വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


വീട്ടിലെ ഇലക്ട്രിക്കൽ വയറിംഗിന്റെ തരങ്ങൾ: ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ ആസൂത്രണം ചെയ്യൽ

വീട്ടിലെ വിവിധ തരം ഇലക്ട്രിക്കൽ വയറിംഗുകൾ പര്യവേക്ഷണം ചെയ്യുക, വീടുകളിൽ ഏത് തരം ഇലക്ട്രിക്കൽ വയറാണ് ഉപയോഗിക്കുന്നതെന്നും നിങ്ങളുടെ വീട്ടിലെ സുരക്ഷ, കാര്യക്ഷമത, സൗകര്യം എന്നിവയ്ക്കായി ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ എങ്ങനെ ആസൂത്രണം ചെയ്യാമെന്നും മനസ്സിലാക്കുക.a

Share:


പ്രധാന കാര്യങ്ങൾ

 

  • ഓരോ വീടിന്റെയും ഘടനയ്ക്കും ആവശ്യങ്ങൾക്കും അനുസരിച്ച് പ്രത്യേക ഉപയോഗങ്ങളിലുള്ള വ്യത്യസ്തതരം തരം ഇലക്ട്രിക്കൽ വയറിങ്ങുകൾ ഉണ്ട്.

     

  • കേസിംഗ്, ക്യാപ്പിംഗ് വയറിംഗ് എന്നിവ നന്നാക്കാൻ എളുപ്പമാണ്, പക്ഷേ അവയുടെ വലിപ്പം കൂടിയ രൂപം കാരണം ആധുനിക ഇന്റീരിയറുകൾക്ക് അനുയോജ്യമല്ല.

     

  • സംരക്ഷക കവചങ്ങൾ ഉപയോഗിച്ചുള്ള വയറിംഗ്(കോൺഡ്യൂട്ട് വയറിംഗ്) ഉയർന്ന ഈടും സുരക്ഷയും നൽകുന്നു, അതിനാൽ ഇത് ആധുനിക വീടുകൾക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ ഇതിന് ഒരു പ്രൊഫഷണൽ ഇലക്ട്രീഷ്യൻ്റെ സേവനം ആവശ്യമാണ്

     

  • കുറഞ്ഞ-വോൾട്ടേജ് വയറിംഗ് ഊർജ്ജക്ഷമതയുള്ളതും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും ആണെങ്കിലും, ലൈറ്റുകൾ, ഡോർബെല്ലുകൾ തുടങ്ങിയ കുറഞ്ഞഊർജം ആവശ്യമുള്ള ഉപകരണങ്ങൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു.

     

  • ക്ലീറ്റ് വയറിംഗ് ഒരു താൽക്കാലികവും ചെലവ് കുറഞ്ഞതുമായ ഒരു മാർഗ്ഗമാണ്, എന്നാൽ ഇതിന് ദീർഘകാല ഈടും സംരക്ഷണവും ഇല്ല.

     

  • വയറുകളുടെ കളർ കോഡുകൾ മനസ്സിലാക്കുന്നത് സുരക്ഷിതമായ സ്ഥാപിക്കലിനും ശരിയായ വൈദ്യുത കണക്ഷനുകളും മനസിലാക്കാനും സഹായിക്കുന്നു.

     

  • ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ കൃത്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് സൗകര്യം വർദ്ധിപ്പിക്കുകയും സർക്യൂട്ട് ഓവർലോഡിംഗ് തടയുകയും ചെയ്യുന്നു.

     

  • സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിട നിർമ്മാണ നിയമങ്ങളും പാലിക്കുന്നത് വൈദ്യുതാഘാതം, തീപിടുത്തം തുടങ്ങിയ അപകടങ്ങൾ തടയാൻ അത്യാവശ്യമാണ്.


വീടിന്റെ ഇലക്ട്രിക്കൽ സംവിധാനം പ്ലാൻ ചെയ്യുമ്പോൾ, വിവിധ തരം വയറിംഗ് രീതികളെക്കുറിച്ച് മനസ്സിലാക്കുന്നത് സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും വളരെ പ്രധാനമാണ്. ശരിയായ സ്ഥലത്ത് ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് മുതൽ വീടിന് ഏറ്റവും മികച്ച നിലവാരമുള്ള വയർ തിരഞ്ഞെടുക്കുന്നത് വരെ, ഓരോ തീരുമാനത്തിനും നിങ്ങളുടെ വീടിന്റെ വൈദ്യുത സംവിധാനത്തിന്റെ ദീർഘകാല പ്രവർത്തനക്ഷമതയിൽ വലിയ പങ്കുണ്ട്.

ഈ ബ്ലോഗിൽ, നമ്മൾ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വിവിധ തരം ഇലക്ട്രിക്കൽ വയറിംഗ് രീതികൾ, ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ, പ്രധാന സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.

 

 


നിങ്ങളുടെ വീടിന് തിരഞ്ഞെടുക്കാവുന്ന ചില പ്രധാന ഇലക്ട്രിക്കൽ വയറിംഗ് രീതികൾ

വിവിധതരം ഇലക്ട്രിക്കൽ വയറിംഗ് രീതികൾ വീടിന്റെ ആവശ്യങ്ങൾ, ഘടന, ലേഔട്ട് എന്നിവ അനുസരിച്ച് വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നു. വീട് നിർമ്മാണ പ്രക്രിയയിൽ സാധാരണയായി പരിഗണിക്കുന്ന ചില വയറിംഗ് സംവിധനങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം:

1. കേസിംഗ് & ക്യാപ്പിംഗ് വയറിംഗ്



മുമ്പ് പഴയ വീടുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കേസിംഗ് ആൻഡ് ക്യാപ്പിംഗ് വയറിംഗിൽ, മരം കൊണ്ടോ പിവിസി കൊണ്ടോ ഉള്ള കേസിംഗിലൂടെ വയറുകൾ കടത്തിവിട്ട് മുകളിൽ ഒരു ക്യാപ് ഉപയോഗിച്ച് മൂടുന്നു. ഈ തരം വയറിംഗ് ആധുനിക വീടുകളിൽ വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ, കാരണം ഇത് വലുതും പരിമിതമായ സംരക്ഷണവും മാത്രമേ നൽകുന്നുള്ളൂ.

 

പ്രയോജനങ്ങൾ:

  • നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ എളുപ്പമാണ്.

  • ബാഹ്യ സാഹചര്യങ്ങളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകുന്നു.

     

പോരായ്മകൾ:

  • ഈർപ്പത്തെ പ്രതിരോധിക്കാൻ ശേഷി കുറവാണ്.

  • വലിപ്പക്കൂടുതലുള്ള രൂപമായതിനാൽ ആധുനിക ഇൻ്റീരിയറുകൾക്ക് അനുയോജ്യമല്ല.

 

2. കോൺണ്ട്യൂട്ട് വയറിംഗ്



കോൺഡ്യൂട്ട് വയറിംഗ് വളരെ ഈടുള്ളതും സാധാരണയായി ഉപയോഗിക്കുന്നതുമായ ഒരു ഇലക്ട്രിക്കൽ വയറിംഗ് രീതിയാണ്. ഈ രീതിയിൽ, വയറുകൾ പിവിസി അല്ലെങ്കിൽ ലോഹം കൊണ്ടുള്ള കുഴലുകൾക്കുള്ളിൽ സംരക്ഷിക്കപ്പെടുന്നു. അതിനാൽ, സുരക്ഷയ്ക്കും ദീർഘകാല ഈടിനും ഇത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്.

 

പ്രയോജനങ്ങൾ:

  • ഉയർന്ന ഈടും ഈർപ്പത്തിൽ നിന്നുള്ള സംരക്ഷണവും.

  • മറച്ചുവെച്ചുള്ള വയറിംഗ് സൗന്ദര്യപരമായ ആകർഷണം വർദ്ധിപ്പിക്കുന്നു.

     

പോരായ്മകൾ:

  • ഇൻസ്റ്റലേഷൻ ചെലവുകൾ കൂടുതലാണ്.

  • ശരിയായ സ്ഥാപിക്കലിന് പ്രൊഫഷണൽ വൈദഗ്ദ്ധ്യം ആവശ്യമാണ്.

 

3. കുറഞ്ഞ വോൾട്ടേജ് വയറിംഗ്



ലോ-വോൾട്ടേജ് വയറിംഗ്, ഡോർബെൽ, ഇന്റർകോം, ലാൻഡ്‌സ്‌കേപ്പ് ലൈറ്റിംഗ് തുടങ്ങിയ കുറഞ്ഞ വോൾട്ടേജ് ആവശ്യമുള്ള ഉപകരണങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത്തരം വയറിംഗ് വളരെ സുരക്ഷിതവും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്.

 

പ്രയോജനങ്ങൾ:

  • ഊർജ്ജക്ഷമതയുള്ളത്.

  • ലളിതവും സ്ഥാപിക്കാൻ എളുപ്പവുമാണ്.

     

പോരായ്മകൾ:

  • കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

  • വോൾട്ടേജ് കൂടിയ ഉപകരണങ്ങൾക്ക് വൈദ്യുതി നൽകാൻ അനുയോജ്യമല്ല.

 

4. ക്ലീറ്റ് വയറിംഗ്



ക്ലീറ്റ് വയറിംഗിൽ, ഇൻസുലേഷൻ ചെയ്ത വയറുകൾ പോർസിലൈൻ, മരം, അല്ലെങ്കിൽ പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ ക്ലീറ്റുകളിലൂടെ പ്രവർത്തിക്കുന്നു. ഇത് സാധാരണയായി നിർമ്മാണ സ്ഥലങ്ങളിൽ ഒരു താൽക്കാലിക ക്രമീകരണമായി ഉപയോഗിക്കുന്നു, അല്ലാതെ വീടുകളിലെ സ്ഥിരമായ വയറിംഗിന് ഇത് ഉപയോഗിക്കാറില്ല.

 

പ്രയോജനങ്ങൾ:

  • സ്ഥാപിക്കുന്നതിന് ചെയ്യാൻ ചെലവ് കുറവാണ്.

  • ആവശ്യമില്ലാത്തപ്പോൾ എളുപ്പത്തിൽ പൊളിച്ചുമാറ്റാം.

     

പോരായ്മകൾ:

  • ദീർഘകാല ഉപയോഗത്തിന് അനുയോജ്യമല്ല.

  • ബാഹ്യ ഘടകങ്ങളിൽ നിന്ന് കുറഞ്ഞ സംരക്ഷണം നൽകുന്നു.

 

 

ഇലക്ട്രിക് വയർ കളർ കോഡുകൾ

വയറുകളുടെ കളർ കോഡുകൾ മനസ്സിലാക്കുന്നത് സുരക്ഷിതമായ സ്ഥാപിക്കാനും വയറിംഗിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വളരെ പ്രധാനമാണ്. ഈ സ്റ്റാൻഡേർഡ് നിറങ്ങൾ വയറുകൾ ശരിയായി തിരിച്ചറിയാനും കണക്റ്റ് ചെയ്യാനും സഹായിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന കളർ കോഡുകൾ താഴെക്കൊടുക്കുന്നു:

 

  • കറുപ്പ്: വൈദ്യുതി വിതരണം (ലൈവ് വയർ).
  • ചുവപ്പ്: സെക്കൻഡറി ലൈവ് വയർ, പലപ്പോഴും സ്വിച്ച് വയറിങ്ങിനായി.
  • വെള്ളയോ ചാരനിറമോ: ന്യൂട്രൽ വയർ (റിട്ടേൺ കറന്റ്).
  • പച്ച അല്ലെങ്കിൽ വെറും ചെമ്പ്: സുരക്ഷയ്ക്കായുള്ള ഗ്രൗണ്ട് വയർ.


നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളുടെ അനുയോജ്യമായ സ്ഥാനം

ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിന് ഒരു പ്ലാൻ ഉണ്ടാക്കുന്നത് ശരിയായ വയറിംഗ് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ്. ഔട്ട്ലെറ്റുകൾ ശരിയായ സ്ഥലങ്ങളിൽ വെക്കുന്നത് സൗകര്യം വർദ്ധിപ്പിക്കാനും സർക്യൂട്ടുകൾ ഓവർലോഡ് ആകാതിരിക്കാനും സഹായിക്കുന്നു. വിവിധ മുറികളിൽ ഔട്ട്ലെറ്റുകൾ വെക്കേണ്ടതിനെക്കുറിച്ചുള്ള പൊതുവായ ചില മാർഗ്ഗനിർദ്ദേശങ്ങൾ താഴെ നൽകുന്നു:

 

  • സ്വീകരണ മുറി: ടിവി, ഹോം തിയേറ്റർ എന്നിവ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് ഔട്ട്ലെറ്റുകൾ നൽകുക. ഇത് വയറുകൾ പുറത്ത് കാണാതെ വൃത്തിയായി ക്രമീകരിക്കാൻ സഹായിക്കും.പ്രധാന ഫർണിച്ചറുകൾക്ക് സമീപത്തോ ഫോൾസ് സീലിംഗിൽ ലോ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക.ഓരോ 12 അടി (ഏകദേശം 3.5 മീറ്റർ) അകലത്തിലും കുറഞ്ഞത് ഒരു ഔട്ട്ലെറ്റ് എങ്കിലും ഉണ്ടാകുന്നത് സൗകര്യപ്രദമാണ്

  • അടുക്കള: ഉയർന്ന പവർ ഉപകരണങ്ങൾക്കായി പ്രത്യേക സർക്യൂട്ടുകൾ ഉപയോഗിച്ച് കൗണ്ടർടോപ്പുകൾക്ക് സമീപം ഒന്നിലധികം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക.

  • കിടപ്പുമുറി: ചാർജറുകളും ലാമ്പുകളും എളുപ്പത്തിൽ ലഭ്യമാക്കത്തക്കവിധം കിടക്കയ്ക്കും ഡ്രെസ്സറിനും സമീപം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക..

  • കുളിമുറികൾ: വാനിറ്റികൾക്ക് സമീപം, എന്നാൽ ജലസ്രോതസ്സുകളിൽ നിന്ന് അകലെ, ജിഫ്‌സിഐ (ഗ്രൗണ്ട് ഫോൾട്ട് സർക്യൂട്ട് ഇന്ററപ്റ്റർ) ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക.
  • പുറത്തെ സ്ഥലങ്ങൾ: സുരക്ഷ ഉറപ്പാക്കാൻ കാലാവസ്ഥയെ പ്രതിരോധിക്കുന്ന സംരക്ഷണ കവചങ്ങളുള്ള ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കുക.


ഇലക്ട്രിക്കൽ വയറിംഗ് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഗാർഹിക ഇലക്ട്രിക്കൽ വയറിംഗ് ജോലികൾ ചെയ്യുമ്പോൾ, സുരക്ഷാ നിയമങ്ങൾ, പ്രോട്ടോക്കോളുകൾ, പ്രാദേശിക കെട്ടിട നിർമ്മാണ നിയമങ്ങൾ എന്നിവ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ വൈദ്യുതാഘാതം, തീപിടുത്തം, മറ്റ് അപകടങ്ങൾ എന്നിവ സംഭവിക്കാം. നിയമങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെക്കൊടുക്കുന്നു:

 

  • വയറുകളുടെ വലുപ്പം: വയറുകൾക്ക് താങ്ങാനാവുന്ന വൈദ്യുതിയുടെ അളവിന് അനുസരിച്ച് ശരിയായ വലുപ്പമുള്ള വയറുകൾ തിരഞ്ഞെടുക്കുക. വലുപ്പം കുറഞ്ഞ വയറുകൾ ഉപയോഗിക്കുന്നത് അമിതമായി ചൂടാകുന്നതിനും അപകടങ്ങൾക്കും കാരണമാകും.

  • കെട്ടിട നിർമ്മാണ നിയമങ്ങൾ: നിങ്ങളുടെ വീടിന്റെ ഇലക്ട്രിക്കൽ വയറിംഗ് നിയമങ്ങൾക്കനുസരിച്ചാണെന്ന് ഉറപ്പാക്കാൻ പ്രാദേശിക കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കുക. ഇൻസ്റ്റലേഷൻ ജോലികൾക്കായി ലൈസൻസുള്ള ഇലക്ട്രീഷ്യൻമാരെ മാത്രം ഏൽപ്പിക്കുക.

  • ജിഫ്‌സിഐ ഇൻസ്റ്റലേഷൻ: ബാത്ത്റൂം, അടുക്കള, വീടിന് പുറത്തുള്ള സ്ഥലങ്ങൾ എന്നിങ്ങനെ ഈർപ്പം കൂടുതലുള്ളിടങ്ങളിൽ ജിഫ്‌സിഐ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക. ഇത് വൈദ്യുതാഘാതത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.

  • പതിവായ പരിശോധനകൾ: ഇൻസ്റ്റലേഷൻ കഴിഞ്ഞാലും, വയറുകൾക്ക് ഉണ്ടാകാവുന്ന തേയ്മാനം, അയഞ്ഞ കണക്ഷനുകൾ, അല്ലെങ്കിൽ വയറുകൾ പുറത്തുവന്നിട്ടുണ്ടോ എന്നിവ കണ്ടെത്താൻ പതിവായ പരിശോധനകൾ പ്രധാനമാണ്


വീടിന് അനുയോജ്യമായ ഇലക്ട്രിക്കൽ വയറിംഗ് രീതികൾ മനസ്സിലാക്കുന്നതും, കൃത്യമായ ഇലക്ട്രിക് ലേഔട്ട് തയ്യാറാക്കുന്നതും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒരു സുരക്ഷിതമായ വൈദ്യുത സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. ഏറ്റവും മികച്ച തരം വയറുകൾ തിരഞ്ഞെടുക്കുന്നത് മുതൽ ഔട്ട്ലെറ്റുകൾ ശരിയായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് വരെയുള്ള ഓരോ തീരുമാനവും നിങ്ങളുടെ വീടിന്റെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രധാനമാണ്.




സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

 

1. ഒരു വീട്ടിലെ വ്യത്യസ്ത തരം വയറിംഗ് ഏതൊക്കെയാണ്?

വീടുകളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത തരം വയറിംഗ് സംവിധാനങ്ങളിൽ കേസിംഗ്, ക്യാപ്പിംഗ് വയറിംഗ്, കോൺഡ്യൂട്ട് വയറിംഗ്, ലോ വോൾട്ടേജ് വയറിംഗ്, ക്ലീറ്റ് വയറിംഗ് എന്നിവ ഉൾപ്പെടുന്നു. വീടിന്റെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഈ വയറിംഗ് തരങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നു

 

2. വീട്ടുപയോഗത്തിന് ഏറ്റവും അനുയോജ്യമായ വയർ ഏതാണ്?

വീട്ടാവശ്യങ്ങൾക്കുള്ള ഏറ്റവും മികച്ച ഇലക്ട്രിക് വയർ തിരഞ്ഞെടുക്കുന്നത് ഓരോന്നിന്റെയും ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, സാധാരണയായി, സുരക്ഷയും ഈടും കാരണം കോൺഡ്യൂട്ട് വയറിംഗ് ആണ് കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്നത്. വീടിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും ലൈറ്റിംഗും പോലുള്ള ആവശ്യങ്ങൾക്ക് ലോ-വോൾട്ടേജ് വയറിംഗ് അനുയോജ്യമാണ്.

 

3. പുതിയ വീട്ടിൽ ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ എവിടെ സ്ഥാപിക്കണം?

ഓരോ മുറിയുടെയും ആവശ്യകതകൾക്കനുസരിച്ച് ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കണം. ഉദാഹരണത്തിന്, അടുക്കളയിൽ കൗണ്ടറുകൾക്ക് സമീപം ഒന്നിലധികം ഔട്ട്ലെറ്റുകൾ ആവശ്യമാണ്, അതേസമയംസ്വീകരണ വിനോദ ഉപകരണങ്ങൾക്ക് പിന്നിൽ ഔട്ട്ലെറ്റുകൾ നൽകണം. കിടപ്പുമുറികളിലും ബാത്ത്റൂമുകളിലും ഔട്ട്ലെറ്റുകൾ കൃത്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ബാത്ത്റൂമിൽ വെള്ളത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ ആയിരിക്കണം ഔട്ട്ലെറ്റുകൾ.

4. ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ എങ്ങനെ ലേഔട്ട് ചെയ്യാം?

ഇലക്ട്രിക് ലേഔട്ട് പ്ലാൻ ചെയ്യുമ്പോൾ, ഔട്ട്ലെറ്റുകൾ എളുപ്പത്തിൽ എത്താവുന്ന സ്ഥലങ്ങളിൽ വെക്കണം. ഇത് വയറുകളുടെ കുരുക്കുകളും എക്സ്റ്റൻഷൻ കോഡുകളുടെ അമിത ഉപയോഗവും ഒഴിവാക്കാൻ സഹായിക്കും. കെട്ടിട നിർമ്മാണ നിയമങ്ങൾക്കനുസരിച്ചുള്ള അകലത്തിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കണം, കൂടാതെ വൈദ്യുതി കൂടുതൽ ആവശ്യമുള്ള അടുക്കള പോലുള്ള സ്ഥലങ്ങളിൽ പ്രത്യേക സർക്യൂട്ടുകൾ നൽകണം.

5. ഇലക്ട്രിക്കൽ വയറിങ്ങിന്റെ കളർ കോഡ് എന്താണ്?

വയറിങ്ങിനുള്ള സ്റ്റാൻഡേർഡ് കളർ കോഡുകളിൽ കറുപ്പ് (ലൈവ്), ചുവപ്പ് (സെക്കൻഡറി ലൈവ്), വെള്ള അല്ലെങ്കിൽ ചാരനിറം (ന്യൂട്രൽ), പച്ച അല്ലെങ്കിൽ വെറും ചെമ്പ് (ഗ്രൗണ്ട്) എന്നിവ ഉൾപ്പെടുന്നു. സുരക്ഷിതവും പ്രവർത്തനക്ഷമവുമായ ഒരു ഇലക്ട്രിക്കൽ സംവിധാനം നിലനിർത്താൻ ഇലക്ട്രീഷ്യൻമാരെയും വീട്ടുടമസ്ഥരെയും ഈ കോഡുകൾ സഹായിക്കുന്നു.

 

6. വീടുകളിൽ ഏത് തരം വൈദ്യുത വയറാണ് ഉപയോഗിക്കുന്നത്?

ആധുനിക വീടുകളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വയറിംഗ് തരം കോൺഡ്യൂട്ട് വയറിംഗ് ആണ്, അതിന്റെ ഈട്, സുരക്ഷ എന്നിവ കാരണം. എന്നിരുന്നാലും, വീടുകൾക്കുള്ള മറ്റ് തരത്തിലുള്ള ഇലക്ട്രിക്കൽ വയറുകൾ, ലോ വോൾട്ടേജ് അല്ലെങ്കിൽ ക്ലീറ്റ് വയറിംഗ് പോലുള്ളവ, നിർദ്ദിഷ്ട ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്നു. വീടുകളിൽ ഏത് തരം ഇലക്ട്രിക്കൽ വയറാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ സംവിധാനം സുരക്ഷിതവും പ്രവർത്തനക്ഷമവുമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....