വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



കൺസ്ട്രക്ഷനിൽ ഉപയോഗിക്കുന്ന വിവിധ ബ്രേസിംഗ് തരങ്ങളെ പറ്റി മനസ്സിലാക്കുക

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • സ്ട്രക്ച്ചറുകളുടെ സ്ഥിരതയും ശക്തിയും വർദ്ധിപ്പിക്കുന്നതിന് ബ്രേസിംഗ് അത്യന്താപേക്ഷിതമാണ്.

     

  • പ്രോജക്ടിന്റെ നിശ്ചിത ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ബ്രേസിംഗ് സമ്പ്രദായങ്ങൾ ഉപയോഗിക്കുന്നു.

     

  • കെ ബ്രേസിംഗ്, എക്സ് ബ്രേസിംഗ്, ഷിയർ വാൾസ്, കോർ വാൾസ്, മൊമെൻ്റ് വാൾസ് എന്നിവയാണ് സ്റ്റാൻഡേർഡ് ബ്രേസിംഗ് സമ്പ്രദായങ്ങളിൽ ഉള്ളത്.



സ്ട്രക്ചറുകളുടെ സ്ഥിരതയിലും കരുത്തിലും ബ്രേസിംഗ് നിർണായക പങ്കാണ് വഹിക്കുന്നത്. കാറ്റ്, ഭൂകമ്പം, മറ്റ് പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവ പോലുള്ള ബലങ്ങളെ നേരിടാൻ കെട്ടിടങ്ങൾക്കും മറ്റ് കൺസ്ട്രക്ഷനുകൾക്കും മതിയായ ശേഷിയുണ്ടെന്ന് ഉറപ്പുവരുത്താൻ വേണ്ട പിന്തുണ ബ്രേസിംഗ് നൽകുന്നു. ഈ ബ്ലോഗ് കൺസ്ട്രക്ഷനിൽ ഉപയോഗിക്കുന്ന വിവിധ തരം ബ്രേസിംഗുകളെ കുറിച്ച് വിശദീകരിച്ച് കൊണ്ട്, സ്റ്റീൽ സ്ട്രക്ചറുകളിലും മറ്റ് ഫ്രെയിം വർക്കുകളിലും അവയ്ക്കുള്ള ഉപയോഗങ്ങളും പ്രയോജനങ്ങളും വിവരിക്കുകയും ചെയ്യുന്നു.

 

 


കൺസ്ട്രക്ഷനിലെ ബ്രേസിംഗിനെ കുറിച്ച് അറിയുക

ഒരു സ്ട്രക്ചറിനെ ശക്തിപ്പെടുത്തുന്നതിനും വിവിധ ലോഡുകളുടെ സ്വാധീനത്തിൽ അവയ്ക്ക് രൂപഭേദം സംഭവിക്കുകയോ തകരുകയോ ചെയ്യുന്നത് തടയാൻ വേണ്ടി ഉപയോഗിക്കുന്ന ബലപ്പെടുത്തലിനെയാണ് കൺസ്ട്രക്ഷനിലെ ബ്രേസിംഗ് എന്ന് പറയുന്നത്. സ്ട്രക്ചർ അതിന്റെ ആകൃതി നിലനിർത്തുന്നുവെന്നും അതിനുമേൽ ചെലുത്തപ്പെടുന്ന സമ്മർദ്ദങ്ങളെ താങ്ങാൻ കഴിയുമെന്നും ഉറപ്പാക്കാൻ സ്റ്റീൽ അല്ലെങ്കിൽ മരം പോലുള്ള അധിക ഘടകങ്ങൾ ഉപയോഗിക്കുന്നു. സ്റ്റീൽ, കോൺക്രീറ്റ് സ്ട്രക്ച്ചറുകളിൽ ബ്രേസിംഗ് ഒഴിച്ചുകൂടാൻ ആവാത്തതാണ്. ഇത് ലാറ്ററൽ പിന്തുണ നൽകി മൊത്തത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നു .



ബ്രേസിംഗ് സമ്പ്രദായങ്ങളുടെ വിവിധ തരങ്ങൾ ഏതൊക്കെയാണ്?

കൺസ്ട്രക്ഷനിൽ, സ്ട്രക്ചറിന്റെ ഡിസൈനും ഉദ്ദിഷ്ട ഉപയോഗവും അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത തരം ബ്രേസിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓരോ തരത്തിനും അതിന്റേതായ ഉപയോഗങ്ങളും പ്രയോജനങ്ങളും ഉണ്ട്.

 

തിരശ്ചീന ബ്രേസിംഗ്

ഒരു കെട്ടിടത്തിന്റെ ഫ്ലോറുകൾ അല്ലെങ്കിൽ മേൽക്കൂരകൾ പോലുള്ള ഒരു പ്രതലത്തിൽ ലാറ്ററൽ ബലങ്ങൾ വിതരണം ചെയ്യുന്നത് തിരശ്ചീന ബ്രേസിംഗ് ആണ്. ഇത് കാറ്റിന്റെ ലോഡ്, മറ്റ് തിരശ്ചീന ബലങ്ങൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. അങ്ങനെ സ്ട്രക്ചറിന് സ്ഥിരതയുണ്ടെന്ന് ഉറപ്പുവരുത്തുന്നു.

 

ലംബ ബ്രേസിംഗ്

വെർട്ടിക്കൽ ബ്രേസിംഗ് ഒരു കെട്ടിടത്തിൻ്റെ ഭിത്തികൾ അല്ലെങ്കിൽ കോളങ്ങൾ പോലെയുള്ള ലംബ പ്രതലത്തിലെ ലാറ്ററൽ ബലങ്ങളെ ചെറുക്കുന്നു. ഉയരം കൂടിയ സ്ട്രക്ച്ചറുകളിൽ ലംബ വിന്യാസവും ഉറപ്പും നിലനിർത്താൻ ഇത് നിർണായകമാണ്.



ഡയഗണൽ ബ്രേസിംഗ്

കൺസ്ട്രക്ഷനിലെ ഏറ്റവും സാധാരണമായ ബ്രേസിംഗ് ഇനങ്ങളിൽ ഒന്നാണ് ഡയഗണൽ ബ്രേസിംഗ്. ഒരു ഫ്രെയിമിന് കുറുകെ ഡയഗണലായി ബ്രേസുകൾ സ്ഥാപിച്ച്, ഷിയർ ബലങ്ങളെ ചെറുക്കാൻ സഹായിക്കുകയും, ലാറ്ററൽ ലോഡുകൾക്കെതിരെ അധിക സ്ഥിരത നൽകുകയും ചെയ്യുന്നു.



കൺസ്ട്രക്ഷനിൽ പൊതുവിൽ പ്രചാരത്തിലുള്ള ബ്രേസിംഗ് തരം ഏതൊക്കെയാണ്?

സ്റ്റീൽ കൊണ്ട് നിർമ്മിക്കുന്ന സ്ട്രക്ച്ചറുകളിലും മറ്റ് കൺസ്ട്രക്ഷൻ ഫ്രെയിം വർക്കുകളിലും പ്രചാരത്തിലുള്ള നിരവധി ബ്രേസിംഗുകൾ അവയുടെ പ്രയോഗക്ഷമതയും വിശ്വസനീയതയും കൊണ്ട് വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.

 

K ബ്രേസിംഗ്

സ്ട്രക്ച്ചറിന്റെ ഫ്രെയിമിനുള്ളിൽ "K" ആകൃതിയിൽ രൂപപ്പെടുത്തുന്ന ബ്രേസുകളെയാണ് K ബ്രേസിംഗുകൾ എന്ന് പറയുന്നത്. ഈ സമ്പ്രദായം ലാറ്ററൽ ബലങ്ങൾക്കെതിരെ മികച്ച പ്രതിരോധം നൽകുന്നവയാണ്. സാധാരണയായി ഇത് ഉയരം കൂടുതലുള്ള സ്റ്റീൽ സ്ട്രക്ചറുകളിൽ ഉപയോഗിക്കുന്നു.



X ബ്രേസിംഗ്

ബ്രേസുകൾ പരസ്പരം "X" ആകൃതിയിൽ ക്രോസ് ചെയ്യുന്ന മറ്റൊരു ഫലപ്രദമായ സമ്പ്രദായമാണ് X ബ്രേസിംഗ്. ലാറ്ററൽ, ലംബ ലോഡുകളെ പ്രതിരോധിക്കാൻ ഈ ബ്രേസിംഗ് വളരെ കാര്യക്ഷമമാണ്.



ഷിയർ ഭിത്തികൾ

ലാറ്ററൽ ബലങ്ങളെ പ്രതിരോധിക്കുന്ന ലംബ ഘടകങ്ങളാണ് ഷിയർ ഭിത്തികൾ. ഇവ സ്ട്രക്ചറിന്റെ അവിഭാജ്യ ഘടകമാണ്. കാറ്റ്, ഭൂചലനം എന്നിവയുടെ ബലങ്ങൾക്ക് എതിരെയുള്ള പ്രതിരോധം ഇവ ഗണ്യമായി വർദ്ധിപ്പിക്കുന്നു.

 

കോർ ഭിത്തികൾ

ഒരു കെട്ടിടത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബലപ്പെടുത്തിയ കോൺക്രീറ്റ് ഭിത്തികളാണ് കോർ ഭിത്തികൾ. അവ അധിക കരുത്തും കാഠിന്യവും നൽകുന്നു, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളിൽ.

 

മൊമെന്റ് ഭിത്തികൾ

ലാറ്ററൽ ബലങ്ങൾ മൂലം സ്ട്രക്ചർ വളഞ്ഞു പോകുന്ന സന്ദർഭങ്ങളെ ചെറുക്കുന്നതിനാണ് മൊമെന്റ് ഭിത്തികൾ നിർമ്മിക്കുന്നത്. വിവിധ തരത്തിലുള്ള ലോഡുകൾ വഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സ്ട്രക്ചർ സുസ്ഥിരമായി നിലനിൽക്കുന്നതിന് അവ അത്യന്താപേക്ഷിതമാണ്.

 

 

കൺസ്ട്രക്ഷനിൽ ബ്രേസിംഗിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ് ?

കൺസ്ട്രക്ഷനിൽ ബ്രേസിംഗ് ഉപയോഗിക്കുന്നത് കൊണ്ട് മുഖ്യമായ നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നു:

 

  • സ്ഥിരത: കെട്ടിടങ്ങളുടെ സ്ട്രക്ചറിന്റെ വിശ്വാസ്യത നിലനിർത്താൻ ബ്രേസിംഗ് സഹായിക്കുന്ന. അങ്ങനെ അവ ലോഡുകൾ മൂലം തകരുകയോ രൂപഭേദത്തിന് വിധേയമാവുകയോ ചെയ്യുന്നത് തടയുന്നു.

  • സുരക്ഷ: സ്ട്രക്ചറിനെ ശക്തിപ്പെടുത്തുന്നതിലൂടെ, ബ്രേസിംഗ് കെട്ടിടത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിച്ച് ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളെ കൂടുതൽ കാര്യക്ഷമമായി പ്രതിരോധിക്കുന്നു.

  • ചെലവ് കുറക്കൽ: ശരിയാം വിധത്തിൽ ചെയ്യുന്ന ബ്രേസിംഗ് വിപുലമായ റിപ്പയറുകളുടെയും അറ്റകുറ്റപ്പണികളുടെയും ആവശ്യകത കുറച്ച്, ആത്യന്തികമായി ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് കുറയ്ക്കുന്നു.



കൺസ്ട്രക്ഷനിലെ ഒരു അടിസ്ഥാന വശമാണ് ബ്രേസിംഗ്. സ്ട്രക്ച്ചറുകൾക്ക് അത്യാവശ്യമായ പിൻബലവും സ്ഥിരതയും ഇവ നൽകുന്നു. K ബ്രേസിംഗ്, X ബ്രേസിംഗ്, ഷിയർ വാൾസ്, കോർ വാൾസ്, മൊമെന്റ് വാൾസ് തുടങ്ങിയ വ്യത്യസ്ത തരം ബ്രേസിംഗ് സമ്പ്രദായങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത് എഞ്ചിനീയർമാർക്കും കെട്ടിട നിർമ്മാതാക്കൾക്കും സുരക്ഷിതവും കൂടുതൽ ബലവത്തായതുമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സഹായകരമാകുന്നു.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. കൺസ്ട്രക്ഷനിൽ ബ്രേസുകൾ ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയാണ്?

ബ്രേസുകൾ സ്ട്രക്ച്ചറുകൾക്ക് അധിക സ്ഥിരതയും പിന്തുണയും നൽകുന്നു. വിവിധ തരത്തിലുള്ള ലോഡുകൾ മൂലം അവ തകരുന്നതോ, രൂപഭേദം സംഭവിക്കുന്നതോ തടയുകയും ചെയ്യുന്നു.

 

2. PEB-യിലെ ബ്രേസിംഗ് സമ്പ്രദായം എന്താണ്?

പ്രീ-എൻജിനീയർഡ് ബിൽഡിംഗുകളിൽ (PEB), ബ്രേസിംഗ് സമ്പ്രദായങ്ങൾ ഫ്രെയിമിന് സ്ഥിരത നൽകി കൊണ്ട് കെട്ടിടത്തിന് കാറ്റ്, ഭൂകമ്പം പോലുള്ള പാരിസ്ഥിതിക ശക്തികളെ നേരിടാൻ കഴിയുമെന്ന് ഉറപ്പ് വരുത്തുന്നു.

 

3. എപ്പോഴാണ് ബ്രേസിംഗ് ഉപയോഗിക്കേണ്ടത്?

ഉയരം കൂടിയ കെട്ടിടങ്ങൾ, പാലങ്ങൾ, ടവറുകൾ എന്നിവയുടെ സ്ട്രക്ച്ചറുകൾക്ക് ലാറ്ററൽ ബലങ്ങളെ ചെറുക്കാനുള്ള അധിക പിന്തുണ ആവശ്യമുള്ളപ്പോഴാണ് ബ്രേസിംഗ് ഉപയോഗിക്കുന്നു.

 

4. എന്തിനാണ് ബ്രേസിംഗ് ഉപയോഗിക്കുന്നത്?

ബ്രേസിംഗ് ഒരു കെട്ടിടത്തിന്റെ സ്ട്രക്ചറിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ബാഹ്യ ബലങ്ങളെ ചെറുക്കാനും സ്ട്രക്ചറിന്റെ ആകൃതിയും ഘടനയും നിലനിർത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....