ബാത്ത്റൂം ചുമർ നിർമ്മിക്കാൻ ഈടുനിൽക്കുന്നതും ജല പ്രധിരോധകാരവുമായ വസ്തുക്കൾ എങ്ങനെ തിരഞ്ഞെടുക്കാം
ബാത്ത്റൂം ഭിത്തികൾക്ക്, വെള്ളത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഈർപ്പത്താൽ ഉണ്ടായേക്കാവുന്ന കേടുപാടുകൾക്കെതിരെ ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ ശരിയായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ, ബാത്ത്റൂം ശരിയായി വാട്ടർപ്രൂഫിംഗ് ചെയ്യേണ്ടതും അതിപ്രധാനമാണ്. അതിനായുള്ള ചില നുറുങ്ങുകൾ ഇവിടെ ചേർക്കുന്നു:
ടൈലുകൾ: പോർസലൈൻ അല്ലെങ്കിൽ സെറാമിക് ടൈലുകളാണ് ബാത്ത്റൂം ഭിത്തികൾക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്. ഇവ വെള്ളത്തെ പ്രതിരോധിക്കുന്നതും, എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതും, വൈവിധ്യമാർന്ന രൂപങ്ങളിൽ ലഭ്യവുമാണ്. ചെറിയ സബ്‌വേ ടൈലുകൾ മുതൽ വലിയ ടൈലുകൾ വരെ നിങ്ങളുടെ ബാത്ത്റൂമിൻ്റെ ഭംഗി വർദ്ധിപ്പിക്കുകയും, വെള്ളം കാരണം ഭിത്തികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചെയ്യും.
അക്രിലിക് പാനലുകൾ: ഇത് ബാത്ത്റൂമിന് ആകർഷകവും ആധുനികവുമായ രൂപം നൽകുന്നു. ഇവ സ്ഥാപിക്കാനും പരിപാലിക്കാനും എളുപ്പമാണ്. അക്രിലിക് പാനലുകൾ പൂർണ്ണമായും വെള്ളത്തെ പ്രതിരോധിക്കുന്നു. പലതരം ഫിനിഷിംഗുകളിലും രൂപത്തിലും ലഭ്യമായതുകൊണ്ട് ബാത്ത്റൂം നവീകരിക്കുന്നതിന് ഇവ വളരെ മികച്ചതാണ്.
പെയിന്റ്: ബാത്ത്റൂമിലെ ഭിത്തികൾക്ക് പെയിന്റ് ചെയ്യാൻ തീരുമാനിച്ചാൽ, ഈർപ്പത്തെ പ്രതിരോധിക്കാൻ കഴിവുള്ള പ്രത്യേക തരം പെയിന്റുകൾ തിരഞ്ഞെടുക്കുക. സെമി-ഗ്ലോസ് അല്ലെങ്കിൽ സാറ്റിൻ ഫിനിഷുള്ള പെയിന്റുകൾ ഈർപ്പത്തിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകുന്നു.
ഗ്ലാസ്: ഗ്ലാസ് പാനലുകളും ടൈലുകളും നിങ്ങളുടെ ബാത്ത്റൂമിന് ആകർഷകമായ ഭംഗി നൽകുന്നു. ഇത് പൂർണ്ണമായും വെള്ളത്തെ പ്രതിരോധിക്കുന്നവും ആണ്. പക്ഷേ, ഇവയ്ക്ക് വില കൂടുതലായിരിക്കും. അതുകൂടാതെ, വെള്ളത്തിൻ്റെ പാടുകളും സോപ്പുകറകളും ഇല്ലാതിരിക്കാൻ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതും ആവശ്യമാണ്.
ബാത്ത്റൂമിനായി ഏറ്റവും മികച്ച കൗണ്ടർടോപ്പ് വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാം
ബാത്ത്റൂം കൗണ്ടർടോപ്പ് വസ്തുക്കൾ അവയുടെ ഭംഗിയിലും പ്രായോഗികതയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായത് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം:
ക്വാർട്സ്: ബാത്ത്റൂം കൗണ്ടർടോപ്പുകൾക്ക് ഏറ്റവും അനുയോജ്യമായതും, വളരെ ഈടുനിൽക്കുന്നതും, പോറലുകൾ വീഴാത്തതും, വെള്ളം പിടിക്കാത്തതുമായ ഒരു വസ്തുവാണ് ക്വാർട്സ്. ഇത് പല നിറങ്ങളിലും രൂപത്തിലും ലഭ്യമാണ്. കുറഞ്ഞ പരിപാലനം മതി എന്നതിനാൽ വീട്ടുടമസ്ഥർക്ക് ഇത് വളരെ പ്രിയപ്പെട്ടതാണ്.
ഗ്രാനൈറ്റ്: ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾക്ക് കൃത്യമായ ഇടവേളകളിൽ സീലിംഗ് ആവശ്യമാണെങ്കിലും, അത് നിങ്ങളുടെ ബാത്ത്റൂമിന് പ്രകൃതിദത്തവും ആഡംബരപൂർണ്ണവുമായ രൂപം നൽകും. ഇത് ചൂടിനെയും പോറലുകളെയും പ്രതിരോധിക്കുന്നതുകൊണ്ട് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
ലാമിനേറ്റ്: നിങ്ങൾ ബഡ്ജറ്റിന് മുൻഗണന നൽകുന്ന ഒരാളാണെങ്കിൽ, ലാമിനേറ്റ് കൗണ്ടർടോപ്പുകൾ ചെലവ് കുറഞ്ഞതാണ്. പലതരം ഡിസൈനുകളിൽ ലഭ്യമാണ്. എന്നിരുന്നാലും, ഇത് പ്രകൃതിദത്ത കല്ലുകൾ കൊണ്ടുള്ള കൗണ്ടർടോപ്പുകളെപ്പോലെ ഈടുനിൽക്കുന്നതല്ല, എളുപ്പത്തിൽ പോറലുകൾ വീഴാനും സാധ്യതയുമുണ്ട്.
- മാർബിൾ: കാലാതീതമായ സൗന്ദര്യം നൽകുന്ന ഒരു ബാത്ത്റൂം കൗണ്ടർടോപ്പ് വസ്തുവാണ് മാർബിൾ. എന്നാൽ ഇതിൻ്റെ വെള്ളം വലിച്ചെടുക്കുന്ന സ്വഭാവം കാരണം, കറകളും പോറലുകളും വീഴാതിരിക്കാൻ പതിവായി ഇത് പരിപാലിക്കേണ്ടത് ആവശ്യമാണ്.
- എഞ്ചിനീയേർഡ് സ്റ്റോൺ അതായത് കൃത്രിമ ഗ്രാനൈറ്റ്/മാർബിൾ:വൈവിധ്യമാർന്ന ഷേഡുകളിലും ഡിസൈനുകളിലും ഇവ ലഭ്യമാണ്.
- ഫുൾ ബോഡി വിട്രിഫൈഡ് ടൈൽ സ്ലാബുകൾ: 16 mm കട്ടിയുള്ള ഈ ടൈലുകൾ വലിയ സ്ലാബുകളായി ലഭ്യമാണ്. ഇത് വളരെ അനുയോജ്യവും ഈടുനിൽക്കുന്നതുമായ ഒരു വസ്തുവാണ്. പലതരം നിറങ്ങളിൽ ഇത് ലഭ്യമാണ്. കറകളുടെ പ്രശ്നം പരിഗണിക്കുമ്പോൾ ഇത് വളരെ മികച്ച ഒരു തിരഞ്ഞെടുപ്പാണ്.
തെന്നൽ പ്രതിരോധ ശേഷി ഉള്ള ടൈലുകൾ
ടൈലുകളുടെ തെന്നൽ പ്രതിരോധശേഷി അളക്കുന്നത് ഒരു റേറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ്, ഉദാഹരണത്തിന് 'ആർ' റേറ്റിംഗ് അല്ലെങ്കിൽ പെൻഡുലം ടെസ്റ്റ്. ഈ റേറ്റിംഗ് എത്രത്തോളം ഉയർന്നതാണോ, അത്രത്തോളം ടൈലുകൾക്ക് തെന്നൽ സാധ്യത കുറവായിരിക്കും. ഉയർന്ന ആർ റേറ്റിംഗുകൾ ചുവടെ ചേർക്കുന്നു:
ആർ9: തെന്നൽ പ്രതിരോധശേഷി കുറവാണ്, കിടപ്പുമുറികൾ, സ്വീകരണമുറികൾ തുടങ്ങിയ വരണ്ട സ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.
ആർ10: ഇടത്തരം തെന്നൽ പ്രതിരോധശേഷിയുണ്ട്. ബാത്ത്റൂമുകൾ, അടുക്കളകൾ, ഗാരേജുകൾ എന്നിങ്ങനെ ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഇത് അനുയോജ്യമാണ്.
ആർ11: ഉയർന്ന തെന്നൽ പ്രതിരോധശേഷിയുണ്ട്. പടികൾ, ടെറസുകൾ തുടങ്ങിയ പുറംഭാഗങ്ങളിൽ ഉപയോഗിക്കാൻ ഇത് അനുയോജ്യമാണ്.
ആർ12: വളരെ ഉയർന്ന തെന്നൽ പ്രതിരോധശേഷിയുണ്ട്. നീന്തൽക്കുളങ്ങൾ, സൗനകൾ എന്നിങ്ങനെ തെന്നി വീഴാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ അനുയോജ്യമാണ്.
ആർ13: വളരെ ഉയർന്ന തെന്നൽ പ്രതിരോധശേഷിയുണ്ട്. വ്യാവസായിക അടുക്കളകൾ, ഭക്ഷണ സാധനങ്ങൾ സംസ്കരിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ വളരെ ഉയർന്ന തെന്നൽ സാധ്യതയുള്ള ഇടങ്ങളിൽ ഇത് ഉപയോഗിക്കാൻ അനുയോജ്യമാണ്.
ശ്രദ്ധിക്കുക: ബാത്ത്റൂം ടൈലുകൾക്ക് കുറഞ്ഞത് ആർ10 അല്ലെങ്കിൽ അതിൽ കൂടുതലുള്ള റേറ്റിംഗ് ഉണ്ടായിരിക്കണം.