1. ഗോവണിയുടെ വിന്യാസം നിർണയിക്കുന്നതിനുള്ള വാസ്തു
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അല്ലെങ്കിൽ വടക്ക് നിന്ന് തെക്കോട്ട് ഉള്ള ദിശയിൽ ആയിരിക്കണം പടികൾ ഉയരേണ്ടത്. സൂര്യോദയത്തിന് അനുസൃതമായിട്ടുള്ള പടികളുടെ ഇപ്രകാരമുള്ള വിന്യാസം പോസിറ്റീവ് എനർജി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
2. വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭാഗത്താണ് വാസ്തു പടിക്കെട്ട് നിർദ്ദേശിക്കുന്നത്.
വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭാഗത്തായി നിങ്ങളുടെ ഗോവണികൾ സ്ഥാപിക്കുക. ഈ ദിശകൾ ശക്തിക്കും സ്ഥിരതയ്ക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ വീടിന്റെ ഐശ്വര്യത്തിന്മേലുള്ള പ്രതികൂല സ്വാധീനം കുറയ്ക്കുകയും ചെയ്യുന്നു.
3. വാസ്തു പ്രകാരം കോണിപ്പടികൾക്ക് സ്പൈറൽ ഡിസൈൻ ഒഴിവാക്കണം.
ചുറ്റു ഗോവണി നെഗറ്റീവ് ഊർജ്ജത്തിന്റെ പ്രവാഹത്തിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. പകരം, പോസിറ്റീവ് ഊർജ്ജത്തിന്റെ സുഗമമായ ഒഴുക്കിന് കൂടുതൽ സഹായകരമാകുന്ന നേർരേഖയിൽ നിൽക്കുന്ന തരത്തിലുള്ള ഡിസൈനുകൾ തെരഞ്ഞെടുക്കുക.
4. പടികളുടെ എണ്ണത്തിനുള്ള വാസ്തു നിർദ്ദേശം
ഒരു പടിക്കെട്ടിലെ പടികളുടെ എണ്ണം ഒറ്റ സംഖ്യ ആവാതിരിക്കാനും പൂജ്യത്തിൽ അവസാനിക്കുന്ന സംഖ്യ ആവാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ക്രമീകരണം ഭാഗ്യം കൊണ്ടു വരികയും പോസിറ്റീവ് എനർജിയുടെ ഭ്രമണം നിലനിർത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
5. വാസ്തു പ്രകാരമുള്ള ഗോവണിയുടെ സ്ഥാനം
വീടിന്റെ മധ്യഭാഗത്തായി (ബ്രഹ്മസ്ഥാനം) ഒരിക്കലും ഒരു കോണിപ്പടികൾ സ്ഥാപിക്കരുത്, കാരണം ഇത് പ്രാപഞ്ചിക ഊർജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തും. തെക്ക് പടിഞ്ഞാറ് ഭാഗമാണ് പലപ്പോഴും ഏറ്റവും ഉത്തമ സ്ഥാനമായി കണക്കാക്കപ്പെടുന്നത്.
6. വാസ്തു പ്രകാരം ബ്രഹ്മസ്ഥാനത്ത് ഗോവണി സ്ഥാപിക്കരുത്
വീട്ടിലുടനീളം ഗുണകരമായ ഊർജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്താതിരിക്കാൻ ബ്രഹ്മസ്ഥാനം എന്നറിയപ്പെടുന്ന വീടിന്റെ മധ്യഭാഗത്ത്, ഗോവണികൾ പോലെ ഭാരമേറിയ ട്രച്ചറുകൾ ഉണ്ടായിരിക്കാൻ പാടില്ല.
7. വീടിനു പുറത്തുള്ള ഗോവണിക്ക് വേണ്ട വാസ്തു
വീടിനു പുറത്തുള്ള കോണിപ്പടി , തെക്കു-കിഴക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ ആയിരിക്കുന്നതാണ് അഭികാമ്യം. പോസിറ്റീവ് ഊർജ്ജത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിന് അവയുടെ പടികൾ വടക്കുകിഴക്ക് ദിശയിലേക്ക് കയറുന്നതായിരിക്കും ഉത്തമം.
8. ഗോവണിക്ക് താഴെയായി സ്റ്റോറേജ് സ്ഥലത്തനായുള്ള വാസ്തു
സ്റ്റോറേജിനായി ഗോവണിക്ക് താഴെയുള്ള സ്ഥലം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ അലങ്കോലമായി കിടക്കുന്നത് ഒഴിവാക്കിക്കൊണ്ട്, തടസ്സമില്ലാതെ ഊർജ്ജ പ്രവാഹം ഉറപ്പുവരുത്തുന്ന രീതിയിൽ വേണം സ്ഥലം ക്രമീകരിക്കാൻ.
9. പടിക്കെട്ടുകൾക്ക് വാസ്തു പ്രകാരം ഇളം നിറങ്ങളാണ് നല്ലത്.
കൂടുതൽ പ്രകാശത്തെയും പോസിറ്റീവ് എനർജിയെയും ആകർഷിക്കുമെന്നും, സ്വസ്ഥതയും സമാധാനവും സൃഷ്ടിക്കുമെന്നും വിശ്വസിക്കപ്പെടുന്നതിനാൽ, ഇളം നിറങ്ങളാണ് പടിക്കെട്ടുകൾക്കായി ശുപാർശ ചെയ്യുന്നത്.
10. കോണിപ്പടികൾക്ക് അരികെയുള്ള വാതിലുകൾക്കായുള്ള വാസ്തു നിർദ്ദേശം
വാതിലുകളൊന്നും ഗോവണിപ്പടിയിലേക്ക്, പ്രത്യേകിച്ച് ഗോവണിയുടെ പ്രവേശന കവാടത്തിന് അഭിമുഖമായി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്ങനെ സംഭവിച്ചാൽ വീട്ടിൽ നിന്നുള്ള ഊർജ്ജം ചോർന്നു പോകുന്നതിനും, അതവിടെ താമസിക്കുന്നവരുടെ സ്വാസ്ഥ്യത്തെ ബാധിക്കുകയും ചെയ്യും.
പടിക്കെട്ടുകളുടെ കൈവരികൾക്ക് വാസ്തു പ്രകാരം ബാധകമാകുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണ്?