വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



സിമന്റിന്റെയും കോൺക്രീറ്റിന്റെയും പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തെക്കുറിച്ചുള്ള വിശദീകരണം

കോൺക്രീറ്റ്, സിമന്റ് എന്നിവ സെറ്റ് ആകുന്ന പ്രക്രിയയിലെ നിർണായക ഘട്ടങ്ങളെക്കുറിച്ച് അറിയുക: തുടക്കത്തിലും അന്തിമമായും സെറ്റ് ആകാൻ എടുക്കുന്ന സമയത്തെ കുറിച്ചാണ് അത്. കൺസ്ട്രക്ഷൻ പ്രോജക്ടുകൾ വലിയ കരുത്ത്, ഈട്, ഗുണമേന്മ എന്നിവ കൈവരിക്കുന്നതിൽ ഇവയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കുക.

Share:


പരമ പ്രധാനമായ കാര്യങ്ങൾ

 

  • ഗുണനിലവാരം, കാര്യക്ഷമതയോടു കൂടിയ പ്ലാനിങ്, സ്ട്രക്ച്ചറിന്റെ വിശ്വാസ്യത എന്നിവ ഉറപ്പ് വരുത്തുന്നതിൽ സെറ്റ് ആകുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ട് .

     

  • സിമന്റിൽ വെള്ളം ചേർക്കുമ്പോൾ, സിമന്റ് പേസ്റ്റ് കട്ടിയാവുന്നു , പക്ഷേ അത് പ്രവർത്തനക്ഷമമായി തുടരും.

     

  • വെള്ളം ചേർക്കുമ്പോൾ, പേസ്റ്റ് പൂർണ്ണമായി ദൃഢമാവുകയും കുറഞ്ഞ ഭാരം വഹിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുന്നു.

     

  • കോൺക്രീറ്റിന്റെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ വെള്ളം/സിമൻറ് റേഷ്യോ, ആഡ്മിക്സ്ച്ചറുകൾ, താപനില എന്നിവയാണ്.

     

  • വികാറ്റ് അപ്പാരറ്റസ് ടെസ്റ്റ് സിമന്റിന്റെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തെ അളക്കുകയും, മെറ്റീരിയലുകൾ കൺസ്ട്രക്ഷന് ആവശ്യമായ കരുത്തിന്റെയും ഈടിന്റെയും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.



കൺസ്ട്രക്ഷൻ ഉപയോഗിക്കപ്പെടുന്ന പ്രാഥമിക മെറ്റീരിയലുകൾ ആണ് കോൺക്രീറ്റും സിമന്റും. കെട്ടിടങ്ങളുടെയും പാലങ്ങളുടെയും മറ്റ് ഇൻഫ്രസ്ട്രക്ച്ചറുകളുടെയും സ്ട്രക്ച്ചറുകളുടെ ഉറപ്പിനും ഈടിനും അവ നിർണായകമാണ്. സിമന്റിന്റെ പ്രവർത്തനക്ഷമതയും ഉപയോഗക്ഷമതയും നിർണ്ണയിക്കുന്നതിൽ സിമന്റിന്റെ പ്രാരംഭ അന്തിമ സെറ്റാകൽ സമയം പ്രത്യേകിച്ചും പ്രധാനമാണ്. സിമന്റ് പേസ്റ്റ്, കോൺക്രീറ്റ് അല്ലെങ്കിൽ മോർട്ടാർ എന്നിവ ദൃഢപ്പെടുന്ന പ്രക്രിയയിലെ പ്രത്യേക ഘട്ടങ്ങളെയാണ് ഈ പദങ്ങൾ സൂചിപ്പിക്കുന്നത്. കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

 

 


കോൺക്രീറ്റിന്റെയും സിമന്റിന്റെയും സെറ്റാകൽ സമയം എന്നാൽ എന്താണ്?



കോൺക്രീറ്റോ സിമന്റോ ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥയിലേക്ക് മാറുന്ന സമയമാണ് സെറ്റാകൽ സമയം. ഈ പ്രക്രിയയിൽ സിമന്റും വെള്ളവും തമ്മിലുള്ള രാസപ്രവർത്തനമായ ഹൈഡ്രേഷൻ സംഭവിക്കുന്നു. ഹൈഡ്രേഷൻ സമയത്ത്, സിമന്റ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് കാൽസ്യം സിലിക്കേറ്റ് ഹൈഡ്രേറ്റ് (C-S-H), കാൽസ്യം ഹൈഡ്രോക്സൈഡ് തുടങ്ങിയ സംയുക്തങ്ങൾ രൂപപ്പെടുന്നു, ഇത് ശക്തിയും ഉറപ്പും നൽകുന്നു.

 

1. പ്രാരംഭ സെറ്റാകൽ സമയം

സിമന്റ് പേസ്റ്റിന്റെ പ്ലാസ്റ്റിറ്റി നഷ്ടപ്പെടുന്നതുവരെ സിമന്റിൽ വെള്ളം ചേർക്കുന്നതാണ് സിമന്റിന്റെ പ്രാരംഭ സെറ്റാകൽ സമയം എന്നത്. ഈ ഘട്ടത്തിൽ, മിശ്രിതം കട്ടിയായി , പ്രവർത്തനക്ഷമാവും. ഈ സമയം നിരവധി കാരണങ്ങളാൽ നിർണായകമാണ്:

 

  • പ്രവർത്തനക്ഷമത: വലിയ പ്രോജക്റ്റുകൾക്ക് നിർണായകമായ പ്രവർത്തനക്ഷമത നഷ്ടപ്പെടാതെ കോൺക്രീറ്റ് മിശ്രിതമാക്കുന്നതിനും കൊണ്ടുപോകുന്നതിനും സ്ഥാപിക്കുന്നതിനും ആവശ്യമായ സമയം ഇത് നിർണ്ണയിക്കുന്നു.

 

  • ഉപരിതലത്തിലെ ഫിനിഷ്: ദൈർഘ്യമേറിയ പ്രാരംഭ സെറ്റാകൽ സമയം കോൺക്രീറ്റ് പ്രതലത്തെ മിനുസപ്പെടുത്തുന്നതിനും നിരപ്പാക്കുന്നതിനും സഹായിക്കുന്നു.

 

  • ക്രമീകരണങ്ങളും റിപ്പയറുകളും: പ്രാരംഭ സെറ്റാകൽ സമയം പൂർത്തിയാകുന്നതിന് മുമ്പ് ആവശ്യമായ ക്രമീകരണങ്ങളോ റിപ്പയറുകളോ പൂർത്തിയാക്കിയിരിക്കണം.

 

2. അന്തിമ സെറ്റാകൽ സമയം

സിമന്റ് പേസ്റ്റ് പൂർണ്ണമായും ദൃഢമാകുന്നതുവരെ സിമന്റിൽ വെള്ളം ചേർക്കുന്നതും, രൂപ മാറ്റം സംഭവിക്കാതെ ചെറിയ ലോഡുകളെ വഹിക്കാൻ കഴിയുന്നതുമാണ് സിമന്റ് അന്തിമ സെറ്റാകൽ സമയം. ഈ സമയം ഇനിപ്പറയുന്നവയ്ക്ക് നിർണ്ണായകമാണ്:

 

  • ഫോം വർക്ക് നീക്കംചെയ്യൽ: ഫോം വർക്ക് അല്ലെങ്കിൽ അച്ചുകൾ എപ്പോൾ സുരക്ഷിതമായി നീക്കംചെയ്യാമെന്ന് നിർണ്ണയിക്കാൻ ഇത് സഹായിക്കുന്നു.

 

  • കൺസ്ട്രക്ഷൻ ഷെഡ്യൂളിംഗ്: കോൺക്രീറ്റിന്റെ അന്തിമ സെറ്റാകൽ സമയം അറിയുന്നത് തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.

 

  • തുടക്കത്തിലുള്ള ശക്തി വികാസം: മെറ്റീരിയൽ തുടക്കത്തിലുള്ള ശക്തി വികാസം എപ്പോൾ പ്രാപിക്കാൻ തുടങ്ങുമെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് ഭാരം വഹിക്കുന്ന സ്ട്രക്ച്ചറുകൾക്ക് നിർണായകമാണ്.

സെറ്റാകൽ സമയം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട് അത്യാവശ്യമായി വരുന്നു



കൺസ്ട്രക്ഷൻ പ്രോജക്ടുകളുടെ ഗുണനിലവാരവും ഈടും ഉറപ്പാക്കുന്നതിന് സിമന്റിന്റെ പ്രാരംഭ സെറ്റാകൽ സമയവും അന്തിമ സെറ്റാകൽ സമയവും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സമയങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്, സ്ട്രക്ചറിന്റെ വിശ്വാസതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കും. ഈ സമയങ്ങൾ കൃത്യമായി അറിയുന്നത് നിർമ്മാണ പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനും, പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നതിനും, വിഭവങ്ങൾ പരമാവധി പ്രയോജനകരമാക്കുന്നതിനും സഹായിക്കുന്നു. ശരിയാം വിധത്തിലുള്ള സമയം സ്ട്രക്ച്ചറുകളുടെ ദീർഘകാല ശക്തി മെച്ചപ്പെടുത്തുകയും വിള്ളലുകളുടെയും തകരാറുകളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

 

കോൺക്രീറ്റിന്റെ സെറ്റാകൽ സമയത്തെ ബാധിക്കുന്ന ഘടകങ്ങൾ

സിമന്റിന്റെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തെ നിരവധി ഘടകങ്ങൾ ബാധിച്ചേക്കാം:

 

1. വെള്ളം/സിമൻറ് അനുപാതം

കോൺക്രീറ്റിന്റെയും സിമന്റിന്റെയും അന്തിമവും പ്രാരംഭവുമായ സെറ്റാകൽ സമയത്തിൽ ജല-സിമന്റ് അനുപാതം നിർണായകമായി പങ്ക് വഹിക്കുന്നുണ്ട്. കൂടുതൽ വെള്ളം സെറ്റാകൽ പ്രക്രിയയിൽ കാലതാമസം വരുത്തും, അതേസമയം കുറച്ച് വെള്ളം അത് വേഗത്തിലാക്കും. മികച്ച ഫലത്തിന് ശരിയായ അനുപാതം കൈവരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 

2. അഡ്മിക്സ്ച്ചറുകൾ

റിട്ടാർഡറുകൾ, ആക്സിലറേറ്ററുകൾ തുടങ്ങിയ അഡ്മിക്സചറുകൾ സെറ്റാകൽ സമയത്തിൽ മാറ്റം ഉണ്ടാക്കുന്നു. റിട്ടാർഡറുകൾ സെറ്റിംഗ് കാലയളവ് വർദ്ധിപ്പിക്കും, അതേസമയം ആക്സിലറേറ്ററുകൾ അത് കുറയ്ക്കുന്നു. ഇത് പ്രവർത്തനക്ഷമതയെയും ക്യൂറിംഗിനെയും ബാധിക്കുന്നതാണ്.

 

3. താപനില

അന്തരീക്ഷ ഊഷ്മാവ് സെറ്റാകൽ സമയത്തെ സാരമായി ബാധിക്കും. ഉയർന്ന താപനില ഹൈഡ്രേഷൻ ത്വരിതപ്പെടുത്തുന്നു. ഇത് കോൺക്രീറ്റിന്റെ അന്തിമ സെറ്റാകൽ സമയം കുറയ്ക്കും. അതേസമയം കുറഞ്ഞ താപനില ഹൈഡ്രേഷൻ മന്ദഗതിയിൽ ആക്കി അന്തിമ സെറ്റ് സമയം നീട്ടുന്നു. മികച്ച ക്യൂറിംഗിന് ശരിയായ താപനില നിലനിർത്തേണ്ടത് നിർണായകമാണ്.

 

 

പ്രാരംഭ, അന്തിമ സെറ്റാകൽ സമയ പരിശോധന: വികാറ്റ് അപ്പാരറ്റസ് ടെസ്റ്റ്



കോൺക്രീറ്റിന്റെയും സിമന്റിന്റെയും പ്രാരംഭ സെറ്റാകൽ സമയവും, അന്തിമ സെറ്റാകൽ സമയവും അളക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണ് വികാറ്റ് അപ്പാരറ്റസ് ടെസ്റ്റ് . പരിശോധനയ്ക്ക് അറ്റത്ത് സൂചി ഘടിപ്പിച്ച ഒരു ലംബ ദണ്ഡോട് കൂടിയ പ്രത്യേക തരം ഉപകരണമാണ് ഉപയോഗിക്കുന്നത്. പരിശോധന എപ്രകാരം നടത്തുന്നുവെന്ന് കാണാം:

 

1. പ്രാരംഭ സെറ്റാകൽ സമയം

നടപടിക്രമം: ഒരു അച്ചിൽ തയ്യാറാക്കി വെച്ചിരിക്കുന്ന സിമന്റ് പേസ്റ്റിലേക്ക് വികാറ്റ് സൂചി താഴ്ത്തി വെക്കുന്നു.

 

അളവെടുക്കൽ: അച്ചിന്റെ അടിയിൽ നിന്ന് 5 മില്ലീമീറ്റർ തുളച്ചുകയറാൻ സൂചി എടുക്കുന്ന സമയം എത്രയെന്ന് അളക്കുന്നു. സൂചി ഈ ആഴം വേഗത്തിൽ തുളച്ചുകയറുകയാണെങ്കിൽ, സിമന്റ് അതിന്റെ പ്രാരംഭ സെറ്റാകൽ ഘട്ടത്തിലാണ് എന്നും, ഇതുവരെ കാര്യമായ തോതിൽ ദൃഢപെടാൻ തുടങ്ങിയിട്ടില്ല എന്നും മനസ്സിലാവുന്നു.

 

2. അന്തിമ സെറ്റാകൽ സമയം

നടപടിക്രമം: സിമന്റ് ഉറച്ചു കൊണ്ടിരിക്കുമ്പോൾ, സൂചി വീണ്ടും പേസ്റ്റിലേക്ക് താഴ്ത്തുന്നു.

 

അളവെടുക്കൽ: കോൺക്രീറ്റിന്റെ അന്തിമ സെറ്റാകൽ സമയത്ത്, സൂചി പേസ്റ്റിലേക്ക് ആഴത്തിൽ തുളച്ചു കയറാൻ പാടില്ല; അത് ഉപരിതലത്തിൽ ഒരു ചെറിയ അടയാളം മാത്രമേ ഉണ്ടാക്കാവൂ. ഇത് സിമന്റ് വലിയ തോതിൽ കഠിനമായിട്ടുണ്ടെന്നും കാര്യമായ രൂപഭേദം കൂടാതെ ഏറ്റവും കുറഞ്ഞ ലോഡ് താങ്ങാനുള്ള ശേഷിയുണ്ടെന്നും സൂചിപ്പിക്കുന്നു.

 

സിമന്റിന്റെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് വികാറ്റ് ഉപകരണം ഉറപ്പാക്കുന്നു. കൺസ്ട്രക്ഷൻ പ്രോജക്ടിന്റെ ഫലപ്രദമായ പ്ലാനിങ്ങിനും നിർവ്വഹണത്തിനും ഇത് നിർണായകമാകുന്നു.


വിവിധ തരം സിമന്റുകളുടെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയത്തിനുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ

 

വിവിധ തരം സിമന്റുകളുടെ പ്രാരംഭ, അന്തിമ സെറ്റാകൽ സമയങ്ങൾക്കായുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്:

 

സിമന്റിന്റെ തരം

പ്രാരംഭ സെറ്റാകൽ സമയം (മിനുട്ടിൽ)

അന്തിമ സെറ്റാകൽ സമയം (മിനുട്ടിൽ)

ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് 33

30

600

ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് 43

30

600

ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് 53

30

600

പോർട്ട്‌ലാൻഡ് പോസോളാന സിമന്റ്

30

600

പോർട്ട്ലാൻഡ് സ്ലാഗ് സിമന്റ്

30

600

റാപ്പിഡ് ഹാർഡനിംഗ് സിമന്റ്

30

600

സൽഫേറ്റ് റെസിസ്റ്റന്റ് സിമന്റ്

30

600

ഹായ് അലുമിന സിമന്റ്

30

600

മേസൺറി സിമന്റ്

90

1140

ലോ ഹീറ്റ് സിമന്റ്

60

600

സൂപ്പർ സൽഫേറ്റഡ് സിമന്റ്

30

600



നിങ്ങളുടെ കൺസ്ട്രക്ഷൻ പ്രോജക്ടിന്റെ കരുത്ത്, ഈട്, മൊത്തത്തിലുള്ള ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിന് കോൺക്രീറ്റിന്റെയും സിമന്റിന്റെയും പ്രാരംഭ, അന്തിമ സെറ്റാകൽ സമയം മനസ്സിലാക്കുന്നത് നിർണായകമാണ്. ഈ പ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലൂടെ, നിങ്ങളുടെ ജോലി സമയം നന്നായി കൈകാര്യം ചെയ്യാനും പൊതുവിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും ഉറച്ചതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സ്ട്രക്ചർ കൈവരിക്കാനും നിങ്ങൾക്ക് കഴിയും.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. സിമന്റ് പ്രാരംഭ സെറ്റാകൽ സമയം എത്രയാണ്?

സിമന്റിന്റെ പ്രാരംഭ സെറ്റാകൽ സമയം സാധാരണ ഗതിയിൽ 30 മുതൽ 60 മിനിറ്റ് വരെ ആയിരിക്കും. നിർദ്ദിഷ്ട തരം സിമന്റ് (ഉദാ. സാധാരണ പോർട്ട്ലാൻഡ് സിമന്റ്, റാപ്പിഡ് ഹാർഡനിംഗ് സിമന്റ്), താപനില, ഈർപ്പം തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് ഈ സമയം വ്യത്യാസപ്പെട്ടേക്കാം.

 

2. ലോ ഹീറ്റ് സിമന്റിന്റെ പ്രാരംഭ സെറ്റാകൽ സമയം എത്രയാണ് ?

ലോ ഹീറ്റ് സിമന്റിന്റെ സിമന്റിന് പൊതുവിൽ കുറഞ്ഞത് 60 മിനിറ്റെങ്കിലും പ്രാരംഭ സെറ്റാകൽ സമയം ഉണ്ടായിരിക്കും. ഇത് താപം ഉല്പാദിപ്പിക്കുന്നത് കുറയ്ക്കുന്നതിനും, താപ വിള്ളലുകൾ കുറയ്ക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്നതാണ്.

 

3. RMC കോൺക്രീറ്റിന്റെ പ്രാരംഭ സെറ്റാകൽ സമയം എത്രയാണ്?

റെഡി-മിക്സ് കോൺക്രീറ്റിന്റെ (RMC) പ്രാരംഭ സെറ്റാകൽ സമയം സാധാരണ ഗതിയിൽ 30 മുതൽ 60 മിനിറ്റ് വരെ ആയിരിക്കും. ഇത് മിക്സ് ഡിസൈൻ, സിമൻറ് തരം, മിശ്രിതങ്ങൾ, താപനില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കാര്യക്ഷമമായ ഉപയോഗങ്ങൾക്കും പ്രവർത്തനക്ഷമതയ്ക്കുമായി നിലവാരപ്പെടുത്തിയിരിക്കുന്നു.

 

4. സിമന്റ് സെറ്റ് ആകുന്നതിന്റെ ശരാശരി സമയം എത്രയാണ്?

സാധാരണ സിമന്റിന്, ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് (OPC) എന്നും അറിയപ്പെടുന്ന, സിമന്റിന്റെ പ്രാരംഭ സെറ്റാകൽ സമയം കുറഞ്ഞത് 45 മിനുട്ടും, അന്തിമ സെറ്റാകൽ സമയം 375 മിനിറ്റ് മിനുട്ടും ആണ്. ഫോം വർക്ക് കൈകാര്യം ചെയ്യുന്നതിനോ നീക്കം ചെയ്യുന്നതിനോ മുൻപ് തന്നെ ഇത് പ്രവർത്തനക്ഷമതയും ശരിയായ ക്യൂറിംഗും ഉറപ്പാക്കുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....