വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



എന്താണ് M5 കോൺക്രീറ്റ് മിശ്രിത അനുപാതം?

Share:


പ്രധാന കാര്യങ്ങൾ

 

  • കുറഞ്ഞ സങ്കോചന ശേഷിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഒരു ലളിതമായ മിശ്രിതമാണ് M5 കോൺക്രീറ്റ് മിശ്രിത അനുപാതം.
 
  • സാധാരണയായി കൂടുതൽ മണലും കുറഞ്ഞ സിമെന്റും കൂട്ടിച്ചേർത്താണ് M5 കോൺക്രീറ്റിന്റെ മിശ്രിത അനുപാതം തയ്യാറാകുന്നത്.
 
  • കോൺക്രീറ്റ് മിശ്രിതത്തിനുള്ള ഈ M5 അനുപാതം പ്രധാനമായും നിരപ്പാക്കൽ, ബെഡിംഗ് പോലുള്ള ഘടനാപരമല്ലാത്ത ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.


ശക്തി, ഈട്, വൈവിധ്യം എന്നിവ കാരണം ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിർമ്മാണ വസ്തുക്കളിൽ ഒന്നാണ് കോൺക്രീറ്റ്. സിമൻറ്, മണൽ, അഗ്രഗേറ്റ്, വെള്ളം തുടങ്ങിയ പ്രാഥമിക ഘടകങ്ങളെ സംയോജിപ്പിക്കുന്നതിനെയാണ് "മിശ്രിത അനുപാതം"എന്ന് അറിയപ്പെടുന്നത്. കുറഞ്ഞ ശേഷിയിലുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ ഒരു പ്രാഥമിക ഗ്രേഡാണ് M5 കോൺക്രീറ്റ് മിശ്രിത അനുപാതം.

 

 


എന്താണ് M5 കോൺക്രീറ്റ് അനുപാതം?

M5 കോൺക്രീറ്റ് മിശ്രിത അനുപാതം എന്നത് സിമന്റ്, മണൽ, പാറപ്പൊടി, വെള്ളം എന്നിവയുടെ ഒരു പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ്. ഉയർന്ന ശക്തി ആവശ്യമില്ലാത്ത നിർമ്മാണപ്രവർത്തനങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. M5 ലെ "എം" എന്നത് "മിക്സ്" എന്നതിനെയാണ് സൂചിപ്പിക്കുന്നത്, കൂടാതെ 28 ദിവസത്തെ ശമിക്കലിന് ശേഷമുള്ള കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തിയെ സംഖ്യ സൂചിപ്പിക്കുന്നു.



M5 കോൺക്രീറ്റ് മിശ്രിതത്തിലെ ഘടകങ്ങൾ

പ്രാഥമിക ഘടകങ്ങൾ

 

1. സിമന്റ്: മിശ്രിതം ഒരുമിച്ച് നിർത്തുന്ന ബൈൻഡിംഗ് ഏജന്റായി പ്രവർത്തിക്കുന്നു.

2. മണൽ: വലിയ അഗ്രഗേറ്റുകൾക്കിടയിലുള്ള വിടവുകൾ നികത്തുകയും മൊത്തത്തിലുള്ള ശക്തിക്ക് സംഭാവന നൽകുകയും ചെയ്യുന്ന സൂക്ഷ്മ അഗ്രഗേറ്റുകൾ.



3. പാറപ്പൊടി: കോൺക്രീറ്റിന് അളവും ബലവും നൽകുന്ന ചരൽ അല്ലെങ്കിൽ പൊടിച്ച കല്ല് പോലുള്ള പരുക്കൻ വസ്തുക്കൾ.

4. വെള്ളം: സിമന്റുമായി പ്രതിപ്രവർത്തിച്ച് എല്ലാ വസ്തുക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കുഴമ്പ് ഉണ്ടാക്കുന്നു.

 

സാധാരണ M5 മിശ്രിത അനുപാതം 1:5:10 ആണ് (സിമൻറ്: മണൽ: പാറപ്പൊടി), അതായത്,

 

  • ഒരു ഭാഗം സിമന്റ്
 
  • അഞ്ച് ഭാഗം മണൽ
 
  • പത്ത് ഭാഗം പാറപ്പൊടി

 

M5 കോൺക്രീറ്റ് മിശ്രിത അനുപാതം കൃത്യമായി അളക്കുന്നത് നിർണായകമാണ്. തെറ്റായ അനുപാതങ്ങൾ ദുർബലമായ കോൺക്രീറ്റിലേക്ക് നയിച്ചേക്കാം, ഇത് കെട്ടിടത്തിൻറെ ഈടിനെയും സുരക്ഷയെയും ശേഷിയെയും പ്രതികൂലമായി ബാധിക്കും

 

M5 മിശ്രിത അനുപാതം തയ്യാറാക്കുന്നതിനും കുഴക്കുന്നതിനുമുള്ള ഘട്ടം ഘട്ടമായ ഗൈഡ്.

M5 മിശ്രിത അനുപാതത്തിൽ ശരിയായ സ്ഥിരതയും ശക്തിയും കൈവരിക്കുന്നതിന് ശ്രദ്ധാപൂർവ്വം മിക്സിംഗ് ചെയേണ്ടത് പ്രധാനമാണ്.

 

1. ചേരുവകൾ കൃത്യമായി അളക്കുക: സിമൻറ്, മണൽ, പാറപ്പൊടി എന്നിവയുടെ അനുപാതം ശരിയാണെന്ന് ഉറപ്പാക്കാൻ ഒരു അളവുപാത്രം ഉപയോഗിക്കുക.

2. ഉണങ്ങിയ ചേരുവകൾ മിക്സ് ചെയ്യുക: സിമന്റ്, മണൽ, പാറപ്പൊടി എന്നിവ ഒരു പാത്രത്തിലോ പ്ലാറ്റ്‌ഫോമിലോ കുഴയ്ക്കുക.

3. വെള്ളം ക്രമേണ ചേർക്കുക: ഉണങ്ങിയ മിശ്രിതത്തിലേക്ക് പതുക്കെ വെള്ളം ചേർക്കുക, അത് തുല്യമായി എല്ലായിടത്തും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

4. നന്നായി ഇളക്കുക: ഒരു ഏകീകൃത മിശ്രിതം ഉണ്ടാക്കുന്നതിന് എല്ലാ ഘടകങ്ങളും നന്നായി കലർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

5. സ്ഥിരത പരിശോധിക്കുക: മിശ്രിതം മിനുസമാർന്നതും ആവശ്യത്തിന് വരണ്ടതുമായിരിക്കണം. ശരിയായ സ്ഥിരത കൈവരിക്കുന്നതിന് ആവശ്യാനുസരണം വെള്ളം ക്രമീകരിക്കുക.



മിക്സിംഗിനുള്ള നുറുങ്ങുകൾ:

 

  • M5 കോൺക്രീറ്റ് മിശ്രിത അനുപാതത്തിൽ വെള്ളം കൂടിപ്പോകാതിരിക്കാൻ എപ്പോഴും വെള്ളം സാവധാനം ചേർക്കുക.
 
  • കട്ടപിടിക്കുന്നത് ഒഴിവാക്കാനും മിശ്രിതം ഒരുപോലെ കുഴഞ്ഞുകിട്ടാനും ചേരുവകൾ നന്നായി ഇളക്കുക
 
  • കോൺക്രീറ്റ് ഉപയോഗശൂന്യമാകാതിരിക്കാൻ ശുദ്ധജലവും നല്ല പാറപൊടിയും ഉപയോഗിക്കുക.

 

 

M5 കോൺക്രീറ്റ് അനുപാതത്തിന്റെ ശക്തിയും ഈടും

M5 കോൺക്രീറ്റ് മിശ്രിതം കുറഞ്ഞ കംപ്രസ്സീവ് ശക്തിക്ക് പേരുകേട്ടതാണ്, ഇത് ലോഡ്-ബെയറിംഗ് അല്ലാത്ത നിർമ്മാണപ്രവർത്തനങ്ങളിൽ ആണ് ഉപകാരപ്പെടുന്നത്. ഉയർന്ന ശക്തി ആവശ്യമില്ലാത്തിടത്ത് അടിസ്ഥാനപരമായ ജോലികൾക്ക് ഇത് അനുയോജ്യമാണ്. ഉയർന്ന ഗ്രേഡ് കോൺക്രീറ്റിന്റെ ശക്തി ഇതിന് ഇല്ലായിരിക്കാം, പക്ഷേ ഫില്ലിംഗ് അല്ലെങ്കിൽ ലെവലിംഗ് പോലുള്ള ഉപയോഗങ്ങൾക്ക് ഇത് മതിയായ ഈട് നൽകുന്നു.

 

 

M5 കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉപയോഗങ്ങൾ 

M5 കോൺക്രീറ്റിന് അതിന്റെ കുറഞ്ഞ ശക്തി കാരണം, പരിമിതമായ ഉപയോഗങ്ങളേ ഉള്ളൂ.

 

  • ഫൗണ്ടേഷൻ സ്ലാബുകൾക്കുള്ള അടിത്തറ: മറ്റ് നിർമ്മാണ പാളികൾക്ക് സ്ഥിരതയുള്ളതും നിരപ്പായതുമായ അടിത്തറ ഇവ നൽകുന്നു.
 
  • നടപ്പാതകളും നടവഴികളും: കനത്ത ഗതാഗതമോ ഭാരമോ അനുഭവപ്പെടാത്ത പ്രദേശങ്ങൾ നിർമ്മിക്കുക.
 
  • നിരപ്പാക്കൽ: ഉയർന്ന ഗ്രേഡ് കോൺക്രീറ്റ് അല്ലെങ്കിൽ ഫിനിഷിംഗ് ലെയറുകൾ പ്രയോഗിക്കുന്നതിന് മുമ്പ് ഇവ ഒരു നിരപ്പാക്കലിനായി ഉപയോഗിക്കുന്നു.

 

 

M5 കോൺക്രീത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങൾ

M5 കോൺക്രീറ്റിന്റെ ഗുണനിലവാരത്തെ നിരവധി ഘടകങ്ങൾ ബാധിക്കാം:

 

  • തെറ്റായ M5 മിശ്രിത അനുപാതം: സിമൻറ്, മണൽ, പാറപ്പൊടി എന്നിവ തെറ്റായ അനുപാതത്തിൽ കൂട്ടികലർത്തിയാൽ മിശ്രിതം ഉപയോഗശൂന്യമാകും.
 
  • ഗുണനിലവാരമില്ലാത്ത വസ്തുക്കൾ: ഗുണനിലവാരം കുറഞ്ഞ സിമൻറ്, മണൽ അല്ലെങ്കിൽ പാറപ്പൊടി എന്നിവ കെട്ടിടത്തിൻറെ ശക്തിയെ അപകടത്തിലാക്കും.
 
  • അപര്യാപ്തമായ മിക്സിംഗ്: നന്നായി മിക്സ് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് കോൺക്രീറ്റിൽ ദുർബലമായ കട്ടകൾ ഉണ്ടാക്കും

 

കോൺക്രീറ്റിന്റെ M5 അനുപാതത്തിൽ ഒഴിവാക്കേണ്ട സാധാരണ തെറ്റുകൾ

 

  • വെള്ളം അധികം ഉപയോഗിക്കുന്നത് കോൺക്രീറ്റിനെ ദുർബലപ്പെടുത്തുകയും അതിന്റെ ഈട് കുറയ്ക്കുകയും ചെയ്യും.
 
  • ശരിയായി കുഴയ്ക്കാത്തത്: ഇത് വസ്തുക്കളുടെ കൃത്യമായ അനുപാതം നഷ്ടപ്പെടുന്നതിനും ശക്തി കുറയുന്നതിനും കാരണമാകുന്നു.
 
  • കൃത്യമല്ലാത്ത അളവുകൾ: ബലമില്ലാത്ത മിശ്രിതത്തിൽ കലാശിക്കുന്നു


 

ഉയർന്ന ശക്തി ആവശ്യമില്ലാത്ത കെട്ടിടനിർമാണങ്ങളിലാണ് M5 കോൺക്രീറ്റ് മിശ്രിത അനുപാതം പ്രധാനമായും ഉപയോഗിക്കുന്നത്.ശരിയായ ഘടകങ്ങളും അവയുടെ കൃത്യമായ അനുപാതവും അറിഞ്ഞിരുന്നാൽ മാത്രമേ കോൺക്രീറ്റ്, ഉദ്ദേശിച്ച ഉപയോഗത്തിന് പ്രതീക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുകയുള്ളു. ശരിയായ കുഴയ്ക്കൽ രീതികളും സാധാരണ സംഭവിക്കാൻ സാധ്യതയുള്ള തെറ്റുകൾ ഒഴിവാക്കുന്നതും ആവശ്യമുള്ള സ്ഥിരതയും ശക്തിയും നേടാൻ സഹായിക്കും, ഇത് അടിസ്ഥാന നിർമ്മാണ ആവശ്യങ്ങൾക്ക് M5 കോൺക്രീറ്റിനെ വിശ്വസനീയമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.





സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

 

1. M5 കോൺക്രീറ്റ് അനുപാതം ഘടനാപരമായ ജോലികൾക്ക് അനുയോജ്യമാണോ?

കുറഞ്ഞ കംപ്രസ്സീവ് ശക്തി കാരണം M5 കോൺക്രീറ്റ്, ശേഷി കൂടിയ നിർമ്മാണപ്രവർത്തങ്ങൾക്ക് അനുയോജ്യമല്ല. നിരപ്പാക്കൽ, അടിത്തറ പാകൽ പോലുള്ള ശേഷി കുറഞ്ഞ അടിസ്ഥാന നിർമാണങ്ങൾക്ക് ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.

 

2. M5 ഗ്രേഡ് കോൺക്രീറ്റിന്റെ നിരക്ക് എത്രയാണ്?

സ്ഥലം, ഉപയോഗിക്കുന്ന വസ്തുക്കൾ, തെഴിലാളികളുടെ വേതനം എന്നിവയെ ആശ്രയിച്ച് M5-ഗ്രേഡ് കോൺക്രീറ്റിന്റെ നിരക്ക് വ്യത്യാസപ്പെടാം. എന്നിരുന്നാലും, വസ്തുക്കളുടെ എണ്ണവും ശേഷിയും കുറവായതിനാൽ, ഉയർന്ന ഗ്രേഡ് കോൺക്രീറ്റിനേക്കാൾ പലപ്പോഴും ഇത് വിലകുറഞ്ഞതാണ്.

 

3. M5 കോൺക്രീറ്റിന്റെ സാന്ദ്രത എത്രയാണ്?

ഉപയോഗിക്കുന്ന വസ്തുക്കളെയും മിക്സിംഗ് പ്രക്രിയയെയും ആശ്രയിച്ച്, M5 കോൺക്രീറ്റിന്റെ സാന്ദ്രത സാധാരണയായി 2200 മുതൽ 2500 കിലോഗ്രാം/m³ വരെയാണ്.

 

4. എന്താണ് M5, M10, M15, M20, M25?

കോൺക്രീറ്റ് ഉറയ്ക്കാൻ എടുക്കുന്ന 28 ദിവസത്തിന് ശേഷമുള്ള കംപ്രസ്സീവ് ശക്തിയെ സൂചിപ്പിക്കുന്ന വ്യത്യസ്ത ഗ്രേഡുകളിലുള്ള കോൺക്രീറ്റുകളാണിത്. M5 കോൺക്രീറ്റ് മിശ്രിത അനുപാതം ഏറ്റവും കുറഞ്ഞ ശക്തിയുള്ളതാണ്, തുടർന്നുള്ള ഓരോ ഗ്രേഡിനും ഉയർന്ന ശക്തിയുണ്ട്. കൂടുതൽ ബലമുള്ള കെട്ടിടനിർമ്മാണങ്ങൾക്ക് ഗ്രേഡ് കൂടിയവ ആവശ്യാനുസരണം ഉപയോഗിക്കുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....