വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഭവന നിർമ്മാണ പദ്ധതിയിലെ കാലതാമസം എങ്ങനെ ഒഴിവാക്കാം

നിങ്ങൾ നിങ്ങളുടെ വീട് ജീവിതത്തിൽ ഒരിക്കൽ മാത്രമേ നിർമ്മിക്കയൊള്ളു,അതിനാൽ, ഓരോ തീരുമാനവും വളരെ പ്രധാനമാണ്. നിർമ്മാണത്തിലെ കാലതാമസം നിങ്ങളുടെ വീട് നിർമ്മാണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും വലിയ ചെലവുകൾക്ക് കാരണമാവുകയും ചെയ്യും, എന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കും. ബ്ലോഗിൽ, വീട് നിർമ്മാണ പദ്ധതികളിലെ കാലതാമസം എങ്ങനെ തടയാമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ട്രാക്കിൽ നിലനിർത്താമെന്നും ഉള്ള ചില നുറുങ്ങുകൾ ഞങ്ങൾ പങ്കുവെക്കുന്നു.

Share:


പ്രധാന കാര്യങ്ങൾ

 

  • ബഫർ സമയങ്ങളോടുകൂടിയുള്ള ഒരു വിശദമായ ഷെഡ്യൂൾ അപകടസാധ്യതകൾ കുറയ്ക്കുകയും നിർമ്മാണ പദ്ധതി ട്രാക്കിൽ നിലനിർത്തുകയും ചെയ്യുന്നു.
 
  • വിശ്വസ്തരായ കരാറുകാർക്ക് ശരിയായ മാനേജ്മെൻ്റും കൃത്യസമയത്തുള്ള പുരോഗതിയും ഉറപ്പാക്കാൻ കഴിയും.
 
  • ഉയർന്ന ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികൾ ക്ഷാമം മൂലമോ വീണ്ടും ചെയ്യേണ്ടി വരുന്നതുകൊണ്ടോ ഉണ്ടാകുന്ന കാലതാമസം തടയുന്നു.
 
  • ക്രമമായുള്ള വിവര കൈമാറ്റങ്ങളും സൈറ്റ് സന്ദർശനങ്ങളും പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിക്കാൻ സഹായിക്കുന്നു.
 
  • കാലാവസ്ഥ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വെല്ലുവിളികൾ മുൻകൂട്ടി മനസ്സിലാക്കുകയും അവയെ സജീവമായി നേരിടുകയും ചെയ്യുക.


വീട് നിർമ്മാണത്തിലെ കാലതാമസം നിങ്ങളുടെ സമയക്രമത്തെയും ബഡ്ജറ്റിനെയും ബാധിക്കുകയും, അനാവശ്യമായ മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. മോശം ആസൂത്രണം, അപ്രതീക്ഷിത പ്രശ്നങ്ങൾ, അല്ലെങ്കിൽ കരാറുകാരുടെ കാര്യക്ഷമതയില്ലായ്മ എന്നിവ കാരണം ഇത് സംഭവിക്കാം. നിങ്ങളുടെ പ്രോജക്ട് ട്രാക്കിൽ നിലനിർത്താൻ ഈ കാലതാമസങ്ങൾ കൈകാര്യം ചെയ്യുന്നത് നിർണായകമാണ്. വിദഗ്ദ്ധനായ ഒരു കരാറുകാരൻ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും നിങ്ങളെ സഹായിക്കും.

 

ശരിയായ കരാറുകാരനെ തിരഞ്ഞെടുക്കുക എന്നത് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു പ്രധാന തീരുമാനമാണ്, ഈ തീരുമാനത്തിൽ സംഭവിക്കുന്ന പിഴവുകൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് ഇടയാക്കും. അതിനാൽ, സമയബന്ധിതമായി പണി പൂർത്തിയാക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന, പരിചയസമ്പന്നനും വിശ്വസ്തനുമായ ഒരു കരാറുകാരനുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

 

 


നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസത്തിന്റെ തരങ്ങൾ

നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം ഏത് ഭവന നിർമ്മാണ പദ്ധതിയിലും സംഭവിക്കാൻ സാധ്യതയുള്ള ഒരു യാഥാർത്ഥ്യമാണ്. ഈ കാലതാമസത്തെ പ്രധാനമായും താഴെ പറയുന്നവയായി തിരിക്കാം:

 

1. നിർണായക കാലതാമസം: അവശ്യസാധനങ്ങൾ എത്തിക്കുന്നതിലോ നിർണായകമായ അനുമതികൾ നേടുന്നതിലോ ഉണ്ടാകുന്ന കാലതാമസങ്ങൾ പോലെയുള്ളവ നിങ്ങളുടെ പ്രോജക്ടിന്റെ സമയക്രമത്തെ കാര്യമായി തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

 

2. ഒഴിവാക്കാൻ കഴിയുന്ന കാലതാമസം: കടുത്ത കാലാവസ്ഥ പോലുള്ള, മുൻകൂട്ടി കാണാൻ കഴിയാത്ത കാരണങ്ങളാൽ സംഭവിക്കുന്ന കാലതാമസമാണിത്. ഇത് എപ്പോഴും ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ലെങ്കിലും, ശരിയായ ആസൂത്രണത്തിലൂടെ ഇതിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.

 

3. ഒഴിവാക്കാൻ കഴിയാത്ത കാലതാമസം: ഇവ തടയാൻ കഴിയുന്ന പ്രശ്നങ്ങളാണ്, പട്ടികയിലുള്ള പോരായിമ, വിദഗ്ധരായ തൊഴിലാളികളുടെ കുറവ് തുടങ്ങിയവ കാരണമാണ് സാധാരണയായി ഈ കാലതാമസം ഉണ്ടാകുന്നത്. ഈ കാലതാമസം ഒഴിവാക്കാൻ കൃത്യമായ ഏകോപനവും മേൽനോട്ടവും ആവശ്യമാണ്.

 

നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ, കഴിവുള്ള ഒരു കരാറുകാരനുമായി പ്രവർത്തിക്കുകയും വിശദമായ ഒരു പ്രോജക്ട് പ്ലാൻ തയ്യാറാക്കുകയും ചെയ്യുക. നിങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ നിങ്ങളുടെ വീട് നിർമ്മിക്കുകയുള്ളൂ, അതിനാൽ ഇത്തരം കാലതാമസങ്ങൾ നിങ്ങളുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കുന്നതിന് തടസ്സമാകാതെ ശ്രദ്ധിക്കുക.

 

 

നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസത്തിന്റെ പ്രധാന കാരണങ്ങൾ



2) ബാഹ്യ ഘടകങ്ങൾ:

 

  • കാലാവസ്ഥാ വെല്ലുവിളികൾ: കാലാവസ്ഥ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, കാലാവസ്ഥയുമായി ബന്ധപ്പെട്ട കാലതാമസം കുറയ്ക്കുന്നതിന് കരാറുകാരന് പട്ടികയിൽ കരുതൽ സമയം ആസൂത്രണം ചെയ്യാൻ കഴിയും.
 
  • നിയമപരമായ തടസ്സങ്ങൾ: പെർമിറ്റുകൾ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം അല്ലെങ്കിൽ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങൾ നിങ്ങളുടെ നിർമ്മാണ പദ്ധതിയെ വൈകിപ്പിച്ചേക്കാം. വിവരമുള്ള ഒരു കരാറുകാരൻ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ രേഖകളും മുൻകൂട്ടി സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കും.
 
  • വിപണിയിലെ മാറ്റങ്ങൾ: നിർമ്മാണ സാമഗ്രികളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാലതാമസത്തിന് കാരണമാകും. കരാറുകാരന് വിതരണക്കാരുമായി നല്ല ബന്ധമുള്ളതിനാൽ ഇത്തരം നഷ്ടസാധ്യതകൾ ഒഴിവാക്കാൻ സാധിക്കും.

 

പരിചയസമ്പന്നനായ ഒരു കരാറുകാരനും വിശ്വസ്തരായ ഒരു കൂട്ടം ആളുകളും ചേർന്ന് ഈ ഘടകങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതിലൂടെ, നിർമ്മാണ പദ്ധതികളിലെ കാലതാമസം നിങ്ങൾക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് നിങ്ങളുടെ പ്രോജക്ട് കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹായിക്കും.

 

 

നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം കൈകാര്യം ചെയ്യൽ



കാലതാമസം തടയുന്നതിനുള്ള താക്കോൽ കാര്യക്ഷമമായ മാനേജ്‌മെൻ്റും ശരിയായ ആസൂത്രണവുമാണ്. നിങ്ങളുടെ പ്രോജക്ട് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

 

1. വിശദമായ ഒരു പട്ടിക തയ്യാറാക്കുക: സാധ്യതയുള്ള തടസ്സങ്ങൾ കണക്കിലെടുത്തും അപ്രതീക്ഷിത സംഭവങ്ങൾക്കായി കരുതൽ സമയം ഉൾപ്പെടുത്തിക്കൊണ്ടും നിങ്ങളുടെ കരാറുകാരനുമായി ചേർന്ന് ഒരു സമയക്രമം തയ്യാറാക്കുക. നിങ്ങളുടെ കരാറുകാരന്റെ പരിചയം യാഥാർത്ഥ്യബോധമുള്ള ഒരു പട്ടിക തയ്യാറാക്കാൻ നിങ്ങളെ സഹായിക്കും, ഇത് കാലതാമസത്തിനുള്ള സാധ്യത കുറയ്ക്കും.

 

2. നിർമ്മാണ പുരോഗതി പതിവായി നിരീക്ഷിക്കുക: പതിവായുള്ള സൈറ്റ് സന്ദർശനങ്ങളും നിങ്ങളുടെ കരാറുകാരനിൽ നിന്നുള്ള വിവരങ്ങളും പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും വേഗത്തിൽ പരിഹരിക്കാനും സഹായിക്കും. ഈ മുൻകരുതൽ സമീപനം നിങ്ങളുടെ നിർമ്മാണ പദ്ധതി യാതക്രമം നിലനിർത്തുന്നു.

 

3. വിശ്വസ്തരായ വിദഗ്ദ്ധരെ നിയമിക്കുക: നിങ്ങളുടെ വീട് നിർമ്മാണ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് ശരിയായ കരാറുകാരനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗ്യതയുള്ള ഒരു കരാറുകാരൻ, നിർമ്മാണ പ്രവർത്തനങ്ങൾ യാതക്രമം നിലനിർത്താൻ അത്യാവശ്യമായ വിശ്വസ്തരായ തൊഴിലാളികൾ, വിതരണക്കാർ, മറ്റ് വിദഗ്ദ്ധർ എന്നിവരടങ്ങുന്ന ഒരു കൂട്ടം ആളുകളെ കൊണ്ടുവരും.

 

4. ഉയർന്ന നിലവാരമുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുക: നിങ്ങളുടെ കരാറുകാരന് മികച്ച നിലവാരമുള്ള നിർമ്മാണ സാമഗ്രികൾ വിതരണം ചെയ്യുന്ന വിശ്വസ്തരായ വിതരണക്കാരുമായി ബന്ധമുണ്ടെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ വീടിന്റെ ഗുണമേന്മ ഉറപ്പാക്കുകയും, വീണ്ടും പണി ചെയ്യേണ്ടി വരുന്നതുകൊണ്ടോ സാമഗ്രികളുടെ ലഭ്യതക്കുറവ് കൊണ്ടോ ഉണ്ടാകുന്ന കാലതാമസം തടയുകയും ചെയ്യും.

 

5. അപകടസാധ്യത മുൻകൂട്ടി കാണുക, ലഘൂകരിക്കുക: ഒരു നല്ല കരാറുകാരൻ കാലാവസ്ഥാ കാലതാമസം അല്ലെങ്കിൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പോലുള്ള സാധ്യതയുള്ള അപകടസാധ്യതകൾ മുൻകൂട്ടി കാണുകയും ഈ തടസ്സങ്ങൾ ഒഴിവാക്കാൻ ഒരു പട്ടിക മുൻകൂട്ടി ക്രമീകരിക്കുകയും ചെയ്യും.

 

വിശ്വസ്തരായ ഒരു കൂട്ടം ആളുകളുള്ള ഒരു കരാറുകാരൻ നിങ്ങളുടെ വീട് കൃത്യസമയത്തും, നിശ്ചയിച്ച ബഡ്ജറ്റിനുള്ളിലും, ഉയർന്ന നിലവാരത്തിലും പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കും. നിങ്ങളുടെ വീട് പണിയാൻ നിങ്ങൾക്ക് ഒരു അവസരം മാത്രമേ ലഭിക്കൂ, അതിനാൽ, നിങ്ങളുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കാൻ പോകുന്ന കരാറുകാരനെയും പണിക്കരെയും തിരഞ്ഞെടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്.



നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്, എന്നാൽ ഇത് നിങ്ങളുടെ വീട് നിർമ്മാണ യാത്രയെ തടസ്സപ്പെടുത്താൻ അനുവദിക്കേണ്ടതില്ല. ശരിയായ ആസൂത്രണം, വൈദഗ്ധ്യമുള്ള കരാറുകാർ, ശക്തമായ ഒരു കൂട്ടം പണിക്കർ എന്നിവ നിങ്ങളുടെ പ്രോജക്ട് കൃത്യസമയത്തും ബഡ്ജറ്റിനുള്ളിലും നിലനിർത്തുന്നതിന് അത്യാവശ്യമാണ്. നിർമ്മാണത്തിലെ കാലതാമസം എങ്ങനെ ഒഴിവാക്കാമെന്ന് മനസ്സിലാക്കുന്നത് ഒരു വിജയകരമായ വീട് നിർമ്മാണ പദ്ധതിക്ക് നിർണായകമായ ഒരു ചുവടുവെപ്പാണ്, കൂടാതെ കാര്യക്ഷമമായി കാലതാമസം കൈകാര്യം ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സമയവും പണവും ലാഭിക്കും.

 

ഓർക്കുക, നിങ്ങളുടെ വീട് നിങ്ങളുടെ വ്യക്തിത്വമാണ്, അത് ആദ്യം തന്നെ ശരിയാക്കാൻ, ശരിയായ ആളുകളെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. കാലതാമസം ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്ന, വിശ്വസ്തനായ ഒരു കരാറുകാരനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, നിങ്ങൾക്ക് സുഗമവും സമ്മർദ്ദരഹിതവുമായ ഒരു നിർമ്മാണാനുഭവം ഉറപ്പാക്കാനും മികച്ച ഒരു വീട് സ്വന്തമാക്കാനും സാധിക്കും.




സാധരണയായി ചോദിക്കുന്ന ചോദ്യങ്ങൾ 

 

1. നിർമ്മാണ കാലതാമസത്തിന്റെ സാധാരണ കാരണങ്ങൾ എന്തൊക്കെയാണ്?

മോശം ആസൂത്രണം, കാലാവസ്ഥാ വെല്ലുവിളികൾ, കരാറുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അല്ലെങ്കിൽ നിർമ്മാണ സാമഗ്രികളുടെ കുറവ് എന്നിവ കാരണം നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകാം.

 

2. വീട് നിർമ്മാണ പ്രക്രിയ എങ്ങനെ വേഗത്തിലാക്കാം?

പരിചയസമ്പന്നരായ കരാറുകാരെ നിയമിച്ചും, ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചും, നിർമ്മാണ പുരോഗതി കൃത്യമായി നിരീക്ഷിച്ചും നിങ്ങൾക്ക് കാലതാമസം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

 

3. നിർമ്മാണ പദ്ധതിയിലെ കാലതാമസം എങ്ങനെ വീണ്ടെടുക്കാം?

വിശദമായ ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സിമന്റ് പോലുള്ള ഉയർന്ന നിലവാരമുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുക, വിശ്വസ്തരായ കരാറുകാരെ നിയമിക്കുക, കൂടാതെ നിർമ്മാണ പുരോഗതി പതിവായി നിരീക്ഷിക്കുക.

 

4. നിർമ്മാണ പദ്ധതികളിലെ കാലതാമസം എങ്ങനെ ഒഴിവാക്കാം?

സാധ്യതയുള്ള അപകടസാധ്യതകൾ തിരിച്ചറിയുക, പട്ടികയിൽ കരുതൽ സമയം ഉൾപ്പെടുത്തുക, കൃത്യസമയത്ത് നിർമ്മാണ പദ്ധതി പൂർത്തിയാക്കുന്നതിന് പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....