വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



കൺസ്ട്രക്ഷനിലെ ഷോറിംഗ്: 12 തരങ്ങളെ പറ്റി വിശദീകരിക്കുന്നു

Share:


പരമപ്രധാനമായ കാര്യങ്ങൾ

 

  • കുഴിക്കൽ ജോലികൾ, കെട്ടിട നവീകരണം എന്നിവ നടത്തുമ്പോൾ സ്ട്രക്ച്ചറുകളുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഷോറിംഗ് നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

     

  • പ്രധാന ഷോറിംഗ് നിർമ്മാണ രീതികൾ 12 തരത്തിലുണ്ട് . അവ ഓരോന്നും പ്രോജക്ടുകളുടെ വ്യത്യസ്തങ്ങളായ ആവശ്യകതകൾക്ക് അനുസരിച്ച് ആയിരിക്കും.

     

  • ശരിയായ തരത്തിലുള്ള ഷോറിംഗ് നിർമ്മാണം തീരുമാനിക്കുന്നത് ഒരു കൺസ്ട്രക്ഷൻ പദ്ധതിയുടെ കാര്യക്ഷമതയെയും സുരക്ഷയെയും സാരമായി ബാധിക്കും.

     

  • വ്യത്യസ്ത ഷോറിംഗ് സമ്പ്രദായങ്ങളും, അവ ഓരോന്നിന്റെയും സവിശേഷമായ ഉപയോഗങ്ങളും മനസ്സിലാക്കുന്നത് കൺസ്ട്രക്ഷൻ പദ്ധതികളുടെ മികച്ച ആസൂത്രണത്തിനും നിർവ്വഹണത്തിനും സഹായകരമാകും.



കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ ഷോറിംഗുകൾ നിർമ്മിക്കുന്നത് ഒരു പ്രധാന പ്രക്രിയയാണ്. ഇത് കുഴിക്കൽ ജോലികൾ നടത്തുമ്പോൾ അല്ലെങ്കിൽ കെട്ടിട നവീകരണം നടത്തുമ്പോൾ, സ്ട്രക്ച്ചറുകൾക്ക് വേണ്ട രീതിയിലുള്ള പിൻബലം നൽകുന്നു. ഈ ബ്ലോഗിൽ 12 വ്യത്യസ്‌ത തരം ഷോറിംഗ് നിർമ്മാണ സമ്പ്രദായങ്ങളെ പറ്റി ആഴത്തിൽ വിശദീകരിക്കുകയും, അവയ്ക്ക് ഓരോന്നിനും ഉള്ള വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും നേട്ടങ്ങളും എടുത്തു പറയുകയും ചെയ്യുന്നു.

 

 


കൺസ്ട്രക്ഷനിലെ ഷോറിംഗ് എന്നാൽ എന്താണ്?



കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ, സ്ട്രക്ചറിന് തകരാറ്, അസ്ഥിരത എന്നിവ സംഭവിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന താൽക്കാലിക പിന്തുണാ സംവിധാനമാണ് ഷോറിംഗ്. വലിയ പ്രോജക്ടുകളിൽ ജോലികൾ നടത്തുമ്പോൾ, പ്രത്യേകിച്ച് കുഴിക്കൽ ജോലികൾ നടത്തുന്ന സമയത്തോ നിലവിലുള്ള സ്ട്രക്ച്ചറുകളിൽ മാറ്റങ്ങൾ വരുത്തുന്ന സമയത്തോ, സുരക്ഷ നിലനിർത്തേണ്ടത് നിർണായകമാണ്. മതിലുകൾ, കോളങ്ങൾ അല്ലെങ്കിൽ കിടങ്ങുകൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നതിലൂടെ, കൺസ്ട്രക്ഷനിലെ ഷോറിംഗ്, നിർമ്മാണ പ്രക്രിയ സുഗമമായും സുരക്ഷിതമായും നടക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 

12 വ്യത്യസ്‌ത തരം ഷോറിംഗുകൾ

കൺസ്ട്രക്ഷനിൽ, പൊതുവേ 12 അടിസ്ഥാന തരം ഷോറിംഗുകളാണുള്ളത്:

 

1. എച്ച്, ഐ-ബീം ഷോറിംഗ്

എച്, ഐ-ബീം ഷോറിംഗ് നിർമ്മിക്കുമ്പോൾ, കുഴിക്കൽ ജോലി നടത്തുന്ന സ്ഥലത്തിന് പിൻബലമേകുന്നതിനായി നിലത്തേക്ക് താഴ്ത്തുന്ന ഉരുക്ക് ബീമുകൾ ഉപയോഗിക്കുന്നു. ഈ ബീമുകൾ പലപ്പോഴും ലംബമായാണ് സ്ഥാപിക്കുക. സ്ഥലപരിമിതി ഉള്ളതും ഇടുങ്ങിയതുമായ നഗര പ്രദേശങ്ങളിലെ ആഴത്തിലുള്ള ഖനനങ്ങൾക്ക് ഇവ അനുയോജ്യവുമാണ്. ബീമുകൾ പുനരുപയോഗിക്കാൻ കഴിയുന്നതുകൊണ്ട്, ഒന്നിലധികം പ്രോജക്ടുകളിൽ ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ ഒരു ഉപാധിയായി ഇതിനെ മാറ്റുന്നു.

 

2. സീക്കന്റ് പൈൽ ഷോറിംഗ്



ഇന്റർലോക്ക് കോൺക്രീറ്റ് പൈലുകൾ സ്ഥാപിച്ച് തുടർച്ചയുള്ള ഒരു ഭിത്തി നിർമ്മിക്കുന്ന രീതിയാണ് സീക്കന്റ് പൈൽ ഷോറിംഗ് നിർമ്മാണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ വിദ്യ വളരെ ഫലപ്രദമാണ്, കാരണം ഇത് ഭൂഗർഭജലത്തിന്റെ കടന്നുകയറ്റത്തെ തടയുന്നു. ആഴത്തിലുള്ള ഉത്ഖനനങ്ങൾക്കാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്, പ്രത്യേകിച്ച് സ്ഥലപരിമിതി മൂലം ലംബമായി കുഴിയെടുക്കേണ്ടി വരുന്ന നഗര പ്രദേശങ്ങളിൽ.

 

3. കൻറ്റിഗ്യൂസ് പൈൽ ഷോറിംഗ്

ഇത്തരത്തിലുള്ള നിർമ്മാണത്തിൽ പൈലുകൾ ഒരു ശൃംഖലയായി അടുത്തടുത്ത് സ്ഥാപിക്കുന്നു, എന്നാൽ അതിനിടയിൽ ചെറിയ വിടവുകൾ ഉണ്ടായിരിക്കും. ഉത്ഖനന സമയത്ത് മണ്ണിന് പിൻബലമേകുന്നതിന് ഈ രീതി അനുയോജ്യമാണ്. ഇത് സാധാരണയായി മണ്ണിന് ഉറപ്പുള്ള പ്രദേശങ്ങളിലെ പ്രോജക്ടുകളിലാണ് ഉപയോഗിക്കുന്നത്. പൈലുകൾക്കിടയിലുള്ള വിടവുകളിലൂടെ ചെറിയ തോതിലുള്ള ഭൂഗർഭജല പ്രവാഹം അനുവദിക്കുന്നു. ഇപ്രകാരമുള്ള ഷോറിംഗുകൾ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾക്ക് അനുയോജ്യമല്ല.

 

4. ഷീറ്റ് പൈലുകൾ



ഷീറ്റ് പൈലുകൾ നിലത്തേക്ക് തള്ളി ഇറക്കി തടസ്സം സൃഷ്ടിക്കുന്ന നീളമുള്ളതും നേർത്തതുമായ സ്റ്റീൽ ഷീറ്റുകളാണ്. വാട്ടർഫ്രണ്ട് പ്രദേശങ്ങളിലെ ഷോറിംഗ് നിർമ്മിക്കുന്നതിന്, മണ്ണ് തടഞ്ഞു നിർത്തേണ്ട ആവശ്യമുള്ളിടത്തോ ആണ് അവ സാധാരണ ഉപയോഗിക്കാറ്. ഷീറ്റ് പൈലുകൾ വിവിധതരത്തിലുള്ളതും പെട്ടെന്ന് സ്ഥാപിക്കാൻ കഴിയുന്നതുമാണ്. അതു കൊണ്ടുതന്നെ താൽക്കാലിക ഷോറിംഗ് ആവശ്യങ്ങൾക്ക് വേണ്ടി പ്രചാരത്തിലുള്ള സമ്പ്രദായമാണ് ഇത്.

 

5. ഡയഫ്രം ഭിത്തികൾ



ഡയഫ്രം ഭിത്തികൾ നിലത്ത് ആഴത്തിൽ നിർമ്മിക്കുന്നതും ബലപ്പെടുത്തിയതുമായ കോൺക്രീറ്റ് ഭിത്തികളാണ്. ടണലുകൾ, ബേസ്‌മെന്റുകൾ പോലുള്ള വലിയ സ്ട്രക്ച്ചറുകൾക്ക് സ്ഥായിയായ സംരക്ഷണ ഭിത്തികളായോ അടിത്തറയുടെ ഭാഗമായോ ഇവ ഉപയോഗിക്കുന്നു. ഡയഫ്രം ഭിത്തികൾ വളരെ കാലം ഈട് നിൽക്കുന്നതും, വലിയ തോതിലുള്ള ലോഡുകളെ വഹിക്കാൻ ശേഷിയുള്ളതുമാണ്. വമ്പൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ഇവ അനുയോജ്യമായിരിക്കും.

 

6. റാക്കിംഗ് ഷോറിംഗ്

റാക്കിംഗ് ഷോറിംഗിൽ സ്ട്രക്ചറിനും നിലത്തിനും എതിരെ ഉറപ്പിക്കുന്ന ചെരിഞ്ഞ രീതിയിലുള്ള താങ്ങുകൾ അല്ലെങ്കിൽ റാക്കറുകൾ സ്ഥാപിക്കുന്നു. ചെരിഞ്ഞു നിൽക്കുന്നതോ തകരാൻ സാധ്യതയുള്ളതോ ആയ മതിലുകൾക്ക് താങ്ങ് നൽകേണ്ടി വരുമ്പോഴാണ് ഇത്തരം ഷോറിംഗ് ഉപയോഗിക്കുന്നത്. റാക്കിംഗ് ഷോറിംഗ് ഉറപ്പ് കുറവുള്ള സ്ട്രക്ച്ചറുകൾക്ക് പിൻബലം നൽകി സഹായിക്കുന്നു.

 

7. ഹൈഡ്രോളിക് ഷോറിംഗ്



ഹൈഡ്രോളിക് ഷോറിംഗ് നിർമ്മിക്കുന്നത് ഹൈഡ്രോളിക് പിസ്റ്റണുകൾ ഉപയോഗിച്ച് ട്രെഞ്ച് ഭിത്തികൾക്കെതിരെ മെറ്റൽ പ്ലേറ്റുകൾ അമർത്തി, അവയുടെ തകർച്ച തടയുന്നതിന് വേണ്ടിയാണ്. ഈ സമ്പ്രദായം വിപുലമായ തരത്തിൽ ക്രമീകരിക്കാവുന്നതും വേഗത്തിൽ സ്ഥാപിക്കാൻ കഴിയുന്നതുമാണ്. ഇത് ട്രഞ്ചിംഗ് ജോലികൾക്ക് ഇവയെ അനുയോജ്യമാക്കുന്നു. ഹൈഡ്രോളിക് ഷോറിംഗ് പുനരുപയോഗിക്കാവുന്നതുമാണ്, അതുകൊണ്ട് ഒന്നിലധികം ജോലികളിൽ ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ മാർഗ്ഗമായി ഇത് മാറുന്നു.

 

8. സോയിൽ നെയിൽ ഷോറിംഗ്

സ്റ്റീൽ ബാറുകൾ (നെയിലുകൾ) മണ്ണിലേക്ക് ആഴ്ത്തി ഇറക്കി ബലപ്പെടുത്തുകയും, കോൺക്രീറ്റിന്റെയോ ഷോട്ട്ക്രീറ്റിന്റെയോ ഒരു ബ്ലോക്ക് ഉപയോഗിച്ച് ഉറപ്പിക്കുന്നതുമാണ് സോയിൽ നെയിൽ കൺസ്ട്രക്ഷൻ ഷോറിംഗ്. ഈ സമ്പ്രദായത്തിലൂടെ ചെരിവുകളെയും സംരക്ഷണ ഭിത്തികളെയും സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. കുത്തനെയുള്ള ചരിവുകളിലോ, ഉറപ്പു കുറഞ്ഞ മണ്ണുള്ള പ്രദേശങ്ങളിലോ ഇത് വളരെ ഉപയോഗപ്രദമാണ്.

 

9. ടിംബർ ഷോറിംഗ്



ടിംബർ ഷോറിംഗ് പഴയകാല കൺസ്ട്രക്ഷനുകളിൽ ഉപയോഗിച്ചിരുന്ന രീതികളിൽ ഒന്നാണ്. കിടങ്ങുകളെയോ, സ്ട്രക്ച്ചറുകളെയോ പിന്തുണയ്ക്കാൻ തടി കൊണ്ടുള്ള ബീമുകളും പലകകളും ഉപയോഗിക്കുന്നു. ആധുനിക കൺസ്ട്രക്ഷനിൽ ഇത്തരം ഷോറിംഗ് ഉപയോഗിക്കുന്നത് വളരെ കുറവാണെങ്കിലും, ചെറിയ പ്രോജക്ടുകളിലും, പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവരും അവ ഇപ്പോഴും ഉപയോഗിക്കുന്നു. ടിംബർ ഷോറിംഗ് ആവശ്യാനുസരണം ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ലോഹം കൊണ്ടുള്ളതും അല്ലെങ്കിൽ കോൺക്രീറ്റ് കൊണ്ടുള്ളതുമായ ഷോറിംഗുകളെക്കാൾ ഈട് കുറവായിരിക്കും.

 

10. ഡെഡ് ഷോറിംഗ്

തകർന്നു വീഴുന്നതിൽ നിന്ന് ഒരു ലോഡിനെ പിന്തുണയ്ക്കാൻ, അതിന് കീഴിൽ ലംബമായി സ്ഥാപിക്കുന്ന താങ്ങുകളെയാണ് ഡെഡ് ഷോറിംഗുകൾ എന്നു പറയുന്നത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും, നവീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും, പ്രത്യേകിച്ച് മതിലുകൾ നീക്കം ചെയ്യുമ്പോഴോ മാറ്റിസ്ഥാപിക്കുമ്പോഴോ ഇത് സാധാരണയായി ഉപയോഗിക്കുന്നത്. പ്രവർത്തികൾ നടത്തുമ്പോൾ സ്ട്രക്ചർ ഉറപ്പുള്ളതായി നിലനിൽക്കുമെന്ന് ഡെഡ് ഷോറിംഗുകൾ ഉറപ്പാക്കുന്നു.

 

11. ഫ്ലൈയിംഗ് ഷോറിംഗ്

സമാന്തര ഭിത്തികളെ, അവയുടെ താഴെയുള്ള സ്ഥലത്ത് തടസ്സം സൃഷ്ടിക്കാതെ തന്നെ അവയെ താങ്ങി നിർത്താൻ വേണ്ടിയാണ് ഫ്ലൈയിംഗ് ഷോറിംഗ് ഉപയോഗിക്കുന്നത്. ചുവരുകൾക്കിടയിൽ തിരശ്ചീന താങ്ങുകൾ സ്ഥാപിച്ച് , താഴെയുള്ള നിലത്തെ തടസ്സപ്പെടുത്താതെ പിൻബലം നൽകുന്ന ഒരു പാലം നിർമ്മിക്കുന്നു. നഗരപ്രദേശത്തെ ഇടുങ്ങിയ സ്ഥലങ്ങളിൽ കൺസ്ട്രക്ഷൻ നടത്തേണ്ടി വരുമ്പോൾ ഈ സാങ്കേതികവിദ്യ പൊതുവിൽ ഉപയോഗിച്ചു വരുന്നു.

 

12. ന്യൂമാറ്റിക് ഷോറിംഗ്

വായു മർദ്ദം ഉപയോഗിച്ച് കിടങ്ങുകളുടെ ഭിത്തികളെ ശക്തിപ്പെടുത്തുന്നതാണ് ന്യൂമാറ്റിക് ഷോറിംഗ്. ഈ രീതി പെട്ടെന്ന് വിന്യസിക്കാൻ കഴിയുന്നതും മറ്റ് തരത്തിലുള്ള ഷോറിംഗ് ഫലപ്രദമല്ലാത്ത സാഹചര്യങ്ങളിലും, ഉറപ്പ് കുറവും മണൽ കൂടുതലായും ഉള്ള മൺ പ്രദേശങ്ങളിലാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. ഇത്തരം ഷോറിംഗ് ഭാരം കുറഞ്ഞതും അനായാസം ക്രമീകരിക്കാവുന്നതുമാണ്. ഇത് കിടങ്ങുകളുടെ വിവിധ ആവശ്യങ്ങൾക്കുള്ള ബഹുമുഖമായ പരിഹാര മാർഗ്ഗമാണ്.



കൺസ്ട്രക്ഷൻ പ്രൊജക്ടുകളിലെ ഒരു പ്രധാന വശമാണ് ഷോറിംഗ് നിർമ്മാണം. വിവിധ സാഹചര്യങ്ങളിൽ, സ്ട്രക്ചറിന്റെ തകർച്ച തടയുന്നതിന് ആവശ്യമായ പിൻബലമാണ് അവ നൽകുന്നത്. ഇവിടെ വിശദീകരിച്ച, കൺസ്ട്രഷനുകളിൽ ഉപയോഗിക്കുന്ന 12 തരം ഷോറിംഗുകൾക്ക് ഓരോന്നിനും വ്യത്യസ്ത ഉപയോഗങ്ങളാണ്. നഗരപ്രദേശത്ത് നടത്തുന്ന ആഴത്തിലുള്ള ഖനനങ്ങൾ മുതൽ പരമ്പരാഗത രീതിയിലുള്ള തടി തടി കൊണ്ടുള്ള പിന്തുണാ സംവിധാനങ്ങൾ വരെ. ഓരോ ഷോറിംഗ് സമ്പ്രദായത്തിന്റെയും ഉചിതമായ ഉപയോഗം മനസ്സിലാക്കുന്നത് കൺസ്ട്രക്ഷൻ പ്രോജക്ടുകളിൽ സുരക്ഷ, കാര്യക്ഷമത, ചെലവ് ചുരുക്കൽ എന്നിവ ഉറപ്പാക്കുന്നു.




പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

 

1. ഷോറിംഗിന്റെ ഉപയോഗം എന്താണ്?

നിർമ്മാണ പ്രവർത്തനങ്ങളുടെ സമയത്ത് സ്ട്രക്ച്ചറുകൾക്കും, കുഴി എടുക്കുന്ന ജോലികൾക്കും താൽക്കാലിക പിൻബലം നൽകുക, സ്ഥിരത ഉറപ്പാക്കുക, തകർച്ച തടയുക എന്നിവയാണ് ഷോറിംഗ് നിർമ്മിക്കുന്നതിന്റെ പ്രാഥമിക ഉപയോഗങ്ങൾ.

 

2. നിർമ്മാണത്തിൽ ഷോറിംഗ് സംവിധാനം ഉപയോഗിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ഒരു സൈറ്റിന്റെ, പ്രത്യേകിച്ച് അവിടുത്തെ ഉത്ഖനന വേളയിലോ, നിലവിലുള്ള സ്ട്രക്ച്ചറുകൾ നവീകരിക്കുമ്പോഴോ, സുരക്ഷയും സമഗ്രതയും, നിലനിർത്താനാണ് ഷോറിംഗ് സംവിധാനങ്ങൾ കൺസ്ട്രക്ഷനിൽ നിർണായകമാവുന്നത്.

 

3. ഏറ്റവും മികച്ച തരം ഷോറിംഗ് ഏതാണ്?

മണ്ണിന്റെ അവസ്ഥ, നടത്തുന്ന കുഴിക്കലിന്റെ ആഴം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ ഒരു പ്രോജക്ടിന്റെ നിർദ്ദിഷ്ട ആവശ്യകതകളെ ആശ്രയിച്ചാണ് അവിടേക്ക് വേണ്ട ഏറ്റവും മികച്ച തരം ഷോറിംഗ് നിർമിക്കുന്നത്. ഉദാഹരണത്തിന്, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് സീക്കന്റ് പൈൽ ഷോറിംഗാണ് അനുയോജ്യമായത്. അതേസമയം നഗര പ്രദേശത്തെ ആഴത്തിലുള്ള ഖനനങ്ങൾക്ക് H, I-ബീം ഷോറിംഗുകൾ മികച്ചതാണ്.

 

4. ഷോറിംഗിന് എന്ത് മെറ്റീരിയലാണ് ഉപയോഗിക്കാൻ കഴിയുക?

സ്റ്റീൽ, കോൺക്രീറ്റ്, തടി, വായു മർദ്ദം ഉപയോഗിക്കുന്ന ന്യൂമാറ്റിക് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ മെറ്റീരിയലുകൾ ഉപയോഗിച്ച് ഷോറിംഗ് നിർമ്മാണം നടത്താം. മെറ്റീരിയൽ ഏതെന്ന് പ്രോജക്റ്റിന്റെ ആവശ്യകതകളും, അതിനുതകുന്ന ഷോറിംഗ് തരത്തെയും ആശ്രയിച്ചിരിക്കും.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....