ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


ഭവനനിർമ്മാണത്തിനുള്ള ഘട്ടങ്ങൾ

നിങ്ങളുടെ വീട് നിര്‍മ്മിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. നിങ്ങളുടെ വീട് നിങ്ങളുടെ ഐഡന്‍റിറ്റിയാണ്. അതുകൊണ്ടാണ് നിങ്ങളുടെ വീടുനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളറിയേണ്ടത് നിർണായകമാകുന്നത്. നിങ്ങളുടെ വീടുനിർമ്മാണ യാത്രയുടെ വിവിധ ഘട്ടങ്ങൾ അറിയേണ്ടത് പ്രധാനമാണ്, അങ്ങനെ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണം ആസൂത്രണം ചെയ്യാനും ട്രാക്കുചെയ്യാനും കഴിയും

logo

Step No.1

നിങ്ങളുടെ വീട് പണിയുന്നതിനുള്ള ആദ്യപടി ശക്തമായതും ദൃഢവുമായ ഒരു അടിത്തറയിടലാണ്. ആദ്യം, സൈറ്റിലെ പാറകളും അവശിഷ്ടങ്ങളും നീക്കംചെയ്യുന്നു. മണ്ണ് കുഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, പ്ലാൻ അനുസരിച്ച് ലേഔട്ട് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ നിർമ്മാണ ടീം സൈറ്റ് സമനിരപ്പാക്കുകയും അടിസ്ഥാനം സ്ഥാപിക്കുന്നതിന് കുഴികളും ചാലുകളും ഉണ്ടാക്കുകയും ചെയ്യും

കോൺക്രീറ്റ് ഇട്ടുകഴിഞ്ഞാൽ, അത് സെറ്റാകാൻ പൂര്‍ണ്ണമായി ക്യൂറിംഗ് നടത്തണം. ക്യൂറിംഗിനുശേഷം വാട്ടർപ്രൂഫിംഗും ആന്‍റി ടെർമൈറ്റ് പ്രയോഗവും നടത്തുന്നതാണ് നല്ലത്. ഡാംപ് പ്രൂഫ് കോഴ്‌സ് നടത്താൻ UltraTech ILW + അനുയോജ്യമാണ്. തുടർന്ന്, നിങ്ങളുടെ ടീം അടിസ്ഥാനത്തിന്‍റെ മതിലുകൾക്ക് ചുറ്റുമുള്ള ഭാഗം ചെളി ഉപയോഗിച്ച് നിറയ്ക്കണം.

Step No.2

അടിസ്ഥാനം സെറ്റായിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം വീടിന്‍റെ ഘടന ഉണ്ടാക്കുക എന്നതാണ്. ജനലുകൾക്കും വാതിലുകൾക്കുമുള്ള ഫ്രെയിമുകൾക്കൊപ്പം പ്ലിന്തുകള്‍, ബീമുകൾ, കോളങ്ങൾ, ചുമരുകൾ, മേൽക്കൂര സ്ലാബുകൾ എന്നിവ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പുതുതായി നിർമ്മിച്ച വീട് എങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ക്ക് കാണുവാനായി മുറികൾ വിഭജിക്കപ്പെടും. ഘടനയുടെ ഭൂരിഭാഗവും ഇവ വഹിക്കുമെന്നുള്ളതുകൊണ്ട് ഇതും വീടിന്‍റെ ചുറ്റുമുള്ള കോളങ്ങളും മനസ്സിലാക്കുക. ഇത് നിങ്ങളുടെ വീടിന്‍റെ ശക്തിയും ഘടനയും തീരുമാനിക്കുന്നതിനാൽ നിർമ്മാണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. അതിനാൽ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കേണ്ടത് നിർണായകമാണ്.

Step No.3

നിങ്ങളുടെ വീടിന്‍റെ കോൺക്രീറ്റ് ഘടന തയ്യാറായ ശേഷം, നിങ്ങൾക്ക് പ്ലംബിംഗ്, ഇലക്ട്രിക്കൽ എന്നീ സംവിധാനങ്ങളുടെ ഇൻസ്റ്റാളിംഗ് ആരംഭിക്കാം. നിങ്ങൾ താമസമായശേഷം നിങ്ങളുടെ ഇലക്ട്രിക്കൽ ബോർഡുകളും സ്വിച്ചുകളും നിങ്ങള്‍ക്ക് പ്രാപ്യമായിരിക്കുമെന്ന് ഉറപ്പാക്കുക. മലിനീകരണം ഒഴിവാക്കാൻ മലിനജല പൈപ്പുകൾ എല്ലായ്പ്പോഴും കുടിവെള്ള പൈപ്പിന് താഴെയായിരിക്കണം. പ്ലാസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് മറഞ്ഞിരിക്കുന്ന ഇലക്ട്രിക്കൽ ജോലികൾക്കായി ചുമരുകല്‍ക്കുള്ളിൽ വയറുകള്‍ സഹിതം പിവിസി പൈപ്പുകള്‍ സ്ഥാപിക്കുന്നു. ഇത് ഭംഗിക്ക് മാത്രമല്ല, ഈർപ്പം, ചൂട്, കരണ്ടുന്ന ജീവികള്‍ തുടങ്ങിയവയില്‍ നിന്ന് വയറുകളെ സംരക്ഷിക്കുന്നു. ഇത്രയും ചെയ്തുകഴിഞ്ഞാൽ, മതിലുകൾ പ്ലാസ്റ്റർ ചെയ്യുന്നു.

Step No.4

വാള്‍ ഫിനിഷ് ഉപയോഗിച്ച് ചുവരുകൾ പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ, വാതിലുകളും ജനലുകളും പിടിപ്പിക്കണം. വാതിലുകളും ജനലുകളും ഇൻസുലേഷന്‍‌‌, വെന്‍റി‌ലേഷന്‍ എന്നിവ നൽകുന്നു, അതിനാൽ ഉപയോഗിക്കേണ്ട ശരിയായ വസ്തുക്കളെക്കുറിച്ച് നിങ്ങളുടെ കരാറുകാരനോട് സംസാരിക്കുക.

Step No.5

അവസാനമായി, നിങ്ങളുടെ നിർമ്മാണ ടീം ടൈലുകൾ നിരത്തുകയും ഇലക്ട്രിക്കൽ ബോർഡുകൾ, ക്യാബിനറ്റുകൾ, അടുക്കള കൗണ്ടർടോപ്പുകൾ എന്നിവ പിടിപ്പിക്കുകയും ചെയ്യും. എല്ലാ ഘടകങ്ങളും ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വീട് പെയിന്‍റ്. ചെയ്യാനോ വാൾപേപ്പറുകൾ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാനോ കഴിയും. നിങ്ങളുടെ വീടിന്‍റെ ഫിനിഷിംഗ് ഡക്കോറിനെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്യുക.

ലേഖനം പങ്കിടുക :


ബന്ധപ്പെട്ട ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




  വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....