വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് എസ്റ്റിമേറ്റ് മനസ്സിലാക്കുന്നു

നിങ്ങൾ നിങ്ങളുടെ വീട് ഒരിക്കൽ മാത്രമേ നിർമ്മിക്കുകയുള്ളൂ, അതിനാൽ അത് ശരിയായ രീതിയിൽ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് എസ്റ്റിമേഷന്റെ പ്രാധാന്യം മനസ്സിലാക്കാനും, ഈ നടപടികൾ നിങ്ങളുടെ വീടിന്റെ നിർമ്മാണം സുഗമവും നിയമപരമായി അംഗീകാരമുള്ളതുമാണെന്ന് എങ്ങനെ ഉറപ്പാക്കുന്നു എന്നും മനസിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും

Share:


പ്രധാന കാര്യങ്ങൾ

 

  • വീട് നിർമ്മിക്കുന്നത് സുഗമമാക്കാൻ, പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവുകൾ കൃത്യമായി കണക്കാക്കുന്നത് വളരെ പ്രധാനമാണ്.

     

  • പെർമിറ്റുകൾക്കായുള്ള ബഡ്ജറ്റ് നേരത്തെ തന്നെ തയ്യാറാക്കുന്നത് അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും നിങ്ങളുടെ പ്രോജക്ട് കൃത്യമായ വഴിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് ഉറപ്പാക്കാനും സഹായിക്കും.

     

  • ഒളിഞ്ഞിരിക്കുന്ന ഫീസുകൾ ശ്രദ്ധിക്കാതിരിക്കുക, സമയപരിധി കുറച്ചുമതിക്കുക തുടങ്ങിയ സാധാരണ തെറ്റുകൾ ഒഴിവാക്കുന്നത് കാലതാമസവും അധിക ചെലവുകളും തടയാൻ സഹായിക്കും.

     

  • ശരിയായ ആസൂത്രണവും കൃത്യമായ അംഗീകാരങ്ങളും നേടുന്നത് നിങ്ങളുടെ വീട് നിർമ്മാണ യാത്രയ്ക്ക് ശക്തമായ അടിത്തറയിടുന്നു.



ഒരു വീട് നിർമ്മിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലാണ്, അതിനാൽ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ആണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. രൂപകല്പനയിലും നിർമ്മാണത്തിലും മാത്രം ഒതുങ്ങുന്നതല്ല ഈ പ്രക്രിയ, നിയമാനുസൃതമായ അനുമതികളും പെർമിറ്റുകളും ഇതിന് അത്യാവശ്യമാണ്. കൃത്യമായ അംഗീകാരങ്ങളില്ലാതെ ഇരുന്നാൽ നിങ്ങളുടെ നിർമ്മാണ പദ്ധതി വൈകുകയോ അല്ലെങ്കിൽ നിർത്തിവെക്കേണ്ടി വരികയോ ചെയ്തേക്കാം.

പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് എസ്റ്റിമേഷൻ മനസ്സിലാക്കുന്നത് ഈ പ്രക്രിയയിലെ ഒരു പ്രധാന ഭാഗമാണ്. ഒരു വീട് ജീവിതത്തിൽ ഒരു തവണ മാത്രമേ നിർമ്മിക്കൂ എന്നതിനാൽ, ഈ പ്രക്രിയ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നത് വലിയ ചെലവുകളും കാലതാമസവും തിരിച്ചടികളും ഭാവിയിൽ ഉണ്ടാകാവുന്ന സങ്കീർണ്ണതകളും ഒഴിവാക്കാനും സഹായിക്കും.

 


പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള അംഗീകാരങ്ങൾ നേടൽ

പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് കണക്കാക്കൽ നിങ്ങളുടെ മൊത്തം ബഡ്ജറ്റിന്റെ ഒരു പ്രധാന ഭാഗമാണ്, അതിനാൽ അംഗീകാരത്തിനായുള്ള ഓരോ ഘട്ടവും മനസ്സിലാക്കുന്നത് നിർണായകമാണ്. ശരിയായ അംഗീകാരങ്ങൾ നേടുന്നത് നിങ്ങളുടെ വീട് നിർമ്മാണ യാത്രക്ക് ഒരു ഉറച്ച അടിത്തറയിടുന്നു. ഈ പ്രക്രിയ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീടിന്റെ നിയമപരമായ നിലനിൽപ്പിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നു, ഇത് നിങ്ങളുടെ സാമ്പത്തിക നിക്ഷേപത്തെയും മാനസിക സമാധാനത്തെയും സംരക്ഷിക്കുന്നു. ഈ അംഗീകാരങ്ങൾ നേടേണ്ടത് എങ്ങനെയെന്ന് താഴെ കൊടുക്കുന്നു:



ഘട്ടം 1: അപേക്ഷാ ഫോമുകൾ നേടുക

ആദ്യത്തെ പടി, നിർമ്മാണ പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കും ആവശ്യമായ അപേക്ഷാ ഫോമുകൾ വാങ്ങുക എന്നതാണ്. ഈ ഫോമുകൾ പ്രാദേശിക മുനിസിപ്പൽ അല്ലെങ്കിൽ കെട്ടിട നിർമ്മാണ അതോറിറ്റിയിൽ നിന്ന് ലഭിക്കും. നിങ്ങളുടെ സ്ഥലത്തിനനുസരിച്ച്, സോണിംഗ്, പരിസ്ഥിതി ക്ലിയറൻസ്, സുരക്ഷാ പരിശോധനകൾ, നിർമ്മാണ പെർമിറ്റുകൾ എന്നിവയ്ക്കുള്ള ഫോമുകൾ പൂരിപ്പിക്കേണ്ടി വന്നേക്കാം. അംഗീകാര നടപടികൾ വൈകുന്നത് ഒഴിവാക്കാൻ ആവശ്യമായ എല്ലാ രേഖകളും മുൻകൂട്ടി ശേഖരിക്കുന്നത് പ്രധാനമാണ്.

 

ഘട്ടം 2: ഫോമുകൾ പൂരിപ്പിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്യുക

നിങ്ങൾക്ക് അപേക്ഷാ ഫോമുകൾ ലഭിച്ച ശേഷം, അടുത്ത ഘട്ടം അവ കൃത്യമായി പൂരിപ്പിക്കുക എന്നതാണ്. നിങ്ങളുടെ പ്രോജക്ടിനെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിവരങ്ങൾ വിട്ടുപോവുകയോ തെറ്റായി നൽകുകയോ ചെയ്താൽ കാലതാമസമുണ്ടാകാം. ഫോമുകൾക്കൊപ്പം, വാസ്തുവിദ്യാ പ്ലാനുകൾ, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ, പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ കരാറുകാരന്റെ യോഗ്യതാ രേഖകൾ എന്നിവ പോലുള്ള കൂടുതൽ രേഖകൾ നിങ്ങൾ സമർപ്പിക്കേണ്ടി വന്നേക്കാം. സമർപ്പണ പ്രക്രിയ വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ രേഖകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുക.

 

ഘട്ടം 3: ഫീസ് അടയ്ക്കൽ

ഫോമുകൾ പൂരിപ്പിച്ച് രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പെർമിറ്റ് അപേക്ഷകൾക്കായുള്ള ഫീസ് അടയ്‌ക്കേണ്ടിവരും. ഈ ഫീസ് ആവശ്യമായ ക്ലിയറൻസിന്റെ തരത്തെയും നിർമ്മാണ പദ്ധതിയുടെ വലുപ്പത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. പിന്നീട് അപ്രതീക്ഷിതമായി ചെലവുകൾ വരാതിരിക്കാൻ ഈ തുക മുൻകൂട്ടി ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സ്ഥലം, കെട്ടിടത്തിന്റെ തരം, പദ്ധതിയുടെ സങ്കീർണ്ണത എന്നിവയെ ആശ്രയിച്ച് ഓരോ പെർമിറ്റിനും വ്യത്യസ്ത ഫീസുകൾ ഉണ്ടാവാം. 

 

നിങ്ങളുടെ നിർമ്മാണത്തിന്റെ സ്വഭാവം അനുസരിച്ച് പെർമിറ്റുകൾക്ക് വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. സാധാരണയായി കാണുന്ന ചില പെർമിറ്റുകളാണ് സോണിംഗ് പെർമിറ്റുകൾ, ബിൽഡിംഗ് പെർമിറ്റുകൾ, സുരക്ഷാ പരിശോധനകൾ, പരിസ്ഥിതി ക്ലിയറൻസ് പെർമിറ്റുകൾ എന്നിവ. ഇവ ഓരോന്നിനും അതിന്റേതായ ഫീസുണ്ട്, കൂടാതെ നിങ്ങളുടെ സ്ഥലവും പ്രോജക്ടിന്റെ പ്രത്യേകതകളും അനുസരിച്ച് ചെലവുകൾ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഒരു വാണിജ്യ പദ്ധതിയെ അപേക്ഷിച്ച് ഒരു വീട് നിർമ്മിക്കാൻ കുറഞ്ഞ പെർമിറ്റുകൾ മതിയാകാം, പക്ഷേ ഓരോന്നിന്റെയും ഫീസുകൾ ഗണ്യമായി വ്യത്യാസപ്പെടാം. ഈ പെർമിറ്റുകളുടെ തരങ്ങൾ മനസ്സിലാക്കുന്നത് നിങ്ങളുടെ നിർമ്മാണ പദ്ധതിയുടെ ചെലവുകൾ മികച്ച രീതിയിൽ കണക്കാക്കാൻ നിങ്ങളെ സഹായിക്കും.

 

ഘട്ടം 4: സ്ഥലപരിശോധന

നിങ്ങൾ അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്ത ശേഷം, നിങ്ങളുടെ അപേക്ഷ അധികാരികൾ പരിശോധിക്കും. നിങ്ങളുടെ നിർദ്ദിഷ്ട കെട്ടിടം എല്ലാ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഒരു സ്ഥലപരിശോധനയും നടത്തും. ഇൻസ്പെക്ടർമാർ സ്ഥലവും, നിർമ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതവും, നിർദ്ദിഷ്ട പ്ലാനുകളുടെ മൊത്തത്തിലുള്ള സുരക്ഷയും പരിശോധിക്കും. പരിശോധനയിൽ വിജയിക്കാൻ നിങ്ങളുടെ സ്ഥലം എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

 

 

ഘട്ടം 5: പ്രതീക്ഷിക്കുന്ന സമയപരിധി

പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, ആവശ്യമായ അനുമതികൾ നൽകുന്നതിന് മുമ്പ് അധികാരികൾ എല്ലാ രേഖകളും വിലയിരുത്തലുകളും അവലോകനം ചെയ്യും. നിങ്ങളുടെ നിർമ്മാണ പദ്ധതിയുടെ സങ്കീർണ്ണതയും അംഗീകാരം നൽകുന്ന ഏജൻസിയുടെ ജോലിയുടെ ഭാരവും അനുസരിച്ച്, ഈ പ്രക്രിയയ്ക്ക് നിരവധി ആഴ്ചകൾ എടുത്തേക്കാം. നിങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള ഒരു ഏകദേശ സമയപരിധി നിങ്ങൾക്ക് നൽകും. സമയപരിധി ശ്രദ്ധിക്കുകയും അനാവശ്യമായ കാലതാമസം ഒഴിവാക്കാൻ ഏജൻസിയുമായി പതിവായി ബന്ധപ്പെടുകയും ചെയ്യുക.

 

 

പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് എസ്റ്റിമേഷൻ: ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ മൊത്തത്തിലുള്ള നിർമ്മാണ ബഡ്ജറ്റിന്റെ ഒരു അവിഭാജ്യ ഘടകമാണ് പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് എസ്റ്റിമേഷൻ. നിർമ്മാണച്ചെലവുകൾക്കായിരിക്കും നിങ്ങൾ പ്രാധാന്യം നൽകുന്നതെങ്കിലും, പെർമിറ്റുകളും ക്ലിയറൻസുകളും നേടുന്നതിനുള്ള ചെലവുകൾ നിങ്ങളുടെ പ്രോജക്ടിന്റെ സാമ്പത്തിക കാര്യങ്ങളെ ഗണ്യമായി ബാധിക്കും. നിങ്ങളുടെ കെട്ടിടത്തിന്റെ വലുപ്പം, സങ്കീർണ്ണത, നിങ്ങളുടെ പ്രോജക്ടിന്റെ സ്ഥാനം, ആവശ്യമായ പെർമിറ്റുകളുടെ തരം എന്നിവ പോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഈ ചെലവുകൾ.



പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് കൃത്യമായി കണക്കാക്കുന്നതിന് ആവശ്യമായ ഫീസ്, ഏതെങ്കിലും പരിശോധനകൾ, മറ്റ് ഭരണപരമായ ചെലവുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് ഈ ചെലവിൽ വലിയ വ്യത്യാസമുണ്ടാവാം. 

 

ചെലവുകൾ മുൻകൂട്ടി അറിയുന്നത് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു. അതായത്, നിങ്ങളുടെ പദ്ധതിക്ക് യാതൊരു തടസ്സവുമില്ലാതെ, നിർമ്മാണം സുഗമമായി നടക്കുകയും ബഡ്ജറ്റിനുള്ളിൽ നിൽക്കുകയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വീടിന്റെ അടിത്തറയുടെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്തതുപോലെ, പെർമിറ്റുകൾക്കും ക്ലിയറൻസുകൾക്കുമുള്ള നിങ്ങളുടെ ബഡ്ജറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുത്.

 

എന്തുകൊണ്ടാണ് നിങ്ങൾ ഒരിക്കലും പെർമിറ്റുകൾ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുത്

ആവശ്യമായ പെർമിറ്റുകൾ നേടുന്നതിൽ പരാജയപ്പെടുകയോ പ്രക്രിയ വൈകിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത്യാവശ്യമായ പെർമിറ്റുകൾ ഒഴിവാക്കുകയോ സമയപരിധി തെറ്റിക്കുകയോ ചെയ്താൽ വലിയ പിഴകൾ, കാലതാമസം, അല്ലെങ്കിൽ നിങ്ങളുടെ നിർമ്മാണം പൊളിക്കൽ എന്നിവ പോലും നിങ്ങൾക്ക് നേരിടേണ്ടിവന്നേക്കാം. ചില സന്ദർഭങ്ങളിൽ, നിങ്ങൾ നിയമപരമായ ആവശ്യകതകൾ പാലിക്കുന്നത് വരെ നിങ്ങളുടെ പദ്ധതി നിർത്തിവച്ചേക്കാം. ചെലവേറിയ ഈ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ പെർമിറ്റ് അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കുകയും എല്ലാ പേപ്പർ വർക്കുകളും ഫയൽ ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്.

 

 

പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് കണക്കുകൂട്ടുമ്പോൾ ഒഴിവാക്കേണ്ട പിഴവുകൾ

പെർമിറ്റുകൾക്കും റെഗുലേറ്ററി ക്ലിയറൻസുകൾക്കുമുള്ള ചെലവ് കണക്കാക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണ്, ഇതിലുണ്ടാകുന്ന പിഴവുകൾ അനാവശ്യമായ കാലതാമസത്തിനും ചെലവുകൾക്കും കാരണമാകും. ഈ ചെലവുകൾ കണക്കാക്കുമ്പോൾ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകൾ താഴെ നൽകുന്നു:.



1. മറഞ്ഞിരിക്കുന്ന ഫീസ് അവഗണിക്കുക

ചെറിയ ഫീസുകൾ ശ്രദ്ധിക്കാതെ പോകുന്നത് പലപ്പോഴും വലിയ തുകയായി മാറാറുണ്ട്. ഉദാഹരണത്തിന്, പരിശോധനാ ഫീസുകൾ, വൈകിയുള്ള പണമടയ്ക്കൽ പിഴകൾ, അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമായ പെർമിറ്റുകൾക്കായുള്ള അധിക ചെലവുകൾ എന്നിവയെല്ലാം ആദ്യഘട്ടത്തിലെ കണക്കുകൂട്ടലുകളിൽ ശ്രദ്ധിക്കാതെ പോയേക്കാം.

 

2. നിയമങ്ങളിലെ മാറ്റങ്ങൾ അവഗണിക്കുക

നിയമങ്ങൾ മാറാം, അതിനാൽ നിങ്ങളുടെ ചെലവ് കണക്കാക്കലിനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. പ്രാദേശിക സോണിംഗ് നിയമങ്ങളിലോ കെട്ടിടനിർമ്മാണ നിയമങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളുടെ പ്രോജക്ടിന് അപ്രതീക്ഷിത ചെലവുകൾക്ക് കാരണമാകും. നിങ്ങളുടെ കണക്കുകൾ നിലവിലെ ആവശ്യകതകളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലായിപ്പോഴും പ്രാദേശിക അധികാരികളുമായി പരിശോധിക്കുക.

 

3. സമയപരിധിയെ കുറച്ചുകാണുന്നു

പല കേസുകളിലും, ആളുകൾക്ക് അനുമതി ലഭിക്കാൻ ആവശ്യമായ സമയത്തെക്കുറിച്ച് ധാരണ കുറവാണ്. അപ്രതീക്ഷിത പരിശോധനകളോ സൂക്ഷ്മപരിശോധനയോ കാരണം കാലതാമസമുണ്ടാകാം. അതോറിറ്റിക്ക് അപേക്ഷകളുടെ കൂടുതൽ ഭാരമുള്ളപ്പോൾ, ഉണ്ടാകാൻ സാധ്യതയുള്ള തിരിച്ചടികൾ കണക്കിലെടുത്ത് അധിക സമയം കണ്ടെത്തുന്നത് ബുദ്ധിയുള്ള കാര്യമാണ്.

 

4. കരാറുകാരുടെ ചെലവുകൾ പരിഗണിക്കുന്നില്ല

ശരിയായ കരാറുകാരനെ നിയമിക്കുന്നത് അനുമതികൾ ലഭിക്കുന്നതിൽ ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. പെർമിറ്റുകൾക്കും ക്ലിയറൻസുകൾക്കും വേണ്ട നിയമപരമായ കാര്യങ്ങൾ അറിയുന്ന ഒരു വിദഗ്ദ്ധനായ കരാറുകാരൻ, അനാവശ്യമായ തിരുത്തലുകളും വീണ്ടും സമർപ്പിക്കലുകളും ഒഴിവാക്കി, നിങ്ങളുടെ പണവും സമയവും ലാഭിക്കാൻ സഹായിക്കും.

 

ഈ സാധാരണ തെറ്റുകൾ ഒഴിവാക്കുന്നതിലൂടെ, പെർമിറ്റുകളും ക്ലിയറൻസുകളും നേടുന്നതിനുള്ള ചെലവുകൾ നിങ്ങൾക്ക് കൂടുതൽ കൃത്യമായി കണക്കാക്കാൻ സാധിക്കും. ഇത് നിങ്ങളുടെ നിർമ്മാണ പദ്ധതിക്ക് ചെലവേറിയ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാൻ സഹായിക്കും. അതോടൊപ്പം, ഉണ്ടാകാൻ സാധ്യതയുള്ള ഏത് നിയമപരമായ ആവശ്യകതകളെയും നേരിടാൻ നിങ്ങൾ കൂടുതൽ സജ്ജരായിരിക്കും.



നിങ്ങളുടെ വീട് നിങ്ങളുടെ വ്യക്തിത്വമാണ്, നിങ്ങളുടെ ഭാവി ആരംഭിക്കുന്നതും അവിടെ നിന്നാണ്. അതിനാൽ പെർമിറ്റുകളുടെയും ക്ലിയറൻസുകളുടെയും ചെലവുകൾ കൃത്യമായി കണക്കാക്കാൻ സമയം കണ്ടെത്തുക. ശരിയായ തയ്യാറെടുപ്പ് നിങ്ങളുടെ നിർമ്മാണ പദ്ധതി സുഗമമായി മുന്നോട്ട് പോകാനും, ബജറ്റിൽ ഒതുങ്ങാനും, അപ്രതീക്ഷിത സാമ്പത്തിക തിരിച്ചടികൾ ഒഴിവാക്കാനും സഹായിക്കുന്നു.




പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

 

1. ഒരു കെട്ടിടത്തിന്റെ ക്ലിയറൻസ് എന്താണ്?

ക്ലിയറൻസ് എന്നത്, നിങ്ങളുടെ കെട്ടിടനിർമ്മാണ പദ്ധതി എല്ലാ നിയമപരവും സുരക്ഷാപരമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പ്രാദേശിക അധികാരികൾ നൽകുന്ന അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ സോണിംഗ് ക്ലിയറൻസ്, നിർമ്മാണ പെർമിറ്റുകൾ, പരിസ്ഥിതി ക്ലിയറൻസുകൾ എന്നിവ ഉൾപ്പെടാം.

 

2. റെഗുലേറ്ററി ക്ലിയറൻസുകളുടെ ചെലവ് എനിക്ക് എങ്ങനെ കണക്കാക്കാം?

റെഗുലേറ്ററി ക്ലിയറൻസുകളുടെ ചെലവ് കണക്കാക്കാൻ, അപേക്ഷാ ഫീസ്, പരിശോധനാ ചെലവുകൾ, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്. കൂടുതൽ കൃത്യമായ കണക്കെടുപ്പിനായി പ്രാദേശിക അധികാരികളുമായോ ഈ രംഗത്തെ വിദഗ്ദ്ധരുമായോ ബന്ധപ്പെടുന്നത് സഹായകമാകും.

 

3. കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് എങ്ങനെ കണക്കാക്കാം?

ഒരു കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ, തൊഴിലാളികളുടെ കൂലി, നിർമ്മാണ സാമഗ്രികൾ, പെർമിറ്റുകൾ, റെഗുലേറ്ററി ക്ലിയറൻസുകൾ എന്നിവയുൾപ്പെടെ നിർമ്മാണത്തിന്റെ എല്ലാ വശങ്ങളും കണക്കാക്കണം. നിർമ്മാണ പദ്ധതിക്ക് അധികച്ചെലവുകൾ വരുന്നത് ഒഴിവാക്കാൻ ഓരോ കാര്യവും ശ്രദ്ധാപൂർവ്വം കണക്കിലെടുക്കേണ്ടത് പ്രധാനമാണ്.

 

4. കണക്കാക്കുന്നതിന്റെയും ചെലവ് നിശ്ചയിക്കുന്നതിന്റെയും ഉദ്ദേശ്യം എന്താണ്, അതിന്റെ പ്രധാന ഘടകങ്ങൾ ചർച്ച ചെയ്യുക?

കണക്കാക്കലും ചെലവും ഒരു നിർമ്മാണ പദ്ധതിക്ക് വളരെ നിർണായകമാണ്. കൃത്യമായ കണക്കാക്കൽ, അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകളില്ലാതെ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ പണം നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുന്നു. നിർമ്മാണ സാമഗ്രികളുടെ വില, തൊഴിലാളികളുടെ കൂലി, സ്ഥലം, റെഗുലേറ്ററി ക്ലിയറൻസുകൾ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്.


ശുപാർശ ചെയ്യുന്ന വീഡിയോകൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....