത്തനം തുടരുമെങ്കിലും, വേഗതയിൽ കുറവുണ്ടായി ദ്രുതഗതിയിലുള്ള ശക്തി വർദ്ധനവിൽ നിന്ന് കൂടുതൽ ക്രമാനുഗതമായ വർദ്ധനവിലേക്ക് വഴി മാറുന്നു. കോൺക്രീറ്റ് അതിന്റെ പൂർണ്ണതയിലേക്കുള്ള യാത്രയുടെ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടുവന്ന് ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും അതിന്റെ കാഠിന്യപ്പെടുന്ന പ്രക്രിയ അപ്പോഴും പൂർത്തിയായിട്ടുണ്ടാവില്ല.

 

5. സ്ഥിരതയോടെയുള്ള വികാസം പ്രാപിക്കൽ

അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഹൈഡ്രേഷൻ പ്രക്രിയ സ്ഥിരതയോടെ വികാസം പ്രാപിക്കുന്ന സമയത്തിലേക്ക് നീങ്ങുന്നു. രാസപ്രവർത്തനനിരക്ക് നിരക്ക് മന്ദഗതിയിലാകും, പക്ഷേ തുടർന്നുകൊണ്ടിരിക്കുന്ന ഹൈഡ്രേഷൻ, കോൺക്രീറ്റിന്റെ ഗുണപരത വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഈ ഘട്ടം സിമന്റ് ഹൈഡ്രേഷന്റെ ദീർഘസമയ പ്രകൃതത്തെ കുറിക്കുന്നതാണ്, തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന രാസപ്രവർത്തനങ്ങൾ ഈടും ദീർഘായുസ്സും ഉറപ്പു വരുത്തുന്നു .


സിമന്റ് ഹൈഡ്രേഷൻറെ പ്രാധാന്യം



സ്ട്രക്ചറുകളുടെ ശക്തിക്കും ദീർഘായുസ്സിനും കോൺക്രീറ്റ് അടിസ്ഥാന ഘടകമാവുന്നതിനാൽ സിമന്റിന്റെ ഹൈഡ്രേഷൻ പ്രക്രിയയുടെ പ്രാധാന്യം പ്രത്യേകം പരാമർശിക്കേണ്ടതില്ല. ഈ രാസ പരിവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന പ്രധാന ഗുണങ്ങൾ നമുക്കൊന്ന് വിശകലനം ചെയ്യാം.

 

1. ശക്തി വികാസം പ്രാപിക്കൽ

ഹൈഡ്രേഷൻ പൊടി രൂപത്തിലുള്ള മിശ്രിതത്തിൽ നിന്നും സിമന്റിനെ ഒരു ഖര, ഭാരം താങ്ങുന്ന വസ്തുവാക്കി പരിവർത്തനം ചെയ്യുന്നു. ഹൈഡ്രേഷൻ പുരോഗമിക്കുന്നതിന് അനുസരിച്ച് കോൺക്രീറ്റിന് കംപ്രസ്സീവ് ശക്തി നൽകി ഒരു സങ്കീർണ്ണ മാട്രിക്സ് രൂപപ്പെടുത്തുന്നു. സ്ട്രക്ച്ചറുകളുടെ ഭാരവും സമ്മർദ്ദങ്ങളും സുരക്ഷിതമായി താങ്ങുന്നതിന് ഇത് അത്യാവശ്യമാണ്.

 

2. ബൈൻഡിംഗ് ഏജന്റ്

ഹൈഡ്രേഷൻ സമയത്ത്, സിമൻറ് ഒരു പശയായി പ്രവർത്തിക്കുകയും അഗ്രഗേറ്റ് കണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഈ രാസപ്രവർത്തനം കോൺക്രീറ്റിനുള്ളിൽ വിവിധ തരം കല്ലിന്റെയും മണലിന്റെയും സംയോജനം ഉറപ്പുവരുത്തുന്നു. പ്രോജക്ടിന്റെ വലിപ്പവും സങ്കീർണ്ണതയും എത്രയായിരുന്നാലും, നിർമ്മിക്കുന്ന രൂപത്തിന്റെ സമഗ്രതയും ആകൃതിയും നില നിർത്താൻ ഇത് നിർണായകമാണ്.

 

3. ഈടുനിൽപ്പും പ്രതിരോധവും

സിമന്റും വെള്ളവും നന്നായി മിശ്രിതപ്പെടുത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ് കോൺക്രീറ്റിന്റെ ശക്തി. ശരിയാം വിധം കൂട്ടി കലർത്തിയാൽ, സിമന്റിന് കാലാവസ്ഥ, രാസവസ്തുക്കൾ, തേയ്മാനം എന്നിവയെ നന്നായി പ്രതിരോധിക്കാൻ കഴിയും. അതായത് കെട്ടിടത്തിനോ സ്ട്രക്ചറിനോ തകരാറു കൂടാതെ കൂടുതൽ കാലം നിലനിൽക്കാൻ കഴിയും.

 

4. പ്രവർത്തനക്ഷമതയും നിർമ്മിതിയിലെ കാര്യക്ഷമതയും

ഹൈഡ്രേഷൻ കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയെയും, എത്ര എളുപ്പത്തിൽ മിശ്രണം ചെയ്യാനും, പ്രയോഗിക്കാനും പൂർത്തിയാക്കാനും കഴിയുമെന്നതിനേയും സ്വാധീനിക്കുന്ന ഒന്നാണ്. വേണ്ടത്ര ഹൈഡ്രേഷൻ നടന്ന സിമന്റ് , സൈറ്റിൽ പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്ന് ഉറപ്പാക്കുന്നു. അതു കൂടാതെ കോൺക്രീറ്റ് ഘനീഭവിക്കുന്നതിന് മുമ്പ് അതിന്റെ കാര്യക്ഷമമായ രൂപപ്പെടലിനും മോൾഡിംഗിനും കാരണമാകുന്നു. ഇത് സൈറ്റിലെ തൊഴിലാളികൾ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൺസ്ട്രക്ഷൻറെ സമയനിഷ്ഠ പാലിക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു.



ചുരുക്കത്തിൽ, സിമന്റുമായി വെള്ളം മിശ്രിതപ്പെടുത്തുന്ന പ്രക്രിയ കോൺക്രീറ്റിന്റെ ശക്തിക്ക് പ്രധാനമാണ്. ഈ സങ്കീർണ്ണമായ രാസപ്രവർത്തനം ഒരു നേർത്ത പൊടിയിലെ ഘടകങ്ങളെ പരസ്പരം ബന്ധിപ്പിച്ച് പാറ പോലുള്ള ഒരു വസ്തുവാക്കി മാറ്റുന്നു. ഹൈഡ്രേഷന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിലൂടെ നമുക്ക് കോൺക്രീറ്റിന്റെ മികവുറ്റ പ്രകടനവും ഈടും ഉറപ്പാക്കാൻ കഴിയും.

 




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. സിമന്റിന്റെ ഹൈഡ്രേഷൻ നിങ്ങൾ എങ്ങനെയാണ് കണക്കാക്കുക?

സിമൻന്റിന്റെ ഹൈഡ്രേഷൻ കണക്കാക്കുന്നതിൽ, മിശ്രിതത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്തുകയും, ഹൈഡ്രേഷന്റെ നില കണക്കാക്കാൻ സിമന്റിന്റെ രാസഘടന മനസ്സിലാക്കുന്നതും ഉൾപ്പെടുന്നു.

 

2. സിമന്റ് ഹൈഡ്രേഷന് കാരണമാകുന്നത് എന്താണ്?

സിമന്റ് ഹൈഡ്രേഷൻ സംഭവിക്കുന്നത് സിമന്റ് വെള്ളവുമായി കലരുമ്പോഴാണ്. ഇത് രാസപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സിമന്റ് മിശ്രിതത്തെ കാഠിന്യപെടുത്തുന്നു.

 

3. സിമന്റിന്റെ ഹൈഡ്രേഷൻ എന്തിനെ ആശ്രയിച്ചിരിക്കുന്നു? 

സിമന്റിന്റെ ഹൈഡ്രേഷൻ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജലവും സിമന്റും തമ്മിലെ അനുപാതം, ചുറ്റുവട്ടത്തെ താപനില, സിമന്റിന്റെ രാസ-ഭൗതിക ഗുണങ്ങൾ, കണികകളുടെ സൂക്ഷ്മത, അഡിറ്റീവുകളുടെയോ അനുബന്ധ വസ്തുക്കളുടെയോ ഉപയോഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

 

4. സിമന്റ് ഹൈഡ്രേഷനിലെ താപം എന്താണ്?

സിമന്റിലെ ഹൈഡ്രേഷൻ താപം എന്നത് വെള്ളവും സിമന്റും കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന എക്സോതെർമിക് രാസപ്രവർത്തനത്തെ സൂചിപ്പിക്കുന്നു. ഇത് കോൺക്രീറ്റിലെ താപനില വർദ്ധനവിന് കാരണമാകുന്നു. ഇത് കോൺക്രീറ്റ് ഉറക്കുന്നതിനേയും കരുത്ത് കൈവരിക്കുന്നതിനേയും ബാധിച്ചേക്കാം.

 

5. സിമന്റിന്റെ ഹൈഡ്രേഷൻ മൂലമുണ്ടാകുന്ന ചുരുങ്ങൽ എന്താണ്?

സിമന്റിലെ ഹൈഡ്രേഷൻ മൂലമുണ്ടാകുന്ന ചുരുങ്ങൽ രീതിക്കാണ് ഓട്ടോജീനസ് ഷ്രിങ്കേജ് എന്നു പറയുക. തുടർച്ചയായ സംഭവിക്കുന്ന ഹൈഡ്രേഷൻ മൂലം സിമൻറ് പേസ്റ്റ് ആന്തരികമായി വരണ്ടു പോകുന്നതാണ് ഇതിന്റെ സവിശേഷത. ഉയർന്ന ശക്തിയുള്ള കോൺക്രീറ്റിലോ ജല-സിമൻറ് ആനുപാതം കുറവുള്ള മിശ്രിതങ്ങളിലോ ആണ് സാധാരണയായി ഇത് കാണപ്പെടുന്നത്.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....