
1
മുറിയുടെ വലുപ്പത്തിനും നിങ്ങളുടെ വീടിന്റെ അഴകിനും അനുയോജ്യമായ ടൈലുകൾ തിരഞ്ഞെടുക്കുക. വലിപ്പവും വെന്റിലേഷൻ നിലയും വർദ്ധിപ്പിക്കുന്നതിന് വലുതും ഇളം നിറത്തിലുള്ളതുമായ ടൈലുകൾ ചെറിയ ഇടങ്ങൾക്കു അനുയോജ്യമാണ്, എന്നാൽ പലരും അടുക്കളയിലും കുളിമുറിയിലും ചെറിയ ടൈലുകൾ ഇടാറുണ്ട്.
2
ശരിയായ മണ്ണ് പാളി ഒരുക്കല്‍, സബ്‌ഫ്ലോർ നിരപ്പാക്കുക, കട്ടയുടെ പണികളും തേപ്പ് പണികളും പൂർത്തിയാക്കുക, വാട്ടർപ്രൂഫിംഗ് ചെയ്യുക എന്നിവയിലൂടെ നിങ്ങളുടെ ടൈലിലൂടെ വെള്ളം ചോരുന്നത് ഒഴിവാക്കാം കൂടാതെ കാലപ്പഴക്കത്താല്‍ പെട്ടെന്ന് നശിക്കുന്നതും ഒഴിവാക്കാം
3
ടൈൽ പാകുന്ന ജോലികൾ തുടങ്ങുന്നതിന് മുമ്പ് ഉപരിതലം മിനുസമാർന്നതും ഘടനാപരമായി മികച്ചതാണോയെന്നും പരിശോധിക്കുക, കൂടാതെ സൈറ്റില്‍ ശരിയായ വെളിച്ചവും വെന്റിലേഷനും ഉണ്ടെന്നും ഉറപ്പാക്കുക.
4
ടൈലുകൾ ശരിയായ കോണിൽ സ്ഥാപിക്കണം, കോണുകൾ വളയരുത്. 1: 6 അനുപാതത്തിൽ വെള്ളവും ചാന്തും കലർത്തി പ്രീ മിക്സ് സിമന്റ് പ്ലാസ്റ്റർ തയ്യാറാക്കുക - സിമന്റ് ജോയിന്‍റ്റുകള്‍ ചുരുങ്ങുന്നത് തടയാൻ ഈ അനുപാതം പിന്തുടരുക. കൂടാതെ, രണ്ട് ടൈലുകൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജോയിന്‍റ്റുകള്‍ നിലനിർത്തുകയും അധികം വരുന്നത് തുടയ്ക്കുകയും ചെയ്യുക.
5
ടൈലുകൾ പരസ്പരം തുല്യ അകലത്തിൽ പാകണം.
ഉറപ്പിച്ചു കഴിഞ്ഞാൽ
ജോയിന്‍റ്റുകളില്‍ സിമന്റ് ഗ്രൗട്ട് നിറയ്ക്കുക.
6
ഉറപ്പിച്ച് കഴിഞ്ഞ്, ടൈൽ ഇടുന്ന സ്ഥലം
നനഞ്ഞ മോപ്പുകൊണ്ട് വൃത്തിയാക്കുക, ശേഷമുള്ള ഭാഗം തുടച്ചുനീക്കുക.
തറയില്‍ പുതുതായി ടൈലുകള്‍ സ്ഥാപിച്ച ശേഷം ഒരാഴ്ചയെങ്കിലും മുകളില്‍ ചവിട്ടരുത്.
7
വിള്ളല്‍, പൊട്ടൽ തുടങ്ങിയ
തകരാറുകളും പിന്നീട് ഇളകി പോകുന്നതും അധിക
ചിലവുകളും തടയാൻ വിദഗ്ധ മേൽനോട്ടത്തിൽ
ടൈൽ പാകുക. ടൈലിംഗ് ചെലവുകൾ ഭവന
നിർമ്മാണത്തിന്‍റെ ഒരു ഘട്ടത്തിൽ നിങ്ങള്‍ക്ക് ചിലവഴിക്കേണ്ടി
വരുന്നതാണ്.
ടൈൽ നിർമ്മാണം തീർച്ചയായും അധ്വാനമാണ്, എന്നാൽ ശരിയായി ചെയ്താല്‍ നിങ്ങള്‍ക്കു ഒരുപാട് മുന്നോട്ട് പോകാനാകും. നിങ്ങൾ നന്നായി പഠിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ വീട് നന്നാക്കാൻ പിന്നെ അധിക സമയമെടുക്കില്ല.