ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj


എന്താണ് പെയിന്‍റ് ബബ്ലിംഗ്? ചുവരുകളിൽ പെയിന്‍റ് ഇളകി പോകുന്നതിനുള്ള പൊതുവായ കാരണങ്ങളും പരിഹാരങ്ങളും

പെയിന്‍റ് ബബ്ലിംഗ് വീട്ടുടമകൾക്കും DIY താൽപ്പര്യക്കാർക്കും ഒരുപോലെ നിരാശ നല്‍കുന്ന പ്രശ്നമാണ്. ഇത് നിങ്ങളുടെ ചുമരുകളുടെ സൗന്ദര്യം ഇല്ലാതാക്കുക മാത്രമല്ല, അതിന്‍റെ കാരണങ്ങളെക്കുറിച്ചും ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങളെക്കുറിച്ചും ആശങ്ക ഉയർത്തുന്നു. ഈ ബ്ലോഗ് പോസ്റ്റിൽ, ഭിത്തികളിൽ പെയിന്‍റ് കുമിളകൾ വരുന്നതിന്‍റെ പൊതുവായ കാരണങ്ങളെ കുറിച്ചും ഈ പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങളെ കുറിച്ചും നിങ്ങള്‍ക്ക് വിവരം നല്‍കും

Share:


പെയിന്‍റ് ചെയ്ത നിങ്ങളുടെ ചുവരുകളുടെ ഉപരിതലത്തിൽ വൃത്തികെട്ട കുമിളകൾ രൂപപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പെയിന്‍റ് ബബ്ലിംഗ്, പെയിന്‍റ് ബ്ലസ്റ്ററിംഗ് എന്നാണ് ഇവ അറിയപ്പെടുന്നത്. മലയാളത്തില്‍ ഇതിനെ കുമിളയ്ക്കല്‍ , പോളയ്ക്കല്‍ എന്നും പറയും, ഇത് നിരാശാജനകമായ ഒരു പ്രശ്നമാണ്, അത് നിങ്ങളുടെ വീടിന്‍റെ രൂപ ഭംഗി ഇല്ലാതാക്കുകയും പെയിന്‍റ് ജോലിയുടെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യും.


പെയിന്‍റ് ചെയ്ത ഭിത്തിക്ക് താഴെ കുമിളകളോ പോളങ്ങളോ രൂപം കൊള്ളുമ്പോൾ ആണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഭിത്തിയില്‍ നിന്ന് വിട്ട് പെയിന്‍റ് പോളം പോലെ പൊന്തി നില്‍ക്കുന്നതാണ് ഇതിന്‍റെ സവിശേഷത, ഇവ ചെറിയ ഡോട്ടുകൾ മുതൽ വലിയ പാച്ചുകൾ വരെ പല വലുപ്പത്തിൽ വരാം. പരിഹരിച്ചില്ലെങ്കിൽ, ചുവരുകളിലെ പെയിന്‍റ് ബ്ലസ്റ്ററിങ് കാലക്രമേണ കൂടുതൽ വഷളായേക്കാം, പുറംതൊലി പൊട്ടി കൂടുതൽ വികൃതമായ നാശത്തിലേക്കും ചെലവേറിയ അറ്റകുറ്റപ്പണികളുടെ ആവശ്യകതയിലേക്കും ഇത് നയിക്കുന്നു. ഈ ബ്ലോഗിൽ, പെയിന്‍റ് ബബ്ലിങ്ങിന് പിന്നിലെ പൊതുവായ കാരണങ്ങൾ പരിശോധിക്കുകയും അവ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഫലപ്രദമായ പരിഹാരങ്ങൾ നൽകുകയും ചെയ്യും, അങ്ങനെ നിങ്ങളുടെ ചുവരുകൾ മനോഹരവും ആകർഷകവുമാണെന്ന് ഉറപ്പാക്കുന്നു.

 


ചുവരുകളിൽ പെയിന്‍റ് കുമിളകൾ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?



പെയിന്‍റ് ചെയ്ത ഭിത്തിയുടെ കെട്ടുറപ്പിൽ വിട്ടുവീഴ്ച ചെയ്യുന്ന പല ഘടകങ്ങളും പെയിന്‍റിന് മുകളിലുള്ള കുമിളകൾക്ക് കാരണമാകാം. പ്രശ്നം ഫലപ്രദമായി പരിഹരിക്കുന്നതിന് ഈ കാരണങ്ങൾ മനസ്സിലാക്കുന്നത് നിർണായകമാണ്. ഈ പ്രശ്നത്തിന് പിന്നിലെ പൊതുവായ ചില കാരണങ്ങളും അവ പരിഹരിക്കാനുള്ള പരിഹാരങ്ങളും നമുക്ക് പരിശോധിക്കാം

 

1. വൃത്തിയില്ലാത്ത പെയിന്‍റിംഗ് ഉപരിതലം

വൃത്തിയില്ലാത്തതോ ശരിയായ വിധം തയ്യാറാക്കാത്തതോ ആയ പ്രതലത്തിൽ പെയിന്‍റ് പ്രയോഗിക്കുന്നതാണ് പെയിന്‍റ് കുമിളകളുടെ പ്രധാന കാരണങ്ങളിലൊന്ന്. പെയിന്‍റിംഗ് ഉപരിതലം പൊടി, അഴുക്ക്, ഗ്രീസ് അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവയാൽ മലിനമാകുമ്പോൾ, പ്രതലത്തില്‍ ശരിയായി പറ്റിനിൽക്കാനുള്ള പെയിന്‍റിന്‍റെ കഴിവിനെ അത് തടസ്സപ്പെടുത്തുന്നു. തൽഫലമായി, പെയിന്‍റ് ഉണങ്ങുമ്പോൾ കുമിളകളോ പോളങ്ങളോ ഉണ്ടാകാം.

 

പരിഹാരം

വൃത്തിഹീനമായ പെയിന്‍റിംഗ് ഉപരിതലം മൂലമുണ്ടാകുന്ന കുമിളകൾ തടയുന്നതിന്, പെയിന്‍റിംഗിന് മുമ്പ് ചുവരുകൾ നന്നായി വൃത്തിയാക്കുകയും തയ്യാറാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു സ്ക്രാപ്പർ അല്ലെങ്കിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് ഏതെങ്കിലും അയഞ്ഞതോ ഇളകിയതോ ആയ പെയിന്‍റ് നീക്കം ചെയ്തുകൊണ്ട് ആരംഭിക്കുക. അടുത്തതായി, അഴുക്ക്, ഗ്രീസ്, മറ്റ് മലിനീകരണം എന്നിവ നീക്കം ചെയ്യുന്നതിനായി മൃദുവായ ഡിറ്റർജന്‍റ് ലായനി അല്ലെങ്കിൽ ഒരു പ്രത്യേക വാള്‍ ക്ലീനർ ഉപയോഗിച്ച് ചുവരുകൾ കഴുകുക. പെയിന്‍റ് പ്രയോഗിക്കുന്നതിന് മുമ്പ് ഉപരിതലം നന്നായി കഴുകി പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.

 

2. പ്രൈമറിന്‍റെ ഉപയോഗം ഒഴിവാക്കുന്നത്

പ്രൈമർ ഉപരിതലവും പെയിന്‍റും തമ്മിലുള്ള ഒരു നിർണായക ബോണ്ടിംഗ് ഏജന്‍റായി പ്രവർത്തിക്കുന്നു, ഇത് മികച്ച പിടിത്തം പ്രോത്സാഹിപ്പിക്കുകയും ചുവരുകളിൽ പെയിന്‍റ് ബ്ലസ്റ്ററുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രൈമറിന്‍റെ ഉപയോഗം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് സുഷിരങ്ങളുള്ള അല്ലെങ്കിൽ പെയിന്‍റ് ചെയ്യാത്ത പ്രതലങ്ങളിൽ, അപര്യാപ്തമായ ബോണ്ടിംഗിനും ഒടുവിൽ പെയിന്‍റ് ഇളകുന്നതിനും ഇടയാക്കും.

 

പരിഹാരം

പെയിന്‍റിംഗ് ചെയ്യുന്നതിന് മുമ്പ്, ഉപരിതലത്തിൽ അനുയോജ്യമായ ഒരു പ്രൈമർ പ്രയോഗിക്കുന്നു എന്ന് ഉറപ്പാക്കുക. പ്രൈമർ ഒരു ഏകീകൃതവും സുസ്ഥിരവുമായ അടിത്തറ സൃഷ്ടിക്കുന്നു, പെയിന്‍റിന്‍റെ ഒട്ടിപ്പിടിക്കൽ വർദ്ധിപ്പിക്കുകയും പൊള്ളൽ തടയുകയും ചെയ്യുന്നു. ഉപരിതല മെറ്റീരിയലിനും നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പെയിന്‍റ് തരത്തിനും അനുയോജ്യമായ ഒരു പ്രൈമർ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം

 

3. പെയിന്‍റിംഗ് ഉപരിതലത്തിലെ ഈർപ്പം

പെയിന്‍റിംഗ് ഉപരിതലത്തിലെ അമിതമായ ഈർപ്പം പെയിന്‍റ് ബബ്ലിംഗിന്‍റെ  ഒരു പ്രധാന കാരണമാണ്. ജലമോ അമിതമായ ഈർപ്പമോ ഉപരിതലത്തിലേക്ക് തുളച്ചുകയറുമ്പോൾ, അത് പെയിന്‍റ് പാളിയുടെ അടിയിൽ കുടുങ്ങിപ്പോകും. ഈർപ്പം ബാഷ്പീകരിക്കപ്പെടുമ്പോൾ, അത് മർദ്ദം സൃഷ്ടിക്കുന്നു, ഇത് പെയിന്‍റ് കുമിളകൾക്കും പുറംതൊലി ഇളകുന്നതിനും കാരണമാകുന്നു.

 

പരിഹാരം

ചുവരുകളിൽ ഈർപ്പവുമായി ബന്ധപ്പെട്ട പെയിന്‍റ് കുമിളകൾ പരിഹരിക്കുന്നതിന്, ഈർപ്പത്തിന്‍റെ ഉറവിടം കണ്ടെത്തി പരിഹരിക്കേണ്ടത് പ്രധാനമാണ്. പ്ലംബിംഗ് ലീക്കുകൾ, റൂഫ് ലീക്കുകൾ, അല്ലെങ്കിൽ കണ്ടൻസേഷൻ ബിൽഡ്അപ്പ് എന്നിവ പോലുള്ള എന്തെങ്കിലും ചോർച്ചയോ നനവോ ഉണ്ടോയെന്ന് പരിശോധിക്കുക. കുളിമുറിയും അടുക്കളയും പോലുള്ള ഉയർന്ന ഈർപ്പ സാധ്യത ഉള്ള സ്ഥലങ്ങളിൽ ചോർച്ച നന്നാക്കുകയും ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക. കൂടാതെ, പെയിന്‍റിംഗ് ചെയ്യുന്നതിന് മുമ്പ് ഉപരിതലം പൂർണ്ണമായും ഉണങ്ങാൻ മതിയായ സമയം അനുവദിക്കുക.

 

4. ചുറ്റുപാടിലെ ഉയർന്ന താപനില

കടുത്ത ചൂടോ ഉയർന്ന താപനിലയോ പെയിന്‍റ് ഉണക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തും, ഇത് കുമിളകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. പെയിന്‍റ് വളരെ വേഗം ഉണങ്ങുമ്പോൾ, പെയിന്‍റ് ഫിലിമിനുള്ളിൽ കുടുങ്ങിയ ലായകങ്ങൾ അല്ലെങ്കിൽ ഈർപ്പം രക്ഷപ്പെടാൻ വേണ്ടത്ര സമയം കിട്ടില്ല, അതിന്‍റെ ഫലമായി പൊള്ളലുകൾ ഉണ്ടാകാം.

 

പരിഹാരം

ഉയർന്ന ഊഷ്മാവ് മൂലമുണ്ടാകുന്ന പെയിന്‍റ് ബബ്ലിംഗ് തടയാൻ, വളരെ ചൂടുള്ള കാലാവസ്ഥയിൽ പെയിന്‍റിംഗ് ഒഴിവാക്കുന്നതാണ് ഉചിതം. ദിവസത്തിലെ തണുത്ത സമയം ഇതിനായി തിരഞ്ഞെടുക്കുക അല്ലെങ്കിൽ മിതമായ താപനിലയുള്ള സീസണുകളിൽ പെയിന്‍റിംഗ് ചെയ്യുക.  കൂടാതെ, ലായകങ്ങളുടെയും ഈർപ്പത്തിന്‍റെയും മതിയായ ബാഷ്പീകരണം അനുവദിക്കുന്നതിന് ഉണക്കൽ പ്രക്രിയയിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക.

 

5. തെറ്റായ റോളർ കവർ തിരഞ്ഞെടുക്കുന്നു

അനുചിതമായ ഒരു റോളർ കവർ ഉപയോഗിക്കുന്നത് കുമിളകൾക്ക് കാരണമാകും. തെറ്റായ റോളർ കവർ ഉപയോഗിച്ചാല്‍  പെയിന്‍റ് പ്രയോഗം തുല്യമാകില്ല. ലിന്‍റുകളോ നാരുകളോ അവശേഷിപ്പിച്ചേക്കാം, ഇത് അസമമായ പെയിന്‍റ് പാളികള്‍ക്കും തുടർന്നുള്ള ബ്ലസ്റ്ററിംഗിനും കാരണമാകുന്നു.

 

പരിഹാരം

ഒരു റോളർ കവർ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ പെയിന്‍റ് ചെയ്യുന്ന ഉപരിതല തരം, നിങ്ങൾ ഉപയോഗിക്കുന്ന പെയിന്‍റ് തരം എന്നിവ പരിഗണിക്കുക. മിനുസമാർന്നതോ ടെക്സ്ചർ ചെയ്തതോ ആയ ചുവരുകൾ പോലെയുള്ള പ്രത്യേക പ്രതലങ്ങൾക്കും ലാറ്റക്സ് അല്ലെങ്കിൽ ഓയിൽ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത തരം പെയിന്‍റുകൾക്കും വ്യത്യസ്ത റോളർ കവറുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. സുഗമവും തുല്യവുമായ പെയിന്‍്ഗിന് നിങ്ങളുടെ നിർദ്ദിഷ്ട പെയിന്‍റിംഗിന് പ്രോജക്റ്റിന് അനുയോജ്യമായ ഒരു റോളർ കവർ തിരഞ്ഞെടുക്കുക.

 

പെയിന്‍റ് ബബ്ലിങ്ങിന്‍റെ ഈ പൊതുവായ കാരണങ്ങൾ പരിഹരിക്കുന്നതിലൂടെയും ശുപാർശ ചെയ്യുന്ന പരിഹാരങ്ങൾ നടപ്പിലാക്കുന്നതിലൂടെയും, നിങ്ങളുടെ ചുവരുകളിൽ പെയിന്‍റ് കുമിളകളും പോളകളും ഉണ്ടാകുന്നത് കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, പെയിന്‍റ്-ബബ്ലിംഗ് ഗുരുതരമായ അല്ലെങ്കിൽ സ്ഥിരമായ പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ പ്രശ്നങ്ങൾ തിരിച്ചറിയാനും ഉചിതമായ പ്രതിവിധികൾ നൽകാനും പ്രൊഫഷണൽ ഇടപെടൽ ആവശ്യമായി വന്നേക്കാം.


ചുവരിൽ പെയിന്‍റ് ഇളകുന്നത് ഒഴിവാക്കാൻ ചില ടിപ്പുകൾ



പെയിന്‍റ് ബ്ലസ്റ്ററിംഗ് തടയുന്നതിന് വിശദമായി ശ്രദ്ധയും പെയിന്‍റിംഗ് പ്രക്രിയയിൽ ശരിയായ സാങ്കേതിക വിദ്യകൾ പാലിക്കുകയും വേണം. പെയിന്‍റ് ബബ്ലിംഗ് സീലിംഗുകളും ഭിത്തികളും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില അധിക നുറുങ്ങുകൾ ഇതാ:

 

1. പെയിന്‍റ് പതുക്കെ ഇളക്കുക

പെയിന്‍റ് ഉപയോഗിക്കുന്നതിന് മുമ്പ്, അത് സമഗ്രവും സാവധാനവും ഇളക്കി കൊടുക്കേണ്ടത് പ്രധാനമാണ്. . വേഗത്തിലുള്ള ഇളക്കലില്‍ പെയിന്‍റിലേക്ക് വായു കുമിളകൾ കടന്നു കൂടാന്‍ ഇടയാകും, ഇത് ഉണക്കൽ പ്രക്രിയയിൽ ചുവരുകളിൽ കുമുളകള്‍ ഉണ്ടാകാന്‍ കാരണമാകും. പകരം, ഒരു വൃത്തിയുള്ള വടി അല്ലെങ്കിൽ പാഡിൽ ഉപയോഗിക്കുക, അമിതമായ വായു കയറാതെ സൌമ്യമായി സ്ഥിരതയുള്ള ടെക്സ്ചര്‍ ഉറപ്പാക്കാൻ പെയിന്‍റ് സൌമ്യമായി മിക്സ് ചെയ്യുക.

 

2. ഒരു റോളർ ഉപയോഗിച്ച് സാവധാനം പ്രയോഗിക്കുക

ഒരു റോളർ ഉപയോഗിച്ച് പെയിന്‍റ് ചെയ്യുമ്പോൾ, ക്രമാനുഗതമായ  റോളിംഗ് ചലനം ഉപയോഗിക്കുന്നത് പ്രധാനമാണ്. പെയിന്‍റ് പാളിക്ക് താഴെ എയർ പോക്കറ്റുകൾ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാൽ വളരെ കഠിനമായി അമർത്തുകയോ അമിത സമ്മർദ്ദം ചെലുത്തുകയോ ചെയ്യരുത്. ഒരു വശത്ത് നിന്ന് ആരംഭിച്ച് മറ്റേ  അറ്റം വരെ എത്തിക്കുക, ഒരു ഏകീകൃത പെയിന്‍റ് നേടുന്നതിന് സ്ഥിരതയുള്ള വേഗതയും സമ്മർദ്ദവും നിലനിർത്തുക.

 

3. ലാറ്റക്സ് പെയിന്‍റിന് മുകളിൽ നേരിട്ട് ഓയില്‍- ബേസ്ഡ് പെയിന്‍റ് ഉപയോഗിക്കരുത്

മുമ്പ് ലാറ്റക്സ് പെയിന്‍റ് ചെയ്ത പ്രതലത്തിൽ നേരിട്ട് ഓയിൽ അധിഷ്ഠിത പെയിന്‍റ് അടിക്കുന്നത് ഭിത്തികളിൽ മോശമായ പിടിത്തത്തിനും പെയിന്‍റ് ബ്ലസ്റ്ററിങ്ങിനും കാരണമാകും. രണ്ട് തരത്തിലുള്ള പെയിന്‍റിന് വ്യത്യസ്ത ഗുണങ്ങളാണുള്ളത്, അനുയോജ്യത ഉറപ്പാക്കാൻ ശരിയായ ഉപരിതല തയ്യാറാക്കലും പ്രൈമിംഗും ആവശ്യമാണ്. നിങ്ങൾ ലാറ്റക്സിൽ നിന്ന് ഓയിൽ അധിഷ്ഠിത പെയിന്‍റിലേക്കോ തിരിച്ചും മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ തരം പെയിന്‍റ് പ്രയോഗിക്കുന്നതിന് മുമ്പ് ഉചിതമായ പ്രൈമർ ഉപയോഗിച്ച് ഉപരിതലത്തെ പ്രൈം ചെയ്യുന്നത് നല്ലതാണ്.

 

ഈ നുറുങ്ങുകൾക്കൊപ്പം നേരത്തെ സൂചിപ്പിച്ച കാരണങ്ങളും പരിഹാരങ്ങളും സംയോജിപ്പിച്ച്, പെയിന്‍റ് ബബ്ലിംഗ് ഉണ്ടാകുന്നത് കുറയ്ക്കാനും നിങ്ങളുടെ ചുവരുകളിൽ മിനുസമാർന്നതും നീണ്ടുനിൽക്കുന്നതുമായ പെയിന്‍റിംഗ് പൂർത്തിയാക്കാനാകും.



പാരിസ്ഥിതിക സാഹചര്യങ്ങൾ, ഉപരിതലം തയ്യാറാക്കൽ, പെയിന്‍റിംഗ് ടെക്നിക്കുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം സംഭവിക്കാവുന്ന ഒരു സാധാരണ പ്രശ്നമാണ് പെയിന്‍റ് ബബ്ലിംഗ്. കാരണം തിരിച്ചറിയുന്നത് ഉചിതമായ പരിഹാരം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും. പെയിന്‍റിംഗ് നുറുങ്ങുകൾ പരിഗണിക്കുകയും ചുവരുകളിൽ പെയിന്‍റ് ബ്ലസ്റ്ററുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഭിത്തിക്ക് മികച്ച ഫിനിഷിംഗ് നൽകാം. ഈടുറ്റ പെയിന്‍റിംഗ് ഉറപ്പാക്കിക്കൊണ്ട് നിങ്ങളുടെ വീടിന് മൂല്യം കൂട്ടുക.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....