വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



അകത്തെയും പുറത്തെയും ഭിത്തികൾളുടെ പ്ലാസ്റ്ററിംഗ് കനം എന്താണ്?

Share:


പ്രധാന കാര്യങ്ങൾ

 

  • ഭിത്തിയുടെ തരത്തെയും ഉപരിതല തയ്യാറെടുപ്പിനെയും ആശ്രയിച്ച്, അകത്തെ പ്ലാസ്റ്ററിന്റെ കനം സാധാരണയായി 10 മുതൽ 15 മില്ലിമീറ്റർ വരെയാണ്.

 
  • പാരിസ്ഥിതിക ഘടകങ്ങളിൽ നിന്ന് വേണ്ടത്ര സംരക്ഷണം നൽകുന്നതിന് പുറത്തെ പ്ലാസ്റ്ററിന്റെ കനം സാധാരണയായി 15-25 മില്ലിമീറ്റർ വരെയാണ്.
 
  • പ്ലാസ്റ്ററിന്റെ ബലവും ഈടും നിർണ്ണയിക്കുന്നതിൽ പുറംഭിത്തിയുടെ പ്ലാസ്റ്ററിംഗ് അനുപാതം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
 
  • ഭിത്തിയുടെ ഘടനാപരമായ ദൃഢതയ്ക്കും ഭംഗിക്കും പ്ലാസ്റ്ററിന്റെ കനം തുല്യമാക്കി നിലനിർത്തേണ്ടത് നിർണായകമാണ്.



ചുമരുകളും മേൽക്കൂരകളും സംരക്ഷിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനും അവയ്‌ക്കു ചുറ്റും കോൺക്രീറ്റ് കൊണ്ട് ആവരണം ചെയ്യുന്ന നിർമ്മാണപ്രക്രിയയാണ് പ്ലാസ്റ്ററിംഗ് കനം. പ്ലാസ്റ്ററിംഗിന്റെ കനം, ഉപരിതലത്തിന്റെ രൂപത്തിനും ഈടുറപ്പിനും നിർണായകമാണ്. അകവും പുറവുമുള്ള ഭിത്തികൾക്കായി ശുപാർശ ചെയ്യുന്ന പ്ലാസ്റ്ററിംഗ് കനം, ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയ, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവയാണ് ഈ ബ്ലോഗ്ൽ ഉൾപ്പെടുത്തുന്നത്.

 

 


അകമെയുള്ള ഭിത്തിയുടെ പ്ലാസ്റ്ററിംഗ്

 

അകത്തെ ഭിത്തി പ്ലാസ്റ്റർ ചെയ്യുന്നതിനുള്ള പ്ലാസ്റ്ററിംഗ് കനം എന്നാൽ എന്താണ്?

ആന്തരിക ഭിത്തികൾക്ക്, പ്ലാസ്റ്ററിംഗ് കനം സാധാരണയായി 10 മുതൽ 15 മില്ലിമീറ്റർ വരെയാണ്. അടിത്തറയുടെ തരം, ഭിത്തിയുടെ അവസ്ഥ, പ്രോജക്റ്റിന്റെ പ്രത്യേക ആവശ്യകതകൾ എന്നിവ അനുസരിച്ച് ഈ കനം വ്യത്യാസപ്പെടാം.

 

  • ഒറ്റ കോട്ട് പ്ലാസ്റ്റർ: മിനുസമാർന്നതും നിരപ്പായതുമായ പ്രതലത്തിന്, 10 മില്ലീമീറ്റർ കനം പലപ്പോഴും മതിയാകും.
 
  • രണ്ട്-കോട്ട് പ്ലാസ്റ്റർ: ഭിത്തിയുടെ പ്രതലം അസമമായിരിക്കുമ്പോഴോ അധിക ബലം ആവശ്യമായി വരുമ്പോഴോ ഏകദേശം 15 മില്ലീമീറ്റർ കനമുള്ള രണ്ട്-കോട്ട് പ്ലാസ്റ്റർ പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

 

പ്ലാസ്റ്ററിംഗ് പ്രക്രിയ

അകത്തുള്ള ഭിത്തിയുടെ കനത്തിനായുള്ള പ്ലാസ്റ്ററിംഗ് പ്രക്രിയയിൽ നിരവധി പ്രധാന ഘട്ടങ്ങൾ ഉൾപ്പെടുന്നു:

 

  • ഉപരിതല തയ്യാറെടുപ്പ്: നന്നായി ഒട്ടിപിടിക്കുന്നതിനും പൊടി നീക്കം ചെയ്യുന്നതിനും ഭിത്തിയുടെ ഉപരിതലം വൃത്തിയാക്കിയതിനു ശേഷം നനയ്ക്കണം.
 
  • പ്ലാസ്റ്ററിന്റെ ആദ്യത്തെ കോട്ട് (സ്‌ക്രാച്ച് കോട്ട്) ഇടുന്ന വിധം: 10 മില്ലീമീറ്റർ കനത്തിൽ ആദ്യത്തെ കോട്ട് തേച്ച ശേഷം അത് ഉറയ്ക്കാൻ സമയം നൽകുക.
 
  • രണ്ടാമത്തെ കോട്ട് (ഫിനിഷിംഗ് കോട്ട്) ഇടുന്ന വിധം: ആവശ്യമെങ്കിൽ ആദ്യത്തെ കോട്ടിന് മുകളിൽ ഏകദേശം 5 മില്ലീമീറ്റർ കനത്തിൽ രണ്ടാമത്തെ കോട്ട് ഇടുക. ആവശ്യമുള്ള ഫിനിഷിംഗ്‌ ലഭിക്കുന്നതിനായി ഈ കോട്ട് മിനുസപ്പെടുത്തി നിരപ്പാക്കുക.
 
  • ക്യൂറിംഗ്: പ്ലാസ്റ്റർ ചെയ്ത പ്രതലം ഏതാനും ദിവസത്തേക്ക് നനവുള്ളതാക്കി നിലനിർത്തുക. ഇത് പ്ലാസ്റ്റർ ശരിയായി ഉറയ്ക്കാനും വിള്ളലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും.

 

ആന്തരിക ഭിത്തികളിലെ പ്ലാസ്റ്റർ കനം നിശ്ചയിക്കുന്ന ഘടകങ്ങൾ



ആന്തരിക ഭിത്തികളിലെ പ്ലാസ്റ്റർ കനത്തെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നു:

 

  • ഭിത്തികൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ: ഇഷ്ടിക, കോൺക്രീറ്റ്, അല്ലെങ്കിൽ ബ്ലോക്ക് ഭിത്തികൾക്ക് അവയുടെ പ്രതലത്തിന്റെ ഘടനയും ജലാഗിരണ ശേഷിയും അനുസരിച്ച് വ്യത്യസ്ത കനം ആവശ്യമായി വരും.
 
  • പ്രതലത്തിന്റെ നിരപ്പ്: നിരപ്പില്ലാത്ത പ്രതലങ്ങളിൽ, മിനുസമുള്ളതും നിരപ്പായതുമായ ഫിനിഷിങ്ങിനായി കൂടുതൽ കനത്തിൽ പ്ലാസ്റ്റർ ആവശ്യമായി വരും.
 
  • പ്ലാസ്റ്ററിങ്ങിന്റെ ഉദ്ദേശ്യം: അലങ്കാര ഫിനിഷുകൾ അല്ലെങ്കിൽ ശബ്ദം കടക്കാതിരിക്കുന്നത് പോലെയുള്ള ആവശ്യങ്ങൾക്കുവേണ്ടി ആന്തരിക ഭിത്തിയിലെ പ്ലാസ്റ്റർ കനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും.

 

 

പുറത്തെ ഭിത്തികളിലെ പ്ലാസ്റ്ററിംഗ്



പുറംഭിത്തിയുടെ പ്ലാസ്റ്ററിംഗിന്റെ കനം എത്രയാണ്?

പുറം ഭിത്തികളിൽ ഐഎസ് കോഡ് അനുസരിച്ചുള്ള പ്ലാസ്റ്ററിംഗ് കനം സാധാരണയായി 15 മുതൽ 25 മില്ലിമീറ്റർ വരെ കട്ടിയുള്ള ഒരു കോട്ടിങ് ആണ്. ഈ അധിക കനം മഴ, കാറ്റ്, അതിശക്തമായ താപനില തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളിൽ നിന്ന് കെട്ടിടത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

 

  • തുടക്കത്തിൽ ഏകദേശം 12-15 മില്ലിമീറ്റർ ബേസ് കോട്ട് പ്രയോഗിക്കുന്നു.
 
  • പിന്നീട് 8-10 മില്ലിമീറ്റർ കനത്തിൽ ഒരു ഫിനിഷ് കോട്ട് ചേർക്കുന്നു, ഇതോടെ മൊത്തം കനം 20-25 മില്ലിമീറ്ററായി മാറും.

 

പ്ലാസ്റ്ററിംഗ് പ്രക്രിയ

പുറം ഭിത്തിയുടെ പ്ലാസ്റ്ററിംങ് പ്രക്രിയയിൽ ഉൾപ്പെടുന്നവ

 

  • പ്രതലം തയ്യാറാക്കൽ: ഭിത്തിയുടെ പ്രതലം വൃത്തിയാക്കുകയും ആവശ്യമെങ്കിൽ ബോണ്ടിംഗ് ഏജന്റ് ഉപയോഗിക്കുകയും ചെയ്യുക.
 
  • ബേസ് കോട്ട് ഇടൽ: 12-15 മില്ലിമീറ്റർ കനത്തിൽ ഒരു ബേസ് കോട്ട് ഇട്ട ശേഷം അല്പം ഉണങ്ങാൻ അനുവദിക്കുക.
 
  • ഫിനിഷ് കോട്ട് പ്രയോഗം: ബേസ് കോട്ടിന് മുകളിൽ 8-10 മില്ലീമീറ്റർ കട്ടിയുള്ള ഒരു ഫിനിഷ് കോട്ട് പുരട്ടി, ആവശ്യാനുസരണം മിനുക്കി ചെയ്യുന്നു.
 
  • ക്യൂറിംഗ്: അകത്തെ പ്ലാസ്റ്റർ പോലെ തന്നെ, പുറത്തെ പ്ലാസ്റ്ററിനും ശരിയായ രീതിയിൽ ഉറക്കുന്നതിനും ഈടുനിൽപ്പിനും വേണ്ടി കുറഞ്ഞത് ഒരാഴ്ചയെങ്കിലും നനവുള്ളതാക്കി നിലനിർത്തേണ്ടത് ആവശ്യമാണ്.

 

പുറത്തെ ഭിത്തികളിലെ പ്ലാസ്റ്റർ കനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

പുറത്തെ ഭിത്തിയുടെ കനം ഇനിപ്പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു:

 

  • കാലാവസ്ഥ: പ്രതികൂല കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൂടുതൽ സംരക്ഷണം നൽകുന്നതിനായി കട്ടിയുള്ള പ്ലാസ്റ്റർ ആവശ്യമായി വന്നേക്കാം.
 
  • ഭിത്തിയുടെ വസ്തുക്കൾ : പുറം ഭിത്തികളിൽ ഉപയോഗിക്കുന്ന ഇഷ്ടിക, കോൺക്രീറ്റ്, അല്ലെങ്കിൽ കല്ല് പോലുള്ള വസ്തുക്കൾക്ക്, ആവശ്യമായ പ്ലാസ്റ്റർ കനത്തിൽ വ്യത്യാസം വരും.
 
  • പുറം ഭിത്തിയിലെ പ്ലാസ്റ്ററിംഗ് അനുപാതം: പ്ലാസ്റ്റർ മിശ്രിതത്തിലെ സിമന്റും മണലും തമ്മിലുള്ള അനുപാതം പുറം പ്ലാസ്റ്ററിംഗിന്റെ ബലവും ഈടുനിൽപ്പും നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
 
  • ഘടനപരമായ ആവശ്യകതകൾ: ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതിനായി പുറം ഭിത്തിയിലെ പ്ലാസ്റ്ററിന്റെ കനം വർദ്ധിപ്പിക്കേണ്ടതായി വന്നേക്കാം. "

 

 

മികച്ച പ്ലാസ്റ്റർ ഫിനിഷിനുള്ള നുറുങ്ങുകൾ



നല്ലൊരു ഫിനിഷോടുകൂടിയതും ഈടുനിൽക്കുന്നതുമായ പ്ലാസ്റ്ററിംഗ് ചെയ്യുന്നതിന് കൃത്യമായ ശ്രദ്ധയും ശരിയായ സാങ്കേതിക വിദ്യകളും ആവശ്യമാണ്.മികച്ച പ്ലാസ്റ്റർ ഫിനിഷ് ഉറപ്പാക്കാൻ ചില നുറുങ്ങുകൾ ഇതാ:

 

  • പ്രതലം തയ്യാറാക്കൽ: പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഭിത്തിയുടെ പ്രതലം എല്ലായ്പ്പോഴും വൃത്തിയാക്കുകയും നനയ്ക്കുകയും ചെയ്യുക. ഇത് പ്ലാസ്റ്റർ ഭിത്തിയിൽ നന്നായി ഒട്ടിപ്പിടിക്കാൻ സഹായിക്കും.
 
  • ക്രമമായ മിശ്രണം: കട്ടകളില്ലാത്തതും ഒരേപോലെയുള്ളതുമായ പ്ലാസ്റ്റർ മിശ്രിതം ലഭിക്കുന്നതിനായി, വെള്ളവും പ്ലാസ്റ്ററും എല്ലായ്പ്പോഴും ഒരേ അനുപാതത്തിൽ ചേർക്കുക.
 
  • ശരിയായ ക്യൂറിംഗ്: വിള്ളലുകൾ ഉണ്ടാകുന്നത് തടയാനും പ്ലാസ്റ്ററിന്റെ ബലം കൂട്ടാനും ആവശ്യത്തിന് ക്യൂറിംഗ് ഉറപ്പാക്കുക.
 
  • ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിക്കുക: ഉയർന്ന നിലവാരമുള്ള പ്ലാസ്റ്ററിംഗ് സാമഗ്രികൾ മികച്ച ഫിനിഷും ദീർഘകാല ഈടുനിൽപ്പും ഉറപ്പാക്കുന്നു.


 

ഒരു കെട്ടിടത്തിന്റെ ഈടുനിൽപ്പ്, ഭംഗി, മൊത്തത്തിലുള്ള സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിൽ അകത്തെയും പുറത്തെയും ഭിത്തികളിലെ പ്ലാസ്റ്റർ കനം നിർണായക പങ്ക് വഹിക്കുന്നു. അകത്തെ പ്ലാസ്റ്ററിംഗിന് സാധാരണയായി 10-15 മില്ലിമീറ്റർ കനം മതിയാകുമെങ്കിലും, പുറംഭിത്തികൾക്ക് കാലാവസ്ഥാ ഘടകങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് 15-25 മില്ലിമീറ്റർ വരെ കട്ടിയുള്ള പ്ലാസ്റ്റർ ആവശ്യമാണ്.ഐഎസ് കോഡ് അനുസരിച്ചുള്ള പ്ലാസ്റ്റർ പ്രക്രിയയും കനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും മനസ്സിലാക്കുന്നതിലൂടെ, മിനുസവും ഈടുനിൽപ്പുമുള്ള ഒരു പ്ലാസ്റ്ററിംഗ് ഉറപ്പാക്കാൻ സാധിക്കും.




സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

 

1. പ്ലാസ്റ്ററിംഗിന്റെ കനം ഭിത്തിയുടെ മൊത്തത്തിലുള്ള ഈടിനെ ബാധിക്കുമോ?

അതെ, പ്ലാസ്റ്ററിന്റെ കനം ഭിത്തിയുടെ ഈടുനിൽപ്പിനെ കാര്യമായി സ്വാധീനിക്കുന്നു. കനം കൂടിയ പ്ലാസ്റ്റർ കാലാവസ്ഥാ ഘടകങ്ങളിൽ നിന്നും തേയ്മാനത്തിൽ നിന്നും മികച്ച സംരക്ഷണം നൽകുന്നു, പ്രത്യേകിച്ച് പുറം ഭിത്തികളിൽ.

 

2. പ്ലാസ്റ്ററിംഗിന്റെ ഏകീകൃത കനം നിലനിർത്തേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

"ഏകീകൃതമായ പ്ലാസ്റ്ററിംഗ് കനം നിലനിർത്തുന്നത് ഘടനാപരമായ ബലവും മിനുസമുള്ള ഫിനിഷും ഉറപ്പാക്കുന്നു. കനം വ്യത്യാസമുള്ള പ്ലാസ്റ്ററിംഗ് വിള്ളലുകൾക്കും, ദുർബലമായ ഭാഗങ്ങൾക്കും, ഭംഗിയില്ലാത്ത രൂപത്തിനും കാരണമാകും. "

 

പ്ലാസ്റ്ററിംഗിന്റെ സാധാരണ കനം എത്രയാണ്?

സാധാരണയായി, പ്ലാസ്റ്ററിംഗിന്റെ കനം വ്യത്യാസപ്പെടാറുണ്ട്: അകത്തെ ഭിത്തികൾക്ക് 10-15 mm കനവും, പുറം ഭിത്തികൾക്ക് 15-25 mm കനവും സാധാരണയായി ഉപയോഗിക്കുന്നു.

 

ഒരിക്കൽ പ്ലാസ്റ്റർ ഇട്ടുകഴിഞ്ഞാൽ അതിന്റെ കനം മാറ്റാൻ കഴിയുമോ?

പ്ലാസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ കനം ക്രമീകരിക്കുന്നത് ബുദ്ധിമുട്ടാണ്, ഇത് വിള്ളലുകൾക്കോ ദുർബലമായ ഭാഗങ്ങൾക്കോ കാരണമാകും. അതിനാൽ, പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ ശരിയായ കനം ഉറപ്പാക്കുന്നതാണ് നല്ലത്.

 

പ്ലാസ്റ്ററിംഗിന് സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കൾ ഏതെല്ലാമാണ്?

സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളിൽ സിമന്റ്, ചുണ്ണാമ്പ്, ജിപ്സം, മണൽ എന്നിവ ഉൾപ്പെടുന്നു. ഭിത്തിയുടെ തരവും ആവശ്യമുള്ള ഫിനിഷും അനുസരിച്ചാണ് ഇവ തിരഞ്ഞെടുക്കുന്നത്.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....