വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഫൈൻ അഗ്രഗേറ്റ്: തരങ്ങളും, വർഗ്ഗീകരണവും, കോൺക്രീറ്റ് മിക്സിൽ അവയ്ക്കുള്ള പങ്കും

ഈ ബ്ലോഗിൽ നമ്മൾ കരുത്തുറ്റ കോൺക്രീറ്റിന് അത്യാവശ്യമായ മണൽ പോലുള്ള ഫൈൻ അഗ്രഗേറ്റിനെക്കുറിച്ച് നമ്മൾ ആഴത്തിൽ അറിയും. വ്യത്യസ്ത തരം കോൺക്രീറ്റ് മിശ്രിതങ്ങളും, അവയുടെ പങ്കും, എന്തു കൊണ്ടാണ് അവ വഹിക്കുന്ന പങ്ക് നിർണായകം ആകുന്നത് എന്നതിനെ കുറിച്ചും നമ്മൾ കൂടുതലായി മനസ്സിലാക്കും.

Share:


പരമ പ്രധാനമായ കാര്യങ്ങൾ

 

  • ഫൈൻ അഗ്രഗേറ്റുകളിൽ മണൽ, ഉടച്ച കല്ല്, അല്ലെങ്കിൽ 9.5 മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള പൊടിച്ച സ്ലാഗ് എന്നിവ അടങ്ങിയിരിക്കും.

     

  • പ്രകൃതിദത്ത മണൽ, കല്ല് പൊടിച്ച മണൽ, ചരൽ പൊടിച്ച മണൽ, നിർമ്മിച്ചെടുത്ത മണൽ, കല്ല് പൊടി എന്നിവയാണ് 5 തരം ഫൈൻ അഗ്രഗേറ്റുകൾ.

     

  • ഫൈൻ അഗ്രഗേറ്റുകൾ വിടവുകൾ നികത്തുകയും, ഉറപ്പിനെ സ്വാധീനിക്കുകയും കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും.

     

  • ഫൈൻ അഗ്രഗേറ്റിന്റെ വലിപ്പം, ആകൃതി, വൃത്തി എന്നിവ കോൺക്രീറ്റിന്റെ സാന്ദ്രത, ശക്തി, പ്രവർത്തനക്ഷമത എന്നിവയെ ബാധിക്കുന്നതാണ്.



വലുതും ചെറുതുമായ വിവിധ കൺസ്ട്രക്ഷൻ പ്രോജക്ടുകൾക്ക് ഫൈൻ അഗ്രഗേറ്റുകൾ നിർണായകമാണ്. ഫൗണ്ടേഷൻ നിർമ്മിക്കുന്നതിനോ പാകുന്നതിനോ ഒരു അടിത്തട്ട് സൃഷ്ടിക്കുക, ഡ്രൈവ്‌വേകളിലും ഫുട്പാത്തുകളിലും അലങ്കാരം ചെയ്യുക, അല്ലെങ്കിൽ ദ്വാരങ്ങൾ അടയ്ക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കുന്നു. വ്യത്യസ്ത തരം അഗ്രഗേറ്റുകളുടെ വർഗീകരണങ്ങളും ഗുണങ്ങളും വിശദീകരിച്ചു കൊണ്ട് ഉചിതമായ അഗ്രഗേറ്റുകൾ തിരഞ്ഞെടുക്കുന്നതിന് ഈ ലേഖനം നിങ്ങളെ നയിക്കും.

 

 


എന്താണ് ഫൈൻ അഗ്രഗേറ്റുകൾ?

ഫൈൻ അഗ്രഗേറ്റുകൾ ചെറിയ വലിപ്പത്തിലുള്ള കണികകളാണ്. വലുപ്പമനുസരിച്ച് ഫൈൻ അഗ്രഗേറ്റുകളെ പ്രത്യേകമായി വർഗ്ഗീകരിക്കുകയും കൺസ്ട്രക്ഷനിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സാധാരണഗതിയിൽ മണൽ, പൊടിച്ച കല്ല് അല്ലെങ്കിൽ 9.5 മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള സ്ലാഗ് പൊടിച്ചത് എന്നിവ ഇതിൽ ഉൾപ്പെടും. മിശ്രിതങ്ങൾക്ക് മിനുക്കമാർന്ന സാന്ദ്രത നൽകുന്നതിനും, കോൺക്രീറ്റും മോർട്ടറും മിശ്രിതമാക്കുന്നതിനും ഈ അഗ്രഗേറ്റുകൾ അത്യാവശ്യമാണ്. കോൺക്രീറ്റിലെ വലിയ കല്ലുകൾക്കിടയിലുള്ള ചെറിയ വിടവുകൾ നികത്താനും ഫൈൻ അഗ്രഗേറ്റുകൾ സഹായിക്കുന്നു. ഇത് സ്ട്രക്ചറിന്റെ മൊത്തത്തിലുള്ള സ്ഥിരതയും രൂപവും മെച്ചപ്പെടുത്തുന്നു. ഒട്ടനവധി നിർമ്മാണ പദ്ധതികളിലും ശരിയായ സ്ട്രക്ചറും കരുത്തും കൈവരിക്കുന്നതിന് അവ പ്രധാന ഘടകമാവുന്നു.


5 വ്യത്യസ്ത തരം ഫൈൻ അഗ്രഗേറ്റുകൾ 

ചുവടെ, ഈ അവശ്യ ഘടകങ്ങളെ അവയുടെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി വിഭജിച്ച് വ്യത്യസ്ത തരം അഗ്രഗേറ്റുകളെ കുറിച്ച് നമ്മൾ കൂടുതൽ അറിയാനായി പോകുന്നു.

 

1. പ്രകൃതിദത്ത മണൽ

നദീതടങ്ങളിൽ നിന്നും കടൽത്തീരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന പ്രകൃതിദത്ത മണലിന് സ്വാഭാവിക മണ്ണൊലിപ്പ് കാരണം മിനുസമാർന്ന ഘടനയുണ്ടായിരിക്കും. ഒരേ അളവിലുള്ള ഗ്രെയിൻ വലുപ്പം കാരണം കോൺക്രീറ്റ്, പ്ലാസ്റ്റർ ജോലികളിൽ ഇതിന് മുൻഗണന ലഭിക്കുന്നുണ്ട്. ഇത് സ്ട്രക്ച്ചറുകളുടെ ഭംഗിയും കരുത്തും വർദ്ധിപ്പിക്കുന്നു.

 

2. ക്രഷ്ഡ് സ്റ്റോൺ സാൻഡ്



ഉറപ്പുള്ള പാറകളെ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിച്ചാണ് ക്രഷ്ഡ് സ്റ്റോൺ മണൽ ഉത്പാദിപ്പിക്കുന്നത്. കോൺക്രീറ്റ് ആവശ്യങ്ങളിൽ മികച്ച ബൈൻഡിംഗ് നൽകുന്ന കോണാകൃതിയിലുള്ള കണികകൾ ഇവ നൽകുന്നു. ഇത് സ്ട്രക്ചറിന്റെ അടിത്തട്ടിന്റെ നിർമ്മാണത്തിനും കൂടുതൽ ഈട് ആവശ്യമുള്ള മറ്റ് ഉപയോഗങ്ങൾക്കും അനുയോജ്യമായി വരുന്നു.

 

3. ക്രാഷ്ഡ് ഗ്രേവൽ സാൻഡ്

പ്രകൃതിദത്ത ചരൽ പൊടിക്കുന്നതിലൂടെ ലഭിക്കുന്ന കോണാകൃതിയിലുള്ള തരികളായ ഇത്തരം മണൽ കോൺക്രീറ്റിന് ശക്തിക്ക് പകരുന്നു. ഡ്രൈവ്‌വേകളും പാതകളും ഉൾപ്പെടെ ക്രഷ്ഡ് സ്റ്റോൺ മണൽ ഉപയോഗിക്കുന്നത് പോലുള്ള സന്ദർഭങ്ങളിൽ ഇതും ഉപയോഗിക്കപ്പെടുന്നു.

 

4. നിർമ്മിത മണൽ (എം-സാൻഡ്)



പാറകളെ സൂക്ഷ്മകണങ്ങളാക്കി പൊടിച്ചാണ് എം-സാൻഡ് നിർമ്മിക്കുന്നത്. പ്രകൃതിദത്ത മണലിന് പകരം പരിസ്ഥിതി സൗഹൃദ ബദലായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വൃത്തിയുള്ളതും ഗ്രേഡു ചെയ്‌തതും മാലിന്യരഹിതവുമാണെന്ന് ഉറപ്പാക്കാൻ ഇത് കർശനമായ പ്രോസസ്സിംഗിന് വിധേയമാകുന്നുണ്ട്. ഇത് വലിയ കരുത്ത് വേണ്ടിവരുന്ന കോൺക്രീറ്റിന് അനുയോജ്യമാകുന്നു.

 

5. കല്ല് പൊടി

കല്ലുകൾ പൊടിക്കുന്നതിന്റെ ഒരു ഉപോൽപ്പന്നമായ ലഭിക്കുന്നതാണ് കല്ല് പൊടി. ഇത് ചിലപ്പോൾ കൺസ്ട്രക്ഷൻ മണലിന് പകരമായി ഉപയോഗിക്കാറുണ്ട്. കണികകളുടെ സൂക്ഷ്മ വലിപ്പം അഗ്രഗേറ്റുകൾക്കിടയിലുള്ള സൂക്ഷ്മ വലിപ്പത്തിലുള്ള ഇടങ്ങളെ നികത്തിക്കൊണ്ട് മിശ്രിതത്തിന്റെ സാന്ദ്രത ഫലപ്രദമായി വർദ്ധിപ്പിക്കുകയും സ്ഥിരത നൽകുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കുന്നത് കൊണ്ട് കോൺക്രീറ്റ് മിശ്രിതത്തിന്റെ കോം‌പാക്റ്റ്നെസ് വർദ്ധിപ്പിക്കുക മാത്രമല്ല, സാന്ദ്രത വർദ്ധിപ്പിച്ച് സന്തുലിതവും ഉറപ്പുള്ള സ്ട്രക്ചറിന് വേണ്ടുന്ന കോൺക്രീറ്റ് മിശ്രിതം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 

 

കോൺക്രീറ്റ് മിശ്രിതത്തിൽ ഫൈൻ അഗ്രഗേറ്റുകൾക്കുള്ള പങ്ക്

ഫൈൻ അഗ്രഗേറ്റുകളുടെ തരങ്ങൾ ഏതൊക്കെയാണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലായി. ഇനി ഒരു കോൺക്രീറ്റ് മിശ്രിതത്തിൽ അവ വഹിക്കുന്ന വൈവിധ്യമാർന്ന പങ്കുകളെ പറ്റി അറിയാം :

 

1. പ്രവർത്തനക്ഷമത

കോൺക്രീറ്റ് മിക്സ് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും അത് പ്രയോഗിക്കുന്നതിനും എളുപ്പമാക്കാൻ ഫൈൻ അഗ്രഗേറ്റുകൾ സഹായിക്കുന്നു. ഉചിതമായ കണികാ വലുപ്പത്തിന്റെ സാന്നിധ്യം മിശ്രിതത്തിന്റെ ദ്രാവകത വർദ്ധിപ്പിക്കുകയും ജലത്തിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു.

 

2. വെള്ളം-സിമൻ്റ് അനുപാതം

സൂക്ഷ്മമായ ശൂന്യ ഇടങ്ങളെ നികത്തി കൊണ്ട് കോൺക്രീറ്റിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിലൂടെയും, അമിത രീതിയിലുള്ള ചുരുങ്ങലോ വിള്ളലോ തടയുന്നതിലൂടെയും അവ കുറഞ്ഞ തോതിലുള്ള ജല-സിമൻറ് അനുപാതം കൈവരിക്കാൻ സഹായകരമാകുന്നു.

 

3. ഒത്തുചേരൽ

സൂക്ഷ്മ അഗ്രഗേറ്റുകൾ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിക്കുന്നതിനാൽ കൂടുതൽ സിമന്റ് പേസ്റ്റ് ആവശ്യമായി വരുന്നു, ഇത് ശക്തമായ സംയോജനം സൃഷ്ടിക്കുകയും മിശ്രിതം വേർതിരിയുന്നതും ചോർന്നൊലിക്കുന്നതും തടയുന്നു.

 

4. ഈട്

പരുക്കൻ അഗ്രഗേറ്റുകൾക്കിടയിലുള്ള ശൂന്യ ഇടങ്ങളെ നികത്തുന്നത് കൂടുതൽ സാന്ദ്രമായ കോൺക്രീറ്റ് മാട്രിക്സ് ലഭിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് പാരിസ്ഥിതിക സമ്മർദ്ദങ്ങളെയും ജലപ്രവാഹത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ളതും ഈടുനിൽക്കുന്നതുമായ കൺസ്ട്രക്ഷൻ ലഭിക്കാൻ കാരണമാകുന്നു.

 

5. സൗന്ദര്യാത്മക ആകർഷണം

മികച്ച അഗ്രഗേറ്റുകളുടെ ഘടനയും നിറവും കോൺക്രീറ്റിന്റെ രൂപ ഭംഗിയെ ബാധിക്കുന്നതാണ്. രൂപകൽപ്പനയ്ക്കും, അവസാനത്തെ മിനുക്ക് പണികൾക്കും ഇത് നിർണായകമാണ്.


ഫൈൻ അഗ്രഗേറ്റുകളുടെ ഗുണവിശേഷതകൾ

അന്തിമ കോൺക്രീറ്റ് മിശ്രിതത്തിൽ ഫൈൻ അഗ്രഗേറ്റുകൾ ചെയ്യുന്ന സംഭാവനകളിൽ താഴെപ്പറയുന്ന എല്ലാ ഗുണങ്ങളും നിർണായക പങ്ക് വഹിക്കുന്നുണ്ട്.

 

1. ശൂന്യതകളോടെയുള്ള ഉള്ളടക്കം

കണികകൾക്കിടയിലുള്ള ശൂന്യ ഇടത്തെ അടിസ്ഥാനമാക്കി മിശ്രിതത്തിന് എത്രമാത്രം സിമൻ്റ് ആവശ്യമാണെന്ന് നിർണ്ണയിക്കാൻ ഫൈൻ അഗ്രഗേറ്റ് സഹായിക്കുന്നു. ബഹു കോണീയ അഗ്രഗേറ്റുകൾ കൂടുതൽ ശൂന്യ ഇടങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ കൂടുതൽ സിമൻ്റ് ആവശ്യമായി വരും, അതേ സമയം നന്നായി ഗ്രേഡു ചെയ്‌തവ കുറഞ്ഞ അളവിലുള്ള സിമന്റിന്റെ ആവശ്യകതയാണ് സൃഷ്ടിക്കുക.

 

2. ആകൃതിയും ഘടനയും

ഫൈൻ അഗ്രഗേറ്റുകളുടെ പരുക്കൻ പ്രകൃതവും ആകൃതിയും കോൺക്രീറ്റ് മിശ്രിതത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. പരുക്കനും കോണാകൃതിയിലുള്ളതുമായ കണികകൾ ഉപയോഗിക്കുമ്പോൾ മിശ്രിതത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരും. അതേസമയം വൃത്താകൃതിയിലുള്ളതും മിനുസമാർന്നതുമായ കണികകൾക്ക് കുറഞ്ഞ അളവിലുള്ള വെള്ളം മതിയാവും.

 

3. ആഗിരണം ചെയ്യലും ഉപരിതല ഈർപ്പവും

അഗ്രഗേറ്റുകൾ എത്രത്തോളം വെള്ളം ആഗിരണം ചെയ്യുമെന്ന് ഈ ഗുണങ്ങൾ കാണിക്കുന്നു. കോൺക്രീറ്റ് മിശ്രിതത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കാൻ ഇത് സഹായിക്കും.

 

4. ഉരച്ചിലുകളും സ്കിഡ് പ്രതിരോധവും

റോഡുകൾ, നിലങ്ങൾ പോലുള്ള പ്രതലങ്ങളിൽ തേയ്മാനം ചെറുക്കാനുള്ള അവയുടെ കഴിവ് കണക്കിലെടുത്താണ് ഫൈൻ അഗ്രഗേറ്റുകളെ പരിഗണിക്കുന്നത്.

 

5. ഗ്രേഡിംഗ് മേഖല

ഇത് കണങ്ങളുടെ വലിപ്പ വിന്യാസത്തെ സൂചിപ്പിക്കുന്നു. കോൺക്രീറ്റ് മിശ്രിതം എത്രത്തോളം പ്രവർത്തനക്ഷമമാകുമെന്നും അതിന്റെ ശക്തി നിർണ്ണയിക്കുന്നതിനും ഗ്രേഡിംഗ് സഹായിക്കുന്നു.


കോൺക്രീറ്റ് മിക്‌സിന് വേണ്ടി അനുയോജ്യമായ ഫൈൻ അഗ്രഗേറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

മികച്ച കോൺക്രീറ്റ് മിശ്രിതത്തിനായി ഏറ്റവും മികച്ച ഫൈൻ അഗ്രഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ, ലളിതമായ ഈ നിർദ്ദേശങ്ങൾ കണക്കിലെടുക്കുക:

 

  • ജൈവവസ്തുക്കളോ, കട്ടകളോ, മാലിന്യങ്ങളോ ഇല്ലാത്ത ശുദ്ധമായ അഗ്രഗേറ്റ് ആണെന്ന് ഉറപ്പുവരുത്താൻ നല്ല പോലെ അഗ്രഗേറ്റ് പരിശോധിക്കുക.

  • ഉറപ്പുള്ളതും ഈടുനിൽക്കുന്നതുമായ ഒരു ഫൈൻ അഗ്രഗേറ്റ് തെരഞ്ഞെടുക്കുക.

  • അഗ്രഗേറ്റ് ദൃഢതയുള്ളതായിരിക്കണം.

  • മിശ്രിതമാക്കുമ്പോൾ സിമൻ്റുമായി രാസപ്രവർത്തനം നടത്തുന്നില്ലെന്ന് ഉറപ്പാക്കണം

  • ഇത് 5% ൽ താഴെ വെള്ളം മാത്രമേ ആഗിരണം ചെയ്യാവൂ.

  • മൃദുവും സുഷിരങ്ങളുള്ളതുമായ ഫൈൻ അഗ്രഗേറ്റുകൾ ഒഴിവാക്കണം.



കോൺക്രീറ്റ് മിശ്രിതത്തിന്റെ ഘടനയിലും പ്രകടനത്തിലും ഫൈൻ അഗ്രഗേറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ട്രക്ചറിന്റെ നിശ്ചിതമായ ആവശ്യകതകൾക്കനുസൃതമായി കോൺക്രീറ്റ് മിക്സ് ഡിസൈൻ മികവുറ്റതാക്കാൻ എഞ്ചിനീയർമാർ, കൺസ്ട്രക്ഷൻ പ്രൊഫഷണലുകൾ എന്നിവർക്ക് ഫൈൻ അഗ്രഗേറ്റിന്റെ വിവിധ തരങ്ങൾ, വർഗ്ഗീകരണങ്ങൾ, അവഹിക്കുന്ന പങ്ക് എന്നിവ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യം ആണ്. അത് ഈടും സ്ട്രക്ചറിന്റെ വിശ്വാസതയും ഉറപ്പുവരുത്തുന്നു.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. ഫൈൻ അഗ്രഗേറ്റ് ശ്രേണിയുടെ സാന്ദ്രത എത്രയാണ്?

സൂക്ഷ്മ അഗ്രഗേറ്റിന്റെ സാന്ദ്രത സാധാരണയായി 1400 മുതൽ 1600 കിലോഗ്രാം/m³ വരെയാണ്. അഗ്രഗേറ്റിന്റെ ഘടന, ഈർപ്പം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഈ പരിധി വ്യത്യാസപ്പെടാം.

 

2. ഫൈൻ അഗ്രഗേറ്റിന്റെ ഗ്രേഡിംഗ് എന്നാൽ എന്താണ്?

ഫൈൻ അഗ്രഗേറ്റിന്റെ ഗ്രേഡിംഗ് എന്നത് അഗ്രഗേറ്റിലെ കണികകളുടെ വലിപ്പ വിന്യാസത്തെ സൂചിപ്പിക്കുന്നു. ഇത് സാധാരണയായി മണൽ, ചെളി, കളിമണ്ണ് തുടങ്ങിയ വിവിധ കണികാ വലിപ്പങ്ങളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുക. കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയും ശക്തിയും നിർണ്ണയിക്കുന്നതിൽ ഗ്രേഡിംഗ് ഒരു പ്രധാന ഘടകമാണ്.

 

3. ഫൈൻ അഗ്രഗേറ്റും, കോഴ്‌സ് അഗ്രഗേറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?

ഫൈൻ അഗ്രഗേറ്റും കോഴ്‌സ് അഗ്രഗേറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ കണികാ വലിപ്പമാണ്. ഫൈൻ അഗ്രഗേറ്റിൽ ചെറിയ കണികകൾ ആണ് ഉണ്ടാവുക, സാധാരണയായി മണലിൽ കാണപ്പെടുന്നത് പോലെ. അതേസമയം കോഴ്‌സ് അഗ്രഗേറ്റിൽ വലിയ കണികകൾ, അതായത് ചരൽ അല്ലെങ്കിൽ കല്ല് പൊടിച്ചുണ്ടാക്കുന്ന മണൽ എന്നിവയിൽ കാണുന്ന തരത്തിലുള്ളത്. രണ്ട് തരം അഗ്രഗേറ്റും കോൺക്രീറ്റ് മിക്സുകളിൽ പ്രധാന ഘടകങ്ങളായി ഉപയോഗിച്ചുവരുന്നു.

 

4. ഫൈൻ അഗ്രഗേറ്റിന്റെ രണ്ട് സ്രോതസ്സുകൾ ഏതൊക്കെയാണ്?

ഫൈൻ അഗ്രഗേറ്റിന്റെ രണ്ട് പ്രാഥമിക പ്രകൃതിദത്ത സ്രോതസ്സുകൾ നദി മണൽ അല്ലെങ്കിൽ കടൽ മണൽ ആണ്. കല്ല് പൊടിച്ചുണ്ടാക്കുന്ന പൊടി അല്ലെങ്കിൽ ക്വാറി ഫൈനുകൾ പോലുള്ള നിർമ്മിതമോ കൃത്രിമമോ ​​ആയവയും ഫൈൻ അഗ്രഗേറ്റിന്റെ സ്രോതസ്സുകളുമാണ്.

 

5. ഫൈൻ അഗ്രഗേറ്റിന് എന്താണ് ബദൽ?

കോൺക്രീറ്റ് മിശ്രിതങ്ങളിൽ ഫൈൻ അഗ്രഗേറ്റിന് ബദലായി, പൊടിച്ച കോൺക്രീറ്റ് അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത ഗ്ലാസ് പോലുള്ള പുനരുപയോഗ്യമായ വസ്തുക്കൾ ഉപയോഗിക്കാവുന്നതാണ്. ഈ ബദൽ വസ്തുക്കൾ പ്രകൃതിദത്ത ഫൈൻ അഗ്രഗേറ്റിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കുകയും പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികൾക്ക് പ്രോത്സാഹനം ആവുകയും ചെയ്യും.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....