വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


സ്ട്രക്ചറൽ, നോൺ-സ്ട്രക്ചറൽ വിള്ളലുകൾ: പ്രധാന വ്യത്യാസങ്ങൾ വിശദീകരിക്കുന്നു



സ്ട്രക്ചറൽ വിള്ളലുകൾ ഗൗരവകരമാണ്, അത് വീടിൻ്റെ ബലത്തെ ബാധിക്കും. എന്നാൽ നോൺ-സ്ട്രക്ചറൽ വിള്ളലുകൾ ചുവരിലെ ചെറിയ വിള്ളലുകളാണ്, അവ വീടിൻ്റെ സുരക്ഷയെ ബാധിക്കില്ല. കോൺക്രീറ്റിലെ പലതരം വിള്ളലുകൾ തിരിച്ചറിയുന്നത് പ്രശ്നങ്ങൾ വലുതാകാതിരിക്കാൻ സഹായിക്കും.

 

 

എന്താണ് സ്ട്രക്ചറൽ വിള്ളലുകൾ?



സ്ട്രക്ചറൽ വിള്ളലുകൾ അപകടകാരികളാണ്. അവ നിങ്ങളുടെ വീടിന് ബലക്ഷയം വരുത്തും. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം.

അസ്ഥിവാരത്തിൻ്റെ ബലക്കുറവ്, അമിത ഭാരം, നിർമ്മാണത്തിലെ പിഴവ്, അല്ലെങ്കിൽ മണ്ണിൻ്റെ ചലനം എന്നിവ കൊണ്ടാണ് ഇവ സാധാരണയായി സംഭവിക്കുന്നത്. ഈ വിള്ളലുകൾ പുറംഭാഗത്ത് മാത്രമല്ല, ഭിത്തിയുടെയും കോൺക്രീറ്റിൻ്റെയും ഉള്ളിലേക്ക് വരെ പടരാം.

 

സ്ട്രക്ചറൽ വിള്ളലുകളുടെ ലക്ഷണങ്ങൾ:

  • വലിയ വിള്ളലുകൾ (3 മില്ലിമീറ്ററിൽ കൂടുതൽ)

  • വലുപ്പമേറുന്ന വിള്ളലുകൾ

  • ജനലുകൾക്കും വാതിലുകൾക്കും അരികിലെ ചെരിഞ്ഞ വിള്ളലുകൾ

  • ബീമുകൾ, തൂണുകൾ, സ്ലാബുകൾ എന്നിവയിലെ വിടവുകൾ

  • വാതിലുകളും ജനലുകളും തുറക്കാനും അടയ്ക്കാനും പ്രയാസം വരിക

     

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻ തന്നെ ഒരു വിദഗ്ധനെ വിളിക്കുക.

 

 

എന്താണ് നോൺ-സ്ട്രക്ചറൽ വിള്ളലുകൾ?



നോൺ-സ്ട്രക്ചറൽ വിള്ളലുകൾ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്, അവ അത്ര അപകടകാരിയല്ല. ഇത് പ്ലാസ്റ്ററിനെയോ പെയിൻ്റിനെയോ മാത്രമേ ബാധിക്കൂ.

ചൂട്, ഈർപ്പം, പ്ലാസ്റ്ററിങ് ഉണങ്ങുന്നത്, കോൺക്രീറ്റ് ചുരുങ്ങുന്നത് എന്നിവ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇവ കെട്ടിടത്തിൻ്റെ ബലത്തെ ബാധിക്കില്ല.

 

നോൺ-സ്ട്രക്ചറൽ വിള്ളലുകളുടെ ലക്ഷണങ്ങൾ:

  • നൂൽ പോലെയുള്ള നേരിയ വിള്ളലുകൾ

  • സിമന്റ് പൂശിയ ഭാഗത്തെ ചെറിയ വിള്ളലുകൾ

  • വലിപ്പം കൂടാത്ത വിള്ളലുകൾ

  • ജനലുകൾക്കും വാതിലുകൾക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കുക

     

ചെറിയ അറ്റകുറ്റപ്പണികൾ വഴി ഇവ എളുപ്പത്തിൽ പരിഹരിക്കാവുന്നതേയുള്ളൂ.

 

 

സ്ട്രക്ചറൽ, നോൺ-സ്ട്രക്ചറൽ വിള്ളലുകൾ തമ്മിലുള്ള വ്യത്യാസം

സ്ട്രക്ചറൽ, നോൺ-സ്ട്രക്ചറൽ വിള്ളലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ഈ ടേബിൾ നോക്കൂ:

 

വിഷയം
സ്ട്രക്ചറൽ വിള്ളലുകൾ
നോൺ-സ്ട്രക്ചറൽ വിള്ളലുകൾ
അപകടസാധ്യത
ഗൗരവമുള്ളതും അപകടകരവും
അധികം അപകടമില്ലാത്തത്
വിള്ളലിൻ്റെ വീതി
വീതിയുള്ളതും ആഴമേറിയതും
നേർത്തതും ചെറുതും
വർദ്ധനവ്
കൂടിവരുന്നു
മാറാതെ നിൽക്കുന്നു
എവിടെ കാണുന്നു
ബീമുകൾ, തൂണുകൾ, സ്ലാബുകൾ
പുറം ഭിത്തികളും സിമന്റ് പൂശിയ ഭാഗങ്ങളും
എന്ത് ചെയ്യണം
ഉടൻ വിദഗ്ധ സഹായം തേടുക
ചെറിയ അറ്റകുറ്റപ്പണികൾ

 

 

നേരത്തെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?

ചെറിയ വിള്ളലുകൾ ചിലപ്പോൾ വലിയ പ്രശ്നങ്ങളായേക്കാം. വിള്ളലിലൂടെ വെള്ളം ഉള്ളിൽ കയറി കോൺക്രീറ്റിനുള്ളിലെ കമ്പികൾ നശിച്ചേക്കാം. ഇത് പതിയെ കെട്ടിടത്തിന് ബലക്ഷയം വരുത്തും.

 

ഭിത്തികളും മേൽക്കൂരയും ബീമുകളും ഇടയ്ക്കിടെ പരിശോധിക്കുന്നത് ഭാവിയിലെ ചെലവും മാനസിക ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കും.

 

 

ഇന്ന് പരിശോധിക്കൂ, നാളെ സുരക്ഷിതരായിരിക്കൂ

കോൺക്രീറ്റിലെ പലതരം വിള്ളലുകളെ കുറിച്ച് അറിയുന്നത് സുരക്ഷിതമായിരിക്കാൻ സഹായിക്കും. വിള്ളലുകൾക്ക് ആഴമോ വീതിയോ കൂടുതലുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കുക.

 

പുറംഭാഗത്തെ ചെറിയ വിള്ളലുകൾ ആണെങ്കിൽ ഒരു ചെറിയ അറ്റകുറ്റപ്പണി മതിയാകും. ജാഗ്രത പാലിക്കൂ, വീട് ബലമുള്ളതാക്കൂ, കൃത്യമായി സംരക്ഷിക്കൂ.



 Related Articles




 Recommended Videos




Tools for Home Building


Cost Calculator

Every home-builder wants to build their dream home but do so without going over-budget. By using the Cost Calculator, you’ll get a better idea of where and how much you might end up spending.

 

logo

EMI Calculator

Taking a home-loan is one of the best ways to finance home-building but home-builders often ask how much EMI they’ll need to pay. With the EMI Calculator, you can get an estimate that will help you better plan your budget.

logo

Product Predictor

For a home builder, it is important to find the right store where one can get all the valuable information about home building. Use the Store Locator feature and visit our store for more information on home building.

logo

Store Locator

It is important for a home builder to select the right products during the initial stages of constructing a home. Use the Product Predictor to see which products will be needed while building your home.

logo

Loading....