വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഒരു സ്ഥലത്ത് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ നിയമപരമായ അനുമതികളും പെർമിറ്റുകളും

നിങ്ങൾ ഒരിക്കൽ മാത്രമേ നിങ്ങളുടെ വീട് നിർമ്മിക്കാൻ സാധ്യതയൊള്ളു, അതിനാവശ്യമായ എല്ലാ അനുമതികളും നേടുന്നത് നിയമപരമായി സുഗമവും നിങ്ങളുടെ നിക്ഷേപത്തെ സംരക്ഷിക്കുകയ്യും ചെയ്യുന്നു. ഈ ബ്ലോഗിൽ, നിങ്ങളുടെ വീട് നിർമ്മാണ യാത്ര ശരിയായ രീതിയിൽ ആരംഭിക്കുന്നതിന് ആവശ്യമായ പ്രധാന അനുമതികളെക്കുറിച്ചും പെർമിറ്റുകളെക്കുറിച്ചും അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.

Share:


പ്രധാന കാര്യങ്ങൾ

 

  • ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാക്കുന്നതിനും നിർമ്മാണ നിയമസാധുത ഉറപ്പാക്കുന്നതിനും ഭൂമി പട്ടയ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

     

  • നിയമപരമായ കാലതാമസങ്ങൾ ഒഴിവാക്കാനും ചട്ടങ്ങൾ പാലിക്കാനും പ്രോപ്പർട്ടി ടാക്സ്, പരിസ്ഥിതി അനുമതികൾ എന്നിവ നേടുക.

     

  • സുഗമമായ പ്രവർത്തനങ്ങൾക്കായി വൈദ്യുതി, ജലവിതരണ വകുപ്പുകൾ, ഗതാഗത വകുപ്പ് തുടങ്ങിയവയിൽ നിന്ന് ആവശ്യമായ എൻ‌ഒസികൾ നേടുക.

     

  • സുരക്ഷയും ദുരന്ത പ്രതിരോധശേഷിയും ഉറപ്പുവരുത്താൻ കെട്ടിടത്തിന്റെ ഘടനാപരമായ സുസ്ഥിരതാ സർട്ടിഫിക്കേഷൻ ഉറപ്പുവരുത്തുക.

     

  • നിയമപരമായ അനുമതികൾ ഒഴിവാക്കുന്നത് പിഴ, പദ്ധതി വൈകൽ, അല്ലെങ്കിൽ നിങ്ങളുടെ കെട്ടിടം പൊളിച്ചുനീക്കൽ എന്നിവയിലേക്ക് നയിച്ചേക്കാം.



നിയമപരമായ അനുമതികളും പെർമിറ്റുകളും നിങ്ങളുടെ വീട് നിർമ്മാണം ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കാനും നിർണായകമാണ്. വീട് നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ നിങ്ങളുടെ പ്രോജക്ടിനെ നിയമപരമായ പ്രശ്നങ്ങളിൽ നിന്നും കാലതാമസങ്ങളിൽ നിന്നും സംരക്ഷിക്കുകയും, നിർമ്മാണത്തിലുടനീളം നിങ്ങൾക്ക് മാനസിക സമാധാനം നൽകുകയും ചെയ്യുന്നു.

 

നിങ്ങൾക്ക് നിങ്ങളുടെ സ്ഥലം തിരഞ്ഞെടുക്കാൻ ഒരു അവസരം മാത്രമേ ലഭിക്കൂ, അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല. ശരിയായ അനുമതികളും പെർമിറ്റുകളും നേടുന്നതിലൂടെ, നിങ്ങളുടെ സ്ഥലവും വീടും സുരക്ഷിതവും നിയമപരമായി ശരിയാണെന്നും ഉറപ്പാക്കാം. ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ വീട് നിർമ്മാണ യാത്ര സുഗമവും വിജയകരവുമാക്കാനും ഈ ഘട്ടം അത്യാവശ്യമാണ്

 

 



വീട് നിർമ്മാണത്തിന് ആവശ്യമായ അനുമതികളുടെ പ്രാധാന്യം

വിജയകരമായ ഒരു വീട് നിർമ്മാണ യാത്രയുടെ നട്ടെല്ലാണ് നിയമപരമായ അനുമതികൾ. ഈ അനുമതികൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കുകയും, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
 

നഗരസഭയുടെ അനുമതികൾ മുതൽ കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരതയ്ക്കുള്ള സർട്ടിഫിക്കേഷനുകൾ വരെ, വീട് നിർമ്മാണത്തിന് ആവശ്യമായ അനുമതികൾ നേടുന്നത് നിയമപരമായ പ്രശ്നങ്ങളും കാലതാമസങ്ങളും ഇല്ലാതാക്കുന്നു. ഇത് വെറും നിയമങ്ങൾ പാലിക്കൽ മാത്രമല്ല; സുരക്ഷിതവും ഭദ്രവും തർക്കരഹിതവുമായ ഒരു വീട്ടിൽ നിങ്ങളുടെ കുടുംബത്തിന്റെ ഭാവി ഉറപ്പുവരുത്തുക കൂടിയാണ്.
 

നിങ്ങളുടെ വീട് ഒരു കെട്ടിടം മാത്രമല്ല; അത് നിങ്ങൾ കഠിനാധ്വാനം ചെയ്ത എല്ലാറ്റിന്റെയും ഒരു പ്രതീകമാണ്. നിങ്ങൾ ഒരിക്കൽ മാത്രമേ നിങ്ങളുടെ വീട് നിർമ്മിക്കാൻ സാധ്യതയൊള്ളു എന്നതിനാൽ, നിങ്ങളുടെ പ്രയത്‌നങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിശ്വാസത്തിന്റെയും നിയമസാധുതയുടെയും അടിത്തറയിൽ ആരംഭിക്കുന്നത് അത്യന്താപേക്ഷിതമാണ്.



ഭവന നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതി



ഒരു വീട് നിർമ്മിക്കുന്നതിന് സുരക്ഷാ, സോണിംഗ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി വിവിധ പെർമിറ്റുകൾ ആവശ്യമാണ്. വീട് നിർമ്മാണത്തിന് വേണ്ട പ്രധാന നിയമപരമായ അനുമതികൾ താഴെ പറയുന്നവയാണ്:

 

1. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ അനുമതി

സുരക്ഷിതമായ നിർമ്മാണത്തിലേക്കുള്ള ആദ്യപടിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾക്ക് അനുമതി വാങ്ങുക എന്നത്. ഭൂമി തർക്കരഹിതമാണെന്നും വിൽക്കുന്ന വ്യക്തിക്ക് ഉടമസ്ഥാവകാശം കൈമാറാൻ നിയമപരമായ അവകാശമുണ്ടെന്നും ഇത് ഉറപ്പുവരുത്തുന്നു. ഇത് ഇല്ലാതെ, നിങ്ങൾക്ക് ഉടമസ്ഥാവകാശ തർക്കങ്ങൾ നേരിടേണ്ടി വന്നേക്കാം, ഇത് നിങ്ങളുടെ നിർമ്മാണ പദ്ധതികളെ അപകടത്തിലാക്കും.

 

2. വസ്തു നികുതിയുടെ അനുമതി

കുടിശ്ശികയുള്ള എല്ലാ വസ്തുനികുതികളും അടച്ചുതീർത്തിട്ടുണ്ടെന്ന് ഈ അനുമതി ഉറപ്പാക്കുന്നു. ഇത് ലഭിക്കാതെ വന്നാൽ വസ്തുവിനെതിരെ നിയമനടപടികൾ ഉണ്ടാവുകയും നിങ്ങളുടെ പദ്ധതി വൈകുകയും ചെയ്യാം.

 

3. പാരിസ്ഥിതിക അനുമതി

പാടശേഖരങ്ങളിലോ മറ്റ് പരിസ്ഥിതിലോല പ്രദേശങ്ങളിലോ നിർമ്മാണം നടത്തുമ്പോൾ ഈ അനുമതി ആവശ്യമാണ്, നിങ്ങളുടെ പദ്ധതി പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നു. പരിസ്ഥിതിക്ക് വരുത്താൻ സാധ്യതയുള്ള ആഘാതങ്ങൾ വിലയിരുത്തുകയും ദോഷങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ നടപ്പാക്കുകയും ഇതിൽ ഉൾപ്പെടുന്നു.

 

4. ഘടനാപരമായ സ്ഥിരത സർട്ടിഫിക്കേഷൻ

ഒരു കെട്ടിടം സുരക്ഷിതമാണെന്നും ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും ഘടനാപരമായ സ്ഥിരതാ സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നു. ഈ സർട്ടിഫിക്കേഷൻ കെട്ടിടത്തിനെയും അതിൽ താമസിക്കുന്നവരെയും സംരക്ഷിക്കുന്നു.

 

5. അഗ്നി സുരക്ഷാ അനുമതി

തീപിടുത്തവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് അഗ്നിശമന ഉപകരണങ്ങൾ, അലാറങ്ങൾ, പുറത്തുകടക്കാനുള്ള വഴികൾ എന്നിവപോലെയുള്ള അത്യാവശ്യമായ എല്ലാ പ്രതിരോധ സംവിധാനങ്ങളും നിങ്ങളുടെ വീടിനുണ്ട് എന്ന് അഗ്നി സുരക്ഷാ അനുമതി ഉറപ്പുവരുത്തുന്നു.


ഭവന നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ എൻ‌ഒസി

വിവിധ അധികാരികളിൽ നിന്നുള്ള എൻ‌ഒസി അല്ലെങ്കിൽ തടസ്സമില്ലാ സർട്ടിഫിക്കറ്റുകൾ, നിങ്ങളുടെ നിർമ്മാണം പ്രാദേശിക നിയമങ്ങളും സാമൂഹിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഔദ്യോഗിക അംഗീകാരങ്ങളാണ്. വീട് നിർമ്മാണത്തിന് ആവശ്യമായ പ്രധാന നിയമപരമായ എൻ‌ഒസികൾ താഴെ പറയുന്നവയാണ്:

 

യൂട്ടിലിറ്റി സേവനദാതാക്കളിൽ നിന്നുള്ള എൻഒസി

വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾക്കായുള്ള അനുമതികൾ ഇതിൽ ഉൾപ്പെടുന്നു. നിർമ്മാണ സമയത്തും അതിനുശേഷവും തടസ്സമില്ലാത്ത യൂട്ടിലിറ്റി ഇൻസ്റ്റാളേഷനുകൾ ഉറപ്പാക്കാൻ ഇവ നിർണായകമാണ്.

 

ട്രാഫിക് വകുപ്പിന്റെ എൻഒസി

നിങ്ങളുടെ നിർമ്മാണം പ്രാദേശിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഈ അനുമതി ഉറപ്പാക്കുന്നു. വലിയ സ്ഥലങ്ങളിലോ തിരക്കേറിയ റോഡുകൾക്ക് സമീപമുള്ള സ്ഥലങ്ങളിലോ ഇത് വളരെ പ്രാധാന്യമർഹിക്കുന്നു.

 

ജല-മലിനജല ബോർഡിൽ നിന്നുള്ള എൻ‌ഒസി

നിങ്ങളുടെ വീടിന്റെ നിർമ്മാണം പ്രാദേശിക യൂട്ടിലിറ്റികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, ജലസ്രോതസ്സുകളുടെയും മലിനജല സംവിധാനങ്ങളുടെയും ലഭ്യത ഈ സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കുന്നു.

എൻ‌ഒസികൾ തടസ്സരഹിതമായ നിർമ്മാണ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. ഇവ അവഗണിച്ചാൽ നിർമ്മാണത്തിൽ തടസ്സങ്ങളും നിയമപരമായ സങ്കീർണ്ണതകളും ഉണ്ടാകാം. വീട് നിങ്ങളുടെ സ്വത്വമായതുകൊണ്ട്, നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഈ അനുമതികൾക്ക് മുൻഗണന നൽകുന്നത് വളരെ പ്രധാനമാണ്.


ആവശ്യമായ അനുമതികൾ എങ്ങനെ നേടാം

വീട് നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതികളും എൻ‌ഒ‌സുകളും മനസ്സിലാക്കിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം അവ നേടുക എന്നതാണ്. ഈ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:

 

1. പ്രാദേശിക നിയന്ത്രണങ്ങൾ പരിശോധിക്കുക

ആവശ്യമായ അനുമതികൾ നേടുന്നതിനുള്ള ആദ്യപടി, നിങ്ങളുടെ പ്രദേശത്തെ കെട്ടിട നിർമ്മാണ നിയമങ്ങളും സോണിംഗ് ചട്ടങ്ങളും പരിശോധിക്കുക എന്നതാണ്. ഓരോ സ്ഥലത്തെയും നിയമങ്ങൾ വ്യത്യസ്തമായതുകൊണ്ട്, നിങ്ങളുടെ ഭൂമിക്ക് ബാധകമായ പ്രത്യേക നിയമങ്ങൾ മനസ്സിലാക്കുന്നത് നിർണായകമാണ്. ഇത് നിയമലംഘനങ്ങൾ കാരണം ഉണ്ടാകുന്ന കാലതാമസങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.

 

2. പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുക

അനുമതി പ്രക്രിയയെക്കുറിച്ച് അറിവുള്ള പ്രൊഫഷണലുകളുടെ സഹായം തേടുന്നത് പലപ്പോഴും പ്രയോജനകരമാണ്. പ്രാദേശിക നിയന്ത്രണങ്ങളെക്കുറിച്ച് പരിചയസമ്പന്നനായ ഒരു ആർക്കിടെക്ട്, നിയമ വിദഗ്ദ്ധൻ, അല്ലെങ്കിൽ കെട്ടിട നിർമ്മാണ കരാറുകാരൻ എന്നിവരുമായി കൂടിയാലോചിക്കുന്നത് നടപടിക്രമങ്ങൾ ലളിതമാക്കാനും നിങ്ങൾ ശരിയായ പാതയിലാണെന്ന് ഉറപ്പാക്കാനും സഹായിക്കും.

 

3. ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷകൾ സമർപ്പിക്കുക

ആവശ്യമായ അനുമതികൾ അറിഞ്ഞുകഴിഞ്ഞാൽ, ബന്ധപ്പെട്ട നഗരസഭ ഓഫീസുകൾ, പരിസ്ഥിതി ഏജൻസികൾ, യൂട്ടിലിറ്റി സേവനദാതാക്കൾ തുടങ്ങിയവയ്ക്ക് അപേക്ഷകൾ സമർപ്പിക്കുക. ഓരോ അനുമതിക്കും വ്യത്യസ്ത ഫോമുകളും ഫീസുകളും ആവശ്യമായി വന്നേക്കാം, അതിനാൽ ഓരോന്നിന്റെയും നിർദ്ദിഷ്ട ആവശ്യകതകൾ പരിശോധിക്കുക.

 

4. ആവശ്യമായ രേഖകൾ തയ്യാറാക്കുക

അനുമതികൾക്കായി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് നിരവധി രേഖകൾ ആവശ്യമായി വരും. സാധാരണയായി, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ, വസ്തു നികുതി അടച്ച രസീതുകൾ, കെട്ടിടത്തിന്റെ ഘടനാപരമായ രൂപരേഖകൾ, പരിസ്ഥിതി ആഘാത വിലയിരുത്തൽ (ബാധകമാണെങ്കിൽ), ഫയർ ആൻഡ് സേഫ്റ്റി റെഗുലേഷൻസിനായുള്ള കംപ്ലയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ എല്ലാ രേഖകളും ക്രമത്തിലാണെന്ന് ഉറപ്പുവരുത്തുന്നത് അനുമതി പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.

 

5. തുടർനടപടികൾ സ്വീകരിക്കുകയും പാലിക്കൽ ഉറപ്പാക്കുകയും ചെയ്യുക

നിങ്ങളുടെ അപേക്ഷകൾ സമർപ്പിച്ച ശേഷം, അനുമതികളുടെ പുരോഗതി അറിയുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുക. ചില അനുമതികൾ ലഭിക്കാൻ സമയമെടുത്തേക്കാം, എന്നാൽ തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് സമയപരിധികളോ ആവശ്യകതകളോ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാൽ, നിർമ്മാണ പ്രക്രിയയിലുടനീളം കെട്ടിടം നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

 

ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ വീട് നിർമ്മാണ പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികൾ നേടാനും, നിങ്ങളുടെ നിർമ്മാണം നിയമപരവും ഭാവിയിൽ സങ്കീർണ്ണതകളില്ലാത്തതുമാണെന്ന് ഉറപ്പാക്കാനും കഴിയും.


വീട് നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതി ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

ട് നിർമ്മാണത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ ഒഴിവാക്കുന്നത് ഒരു എളുപ്പവഴിയായി തോന്നിയേക്കാം, എന്നാൽ അത് ചെലവേറിയതും മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതുമായ ദീർഘകാല പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. താഴെ പറയുന്നവ സംഭവിക്കാം:

 

  • പിഴകളും ശിക്ഷകളും: അനധികൃത നിർമ്മാണത്തിന് മുനിസിപ്പൽ ബോഡികൾ വലിയ പിഴ ചുമത്താറുണ്ട്. നിയമലംഘനങ്ങളുടെ സ്വഭാവവും വ്യാപ്തിയും അനുസരിച്ച് ഈ പിഴകൾ വർധിക്കാം.

  • പ്രോജക്റ്റ് കാലതാമസം: ആവശ്യമായ അനുമതികൾ ഇല്ലാത്തത് നിങ്ങളുടെ പ്രോജക്റ്റ് നിർത്തിവയ്ക്കുകയും, സാമ്പത്തികവും മാനസികവുമായ സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും.

  • കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിടൽ: നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ നിക്ഷേപം പൂർണ്ണമായും നഷ്ടപ്പെടാൻ കാരണമാകും.

  • പുനർവിൽപ്പനയിലെ വെല്ലുവിളികൾ: നിയമപരമായ അനുമതികളില്ലാതെ നിർമ്മിച്ച വീട് വിൽക്കാനോ ബാങ്കുകളിൽ പണയം വയ്ക്കാനോ സാധിക്കില്ല. ഏതൊരു ഇടപാടിനും മുൻപ് ബാങ്കുകൾക്കും വാങ്ങുന്നവർക്കും നിയമപരമായ അനുമതികൾ ഉള്ളതിന്റെ രേഖകൾ നൽക്കേണ്ടത്‌ അത്യാവശ്യമാണ്.

     

     

അപകടമാണ്. നിങ്ങൾ നിങ്ങളുടെ വീട് ഒരിക്കൽ മാത്രമേ നിർമ്മിക്കാൻ സാധ്യതയുള്ളതിനാൽ, ശരിയായ അനുമതികൾ നേടാൻ സമയം ചെലവഴിക്കുന്നത് ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും.



നിങ്ങളുടെ വീട് നിങ്ങളുടെ വ്യക്തിത്വമാണ്, അത് തുടക്കത്തിൽ തന്നെ ശരിയാക്കാൻ, ആവശ്യമായ നിയമപരമായ അനുമതികൾക്കും പെർമിറ്റുകൾക്കും നിങ്ങൾ മുൻഗണന നൽകണം. വീട് നിർമ്മാണത്തിന് ആവശ്യമായ അനുമതികൾ നേടുന്നത് നിങ്ങളുടെ വീട് നിർമ്മാണ പ്രക്രിയ സുഗമവും, സുരക്ഷിതവും, നിയമപരമായി ശരിയുമാണെന്ന് ഉറപ്പാക്കുന്നു, ഇത് നിങ്ങളുടെ നിക്ഷേപത്തെയും മാനസിക സമാധാനത്തെയും വരും വർഷങ്ങളിലേക്ക് സംരക്ഷിക്കുന്നു




സാധരണയായി ചോദിക്കുന്ന ചോദ്യങ്ങൾ

 

1. ഒരു കെട്ടിടം പണിയാൻ എന്തൊക്കെ അനുമതികൾ ആവശ്യമാണ്?

അനുമതികളിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ അനുമതി, വസ്തു നികുതി അനുമതി, കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരതാ സർട്ടിഫിക്കേഷൻ, പരിസ്ഥിതി അനുമതി എന്നിവ ഉൾപ്പെടുന്നു. കൂടാതെ, യൂട്ടിലിറ്റി സേവനദാതാക്കളിൽ നിന്നും ഗതാഗത വകുപ്പിൽ നിന്നുമുള്ള എൻ‌ഒ‌സികളും പലപ്പോഴും ആവശ്യമാണ്.

 

2. ഒരു കെട്ടിടത്തിന്റെ ക്ലിയറൻസ് എന്താണ്?

നിങ്ങളുടെ നിർമ്മാണം സുരക്ഷ, സോണിംഗ്, പരിസ്ഥിതി നിയമങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയമപരമായ അനുമതികളെയും സർട്ടിഫിക്കറ്റുകളെയും ആണ് ക്ലിയറൻസ് എന്ന് പറയുന്നത്.

 

3. ഇന്ത്യയിൽ കെട്ടിട നിർമ്മാണ അനുമതിയില്ലാതെ നിർമ്മാണം നടത്തുന്നതിനുള്ള പിഴ എന്താണ്?

പിഴകൾ, നിയമനടപടികൾ, അല്ലെങ്കിൽ കെട്ടിടം പൊളിച്ചുനീക്കാനുള്ള ഉത്തരവുകൾ എന്നിവ ശിക്ഷയായി ലഭിക്കാം. നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് ഇതിന്റെ പ്രത്യാഘാതങ്ങൾ വ്യത്യാസപ്പെടാം.

 

4. കെട്ടിട നിർമ്മാണത്തിന് എത്ര സ്ഥലം ബാക്കിയുണ്ട്?

ഇത് മുനിസിപ്പൽ ചട്ടങ്ങളെ ആശ്രയിച്ചിരിക്കും, സാധാരണയായി മുൻഭാഗം, പിൻഭാഗം, വശങ്ങൾ എന്നിവിടങ്ങളിൽ സ്ഥലം വിടേണ്ടത് ആവശ്യമാണ്. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി ഒരു പ്രാദേശിക അധികാരിയുമായോ ആർക്കിടെക്റ്റുമായിട്ടോ കൂടിയാലോചിക്കുന്നത് ഉചിതമാണ്.


ശുപാർശ ചെയ്യുന്ന വീഡിയോകൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....