കാര്യക്ഷമമായ മഴവെള്ള സംഭരണ ​​സംവിധാനത്തിനുള്ള നടപടികൾ

ഓഗസ്റ്റ് 25, 2020

നിങ്ങളുടെ വീടിന്‍റെ പ്രകൃതിദത്ത ജലസ്രോതസ്സാണ് ഭൂഗർഭജലം. എന്നിരുന്നാലും, ഈ ഉറവിടത്തിന്‍റെ അമിത ഉപയോഗം കാലക്രമേണ അതിനെ ഇല്ലാതാക്കും. ഭൂഗർഭജലത്തിന്‍റെ കുറവ് നികത്തുന്നതിനുള്ള ഏറ്റവും എളുപ്പവഴി ഒഴുകിപ്പോകുന്ന മഴവെള്ളം ശേഖരിച്ചുനിര്‍ത്തുക എന്നതാണ്. മഴക്കുഴി സ്ഥാപിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം.

ഇവിടെ നിങ്ങൾക്ക് എങ്ങനെ ഒരു മഴക്കുഴി നിർമ്മിക്കാം.

  • ഒന്ന് മുതൽ രണ്ട് മീറ്റർ വരെ വീതിയും രണ്ട് മുതല്‍ മൂന്ന് മീറ്റർ വരെ ആഴവുമുള്ള ഒരു കുഴി തയ്യാറാക്കാന്‍ തുടങ്ങുക.
  • ആദ്യം കുഴിയില്‍ കല്ലുകൾ കൊണ്ട് നിറയ്ക്കുക, തുടർന്ന് നാടൻ അഗ്രഗേറ്റുകളും  അവസാനം മണലും ഇടുക. ഇത് ഒഴുകുന്ന മഴവെള്ളത്തെ ശേഖരിച്ച് കുഴിയിലൂടെ ഫിൽട്ടർ ചെയ്തുകൊള്ളും.
  • കുഴിയുടെ മുകള്‍ ഭാഗം ഒരു മെഷ് കൊണ്ട് മൂടി നിങ്ങൾക്ക് കുഴി സംരക്ഷിക്കാൻ കഴിയും. വെള്ളം എളുപ്പത്തിൽ ഒഴുകുന്നതിനായി ഇത് പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കുക.
  • മഴവെള്ളം ശേഖരിക്കുന്ന സ്ഥലങ്ങളിൽ, പൈപ്പുകൾ സ്ഥാപിച്ച് മഴവെള്ളം മഴക്കുഴിയിലേക്ക് ഒഴുക്കുക. ഗാർഹിക ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഈ വെള്ളം ശേഖരിക്കാനും സംഭരിക്കാനും കഴിയും.

മഴക്കുഴിയിലൂടെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഈ രീതി വിലയേറിയ ഭൂഗർഭജല ശേഖരത്തിന്‍റെ കുറവ് നികത്താൻ നിങ്ങളെ സഹായിക്കും.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക