വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



സിമന്റിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അവശ്യ നിർദ്ദേശങ്ങൾ

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • ഏതൊരു സ്ട്രക്ചറിന്റെയും ഈടിനെയും കരുത്തിനെയും സിമന്റിന്റെ ഗുണനിലവാരം സാരമായി സ്വാധീനിക്കുന്നു.

     

  • സിമന്റിന്റെ ഗുണനിലവാരം പ്രാഥമികമായി വിലയിരുത്തുന്നതിൽ ദൃശ്യ പരിശോധന, സെൻസറി പരിശോധനകൾ പോലുള്ള ഓൺ-സൈറ്റ് പരിശോധനകൾ പ്രധാനമാണ്.

     

  • ലബോറട്ടറി പരിശോധനകൾ സിമന്റിന്റെ ഗുണനിലവാരത്തിന്റെ വിശദമായ വിശകലനം നൽകും. അത് പൊതുവിൽ ഉള്ള നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

     

  • സിമന്റിന്റെ ഗുണമേന്മ പരിശോധിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നത് കൺസ്ട്രക്ഷനിലെ തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു.

     

  • പതിവായി സിമന്റിന്റെ ഗുണനിലവാര പരിശോധനകൾ നടത്തുന്നത് ദീർഘകാലം ഈട് നിൽക്കുന്ന കാര്യക്ഷമമായ നിർമിതികൾ ലഭിക്കാൻ സഹായകരമാകും.



കൺസ്ട്രക്ഷനിൽ സിമൻറ് ഒരു നിർണായക ഘടകമാണ്. ഉപയോഗിക്കുന്ന സിമന്റിന്റെ ഗുണനിലവാരം അത് ഉപയോഗിച്ച് നിർമ്മിക്കുന്ന ഘടനകളുടെ ഈടിനെയും കരുത്തിനെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. സിമന്റിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിച്ചറിയാം എന്നും അങ്ങനെ അത് സൈറ്റിലെയും ലാബിലെയും പരിശോധനകളിൽ ആവശ്യമായ മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കുമെന്നും നിങ്ങൾക്ക് ഈ ഗൈഡിലൂടെ അറിയാൻ കഴിയും.

 

 


സിമന്റിന്റെ ഗുണ നിലവാരത്തെപ്പറ്റി മനസ്സിലാക്കാം



ഒരു സ്ട്രക്ച്ചറിന്റെ ദീർഘായുസ്സും കരുത്തും നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് സിമന്റിന്റെ ഗുണനിലവാരം. ഗുണനിലവാരമില്ലാത്ത സിമന്റ് അകാലത്തിൽ സംഭവിക്കുന്ന തകരാറുകൾക്കും, വലിയ തോതിലുള്ള അറ്റകുറ്റപ്പണികളുടെ ചെലവുകൾക്കും, സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകും. ഏതൊരു കൺസ്ട്രക്ഷൻ പ്രോജക്ടിലും ഉപയോഗിക്കപ്പെടുന്ന സിമന്റ് അതിനാവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

 

സിമന്റിന്റെ ഗുണങ്ങൾ വിലയിരുത്തുന്നതിന് ഓൺ-സൈറ്റിലും ലബോറട്ടറി നടപടികളിലും വിവിധ മാർഗങ്ങളുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന സിമന്റിനെ കുറിച്ച് ധാരണയോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ വേണ്ട അറിവ് നൽകിക്കൊണ്ട് ഈ ബ്ലോഗ് അത്തരം രീതികളെ പറ്റി വിശദീകരിക്കുന്നു.

 

 

ഓൺ-സൈറ്റിൽ സിമന്റിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?



നിങ്ങൾ നടത്തുന്ന നിർമ്മാണത്തിൽ നിലവാരമുള്ള മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയാണ് സൈറ്റിൽ വച്ചുതന്നെ സിമന്റിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്. അതിനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങൾ ഇങ്ങനെയാണ്.

 

  • പാക്കേജിംഗ് തീയതി

ആദ്യമായി, സിമന്റ് അതിന്റെ പാക്കേജിംഗ് തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഉപയോഗിച്ചിരിക്കണം. ഈ സമയത്തിന് ശേഷം, സിമന്റിന് ശക്തിയും ബൈൻഡിംഗ് ഗുണങ്ങളും നഷ്ടപ്പെടാൻ തുടങ്ങും. ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും സിമന്റ് ബാഗുകളിലെ പാക്കേജിംഗ് തീയതി പരിശോധിക്കണം. പുതിയ സിമന്റ് കൺസ്ട്രക്ഷന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാനുള്ള സാധ്യത കൂടുതലാണ്.

 

  • ദൃശ്യ പരിശോധന

ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു രീതിയാണ് ദൃശ്യ പരിശോധന. ഇതിലൂടെ സിമന്റിന്റെ നിറവും ഘടനയുമാണ് പരിശോധിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള സിമന്റിന് ഏകതാനമായ നിറം ഉണ്ടായിരിക്കും. സാധാരണഗതിയിൽ ചാര നിറത്തിൽ കട്ടകൾ ഇല്ലാതെ ആയിരിക്കും. സിമന്റ് ഈർപ്പം ആഗിരണം ചെയ്തിട്ടുണ്ടെന്നാണ് കട്ടകൾ സൂചിപ്പിക്കുന്നത്. ഇത് സിമന്റിന്റെ ഗുണനിലവാരത്തിൽ കുറവുണ്ടാകും.

 

  • സെൻസറി ടെസ്റ്റുകൾ

സെൻസറി ടെസ്റ്റുകളിൽ വിരലുകൾ ഉപയോഗിച്ച് സിമന്റ് സ്പർശിക്കുന്നത്. ടാൽക്കം പൗഡർ പോലെ അത് മിനുസമാർന്നതും നേർത്തതുമായിരിക്കണം. സിമന്റ് പരുക്കൻ അല്ലെങ്കിൽ തരികൾ പോലെ കാണപ്പെടുന്നുണ്ടെങ്കിൽ, അതിൽ മാലിന്യങ്ങൾ ചേർന്നിരിക്കാം അല്ലെങ്കിൽ കാലക്രമേണ അത് വഷളായതാവാം.

 

  • ഫ്ലോട്ട് ടെസ്റ്റ്

ഈ ടെസ്റ്റിൽ, ഒരു ചെറിയ അളവിൽ സിമന്റ് എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഇടുന്നു. ഗുണ നിലവാരമുള്ള സിമന്റ് മുങ്ങുന്നതിന് മുമ്പ് കുറച്ചു നേരം പൊങ്ങിക്കിടക്കും. ശ്രദ്ധിക്കുക: PPC (പോർട്ട്‌ലാൻഡ് പോസോളാന സിമന്റ്) യുടെ കാര്യത്തിൽ, ലൈറ്റ് ഫ്ലൈ ആഷ് കണികകൾ പൊങ്ങിക്കിടക്കാനിടയുണ്ട്. ഇത് പെട്ടെന്ന് മുങ്ങി പോകുന്നുണ്ടെങ്കിൽ, സിമന്റ് വലിയ അളവിൽ മാലിന്യങ്ങൾ ഉണ്ടെന്നോ അല്ലെങ്കിൽ ഗുണനിലവാരം പുലർത്തുന്നില്ലെന്നോ എന്നതിന്റെ സൂചനയാവാം.

 

  • സ്ഥിരതയുടെ പരിശോധന

ചെറിയ അളവിൽ സിമന്റ് വെള്ളത്തിൽ കലർത്തി ഒരു പേസ്റ്റ് രൂപപ്പെടുത്തുക. പേസ്റ്റ് രൂപപ്പെടുത്തുമ്പോൾ എളുപ്പത്തിൽ പൊട്ടുകയോ ചിതറുകയോ ചെയ്യാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ, സിമന്റിന് ആവശ്യമായ പശ ഗുണങ്ങൾ ഇല്ലെന്നും ഉപയോഗയോഗ്യമല്ലെന്നും ഇത് സൂചിപ്പിക്കുന്നു.

 

 

ലാബിൽ സിമന്റിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?



സിമന്റിന്റെ ഗുണനിലവാരത്തിന്റെ പ്രാരംഭ വിലയിരുത്തൽ ഓൺ-സൈറ്റ് പരിശോധനകളിലൂടെ ലഭിക്കുമെങ്കിലും, കൂടുതൽ കൃത്യവും സമഗ്രവുമായ വിശകലനം ലബോറട്ടറി ടെസ്റ്റുകളിലൂടെയാണ് ലഭിക്കുക. സിമന്റിന്റെ ഗുണനിലവാരം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പ്രധാന ലബോറട്ടറി ടെസ്റ്റുകൾ ഇവയാണ്.

 

  • ഫൈൻനെസ് ടെസ്റ്റ്

സിമന്റിന്റെ കണികാ വലിപ്പം അതിന്റെ ഹൈഡ്രേഷൻ, കരുത്ത് എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്. ഫൈൻനെസ് ടെസ്റ്റിലൂടെ സിമന്റിന്റെ കണികാ വലിപ്പം അളക്കുന്നു. മൃദത്വം കൂടുന്തോറും കണികാ വലിപ്പം കുറഞ്ഞ് ഹൈഡ്രേഷന് ലഭ്യമാകുന്ന ഉപരിതല വിസ്തീർണ്ണം വർദ്ധിക്കും. ഇത് കരുത്തുറ്റ കോൺക്രീറ്റ് ലഭിക്കാൻ സഹായകരമാകുന്നു.

 

  • സെറ്റാകൽ സമയത്തിന്റെ ടെസ്റ്റ്

സിമന്റ് ദൃഢമാകാനും ശക്തി പ്രാപിക്കാനും എത്ര സമയമെടുക്കുമെന്ന് നിർണയിക്കുന്നതിൽ സിമന്റിന്റെ സെറ്റാകൽ സമയം പ്രധാനമാണ്. രണ്ട് പ്രധാന സെറ്റാകൽ സമയങ്ങളുണ്ട്.

 

  • പ്രാരംഭ സെറ്റാകൽ സമയം

സിമന്റ് പേസ്റ്റിന് പ്ലാസ്റ്റിറ്റി നഷ്ടപ്പെടാൻ എടുക്കുന്ന സമയമാണ് പ്രാരംഭ സെറ്റാകൽ സമയം. സിമന്റിന്റെ പ്രവർത്തന സമയം നിർണയിക്കുന്നതിൽ ഇത് പ്രധാനമാണ്. പ്രാരംഭ സെറ്റാകലിന് ഒരു സ്റ്റാൻഡേർഡ് സമയമാണ് എടുക്കുന്നതെങ്കിൽ സിമന്റ് ദൃഢപ്പെടാൻ തുടങ്ങുന്നതിനു മുമ്പ് ശരിയായി ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പിക്കാൻ പറ്റുന്നു.

 

  • അന്തിമ സെറ്റാകൽ സമയം

സിമന്റ് പൂർണ്ണമായും ദൃഢമാകാൻ എടുക്കുന്ന സമയമാണ് അന്തിമ സെറ്റാകൽ സമയം. രൂപമാറ്റം സംഭവിക്കാതെ ഭാരം താങ്ങാൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് സിമന്റ് എത്തുമെന്ന് ഈ പരിശോധന ഉറപ്പാക്കുന്നു.

 

  • സൗണ്ട്നെസ് ടെസ്റ്റ്

സെറ്റായതിനുശേഷവും വ്യാപ്തി നിലനിർത്താനുള്ള സിമന്റിന്റെ കഴിവിനെയാണ് സൗണ്ട്നെസ് എന്ന് പറയുന്നത്. സിമന്റ് അമിതമായി വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുന്നില്ലെന്ന് സൗണ്ട്നസ് ടെസ്റ്റ് കൊണ്ട് ഉറപ്പാക്കാൻ പറ്റും. അല്ലാത്തപക്ഷം സ്ട്രക്ച്ചറിന്റെ വിള്ളലിനും ബലഹീനതയ്ക്കും അത് വഴി വെക്കും.

 

  • കെമിക്കൽ കോമ്പോസിഷൻ ടെസ്റ്റ്

സിമന്റിന് ഗുണനിലവാരം ഉണ്ടാവണമെങ്കിൽ അതിന് ഒരു പ്രത്യേക രാസഘടന ഉണ്ടായിരിക്കണം. സിമന്റില്‍ അടങ്ങിയിരിക്കുന്ന കുമ്മായം, സിലിക്ക, അലുമിന, ഇരുമ്പ് ഓക്സൈഡ് തുടങ്ങിയ മൂലകങ്ങളുടെ അനുപാതം ഒരു രാസഘടന പരിശോധനയിലൂടെ വിശകലനം ചെയ്യുന്നു. ശരിയായ അനുപാതങ്ങൾ സിമന്റിന്റെ കരുത്തിനും ഈടിനും അത്യന്താപേക്ഷിതമാണ്.



ഏതൊരു കൺസ്ട്രക്ഷൻ പ്രോജക്റ്റിനും സുരക്ഷിതത്വവും ദീർഘായുസ്സും ലഭിക്കാൻ സിമന്റിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാക്കേജിംഗ് തീയതി പരിശോധന, വിഷ്വൽ പരിശോധന, സെൻസറി പരിശോധനകൾ, ഫ്ലോട്ട് പരിശോധനകൾ, സ്ഥിരത പരിശോധനകൾ എന്നിവ പോലുള്ള ഓൺ-സൈറ്റ് പരിശോധനകൾ സിമന്റിന്റെ ഗുണനിലവാര പരിശോധനയുടെ പ്രാരംഭ വിലയിരുത്തലുകളാണ്. ഈ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾ ഉപയോഗിക്കുന്ന സിമന്റ് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും, ഇത് കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സഹായകരമാകുന്നു.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. സിമന്റിന്റെ അഞ്ച് സവിശേഷതകൾ എന്തൊക്കെയാണ്?

സിമന്റിന്റെ അഞ്ച് പ്രധാന സവിശേഷതകളിൽ ഫൈൻനെസ്, സെറ്റാകൽ സമയം, ഗുണമേന്മ, ഹൈഡ്രേഷന്റെ താപം, രാസഘടന എന്നിവ ഉൾപ്പെടുന്നു. സിമന്റിന്റെ ഗുണനിലവാരവും പ്രകടനവും നിർണ്ണയിക്കുന്നതിൽ ഓരോ ഗുണവും നിർണായക പങ്ക് വഹിക്കുന്നു.

 

2. സിമന്റിന്റെ ഗുണമേന്മ എന്താണ്?

സിമന്റിന്റെ ഗുണനിലവാരം എന്നത് അതിന്റെ ഘടന, ഫൈൻനെസ്, സെറ്റാകൽ സമയം, ദൃഢത, മറ്റ് ഗുണങ്ങൾ എന്നിവയ്ക്ക് വേണ്ട പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന സിമന്റിന്റെ മികവിനെ സൂചിപ്പിക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള സിമന്റ് കരുത്തുള്ളതും ഈട് നിൽക്കുന്നതുമായ കോൺക്രീറ്റ് സ്ട്രക്ച്ചറുകൾ നിർമ്മിക്കാൻ ഉപയുക്തമായിരിക്കും.

 

3. സിമന്റിന്റെ ഗുണനിലവാരം പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?

സിമന്റിന്റെ ഗുണനിലവാരം പ്രധാനമാണ്, കാരണം അത് നിർമ്മിക്കപ്പെടുന്ന സ്ട്രക്ച്ചറുകളുടെ കരുത്ത്, ഈട്, സുരക്ഷ എന്നിവയെ നേരിട്ട് ബാധിക്കുന്നു. ഗുണനിലവാരമില്ലാത്ത സിമന്റ് സ്ട്രക്ച്ചറിന് തകരാർ ഉണ്ടാക്കുകയും, അറ്റകുറ്റപ്പണി ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും, സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകും.

 

4. സിമന്റിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?

വിവിധ തരത്തിലുള്ള ഓൺ-സൈറ്റ് പരിശോധനകൾ, ലാബ് പരിശോധനകൾ എന്നിവയിലൂടെ സിമന്റിന്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്. ഓൺ-സൈറ്റ് ടെസ്റ്റുകളിൽ പാക്കേജിംഗിന്റെ തീയതി പരിശോധിക്കൽ, വിഷ്വൽ ഇൻസ്പെക്ഷൻ, സെൻസറി ടെസ്റ്റുകൾ, ഫ്ലോട്ട് ടെസ്റ്റുകൾ, സ്ഥിരത പരിശോധനകൾ എന്നിവ ഉൾപ്പെടുന്നു. ലബോറട്ടറി പരിശോധനകളിൽ ഫൈൻനെസ് ടെസ്റ്റുകൾ, സെറ്റാകൽ സമയത്തിന്റെ ടെസ്റ്റുകൾ, സൗണ്ട്നെസ് ടെസ്റ്റുകൾ, ഹീറ്റ് ഓഫ് ഹൈഡ്രേഷൻ ടെസ്റ്റുകൾ, കെമിക്കൽ കോമ്പോസിഷൻ ടെസ്റ്റുകൾ തുടങ്ങിയ കൂടുതൽ വിശദമായ വിശകലനങ്ങൾ ഉൾപ്പെടുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....