ആദിത്യ ബിർള ഗ്രൂപ്പിന്റെ സിമന്റ് ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് അൾട്രാടെക് സിമന്റ് ലിമിറ്റഡ്. 7.9 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള, ബിൽഡിംഗ് സൊല്യൂഷൻസ് പവർഹൗസായ അൾട്രാടെക്, ഗ്രേ സിമന്റ്, റെഡി മിക്സ് കോൺക്രീറ്റ് (ആർഎംസി), വൈറ്റ് സിമന്റ് എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാക്കളാണ്. ചൈന ഒഴികെ ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് ഉത്പാദക രാജ്യമാണിത്. ഒരൊറ്റ രാജ്യത്ത് 100+ എംടിപിഎ സിമന്റ് നിർമ്മാണ ശേഷിയുള്ള (ചൈനയ്ക്ക് പുറത്ത്) ഏക ആഗോള സിമന്റ് കമ്പനിയാണ് അൾട്രാടെക്. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾ യുഎഇ, ബഹ്റൈൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു.
അൾട്രാടെക്കിന് പ്രതിവർഷം ഗ്രേ സിമന്റിന്റെ 135.55 ദശലക്ഷം ടൺ (എംടിപിഎ ) ഉൽപാദന ശേഷിയുണ്ട്. അൾട്രാടെക്കിന് 22 സംയോജിത നിർമ്മാണ യൂണിറ്റുകളും 27 ഗ്രൈൻഡിംഗ് യൂണിറ്റുകളും ഒരു ക്ലിങ്കറൈസേഷൻ യൂണിറ്റും 7 ബൾക്ക് പാക്കേജിംഗ് ടെർമിനലുകളും ഉണ്ട്. അൾട്രാടെക്കിന് രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം ചാനൽ പങ്കാളികളുണ്ട്, കൂടാതെ ഇന്ത്യയിലുടനീളം 80% ത്തിലധികം മാർക്കറ്റ് റീച്ചും ഉണ്ട്. വൈറ്റ് സിമന്റ് സെഗ്മെന്റിൽ, അൾട്രാടെക് ബിർള വൈറ്റ് എന്ന ബ്രാൻഡ് നാമത്തിൽ ആണ് വിപണിയിലെത്തുന്നത്. 1.5 എംടിപിഎ ശേഷിയുള്ള ഒരു വൈറ്റ് സിമന്റ് യൂണിറ്റും ഒരു വാൾ കെയർ പുട്ടി യൂണിറ്റും ഉണ്ട്. അൾട്രാടെക്കിന് ഇന്ത്യയിലെ 100+ നഗരങ്ങളിലായി 230+ -ലധികം റെഡി മിക്സ് കോൺക്രീറ്റ് (ആർഎംസി) പ്ലാന്റുകളുണ്ട്. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്രത്യേക കോൺക്രീറ്റും ഇവിടെയുണ്ട്. ഞങ്ങളുടെ ബിൽഡിംഗ് പ്രൊഡക്റ്റ്സ് ബിസിനസ്സ് ഒരു ഇന്നൊവേഷൻ ഹബ് ആണ്. അത് പുതിയ കാലത്തെ നിർമ്മാണങ്ങൾക്കായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളുടെ ഒരു നിര തന്നെ വാഗ്ദാനം ചെയ്യുന്നു. അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് (യുബിഎസ്) എന്ന ആശയത്തിന് അൾട്രാടെക് തുടക്കമിട്ടിട്ടുണ്ട്.
വ്യക്തികൾക്ക് അവരുടെ വീട് പണിയുന്നതിനുള്ള ഒറ്റത്തവണ പരിഹാരം നൽകുന്ന വൺ സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷൻ ഇവിടെ ലഭിക്കുന്നു. ഇന്ന്, ഇന്ത്യയിലുടനീളം 3000+ -ലധികം സ്റ്റോറുകളുള്ള ഏറ്റവും വലിയ സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ശൃംഖലയാണ് യുബിഎസ്.
ഗ്ലോബൽ സിമന്റ് ആൻഡ് കോൺക്രീറ്റ് അസോസിയേഷന്റെ (ജിസിസിഎ) സ്ഥാപക അംഗമാണ് അൾട്രാടെക്. 2050 ഓടെ കാർബൺ ന്യൂട്രൽ കോൺക്രീറ്റ് ലഭ്യമാക്കാനുള്ള മേഖലയുടെ അഭിലാഷ്മായി ജിസിസിഎ ക്ലൈമറ്റ് അംബിഷൻ 2050 ൽ കമ്പനി ഒപ്പിടുകയും ചെയ്തിട്ടുണ്ട്.2030-ഓടെ CO2 ഉദ്‌വമനം നാലിലൊന്നായി കുറയ്ക്കാനുള്ള നാഴികക്കല്ല് ഉൾപ്പെടുന്ന GCCA പ്രഖ്യാപിച്ച നെറ്റ് സീറോ കോൺക്രീറ്റ് റോഡ്‌മാപ്പിനോടും കമ്പനി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്നതാണ്. സയൻസ് ബേസ്ഡ് ടാർഗെറ്റ് ഇനിഷ്യേറ്റീവ് (എസ്ബിടിഐ), ഇന്റേണൽ കാർബൺ പ്രൈസ് ആൻഡ് എനർജി പ്രൊഡക്ടിവിറ്റി (#ഇപി100) പോലുള്ള പുതു യുഗ ഉപകരണങ്ങൾ അൾട്രാടെക് അംഗീകരിച്ചിട്ടുണ്ട്. അതിന്റെ മൂല്യ ശൃംഖലയിലുടനീളം കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകളും പ്രക്രിയകളും സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്താനും അങ്ങനെ ജീവിത ചക്രത്തിൽ കാർബൺ ഫുട്ട് പ്രിന്റ് കുറയ്ക്കാനും കമ്പനി ശ്രമം നടത്തുന്നു. ഡോളർ അടിസ്ഥാനമാക്കിയുള്ള സസ്റ്റെയ്നബിലിറ്റി ലിങ്ക്ഡ് ബോണ്ടുകൾ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെയുംം ഏഷ്യയിലെ രണ്ടാമത്തെയും കമ്പനിയാണ് അൾട്രാടെക്. സിഎസ്ആറിന്റെ ഭാഗമായി, അൾട്രാടെക് ഇന്ത്യയിലെ 500 ലധികം ഗ്രാമങ്ങളിലെ 1.6 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര ഉപജീവനമാർഗം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക കാരണങ്ങൾ എന്നിവയുമായി എത്തിച്ചേരുന്നുണ്ട്.
നേതാവാകാൻ
കെട്ടിട പരിഹാരങ്ങളിൽ
ഓഹരി ഉടമകൾക്ക് ഉയർന്ന മൂല്യം എത്തിക്കാൻ
യുടെ നാല് തൂണുകളിൽ
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
This website uses cookies to serve content relevant for you and to improve your overall website
experience.
By continuing to visit this site, you agree to our use of cookies.
Accept
UltraTech is India’s No. 1 Cement
Address
"B" Wing, 2nd floor, Ahura Center Mahakali Caves Road Andheri (East) Mumbai 400 093, India
© 2020 എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്, അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ്.