വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ബീം 

 

 

നിർമ്മാണത്തിൽ ബീം എന്നാൽ എന്താണ്?  

നിർമ്മാണത്തിലെ ഘടനാപരമായ ഒരു അടിസ്ഥാന ഘടകമാണ് ബീം. ഇത് തിരശ്ചീനമായി വ്യാപിക്കുകയും ഭാരം വിതരണം ചെയ്യുകയും ഭിത്തികൾ, നിലകൾ, സീലിംഗുകൾ എന്നിവയ്ക്ക് സപ്പോർട്ട് നൽകിക്കൊണ്ട് ഒരു സുസ്ഥിര ഘടന സൃഷ്ടിക്കുകയും ചെയ്യുന്നു. ബീമുകൾ സാധാരണയായി ലംബമായ ഗുരുത്വാകർഷണ ബലം വഹിക്കുന്നു, എന്നാൽ തിരശ്ചീനമായ ഭാരങ്ങളും (ഉദാഹരണത്തിന്, ഭൂകമ്പം അല്ലെങ്കിൽ കാറ്റ് മൂലമുള്ള ഭാരങ്ങൾ) വഹിക്കാൻ കഴിയും. കെട്ടിടങ്ങളുടെയും പാലങ്ങൾ പോലുള്ള മറ്റ് ഘടനകളുടെയും ഭദ്രതയിലും ഈടുനിൽപ്പിലും ബീമുകളുടെ രൂപകൽപ്പന, അളവുകൾ, മെറ്റീരിയൽ എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നു.  

Beam in Construction | UltraTech Cement

നിർമ്മാണത്തിലെ വിവിധതരം ബീമുകൾ 

നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചിലതരം ബീമുകൾ ഇവയാണ്: 

 

• സിംപ്ലി സപ്പോർട്ടഡ് ബീം: ഇത് ഇരുവശങ്ങളിലും താങ്ങുകളിൽ ഉറപ്പിച്ചിരിക്കുന്നതും എന്നാൽ അതിന്റെ ദൈർഘ്യത്തിൽ സ്വതന്ത്രമായി ചലിക്കാൻ കഴിയുന്നതുമാണ്, ഈ ബീം ജനപ്രിയമായ ഒന്നാണ്.  

 

• കാന്റിലിവർ ബീം: ഒരറ്റത്ത് ഉറപ്പിച്ചതും മറ്റേ അറ്റം സ്വതന്ത്രവുമായ ബീം, തൂങ്ങിക്കിടക്കുന്ന ഘടനകൾക്ക് അനുയോജ്യം.  

 

• ഫിക്സഡ് ബീം: രണ്ട് അറ്റങ്ങളും ബന്ധിച്ചിരിക്കുന്നതിനാൽ ഇത് സിംപ്ലി സപ്പോർട്ടഡ് ബീമിനേക്കാൾ ശക്തവും ഉറപ്പുള്ളതുമാണ്.  

 

• കണ്ടിന്യൂവസ് ബീം: രണ്ടിലധികം താങ്ങുകൾക്ക് മുകളിലൂടെ വ്യാപിക്കുന്നു, ഇത് ഭാരങ്ങളുടെയും ആയങ്ങളുടെയും മികച്ച വിതരണം സാധ്യമാക്കുന്നു.  

 

• ടി-ബീം: ടി ആകൃതിയിലുള്ള ക്രോസ്-സെക്ഷൻ ഉള്ളതിനാൽ കൂടുതൽ ബലം നൽകുന്നു, ഇത് കെട്ടിടത്തിന്റെ നിലകളിലും പാലങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നു.  

 

 

ശരിയായ ബീം തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം  

നിങ്ങളുടെ നിർമ്മാണ പദ്ധതിക്ക് അനുയോജ്യമായ ബീം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ശരിയായ ബീം തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രാധാന്യം താഴെക്കൊടുക്കുന്നു: 

 

1) ഘടനാപരമായ ഭദ്രത: ബീം നിർണ്ണായകമായ ഭാരങ്ങളെ താങ്ങുന്നു. ശരിയായ തിരഞ്ഞെടുപ്പ് വീടിന് അപകടസാധ്യതകളില്ലാതെ ഇവയെ താങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.  

 

2) മെറ്റീരിയലിൻ്റെ അനുയോജ്യത: മരം, സ്റ്റീൽ, കോൺക്രീറ്റ് തുടങ്ങിയ വസ്തുക്കളിൽ ബീമുകൾ ലഭ്യമാണ്, ഓരോന്നും വ്യത്യസ്ത ഡിസൈൻ ആവശ്യങ്ങൾക്കും ബഡ്ജറ്റുകൾക്കും അനുയോജ്യമായവയാണ്.  

 

3) സൗന്ദര്യപരമായ പ്രഭാവം: ബീം തിരഞ്ഞെടുപ്പ് വീടിൻ്റെ ദൃശ്യഭംഗിയെ സ്വാധീനിക്കുന്നു, ഓരോ മെറ്റീരിയലും വ്യതിരിക്തമായ ശൈലികൾ നൽകുന്നു.  

 

4) നിയന്ത്രണങ്ങൾ പാലിക്കൽ: കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്, സുരക്ഷയ്ക്കും പ്രവർത്തനക്ഷമതയ്ക്കുമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടി അത് ബീം തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നു.  


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo


Loading....