പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
1. ഏറ്റവും മികച്ച തരം ഭിത്തികൾ ഏതൊക്കെയാണ്?
"ഏറ്റവും മികച്ച" തരം ഭിത്തിയെന്നത് കെട്ടിടത്തിന്റെ ഉദ്ദേശ്യം, സ്ഥാനം, കാലാവസ്ഥ, കാഴ്ചയിലെ ആകർഷണീയത എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് . സ്ട്രക്ചറിന് പിൻബലമേകുന്നതിനും, തീപിടുത്തത്തെ പ്രതിരോധിക്കാനും ഇഷ്ടികയും കോൺക്രീറ്റും മികച്ചതായിരിക്കും. അതേസമയം ഗ്ലാസ്, മെറ്റൽ പാനലുകൾ ആധുനിക ഡിസൈനുകൾക്ക് അനുയോജ്യമായതും, പ്രകൃതിദത്ത വെളിച്ചത്തിന്റെ ലഭ്യതയ്ക്ക് ഉന്നൽ നൽകുന്നവയാണ്. മരം സ്വാഭാവിക സൗന്ദര്യം ഇൻസുലേഷൻ എന്നിവ നൽകുന്നു. സുസ്ഥിര നിർമ്മാണത്തിൽ, പച്ചക്കട്ടയും, മൺകട്ടയും ഇഷ്ട വസ്തുക്കളാണ്. ആത്യന്തികമായി, പ്രവർത്തനക്ഷമത, രൂപം, പാരിസ്ഥിതിക ആഘാതം എന്നിവ സന്തുലിതമാക്കിക്കൊണ്ട് എടുക്കുന്നതായിരിക്കും നല്ല തീരുമാനം.
2. RCC ഭിത്തിയുടെ മറ്റൊരു പേര് എന്താണ്?
RCC (റീൻഫോഴ്‌സ്ഡ് സിമൻറ് കോൺക്രീറ്റ്) ഭിത്തിയുടെ മറ്റൊരു പേര് "റീൻഫോഴ്‌സ്ഡ് കോൺക്രീറ്റ് വാൾ" എന്നതാണ്. ഇതിൽ കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തിയും സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ് ബാറുകളുടെ ടെൻസൈൽ ശക്തിയും സംയോജിക്കപ്പെടുന്നു. സ്ട്രക്ചറിനു വേണ്ടിയിട്ടുള്ളതും അല്ലാത്തതുമായ ഉപയോഗങ്ങൾക്ക് അനുയോജ്യമായ കരുത്തുറ്റതും ഈടുനിൽക്കുന്നതുമായ ഭിത്തി ഇപ്രകാരം ലഭിക്കും.
3. സ്ട്രക്ചേർഡ് വാൾ എന്നാൽ എന്താണ്?
ഭാരം വഹിക്കാനുള്ള ശേഷി, ഈട്, സമ്മർദ്ദങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്നിവ വർദ്ധിപ്പിക്കാൻ ഒരു പ്രത്യേക ഡിസൈൻ പ്രകാരം ബലപ്പെടുത്തൽ (സ്റ്റീൽ റീബാർ പോലുള്ളവ) നടത്തി നിർമ്മിക്കുന്ന ഭിത്തിക്കാണ് സ്ട്രക്ചേർഡ് വാൾ എന്ന് പറയുന്നത്. ഒരു കെട്ടിടത്തിന്റെ ഭാരം താങ്ങാനും, പാരിസ്ഥിതിക ശക്തികളെ ചെറുക്കാനും, സ്ട്രക്ച്ചറിന് ഉറപ്പ് നൽകുന്നതിനും വേണ്ടിയാണ് ഇത്തരം ഭിത്തികൾ നിർമ്മിക്കുന്നത്.
4.ഗ്രാവിറ്റി വാൾ എന്നാൽ എന്താണ്?
ഗ്രാവിറ്റി വാൾ എന്നത് ഒരു തരം സംരക്ഷണ ഭിത്തിയാണ്. മണ്ണിനെയോ വെള്ളത്തെയോ പിടിച്ചു നിർത്താൻ അതിന് അതിന്റെ പിണ്ഡം ഗുരുത്വാകർഷണബലം എന്നിവ കൊണ്ട് സാധിക്കുന്നു. സാധാരണയായി കല്ല്, കോൺക്രീറ്റ് അല്ലെങ്കിൽ ഇഷ്ടിക പോലുള്ള ഭാരമേറിയ വസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഗ്രാവിറ്റി വാളുകൾക്ക് അവയ്ക്കുള്ള ഭാരം മൂലം പിന്നിൽ നിന്നുള്ള സമ്മർദ്ദത്തെ ചെറുക്കാൻ കഴിയും. ഇത് ചരിവുകൾ നേരെയാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും അനുയോജ്യമാക്കുന്നു.