കോൺക്രീറ്റ് സ്പാലിംഗ് ഉപരിതലത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല, കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ചെലവുകൾക്ക് ഇത് കാരണമാകും:
- ഘടനയുടെ സുരക്ഷാ ഭീഷണി: സ്പാലിംഗ് കോൺക്രീറ്റിന്റെ ബലം കുറയ്ക്കുകയും, ഭാരം താങ്ങാനുള്ള അതിന്റെ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. കാലക്രമേണ, ഇത് ചുമരുകൾ, ബീമുകൾ, അടിത്തറ എന്നിവ പോലുള്ള പ്രധാന ഭാഗങ്ങളിൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
- ബാഹ്യരൂപത്തിന് കേടുപാടുകൾ സംഭവിക്കുന്നത്: വിള്ളലുകൾ, അടർന്നുപോകലുകൾ എന്നിവ കാരണം കോൺക്രീറ്റ് പ്രതലങ്ങൾ വീടിന്റെ ഭംഗി ഇല്ലാതാക്കുന്നു. ഇത് വീടിന് പഴക്കം തോന്നിക്കാനും വേണ്ടത്ര പരിപാലിക്കുന്നില്ലെന്ന് തോന്നിപ്പിക്കാനും ഇടയാക്കും. ഇത് നിങ്ങളുടെ വസ്തുവിന്റെ മൂല്യം കുറയ്ക്കാനും കാരണമാകും.
- വർദ്ധിച്ച അറ്റകുറ്റപ്പണി ചെലവുകൾ: സ്പാലിംഗ് ശ്രദ്ധിക്കാതെ വിട്ടാൽ, കേടുപാടുകൾ വർധിക്കുകയും കൂടുതൽ വിപുലവും ചെലവേറിയതുമായ അറ്റകുറ്റപ്പണികൾ ആവശ്യമായി വരികയും ചെയ്യും. തുടക്കത്തിൽത്തന്നെ ഇടപെടുന്നത് വലിയ ചെലവുകൾ ഒഴിവാക്കാനും കൂടുതൽ കേടുപാടുകൾ വരുന്നത് തടയാനും സഹായിക്കും.
സ്പാൽഡ് കോൺക്രീറ്റ് എങ്ങനെ നന്നാക്കാം
സ്‌പാലിംഗ് സംഭവിച്ച കോൺക്രീറ്റ് നന്നാക്കുന്നതിനുള്ള രീതി കേടുപാടുകളുടെ വ്യാപ്തിയെ ആശ്രയിച്ചിരിക്കും. സ്പാലിംഗ് സംഭവിച്ച നമ്മുടെ കോൺക്രീറ്റ് അടിത്തറ കൂടുതൽ ബലമുള്ളതും ഈടുള്ളതുമാക്കാനുള്ള ചില വഴികൾ ഇതാ:
1. ഉപരിതല അറ്റകുറ്റപ്പണികൾ:
- എപ്പോക്സി ഫില്ലറുകൾ: ഇവ വിള്ളലുകൾ അടയ്ക്കാനും മിനുസമുള്ള പ്രതലം തിരികെ കൊണ്ടുവരാനും ഈർപ്പം ഉള്ളിലേക്ക് കടക്കുന്നത് തടയാനും ഉപയോഗിക്കുന്നു.
- ഓവർലേ അപ്ലിക്കേഷൻസ്: കേടുപാടുകൾ സംഭവിച്ച ഭാഗത്തിന് മുകളിൽ കോൺക്രീറ്റിന്റെ നേർത്ത പാളി തേച്ചുപിടിപ്പിച്ച് വിള്ളലുകളും അടർന്ന ഭാഗങ്ങളും മറയ്ക്കുന്നത്തിലൂടെ കെട്ടിടത്തിന്റെ ഭംഗിയും ബലവും വർദ്ധിപ്പിക്കുന്നു.
2. ആഴത്തിലുള്ള അറ്റകുറ്റപ്പണികൾ:
- കമ്പികൾ മാറ്റി സ്ഥാപിക്കൽ: തുരുമ്പിച്ച ഇരുമ്പ് കമ്പികൾ (റീബാർ) നീക്കം ചെയ്യുകയും, കെട്ടിടത്തിന്റെ ബലം വീണ്ടെടുക്കുന്നതിനായി പുതിയവ സ്ഥാപിക്കുകയും ചെയ്യുന്നു
- ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ: ഗുരുതരമായി കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റുകയും, കെട്ടിടത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ പുതിയ കോൺക്രീറ്റ് ഉപയോഗിച്ച് ആ ഭാഗം വീണ്ടും നിർമ്മിക്കുകയും ചെയ്യുന്നു.
ശാശ്വതമായ ഫലങ്ങൾക്കായി, പ്രത്യേകിച്ച് ആഴത്തിലുള്ള കേടുപാടുകൾ നന്നാക്കുമ്പോൾ, വിദഗ്ദ്ധരുടെ സഹായം അത്യാവശ്യമാണ്. സ്പാലിംഗിന് കാരണമാകുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ വിദഗ്ദ്ധർക്ക് കഴിയും, അതുകൂടാതെ കേടുപാടുകൾ ഫലപ്രദവു ഈടുനിൽക്കുന്നതുമാണെന്ന് ഉറപ്പാക്കുകയും, ഭാവിയിൽ നിങ്ങളുടെ കെട്ടിടത്തിന് കൂടുതൽ കേടുപാടുകൾ വരാതെ സംരക്ഷിക്കുകയും ചെയ്യും.
കോൺക്രീറ്റിൽ സ്പാലിംഗ് തടയുന്നതിനുള്ള നടപടികൾ
നിങ്ങളുടെ ഘടനകളുടെ ഈടുനിൽക്കലും സുരക്ഷയും നിലനിർത്തുന്നതിന് കോൺക്രീറ്റ് സ്പാലിംഗ് തടയേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് എടുക്കാവുന്ന ചില പ്രധാന നടപടികൾ ഇതാ:
1. ഗുണമേന്മയുള്ള സിമന്റ് ഉപയോഗിക്കുക:
വീടിന്റെ അടിത്തറയുടെ ബലം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തെ വളരെയധികം ആശ്രയിച്ചിരിക്കും. അതുകൊണ്ടാണ് സിമന്റിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ലാത്തത്. ഉയർന്ന നിലവാരമുള്ള സിമന്റ് ഉപയോഗിക്കുന്നത് വിള്ളലുകളും കേടുപാടുകളും തടയുന്ന, ഈടുള്ള കോൺക്രീറ്റ് മിശ്രിതം ഉണ്ടാക്കാൻ സഹായിക്കും. മികച്ച ഒട്ടിച്ചേരാനുള്ള കഴിവുള്ളതിനാൽ, പ്രീമിയം സിമന്റിന് പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാനും, സ്പാലിംഗ് വരാനുള്ള അപകടസാധ്യത കുറയ്ക്കാനും കഴിയും. ഇത് നിങ്ങളുടെ അടിത്തറയെ സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമാക്കും.
2. പ്രതലങ്ങൾ സീൽ ചെയ്യുക:
കോൺക്രീറ്റ് പ്രതലങ്ങളിൽ വെള്ളം കടക്കാത്ത കോട്ടിംഗുകളോ സീലന്റുകളോ ഉപയോഗിക്കുന്നത് ഈർപ്പത്തിൽ നിന്നും ദോഷകരമായ രാസവസ്തുക്കളിൽ നിന്നും ഒരു സംരക്ഷക കവചം ഉണ്ടാക്കുന്നു. ഈ കോട്ടിംഗുകൾ, പ്രത്യേകിച്ച് മഞ്ഞും മഴയും കൂടുതലുള്ള സ്ഥലങ്ങളിൽ, വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നത് തടയാൻ സഹായിക്കും.
3. ശരിയായ രീതിയിലുള്ള നിർമ്മാണം ഉറപ്പാക്കുക:
പരിചയസമ്പന്നരായ കരാറുകാരുമായി ചേർന്ന് പ്രവർത്തിക്കുന്നത് ബലമുള്ളതും ഈടുള്ളതുമായ കോൺക്രീറ്റ് ഘടന ലഭിക്കാൻ അനിവാര്യമാണ്. ശരിയായ രീതിയിലുള്ള കോൺക്രീറ്റ് മിശ്രണം, ഒഴിക്കൽ, ഉറക്കൽ തുടങ്ങിയവ വായു കുമിളകൾ, ശരിയായ രീതിയിൽ ഉറയ്ക്കാത്തത് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്, ഇത്തരം പ്രശ്നങ്ങൾ സ്പാലിംഗിലേക്ക് നയിച്ചേക്കാം. പരിചയസമ്പന്നരായ കരാറുകാർക്ക് വ്യത്യസ്ത സാഹചര്യങ്ങളും നിർമ്മാണവസ്തുക്കളും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം, ഇത് മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നു.
4. പതിവ് അറ്റകുറ്റപ്പണി നടത്തുക:
നിങ്ങളുടെ കോൺക്രീറ്റ് പ്രതലങ്ങൾ പതിവായി പരിശോധിക്കുന്നത് സ്പാലിംഗിന്റെയോ മറ്റ് കേടുപാടുകളുടെയോ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ചെറിയ വിള്ളലുകൾ, നിറം മാറ്റം, അല്ലെങ്കിൽ അടർന്നുപോകുന്ന ഭാഗങ്ങൾ എന്നിവ ശ്രദ്ധിക്കുക. ഈ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ നന്നാക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്, അവ കൂടുതൽ വഷളാകാതെ തടയാനും ഭാവിയിൽ നിങ്ങൾക്ക് പണം ലാഭിക്കാനും സഹായിക്കും.
ഈ പ്രതിരോധ മാർഗ്ഗങ്ങൾ നടപ്പാക്കുന്നതിലൂടെ, നിങ്ങൾക്ക് കോൺക്രീറ്റ് സ്പാലിംഗ് വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനും, നിങ്ങളുടെ കെട്ടിടങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും, ഇത് നിങ്ങളുടെ കെട്ടിടങ്ങൾ സുരക്ഷിതവും, സൗന്ദര്യമുള്ളതും, ദീർഘകാലം നിലനിൽക്കുന്നതുമാണെന്ന് ഉറപ്പാക്കും.