മണ്ണിൻ്റെ തരങ്ങൾ
നിർമാണ രംഗത്ത് സാധാരണയായി കണ്ടുവരുന്ന മണ്ണിൻ്റെ ചില തരങ്ങൾ ചുവടെ നൽകുന്നു:
1. മണൽ മണ്ണ്
2. കളിമണ്ണ്
3. ലോം മണ്ണ്
4. പീറ്റ് മണ്ണ്
5. പാറ മണ്ണ്
നിർമ്മാണത്തിൽ മണ്ണിന്റെ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന പ്രഭാവം
മണ്ണിന്റെ തിരഞ്ഞെടുപ്പ് ഒരു നിർമ്മാണ പദ്ധതിയിൽ വലിയ പ്രഭാവമുണ്ടാക്കും. നിർമ്മാണത്തെ മണ്ണ് ഏതൊക്കെ വിധത്തിൽ സ്വാധീനിക്കുന്നു എന്നത് ചുവടെ നൽകുന്നു:
1. അടിത്തറയ്ക്കുള്ള സപ്പോർട്ട്
നിർമ്മാണത്തിൽ ഒരു ഘടനയുടെ ഭാരo താങ്ങുന്നതിൽ മണ്ണിന്റെ വിവിധ തരങ്ങളുടെ കഴിവുകൾ വ്യത്യസ്തമാണ്. തെറ്റായ തരം തിരഞ്ഞെടുക്കുന്നത് അസന്തുലിതമായ ഇടിച്ചിലിനും ഘടനാപരമായി ഗുരുതരമായ തകരാറുകൾക്കും ഇടയാക്കും.
2. വാട്ടർ മാനേജ്‌മെന്റ്
വ്യത്യസ്ത തരo മണ്ണുകൾ ജലം കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതികളിലാണ്. ചിലത് വെള്ളo വേഗത്തിൽ ഒഴുകിപ്പോകാൻ അനുവദിക്കുമ്പോൾ, മറ്റുള്ളവ ഈർപ്പം നിലനിർത്തുന്നു, ഇത് അടിത്തറയുടെ ഉറപ്പിനെ ബാധിക്കുന്നു.
3. നിർമ്മാണച്ചെലവുകൾ
നിർമ്മാണത്തിൽ ശരിയായ മണ്ണ് തിരഞ്ഞെടുക്കുന്നത്, വലിയ തോതിലുള്ള ഭൂമി ഒരുക്കലിന്റെയും സങ്കീർണ്ണമായ അടിത്തറ നിർമിക്കേണ്ടതിന്റെയും ആവശ്യം കുറയ്ക്കുന്നതിലൂടെ നിർമ്മാണച്ചെലവ് ലാഭിക്കാൻ സഹായിക്കും.
നിങ്ങളുടെ വീട് നിർമ്മാണ പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ ഈ പ്രഭാവങ്ങൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.
വീട് നിർമ്മാണത്തിൽ മണ്ണിനു വേണ്ട പ്രധാന സവിശേഷതകൾ
വീട് നിർമ്മിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മണ്ണിൻ്റെ ഈ ഗുണങ്ങൾ മനസ്സിലാക്കേണ്ടത് നിർണായകമാണ്:
1. ബലം: കാലക്രമേണ അധികം ചലനവും ഇടിച്ചിലും ഉണ്ടാകാതെ ഘടനയുടെ ഭാരo താങ്ങാൻ മണ്ണിന് കഴിയണം.
2. നിബിഢത: നിബിഢമായ മണ്ണ് ഒരു ദൃഢമായ അടിത്തറ നൽകുന്നു, ഇത് ഭാവിയിലെ ഘടനാപരമായ പ്രശ്നങ്ങൾ തടയുന്നതിന് നിർണായകമാണ്.
3. നീർവാർച്ച: വെള്ളo കെട്ടിനിൽക്കുകയും അതുമൂലം അടിത്തറയ്ക്ക് കേടുപാടുകൾ ഉണ്ടാകുന്നതും തടയുന്നതിന് നല്ല നീർവാർച്ച അത്യാവശ്യമാണ്.
4. ഈർപ്പത്തിൻ്റെ അളവ്: ഈർപ്പത്തിൻ്റെ ശരിയായ സന്തുലിതാവസ്ഥ മണ്ണിന് അതിന്റെ രൂപവും ദൃഢതയും നിലനിർത്താൻ സഹായിക്കുന്നു.
5. പെർമിയബിലിറ്റി: വെള്ളo എത്ര എളുപ്പത്തിൽ മണ്ണിനുള്ളിലൂടെ കടന്നുപോകുന്നു എന്നതിന്റ്റെ അളവ്; അടിത്തറയ്ക്ക് ചുറ്റുമുള്ള ജലപ്രവാഹo നിയന്ത്രിക്കുന്നതിന് ഇത് നിർണായകമാണ്.