സ്റ്റേഡിയ ലെവലിംഗിൽ ഒരു സ്റ്റേഡിയ ദണ്ഡും ഒരു തിയോഡോലൈറ്റും അല്ലെങ്കിൽ ടോട്ടൽ സ്റ്റേഷനും ഉപയോഗിക്കുന്നു. സ്റ്റേഡിയ ദണ്ഡിൽ ഗ്രേഡ് ചെയ്ത അടയാളപ്പെടുത്തലുകൾ ഉണ്ടായിരിക്കും. ഉയര വ്യത്യാസങ്ങൾ കണക്കാക്കാൻ ഈ ഉപകരണം ഈ അടയാളപ്പെടുത്തലുകൾക്കിടയിലുള്ള ദൂരം കണക്കാക്കുന്നു. ദീർഘദൂരങ്ങളിലെ ഉയരങ്ങൾ വേഗത്തിൽ അളക്കുന്നതിന് ഈ രീതി ഉപയോഗപ്രദമാണ്, കൂടാതെ സർവേയിലും മാപ്പിംഗിലും ഇത് സാധാരണയായി ഉപയോഗിക്കുന്നു.
സർവേയിംഗിൽ ലെവലിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
സർവേയിംഗിലെ ലെവലിംഗ്, കൺസ്ട്രക്ഷൻ പ്രോജക്ടുകളെ വിജയകരമാക്കാൻ ആവശ്യമായ നിരവധി പ്രധാന പ്രയോജനങ്ങൾ നൽകുന്നു:
1) കൃത്യത ഉറപ്പ് വരുത്തുന്നു
സ്ഥലത്തെ ഉയരത്തിന്റെ കൃത്യമായ അളവുകൾ ലഭിക്കാൻ ലെവലിംഗ് സഹായിക്കുന്നു. ഇത് സ്ഥിരതയുള്ളതും നിരപ്പായതുമായ അടിത്തറ സ്ഥാപിക്കുന്നതിന് പ്രധാനമാണ്. കൺസ്ട്രക്ഷൻ നടക്കുമ്പോൾ സ്ട്രക്ച്ചറിന്റെ തകരാറുകൾക്കോ തെറ്റായ ക്രമീകരണത്തിനോ കാരണമായേക്കാവുന്ന തെറ്റുകൾ കൃത്യമായ ലെവലിംഗ് നടത്തുന്നതു വഴി തടയാൻ കഴിയും.
2) സ്ട്രക്ചറിന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ തടയുന്നു:
കൺസ്ട്രക്ഷൻ നടത്തുന്ന സ്ഥലം നിരപ്പാണെന്ന് ഉറപ്പാക്കുന്നതിലൂടെ, വിള്ളലുകൾ, പല നിരപ്പിൽ ഉള്ള ഫ്ലോറുകൾ, അല്ലെങ്കിൽ ഫൗണ്ടേഷൻ തകരാർ തുടങ്ങി, ഭാവിയിൽ സ്ട്രക്ച്ചറിന് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങളുടെ സാധ്യത വളരെയധികം കുറയ്ക്കുന്നു. ഒരേ നിരപ്പിൽ ഉള്ള ഫൗണ്ടേഷൻ, സ്ട്രക്ച്ചറിന്റെ മൊത്തത്തിലുള്ള ഉറപ്പിനെയും ദീർഘായുസ്സിനെയും പിന്തുണയ്ക്കുന്നു.
3) സുരക്ഷ വർദ്ധിപ്പിക്കുന്നു
ശരിയാം വിധത്തിൽ ചെയ്തിട്ടുള്ള ലെവലിംഗ്, കൺസ്ട്രക്ഷൻ സൈറ്റ് സുസ്ഥിരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നു. കൂടാതെ അപകടങ്ങളുടെയും സ്ട്രക്ചറിന് വരാവുന്ന തകരാറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. സുരക്ഷിതമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കുകയും, പണി പൂർത്തിയായ സ്ട്രക്ചർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
4) ഡ്രെയിനേജ് മെച്ചപ്പെടുന്നു
ലെവലിംഗ് ഭൂമിയുടെ ശരിയായ ഗ്രേഡിംഗ് ഉറപ്പാക്കുന്നു, ഇത് ഫലപ്രദമായ ഡ്രെയിനേജിന് നിർണായകമാണ്. നല്ല നീർവാർച്ച ഉണ്ടാകുന്നത് അടിത്തറയ്ക്ക് ചുറ്റും വെള്ളം അടിഞ്ഞുകൂടുന്നത് തടയും. ഇത് മണ്ണൊലിപ്പ്, അടിത്തറ ദുർബലമാകുന്നത് കൂടാതെ വെള്ളവുമായി ബന്ധപ്പെട്ട ഉണ്ടാകാനിടയുള്ള മറ്റ് നാശനഷ്ടങ്ങൾക്ക് കാരണമാകും.
5) ചെലവ് ചുരുക്കുന്നു:
കൃത്യതയോടെ നടത്തുന്ന ലെവലിംഗ്, നിർമ്മാണ സമയത്തോ അതിന് ശേഷമോ വേണ്ടി വന്നേക്കാവുന്ന തിരുത്തലുകളുടെയോ മാറ്റം വരുത്തലുകളുടെയോ ആവശ്യകത കുറയ്ക്കുന്നതിലൂടെ അധിക ചെലവ് ഇല്ലാതാക്കുന്നു . ഇത് ചെലവേറിയ പുനർനിർമ്മാണങ്ങൾ ഒഴിവാക്കുകയും അപ്രതീക്ഷിത കാല താമസമില്ലാതെ പ്രോജക്ട് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
6) ശരിയായ ആസൂത്രണത്തിന് സഹായകരമാകുന്നു
കൺസ്ട്രക്ഷൻ പ്രോജക്റ്റിന്റെ ശരിയായ ആസൂത്രണത്തിനും ഡിസൈനിങ്ങിനും സഹായിക്കുന്ന പ്രധാന വിവരങ്ങൾ ലെവലിംഗിൽ നിന്ന് ലഭിക്കുന്നു. സൈറ്റിന്റെ കൃത്യമായ ഭൂപ്രകൃതി കണക്കിലെടുത്ത് കൃത്യമായ ബ്ലൂപ്രിന്റുകളും ഡിസൈനുകളും തയ്യാറാക്കാൻ ഇത് ആർക്കിടെക്ടുകൾക്കും എൻജിനീയർമാർക്കും സഹായകരമാകുന്നു.