കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി എങ്ങനെ പരിശോധിക്കാം

ഒരു വീട് കരുത്തോടെ നിർമ്മിക്കുന്നതിന് ശരിയായ രീതിയില്‍ കോൺക്രീറ്റ് മിക്സ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ്, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കോൺക്രീറ്റ് മിശ്രിതം ശരിയായി പരിശോധിക്കേണ്ടത് പ്രധാനമാകുന്നത്. . കോൺക്രീറ്റ് ടെസ്റ്റിംഗ് 2 തരത്തിലുണ്ട് - കാസ്റ്റിംഗിന് മുമ്പും സെറ്റ് ആയതിനു ശേഷവും. കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

 
 
1
കോൺക്രീറ്റ് സെറ്റ് ആയി ഉറച്ചതിന് ശേഷമാണ് ഈ പരിശോധന നടത്തുന്നത്.
2
ഈ പരിശോധനയിൽ, കോൺക്രീറ്റ് ക്യൂബുകൾ ഒരു കംപ്രഷൻ ടെസ്റ്റിംഗ് മെഷീനിൽ പരീക്ഷിക്കുന്നു.
3
150mm x 150mm x 150mm അളവുള്ള ഒരു കോൺക്രീറ്റ് ക്യൂബ് മോൾഡ് ഉപയോഗിക്കുന്നു.
4
ഇത് 3 പാളികൾ കോൺക്രീറ്റ് കൊണ്ട് നിറയ്ക്കുകയും ഒരു ടാമ്പിംഗ് റോഡിന്‍റെ സഹായത്തോടെ കുത്തിയിറക്കുകയും ചെയ്യുന്നു.
5
മുകളിലെ ഉപരിതലം ഒരു കോലരി ഉപയോഗിച്ച് നിരപ്പാക്കുന്നു, തുടർന്ന് നനഞ്ഞ ചണ ബാഗ് കൊണ്ട് പൊതിഞ്ഞ് 24 മണിക്കൂർ സെറ്റ് ആകാന്‍ വിടുന്നു.
6
24 മണിക്കൂറിന് ശേഷം, ക്യൂബ് അച്ചിൽ നിന്ന് പുറത്തെടുത്ത് 28 ദിവസം വെള്ളത്തിൽ ക്യുവര്‍ ചെയ്യുന്നു.
7
ക്യൂബിന്റെ വലുപ്പവും ഭാരവും അളന്ന ശേഷം, അത് പരിശോധിക്കുന്നു.
8
ടെസ്റ്റിംഗ് മെഷീന്റെ പ്ലേറ്റുകളും കോൺക്രീറ്റ് ഉപരിതലവും വൃത്തിയാക്കി, പ്ലേറ്റുകൾക്കിടയിൽ ക്യൂബ് സ്ഥാപിക്കുന്നു.
9
പിന്നീട്, ക്യൂബ് പൊട്ടുന്നത് വരെ, ഒരു ജെര്‍ക്കിംഗും ഇല്ലാതെ ലോഡ് ക്രമേണ വർദ്ധിപ്പിക്കുന്നു.
10
പരമാവധി ലോഡ് രേഖപ്പെടുത്തി കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി  കണക്കാക്കുന്നു.
 



കോൺക്രീറ്റിന്റെ കംപ്രസ്സീവ് ടെസ്റ്റ് നടത്തുന്നത് ഇങ്ങനെയാണ്.









ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറിൽ എത്തിച്ചേരുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക