വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ആധുനിക കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ സുപ്രധാന ഉപയോഗങ്ങൾ

കൺസ്ട്രക്ഷൻ വ്യവസായത്തിൽ ഉപയോഗിക്കുന്ന സുപ്രധാനവും ബഹുമുഖ ഉപയോഗങ്ങളും ഉള്ള ഒരു മെറ്റീരിയൽ ആണ് ഉരുക്ക്. കരുത്ത് , ഈട്, വഴക്കം എന്നിവ ഉരുക്കിന്റെ സവിശേഷതകളാണ്. കെട്ടിടങ്ങളുടെ ഫ്രെയിം വർക്ക് മുതൽ കോൺക്രീറ്റ് ബലപ്പെടുത്താൻ വരെയുള്ള നിരവധി കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ ഇത് അനിവാര്യമാണ്. കൺസ്ട്രക്ഷനിൽ ഉരുക്കിന്റെ വിവിധ ഉപയോഗങ്ങൾ പരിശോധിക്കുകയും അതിന്റെ പ്രാധാന്യവും ഗുണങ്ങളും എടുത്തുകാണിക്കുകയും ചെയ്യുന്നതാണ് ഈ ബ്ലോഗ്.

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • കെട്ടിടങ്ങൾക്കും പാലങ്ങൾക്കും കരുത്ത് നൽകുന്ന ഐ-ബീമുകൾ പോലുള്ള സ്ട്രക്ചറിന്റെ ഭാഗങ്ങൾക്ക്, സ്റ്റീൽ നിർണായകമാണ്.

     

  • കോൺക്രീറ്റ് സ്ട്രക്ച്ചറുകൾക്ക് ടെൻസൈൽ ശക്തി ലഭിക്കുന്നതിന് സ്റ്റീൽ കൊണ്ട് ബലപ്പെടുത്തുന്ന ബാറുകൾ (റീബാർ) അത്യാവശ്യമാണ്.

     

  • കോൺക്രീറ്റ് സ്ട്രക്ച്ചറുകൾക്ക് ടെൻസൈൽ ശക്തി ലഭിക്കുന്നതിന് സ്റ്റീൽ കൊണ്ടുള്ള റീഎൻഫോഴ്സ്മെന്റ് ബാറുകൾ (റീബാർ) അത്യാവശ്യമാണ്.

     

  • ഉയർന്ന മർദ്ദം താങ്ങാനുള്ള ശക്തിയും കഴിവും കാരണം സ്റ്റീൽ പൈപ്പുകളും ട്യൂബുകളും പ്ലംബിംഗ്, ഗ്യാസ് ലൈനുകൾ, HVAC സിസ്റ്റങ്ങൾ എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

     

  • പെട്ടെന്ന് അസംബ്ലി ചെയ്യാം എന്നതുകൊണ്ട് സ്റ്റീൽ ഫ്രെയിമുകൾ വേഗത്തിലുള്ള കൺസ്ട്രക്ഷൻ സാധ്യമാക്കുന്നു, പ്രത്യേകിച്ച് അംബരചുംബികളായ കെട്ടിടങ്ങളിലും വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിലും.

     

  • ബോൾട്ടുകൾ, നട്ടുകൾ, സ്ക്രൂകൾ എന്നിവ പോലുള്ള സ്റ്റീൽ ഫാസ്റ്റനറുകൾ കൺസ്ട്രക്ഷനിൽ സുരക്ഷിതമായ ബന്ധിപ്പിച്ച് ചേർക്കൽ ഉറപ്പാക്കി സുരക്ഷ വർദ്ധിപ്പിക്കുന്നു.

     

  • കൺസ്ട്രക്ഷൻ സമയത്ത് പിന്തുണയും സുരക്ഷയും നൽകുന്ന താൽക്കാലിക നിർമ്മിതികളായ സ്കാർഫോൾഡിംഗ്, ഫോം വർക്ക് എന്നിവ നിർമ്മിക്കാനും സ്റ്റീൽ ഉപയോഗിക്കുന്നു.

     

  • ദ്രവിക്കൽ പ്രതിരോധിക്കാനുള്ള ശേഷി, ദീർഘകാലത്തെ ഈട്, ആകർഷണീയത , തുടങ്ങിയ ഗുണങ്ങൾ മൂലം സ്റ്റെയിൻലെസ് സ്റ്റീലും കെട്ടിട നിർമ്മാണത്തിൽ ഉപയോഗിച്ചു വരുന്നു.


ആധുനിക കൺസ്ട്രക്ഷനിൽ, സ്ട്രക്ച്ചറുകൾക്ക് കരുത്ത്, ഈട്, വഴക്കം എന്നിവ നൽകിക്കൊണ്ട് സ്റ്റീൽ നിർണായക പങ്ക് വഹിക്കുന്നു. ബഹുനില കെട്ടിടങ്ങൾ, പാലങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് സ്ഥിരതയും ദീർഘായുസ്സും ഉറപ്പാക്കുന്ന വിവിധ ആവശ്യങ്ങൾക്ക് സ്റ്റീൽ ഉപയോഗിക്കുന്നുണ്ട്. കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ പ്രധാന ഉപയോഗങ്ങൾ ഈ ബ്ലോഗ് അവതരിപ്പിക്കുകയും, അതിന്റെ പ്രാധാന്യവും ഇന്നത്തെ കൺസ്ട്രക്ഷൻ പ്രൊജക്ടുകളിൽ അത് ഉപയോഗിക്കപ്പെടുന്ന വ്യത്യസ്ത രീതികളും എടുത്തു കാണിക്കുന്നു.

 

 


കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ 10 ഉപയോഗങ്ങൾ

 

1. സ്ട്രക്ചറിന്റെ വിഭാഗങ്ങൾ



കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ പ്രാഥമിക ഉപയോഗം, ഐ-ബീം, എച്ച്-ബീമുകൾ, ടി-ബീമുകൾ തുടങ്ങിയ സ്ട്രക്ച്ചറിന്റെ വിഭാഗങ്ങളിലാണ്. സ്ട്രക്ച്ചറിന്റെ ഈ വിഭാഗങ്ങളാണ് നിരവധി കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നട്ടെല്ലായി മാറുന്നത്. വലിയ തോതിലുള്ള ഭാരങ്ങളെയും വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളെയും നേരിടാൻ ആവശ്യമായ പിന്തുണയും സ്ഥിരതയും അത് നൽകുന്നു.

 

2. റീഇൻഫോഴ്സിംഗ് ബാറുകൾ



കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ മറ്റൊരു പ്രധാന ഉപയോഗം റീ ഇൻഫോഴ്സ്മെന്റ് ബാറുകൾ അല്ലെങ്കിൽ റീബാർ എന്നതിലാണ്. റീബാറുകൾ കോൺക്രീറ്റിന് ടെൻസൈൽ ശക്തി നൽകി പൊട്ടിപ്പോകുന്നത് തടയുന്നു. കോൺക്രീറ്റ് കൊണ്ട് നിർമ്മിക്കുന്ന സ്ട്രക്ച്ചറിന്റെ സ്ഥിരത ഉറപ്പാക്കുന്ന ഫൗണ്ടേഷനുകൾ, ഫ്ലോറുകൾ, ഭിത്തികൾ എന്നിവ നിർമ്മിക്കുന്നതിലും ഇത് നിർണായകമാണ്.

 

3. ഷീറ്റ് ഉൽപ്പന്നങ്ങൾ



സ്റ്റീൽ ഷീറ്റ് ഉൽപ്പന്നങ്ങളായ കോറഗേറ്റഡ് ഷീറ്റുകൾ സ്റ്റീൽ പ്ലേറ്റുകൾ എന്നിവ മേൽക്കൂര, ക്ലാഡിംഗ്, ഫ്ലോറിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ ഷീറ്റുകൾ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുകയും, കെട്ടിടങ്ങൾക്ക് മൊത്തത്തിലുള്ള രൂപ ഭംഗി നൽകുകയും ചെയ്യുന്നു. ഇത് സ്റ്റീലിന്റെ മറ്റൊരു പ്രധാന ഉപയോഗമാണ് കാണിക്കുന്നത്.

 

4. പൈപ്പുകളും ട്യൂബുകളും



കെട്ടിടങ്ങളിലെ പ്ലംബിംഗ്, ഗ്യാസ് ലൈനുകൾ, HVAC സിസ്റ്റങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പുകളും ട്യൂബുകളും സ്റ്റീൽ കൊണ്ടാണ് നിർമ്മിക്കുന്നത്. അവയ്ക്ക് ഈടു നിൽക്കാനും, ഉയർന്ന മർദ്ദത്തെ ചെറുക്കാനും കഴിയും. ഇത് വെള്ളം, വാതകം, മറ്റ് ദ്രാവകങ്ങൾ എന്നിവ കൊണ്ടു പോകുന്നതിന് അനുയോജ്യമാക്കുന്നു.

 

5. സ്റ്റീൽ ഫ്രെയിമുകൾ



സ്റ്റീൽ ഫ്രെയിമുകൾ അംബരചുംബികളായ കെട്ടിടങ്ങൾ, വെയർഹൗസുകൾ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. അവ വേഗത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്നതും, എളുപ്പത്തിൽ പരിഷ്കരിക്കാനോ വിപുലപ്പെടുത്താനോ കഴിയുന്ന ഫ്രെയിം വർക്ക് നൽകുന്നു. ഇത് സ്റ്റീലിന്റെ മറ്റൊരു പ്രധാന ഉപയോഗത്തെയാണ് കാണിക്കുന്നത്.

 

6. ഫാസ്റ്റനറുകൾ



സ്ട്രക്ച്ചറിന്റെ വിവിധ ഘടകങ്ങളെ ബന്ധിപ്പിക്കുന്നതിനും, സുരക്ഷിതമായും സ്ഥിരതയോടെയും പരസ്പരം ഘടിപ്പിക്കുന്നതിനും, സ്റ്റീൽ ബോൾട്ടുകൾ, നട്ടുകൾ, സ്ക്രൂകൾ എന്നിവ നിർണായകമാണ്. കൺസ്ട്രക്ഷനിൽ സ്റ്റീലിന്റെ ഇത്തരത്തിലുള്ള ഉപയോഗം മുഴുവൻ സ്ട്രക്ചറിന്റെയും സുരക്ഷയ്ക്കും ഈടിനും നിർണായകമാണ്.

 

7. താൽക്കാലിക സ്ട്രക്ച്ചറുകൾ



കൺസ്ട്രക്ഷൻ പ്രക്രിയയിൽ അത്യാവശ്യമായ സ്കാഫോൾഡിംഗ്, ഫോം വർക്ക് പോലുള്ള താൽക്കാലിക സ്ട്രക്ച്ചറുകൾ നിർമ്മിക്കുന്നതിനും സ്റ്റീൽ ഉപയോഗിക്കുന്നുണ്ട്. ഈ താൽക്കാലിക സ്ട്രക്ച്ചറുകൾ തൊഴിലാളികൾക്കും മെറ്റീരിയലുകൾക്കും സുരക്ഷയും പിൻബലവും നൽകുന്നു. ഉരുക്കിന്റെ മറ്റൊരു പ്രായോഗിക ഉപയോഗമാണ് ഇത് എടുത്തു കാണിക്കുന്നത്.

 

8. അലങ്കാര ഘടകങ്ങൾ

റെയിലിംഗ്, ഗേറ്റുകൾ, കെട്ടിടങ്ങളുടെ മുൻ മുൻഭാഗം തുടങ്ങിയ അലങ്കാര ഘടകങ്ങളിൽ സ്റ്റീൽ ഉപയോഗിക്കുന്നു. ഈ ഘടകങ്ങൾ കെട്ടിടങ്ങളുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുകയും പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്റ്റീലിന്റെ വൈവിധ്യമാർന്ന ഉപയോഗം പ്രകടമാക്കുന്നു.

 

9. സുസ്ഥിരതാ സംരംഭങ്ങൾ

സുസ്ഥിര നിർമ്മാണ രീതികളിൽ ഉരുക്ക് നിർണായക പങ്ക് വഹിക്കുന്നു. ഇത് പുനരുപയോഗിക്കാവുന്നതാണ്, കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ സ്റ്റീൽ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് അസംസ്കൃത വസ്തുക്കളുടെ ആവശ്യകത കുറച്ച് പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നു. പരിസ്ഥിതി അവബോധമുള്ള ഇന്നത്തെ ലോകത്ത് വർദ്ധിച്ചുവരുന്ന ഉരുക്കിന്റെ പ്രധാന ഉപയോഗം ഇതുകൊണ്ട് കൂടിയാണ്.


കൺസ്ട്രക്ഷനിൽ സ്റ്റീൽ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

കൺസ്ട്രക്ഷനിൽ സ്റ്റീൽ നിരവധി പ്രയോജനങ്ങൾ ചെയ്യുന്നുണ്ട്. ഇത് പല പ്രോജക്ടുകളുടെയും ഇഷ്ട മെറ്റീരിയൽ ആയി സ്റ്റീലിനെ മാറ്റുന്നു.

 

  • ശക്തിയും ഭാരവും തമ്മിലുള്ള അതിന്റെ ഉയർന്ന അനുപാതം കാരണം കരുത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കുറഞ്ഞ ഭാരത്തിൽ സ്ട്രക്ച്ചറുകൾ നിർമ്മിക്കാൻ സഹായകരമാകുന്നു.

     

  • സ്റ്റീലിന്റെ ഈട്, കെട്ടിടങ്ങൾക്ക് പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാനും, ദീർഘായുസ്സ് ലഭിക്കുമെന്നും ഉറപ്പാക്കുന്നു. കൂടാതെ, സ്റ്റീൽ സ്ട്രക്ച്ചറുകൾ എളുപ്പത്തിൽ മാറ്റം വരുത്താനോ, വിപുലപ്പെടുത്താനോ കഴിയും. ഇത് ഭാവിയിൽ ചെയ്യുന്ന മാറ്റങ്ങൾക്ക് സൗകര്യമൊരുക്കുന്നു.

     

  • സ്റ്റീൽ 100% പുനരുപയോഗം ചെയ്യാവുന്ന ഒരു സുസ്ഥിര മെറ്റീരിയൽ ആണ്. നിർമ്മാണത്തിൽ റീസൈക്കിൾ ചെയ്ത സ്റ്റീൽ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് അസംസ്കൃത വസ്തുക്കളുടെ ആവശ്യം കുറയുകയും, കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ നിന്നുള്ള കാർബൺ പുറന്തള്ളലിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു.

     

  • കൂടാതെ, സ്റ്റീലിന്റെ പ്രീ ഫാബ്രിക്കേഷൻ ശേഷി മൂലം കൺസ്ട്രക്ഷൻ വേഗത്തിലാക്കാൻ കഴിയുന്നു, അതുവഴി തൊഴിൽ ചെലവ് കുറയ്ക്കുകയും സൈറ്റിലെ വിഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

     

  • കെട്ടിട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന സ്റ്റെയിൻലെസ്സ് സ്റ്റീൽ

    • പ്രതികൂലമായ സാഹചര്യങ്ങളിൽ സ്ട്രക്ചറിന്റെ ഉറപ്പ് നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ദ്രവിക്കലിനെതിരെയുള്ള പ്രതിരോധ ശേഷി ഗുണങ്ങൾ ഇതിനുണ്ട്.

       

    • സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഈടുവും ആകർഷണീയതയും അതിനെ മോടി പിടിപ്പിക്കുന്ന ഉപയോഗങ്ങൾക്കുള്ള ഒരു പ്രമുഖ വസ്തുവാക്കി മാറ്റുന്നു.



സ്റ്റീലിന്റെ ബഹുമുഖമായ ഉപയോഗസാധ്യതയും കരുത്തും അതിനെ ആധുനിക കൺസ്ട്രക്ഷൻ മേഖലയിലെ ഒരു അവശ്യ വസ്തുവാക്കി മാറ്റിയിട്ടുണ്ട്. വീടുകൾ നിർമ്മിക്കുന്നതിൽ സ്ട്രക്ച്ചറിന് പിൻബലമേകുന്നത് മുതൽ ഈടും ഭംഗിയും വർദ്ധിപ്പിക്കുന്നത് വരെയുള്ള ആവശ്യങ്ങൾക്ക് സ്റ്റീലിന്റെ ഉപയോഗം അത്യന്താപേക്ഷിതമാണ്. കൺസ്ട്രക്ഷൻ മേഖലയുടെ ഇനിയുള്ള പരിണാമത്തിലും, പുതുമകൾക്ക് നേതൃത്വം നൽകി കൊണ്ട്, പരിസ്ഥിതിയുടെ ദീർഘായുസ്സും സുരക്ഷയും ഉറപ്പാക്കുന്ന ഒരു പ്രധാന ഘടകമായി സ്റ്റീൽ തുടരുക തന്നെ ചെയ്യും.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. വീടുകളുടെ നിർമ്മാണത്തിൽ ഏത് തരം സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്?

സ്ട്രക്ചറൽ സ്റ്റീൽ, റൈൻഫോഴ്സിംഗ് ബാറുകൾ (റിബാർ), സ്റ്റീൽ ഷീറ്റുകൾ എന്നിവയാണ് പാർപ്പിട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സ്റ്റീൽ. സ്ട്രക്ചറൽ സ്റ്റീൽ ഫ്രെയിമിംഗിനും, റിബാർ കോൺക്രീറ്റിനും, സ്റ്റീൽ ഷീറ്റുകൾ മേൽക്കൂരയ്ക്കും ക്ലാഡിങ്ങിനുമായി ഉപയോഗിക്കുന്നു.

 

2. എന്തുകൊണ്ടാണ് കൺസ്ട്രക്ഷന് സ്റ്റീൽ ഏറ്റവും മികച്ചതാവുന്നത്?

ഉയർന്ന കരുത്ത്, ഈട്, ബഹുമുഖമായ ഉപയോഗസാധ്യത, പുനരുപയോഗസാധ്യത എന്നിവ കൊണ്ട് സ്റ്റീൽ കൺസ്ട്രക്ഷന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇതിന് പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ കഴിയും; കൂടാതെ കൺസ്ട്രക്ഷൻ പ്രോജക്ടുകൾക്ക് ദീർഘകാലം സുസ്ഥിരമായി നിലനിൽക്കുന്നതിനുള്ള പരിഹാരമാകുന്നു.

 

3. സ്റ്റീൽ സ്ട്രക്ച്ചറുകളുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?

കെട്ടിടങ്ങൾ, പാലങ്ങൾ, വെയർഹൗസുകൾ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഫ്രെയിം വർക്കുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ സ്റ്റീൽ സ്ട്രക്ച്ചറുകൾ ഉപയോഗിക്കുന്നു. അവ ഉറപ്പും സ്ഥിരതയും നൽകുന്ന. ഇത് ഉയരം കൂടിയതും സങ്കീർണ്ണവുമായ സ്ട്രക്ച്ചറുകളുടെ നിർമ്മാണം സാധ്യമാക്കുന്നു.

 

4. കെട്ടിടങ്ങളുടെ സ്ട്രക്ച്ചറുകൾക്ക് ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ്?

മൈൽഡ് സ്റ്റീൽ, കാർബൺ സ്റ്റീൽ, അലോയ് സ്റ്റീൽ എന്നിവയാണ് സാധാരണയായി കെട്ടിടങ്ങളുടെ സ്ട്രക്ച്ചറുകളിൽ ഉപയോഗിച്ചുവരുന്ന സ്റ്റീൽ. മൈൽഡ് സ്റ്റീൽ അതിന്റെ വഴക്കത്തിന് പേരു കേട്ടതും നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. കാർബൺ സ്റ്റീൽ കൂടിയ കരുത്ത് നൽകുന്നതാണ്, അതേസമയം അലോയ് സ്റ്റീൽ ദ്രവിക്കൽ തേയ്മാനം എന്നിവയെ പ്രതിരോധിക്കാനുള്ള അധിക ഗുണങ്ങൾ ഉള്ളവയാണ്. കൺസ്ട്രക്ഷൻ മേഖലയിൽ സ്റ്റീലിന്റെ ഉപയോഗവും പ്രയോഗവും വികാസം പ്രാപിച്ചുകൊണ്ടിരിക്കുമ്പോഴും, അത് കൺസ്ട്രക്ഷൻ വ്യവസായത്തിലെ നൂതനത്വത്തെയും സുസ്ഥിരതയേയും നയിക്കുന്ന ഒന്നായി തുടരുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....