വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ബാൽക്കണി 

 

 

ബാൽക്കണി എന്നാൽ എന്താണ്?  

ഒരു ബാൽക്കണി എന്നത് ഒരു കെട്ടിടത്തോടു ചേർന്ന് പുറത്തു നിർമ്മിച്ചിരിക്കുന്ന ഒരു ചെറിയ, ഉയർന്ന പ്ലാറ്റ്‌ഫോമാണ്, സാധാരണയായി അകത്തെ ഒരു മുറിയിൽ നിന്ന് ഒരു വാതിലിലൂടെ പ്രവേശിക്കാനാകും. സാധാരണയായി ഇതിനു ചുറ്റും ഒരു കൈവരിയോ അരഭിത്തിയോ ഉണ്ടാകും. വിശ്രമിക്കാനും പൂന്തോട്ടം നിർമ്മിക്കാനും അല്ലെങ്കിൽ പുറം കാഴ്ചകൾ ആസ്വദിക്കാനുമുള്ള ഒരു അധിക ഇടമാണ് ബാൽക്കണികൾ. ഒരു വീടിന്റെ മൊത്തത്തിലുള്ള ആകർഷണീയതയും ഉപയോഗക്ഷമതയും വർദ്ധിപ്പിക്കുന്ന ഒരു ഔട്ട്‌ഡോർ വിപുലീകരണമാണ് ബാൽക്കണി.  

Home Balcony Design | UltraTech Cement

ഒരു വീടിന്റെ ബാൽക്കണി ഡിസൈൻ എങ്ങനെ പ്ലാൻ ചെയ്യാം  

ഒരു വീടിന്റെ ബാൽക്കണി ഡിസൈൻ പ്ലാൻ ചെയ്യുമ്പോൾ, അത് ഉപയോഗക്ഷമവും കാഴ്ചയിൽ ആകർഷകവുമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വമായ ചിന്ത ആവശ്യമാണ്.  

 

  • ലഭ്യമായ സ്ഥലം പരിഗണിക്കുക: അതിന്റെ ഉപയോഗക്ഷമത പ്ലാൻ ചെയ്യാൻവേണ്ടി, നിങ്ങളുടെ ബാൽക്കണിയുടെ വലിപ്പവും രൂപവും വിലയിരുത്തുക.  

     

  • ലക്ഷ്യം തീരുമാനിക്കുക:  ഈ ഇടം നിങ്ങൾ എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നത് എന്നത് പരിഗണിക്കുക—ഇരിക്കാൻ, ചെടികൾക്കായി, അല്ലെങ്കിൽ ഒരു ഔട്ട്‌ഡോർ അടുക്കളയായി.  

     

  • അനുയോജ്യമായ സാമഗ്രികൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ വീടിന്റെ പുറംഭാഗത്തിന് അനുയോജ്യവും പ്രാദേശിക കാലാവസ്ഥയ്ക്ക് യോജിച്ചതുമായ മരം, ലോഹം, കോൺക്രീറ്റ് മുതലായ സാമഗ്രികൾ തിരഞ്ഞെടുക്കുക.  

     

  • സുരക്ഷ ഉറപ്പാക്കുക: സുരക്ഷയ്ക്കായി ബലമുള്ളതും നന്നായി ഉറപ്പിച്ചതുമായ കൈവരികൾക്ക് മുൻഗണന നൽകുക.  

 

മികച്ച ബാൽക്കണി രൂപകൽപ്പന ചെയ്യാനുള്ള ടിപ്പുകൾ  

നിങ്ങളുടെ വീടിന്റെ ബാൽക്കണി പ്ലാൻ ചെയ്യുമ്പോൾ, ഒരു ഗൃഹ നിർമ്മാതാവ് എന്ന നിലയിൽ നിങ്ങൾ ഒരിക്കൽ മാത്രമേ നിങ്ങളുടെ വീട് നിർമ്മിക്കാൻ സാധ്യതയുള്ളൂ എന്നത് ഓർക്കുക, അതിനാൽ അത് മികച്ചതാക്കുക. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:  

 

  • ഇടം പരമാവധി പ്രയോജനപ്പെടുത്തുക: ഒരു ചെറിയ ബാൽക്കണിക്ക് ഔട്ട്‌ഡോർ ഇരിപ്പിടം മുതൽ ഒരു ചെറിയ പൂന്തോട്ടം വരെയുള്ള നിരവധി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും.  

     

  • ഈടുനിൽക്കുന്ന സാമഗ്രികൾ തിരഞ്ഞെടുക്കുക: കാലാവസ്ഥയെ അതിജീവിക്കുന്ന സാമഗ്രികൾ തിരഞ്ഞെടുക്കുക, പ്രത്യേകിച്ച് കനത്ത മഴയോ കഠിനമായ വെയിലോ ഉള്ള പ്രദേശങ്ങളിൽ. 

     

  • പച്ചപ്പ് ഉൾപ്പെടുത്തുക: ചെടികളോ പൂക്കളോ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ബാൽക്കണിക്ക് കൂടുതൽ ആകർഷകത്വവും പ്രശാന്തതയും നൽകും.  

     

  • സ്വകാര്യത പരിഗണിക്കുക: അടുത്തു വീടുകളുണ്ടെങ്കിൽ, സ്വകാര്യത ഉറപ്പാക്കാൻ സ്ക്രീനുകളോ, കർട്ടനുകളോ, ചെടിച്ചട്ടികളോ ഉപയോഗിക്കുക.  

     

     

    ശരിയായ ബാൽക്കണി പ്ലാനിംഗും രൂപകൽപ്പനയും കൊണ്ട് ഒരു സാധാരണ വീടിനെ നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ, സൗകര്യപ്രദവും ആസ്വാദ്യകരവുമായ ഒരു താമസസ്ഥലമാക്കി മാറ്റാൻ കഴിയും.  


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo


Loading....