Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost

Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence

ഒരു വീടിനുള്ള അടിത്തറ നിർമ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

കെട്ടിട നിർമ്മാണ ലോകത്ത്, ഒരു വീടിന്‍റെ ശുഭാരംഭം അതിന്‍റെ അടിത്തറ പണിയുന്നതില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ ഗൈഡിൽ, നിങ്ങളുടെ വീടിന് ശക്തവും സുസ്ഥിരവുമായ അടിത്തറ നിര്‍മ്മിക്കുന്നതിനുള്ള ഓരോ അവശ്യ ഘട്ടങ്ങളിലൂടെയും ഞങ്ങൾ നിങ്ങളെ കൂട്ടികൊണ്ടുപോകും. നിങ്ങളുടെ ഭവന സ്വപ്നങ്ങളെ കരുത്തോടെ യാഥാർത്ഥ്യമാക്കി മാറ്റാൻ വീടിന്‍റെ അടിത്തറ എങ്ങനെ ശക്തമാക്കാം എന്ന് നോക്കാം.

Share:


ഒരു വീടിന്‍റെ അടിത്തറ കെട്ടുക എന്നത് ഏതൊരു ഭവന നിർമ്മാണ പദ്ധതിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്, കാരണം അത് വീടിന്‍റെ മുഴുവൻ ഭാരവും വഹിക്കുന്നു. തെറ്റായി നിർമ്മിച്ച അടിത്തറ, ഭിത്തിയും ഫ്ലോറും പൊട്ടുന്നതിനും ഇളകുന്നതിനും കാരണമാകും, ഇത് ഘടനാപരമായ നാശത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് വീടുകളുടെ ശരിയായ അടിത്തറ നിർമ്മിക്കുന്നതിന് കൃത്യമായ ആസൂത്രണം, അനുയോജ്യമായ വസ്തുക്കളുടെ ശരിയായ തിരഞ്ഞെടുപ്പ്, കൃത്യമായ ഘട്ടം ഘട്ടമായുള്ള നിർവ്വഹണം എന്നിവ ആവശ്യമാണ്. ഒരു വീടിന്‍റെ അടിത്തറയിടുന്നതിനുള്ള മുഴുവൻ പ്രക്രിയയിലൂടെയും ഈ ഗൈഡ് നിങ്ങളെ കൊണ്ടുപോകും, പ്രാരംഭ സൈറ്റ് തയ്യാറാക്കൽ മുതൽ അവസാന കോൺക്രീറ്റ് ഒഴിക്കൽ വരെ. ശരിയായ ടെക്നിക്കുകളും മെറ്റീരിയലുകളും ഉപയോഗിച്ച്, നിങ്ങൾക്ക് കാലാകാലം വീടിനെ പിന്തുണയ്ക്കുന്ന ശക്തമായ, ഈടുള്ള അടിത്തറ നിർമ്മിക്കാൻ കഴിയും.



ഒരു വീടിന്‍റെ അടിത്തറ എന്നാല്‍ എന്താണ്?



ഏതൊരു വീടിന്‍റെയും കെട്ടിടത്തിന്‍റെയും ഏറ്റവും നിർണായകമായ ഘടകമാണ് അതിന്‍റെ ഫൌണ്ടേഷന്‍ അഥവാ അടിത്തറ, കാരണം അത് ഘടനയുടെ മുഴുവൻ ഭാരവും വഹിക്കുകയും സുരക്ഷിതമായി താഴെയുള്ള നിലത്തേക്ക് കൈമാറുകയും ചെയ്യുന്നു. വീടിന്‍റെ മതിലുകൾ, നിലകൾ, മേൽക്കൂര, യൂട്ടിലിറ്റികൾ, നിവാസികൾ എന്നിവയുടെ മുഴുവൻ ഭാരത്തെയും പിന്തുണയ്ക്കുക എന്നതാണ് അടിത്തറയുടെ പ്രാഥമിക ലക്ഷ്യം. അത് ഘടനാപരമായ ഭാരം മണ്ണിലേക്ക് തുല്യമായി വിതരണം ചെയ്തുകൊണ്ട് സ്ഥിരത നൽകുന്നു.. , ഇത് കാലക്രമേണ കെട്ടിടത്തിന്‍റെ ഏതെങ്കിലും ഭാഗം മണ്ണിലേക്ക് ഇരിക്കുന്നത് തടയുന്നു, ഇത് വലിയ വിള്ളലുകളും കേടുപാടുകളും ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നു. 

 

വീട് നിർമ്മാണത്തിൽ രണ്ട് പ്രധാന തരം ഫൌണ്ടേഷനുകൾ  ഉപയോഗിക്കുന്നു, ആഴം കുറഞ്ഞതും ആഴത്തിലുള്ളതും.. ആഴം കുറഞ്ഞ അടിത്തറകൾ ഏകദേശം 1.5 മീറ്ററോ അതിൽ താഴെയോ വരെ ആഴം ഉള്ളതാണ്, ഒറ്റ നിലയുള്ള  വീടുകൾക്കും  നില കുറവുള്ള കെട്ടിടങ്ങൾക്കും അനുയോജ്യമാണ്. അവയിൽ സ്‌പ്രെഡ് ഫൂട്ടിംഗ്‌സ്, മാറ്റ് സ്ലാബുകൾ, ഫ്ലോട്ടിംഗ് സ്ലാബുകൾ മുതലായവ ഉൾപ്പെടുന്നു. ആഴത്തിലുള്ള അടിത്തറകൾ 1.5 മീറ്ററിൽ കൂടുതൽ ആഴത്തില്‍ മണ്ണിലേക്കോ ബെഡ്റോക്കിലേക്കോ പോകുന്നു. ദുർബലമായ അല്ലെങ്കിൽ അസ്ഥിരമായ മണ്ണിൽ ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും അത് ആവശ്യമാണ്. പൈൽസ്, പിയറുകൾ, കൈസണുകൾ എന്നിവ സാധാരണ ആഴത്തിലുള്ള ഫൌണ്ടേഷന്‍ സംവിധാനങ്ങളാണ്. മണ്ണിന്‍റെ അവസ്ഥ, കെട്ടിട ഭാരം, നിർമ്മാണ ബജറ്റ് എന്നിവയെ ആശ്രയിച്ചാണ് വീടിന്‍റെ അടിത്തറയുടെ തരം തീരുമാനിക്കുന്നത്. ശരിയായി രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ അടിത്തറ വീടിന് ഉറപ്പും സ്ഥിരതയും തറ ഇരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു.

 

ദുർബലമായ അല്ലെങ്കിൽ അസ്ഥിരമായ മണ്ണിൽ ബഹുനില കെട്ടിടങ്ങൾക്കും വീടുകൾക്കും അത് ആവശ്യമാണ്. പൈൽസ്, പിയറുകൾ, കൈസണുകൾ എന്നിവ സാധാരണ ആഴത്തിലുള്ള ഫൌണ്ടേഷന്‍ സംവിധാനങ്ങളാണ്. മണ്ണിന്‍റെ അവസ്ഥ, കെട്ടിട ഭാരം, നിർമ്മാണ ബജറ്റ് എന്നിവയെ ആശ്രയിച്ചാണ് വീടിന്‍റെ അടിത്തറയുടെ തരം തീരുമാനിക്കുന്നത്. ശരിയായി രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ അടിത്തറ വീടിന് ഉറപ്പും സ്ഥിരതയും തറ ഇരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനവും നല്‍കുന്നു.


ഫൗണ്ടേഷന് ആവശ്യമായ ഉപകരണങ്ങളും മെറ്റീരിയലുകളും



നിങ്ങളുടെ വീടിന്‍റെ അടിത്തറ കെട്ടാന്‍ ആരംഭിക്കുന്നതിന്, അവശ്യ ഉപകരണങ്ങളും വസ്തുക്കളും ശേഖരിക്കുക:

 

1. കുഴിക്കാൻ ഒരു കോരിക

2. കടുപ്പമേറിയ ഭൂപ്രദേശത്തിനുള്ള ഒരു പിക്കാക്സ്

3. കോൺക്രീറ്റ് വർക്കിനുള്ള ഒരു ട്രോവൽ

4. കൃത്യതയ്ക്കായി ഒരു സ്പിരിറ്റ് ലെവൽ

5. അടയാളപ്പെടുത്തലുകൾക്കായി ടേപ്പുകൾ, സ്ട്രിംഗ്, കുറ്റി എന്നിവ 

6. സാധനങ്ങള്‍ നീക്കുന്നതിന് ഒരു ഉന്തുവണ്ടി,

7. ഫോം വർക്കിനുള്ള തടികൊണ്ടുള്ള പലകകൾ

8. കാര്യക്ഷമമായ മിക്സിംഗിനായി ഒരു കോൺക്രീറ്റ് മിക്സർ

9. കരുത്ത് കൂട്ടാനായി റീഇന്‍ഫോഴ്സ്മെന്‍റ് കമ്പികള്‍

10. റീട്ടെയിനിംഗ് വാളുകള്‍ക്ക് കോൺക്രീറ്റ് ബ്ലോക്കുകൾ

11. ഡ്രെയിനേജിനുള്ള ഗ്രാവല്‍

12.കണ്‍സ്ട്രക്ഷന്‍ മണൽ, സിമന്‍റ്,മിശ്രിതമാക്കുന്നതിനും ക്യൂറിങ്ങിനുമായി  ശുദ്ധജലം.

 

നിങ്ങളുടെ സ്വപ്ന ഭവനത്തിന് കരുത്തുറ്റ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങളും മെറ്റീരിയലുകളും ഇവയാണ്.


ഫൗണ്ടേഷൻ നിർമ്മാണ ഘട്ടങ്ങൾ/പ്രക്രിയ

ഘട്ടം ഘട്ടമായി ഒരു വീടിന്‍റെ അടിത്തറ എങ്ങനെ നിർമ്മിക്കാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. വീട് നിര്‍മ്മാണത്തിന്‍റെ ഏറ്റവും നിർണായക ഘട്ടത്തിനായി നിങ്ങൾക്ക് വ്യക്തമായ ഒരു മാര്‍ഗ്ഗ രേഖ ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുകയാണ്.

 

 

1) സൈറ്റ് തിരഞ്ഞെടുക്കൽ



ഫൌണ്ടേഷന്‍ നിർമ്മിക്കുമ്പോൾ ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. ഭാരം വഹിക്കാനുള്ള ശേഷിയുള്ള നല്ല സ്ഥിരതയുള്ളതും ഒതുക്കമുള്ളതുമായ മണ്ണുള്ള സൈറ്റുകൾ തിരഞ്ഞെടുക്കുക. അയഞ്ഞതോ മണൽ കലർന്നതോ ആയ മണ്ണ് ഒഴിവാക്കുക. സൈറ്റിൽ വെള്ളപ്പൊക്കം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ വീടിന്‍റെ അടിത്തറയിൽ സമ്മർദ്ദം ചെലുത്തുന്ന ഉയർന്ന ജലവിതാനം ഇല്ലാത്ത സ്ഥലമാണെന്ന് ഉറപ്പാക്കുക, സൈറ്റ് സമഗ്രമായി സർവേ ചെയ്യുക, ഭൂഗർഭ കേബിളുകൾ, പൈപ്പുകൾ, അല്ലെങ്കിൽ വലിയ മരത്തിന്‍റെ വേരുകൾ എന്നിവ കുഴിക്കലിനും അടിത്തറയുടെ പ്രവർത്തനത്തിനും തടസ്സമാകുന്നുണ്ടോയെന്ന് പരിശോധിക്കുക. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ മരത്തിന്‍റെ വേരുകൾ അടിത്തയ്ക്കും ചുവരുകൾക്കും കേടുവരുത്തും.

 

 

2) ഉദ്ഖനനം



ഫൗണ്ടേഷനുകൾ നിർമ്മിക്കുന്ന പ്രക്രിയയിൽ, നിങ്ങൾ സൈറ്റ് അന്തിമമാക്കിക്കഴിഞ്ഞാൽ, കയര്‍/ ചരട്, കുറ്റി, സ്പ്രേ പെയിന്‍റ് എന്നിവ ഉപയോഗിച്ച് വീടിന്‍റെ അടിത്തറയുടെ ലേഔട്ട് കൃത്യമായി അടയാളപ്പെടുത്തുക. തുടർന്ന്, പ്ലാനിൽ വ്യക്തമാക്കിയ അളവുകളും ആഴവും അനുസരിച്ച് ഫൗണ്ടേഷന്‍റെ ട്രെഞ്ചുകളും ഫൂട്ടിംഗുകളും കുഴിക്കുക. മണ്ണിന്‍റെ തരവും കെട്ടിടത്തിന്‍റെ ഭാരവും അനുസരിച്ചാണ് കുഴിക്കുന്നതിന്‍റെ ആഴം നിർണ്ണയിക്കുന്നത്. മണൽ അല്ലെങ്കിൽ അയഞ്ഞ മണ്ണിന് ആഴത്തിലുള്ള കുഴിക്കല്‍ ആവശ്യമാണ്. കിടങ്ങുകളുടെ ശരിയായ ചരിവും ഡ്രെയിനേജും ഉറപ്പാക്കുക. നിങ്ങൾ കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് കുഴിച്ചെടുത്ത മണ്ണ് നിരപ്പാക്കി നന്നായി ഒതുക്കുക. മണ്ണ് കുത്തി ഇറക്കുന്നത് അടിത്തറയുടെ കെട്ടുറപ്പ് കൂട്ടും.

 

 

3) ആന്‍റി ടെർമൈറ്റ് ചികിത്സ



തടികൊണ്ടുള്ള നിർമ്മാണ വസ്തക്കള്‍, വീടിന്‍റെ അടിത്തറ എന്നിവ നശിപ്പിക്കാന്‍ ചിതലുകൾക്ക് കഴിയും. അതിനാൽ, കോൺക്രീറ്റ് ഒഴിക്കുന്നതിന് മുമ്പ് ഫൗണ്ടേഷൻ കിടങ്ങുകളുടെ വശങ്ങളിലും അടിയിലും ചിതലുകളെ പ്രതിരോധിക്കുന്ന കെമിക്കൽ ആന്‍റി ടെർമൈറ്റ് ട്രീറ്റ്മെന്‍റ് പ്രയോഗിക്കുക. ഇത് ഫൗണ്ടേഷനിൽ പ്രവേശിക്കുന്നതിന് മുമ്പ് ചിതലുകളെ അകറ്റാനും ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു രാസ തടസ്സം സൃഷ്ടിക്കുന്നു. ഫൗണ്ടേഷനുകൾ നിർമ്മിക്കുന്ന പ്രക്രിയയിൽ മണ്ണിന്‍റെ തരത്തെയും ഭൂഗർഭജലത്തിന്‍റെ സാന്നിധ്യത്തെയും അടിസ്ഥാനമാക്കി ഉചിതമായ ഒരു ടെർമിറ്റിസൈഡ് തിരഞ്ഞെടുക്കുക. ഇത് പ്രയോഗിക്കുമ്പോൾ എല്ലാ ഉൽപ്പന്ന നിർദ്ദേശങ്ങളും സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുക.

 

 

4) കുഴിച്ചെടുത്ത മണ്ണ് ഒതുക്കൽ



കുഴിച്ചെടുത്ത മണ്ണ് ഒതുക്കുന്നത് അടിത്തറയിടുന്നതിന് മുമ്പുള്ള ഒരു നിർണായക ഘട്ടമാണ്. കിടങ്ങുകൾ കുഴിച്ചുകഴിഞ്ഞാൽ, ഒരു ഹാൻഡ് ടാംപർ അല്ലെങ്കിൽ മെക്കാനിക്കൽ പ്ലേറ്റ് കോംപാക്റ്റർ ഉപയോഗിച്ച് അടിത്തട്ടിൽ മണ്ണ് ഒതുക്കുക. കോംപാക്ടിംഗ് പ്രക്രിയ മണ്ണിന്‍റെ കണികകളെ ഒന്നിച്ച് ഞെരുക്കുന്നു, സാന്ദ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നു. ഏകീകൃതമായ കോംപാക്ഷൻ നേടുന്നതിന്  ഒന്നിലധികം തവണ കോംപാക്റ്റർ ഉപയോഗിക്കുക.  മണ്ണ് ഒതുക്കുമ്പോൾ ഈർപ്പമുള്ളതായിരിക്കണം.  ഇത് ഭാവിയില്‍ കെട്ടിടം ഇരിക്കുന്നത് തടയുകയും അടിത്തറയ്ക്ക് സ്ഥിരത നൽകുകയും ചെയ്യുന്നു.

 

 

5) മരം കൊണ്ടുള്ള ഫോം വർക്ക്

 



കോൺക്രീറ്റ് ഒഴിക്കുന്നതിനായി അടിത്തറയ്ക്കായി വെട്ടിയ കുഴിയുടെ ഉള്‍ഭാഗത്ത് ചുറ്റളവിൽ തടികൊണ്ടുള്ള പലകകളോ പ്ലൈവുഡോ സ്ഥാപിക്കുക. കോൺക്രീറ്റ് ഒഴിക്കുമ്പോൾതള്ളി പോകാതിരിക്കാന്‍ ഫോം വർക്ക് ശരിയായി ബ്രേസ് ചെയ്യുക. ഫോം വർക്ക് കോണുകൾ തികച്ചും ലംബവും ക്രമീകരിച്ചതും ആണെന്ന് ഉറപ്പാക്കാൻ സ്പിരിറ്റ് ലെവലുകൾ ഉപയോഗിക്കുക. ഫോം വർക്കിലേക്ക് ഒരു റിലീസ് ഏജന്‍റ് പ്രയോഗിക്കുക, അഅപ്പോള്‍ കോണ്‍ക്രീറ്റില്‍ നിന്ന് പിന്നീട് ഇത് അനായാസം ഇളക്കിയെടുക്കാന്‍ സാധിക്കും. ഫോം വർക്കിൽ ഫ്ലൂയിഡ് കോൺക്രീറ്റ് അടങ്ങിയിരിക്കുന്നു, ഇത് മിനുസമാർന്ന ഫിനിഷ് നൽകുകയും, ശരിയായ ഫൌണ്ടേഷന്‍ അളവുകൾ നിലനിർത്തുകയും ചെയ്യുന്നു.

 

 

6) റീഇൻഫോഴ്സ്മെന്‍റ് സ്റ്റീൽ (റിബാർ) വർക്ക്

 



സ്റ്റീൽ റീബാർ റീഇൻഫോഴ്‌സ്‌മെന്‍റ് കോൺക്രീറ്റ് ഫൗണ്ടേഷൻ  ഭിത്തികളുടെയും ഫൂട്ടിംഗുകളുടെയും ശക്തിയും ഈടും മെച്ചപ്പെടുത്തുന്നു. ഫൗണ്ടേഷനുകൾ നിർമ്മിക്കുമ്പോൾ, റീബാർ ഡിസൈനും ലേഔട്ടിനുമായി ഒരു സ്ട്രക്ചറൽ എഞ്ചിനീയറെ സമീപിക്കേണ്ടത് ആവശ്യമാണ്. കോൺക്രീറ്റ് ഒഴിക്കുന്നതിന് മുമ്പ് ഡിസൈൻ അനുസരിച്ച് റീബാറുകൾ സ്ഥാപിക്കുക. റീബാർ കേജ് നിലനിർത്താൻ പ്ലാസ്റ്റിക് അല്ലെങ്കിൽ മെറ്റൽ ബാർ ചെയര്‍ ഉപയോഗിക്കുക. റീബാർ ചെയര്‍ കമ്പികള്‍ക്ക് മുകളിൽ ശരിയായ ഇടവും കോൺക്രീറ്റ് കവറും നൽകുന്നു. റിബാറുകൾ ടെൻസൈൽ ലോഡ് വഹിക്കുകയും കോൺക്രീറ്റിലെ വിള്ളലുകൾ തടയുകയും ചെയ്യുന്നു. ശരിയായ റീബാർ സൈസ്, സ്‌പെയ്‌സിംഗ്, ഓവർലാപ്പുകൾ എന്നിവ ഉറപ്പാക്കുക.

 

 

7) ഫുട്ടിംഗിലേക്ക് കോൺക്രീറ്റ് ഒഴിക്കുക



ശുപാർശ ചെയ്യുന്ന വെള്ളം-സിമന്‍റ് അനുപാതം അനുസരിച്ച് ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുക. 18-24 ഇഞ്ച് ഉയരത്തില്‍ നിന്ന് തുടർച്ചയായി ഫൗണ്ടേഷൻ ട്രെഞ്ചുകളിലേക്ക് കോൺക്രീറ്റ് ഒഴിക്കുക. കോൺക്രീറ്റ് കുത്തി ഇറക്കുന്നതിനും അടിത്തറയെ ദുർബലപ്പെടുത്തുന്ന വായു ശൂന്യത ഇല്ലാതാക്കാനും ഒരു വടി ഉപയോഗിക്കുക. വൃത്തിയുള്ള ഫിനിഷിനായി ഒരു ട്രോവൽ ഉപയോഗിച്ച് മുകളിലെ ഉപരിതലം നിരപ്പാക്കി മിനുസപ്പെടുത്തുക. അടിത്തറ പണിയുമ്പോൾ 7 ദിവസമെങ്കിലും നനച്ച് കൊടുത്ത് കോൺക്രീറ്റ് ക്യൂര്‍ ചെയ്യുക. ശരിയായി ഒഴിക്കുകയും ക്യൂറിംഗ് നടത്തുകയും ചെയ്താല്‍ കരുത്തും ഈടുമുള്ള കോൺക്രീറ്റ് ഫൌണ്ടേഷൻ ലഭിക്കുന്നു. നല്ല രീതിയിലുള്ള നിര്‍വഹണത്തിനായി പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം പിന്തുടരുക.


ഒരു നല്ല അടിത്തറയുടെ ആവശ്യകത എന്താണ്?

 

ബിൽഡിംഗ് ഫൌണ്ടേഷനുകൾക്ക്, പ്രത്യേകിച്ച് നല്ല അടിത്തറകൾക്ക്, ഇനിപ്പറയുന്ന ഗുണങ്ങളുണ്ട്:

 

1. ഘടനാപരമായ ലോഡ് ഭൂമിയിലേക്ക് തുല്യമായി കൈമാറുന്നു

 

2. കെട്ടിടത്തിന്‍റെ വിള്ളലുകളും ഇരിക്കലും തടയുന്നു

 

3. സൂപ്പർ സ്ട്രക്ചറിന് ശക്തമായ, സുസ്ഥിരമായ അടിത്തറ നൽകുന്നു

 

4. ഭൂചലനത്തിന്‍റെ പ്രഭാവം ചെറുക്കുന്നു

 

5. ഉയർന്ന നിലവാരമുള്ള കോൺക്രീറ്റും ശരിയായ റീബാർ റീഇന്‍ഫോഴ്സ്മെന്‍റും കൊണ്ട് നിർമ്മിച്ചിരിക്കുന്നത്

 

6. ഫ്രീസിംഗില്‍ നിന്ന് ഉണ്ടാകാവുന്ന കേടുപാടുകൾ തടയുന്നതിന് ഫ്രോസ് ലൈനിന് താഴെയായി നീട്ടുന്നു



ശരിയായ അടിത്തറ നിർമ്മാണ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെയും ശരിയായ സാമഗ്രികൾ ഉപയോഗിക്കുന്നതിലൂടെയും കരുത്തുറ്റ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെയും നിങ്ങളുടെ വീടിന് പതിറ്റാണ്ടുകളോളം നിലനിൽക്കാൻ കഴിയുന്ന ശക്തവും ഈടുറ്റതുമായ ഒരു അടിത്തറ നിർമ്മിക്കാൻ നിങ്ങൾക്ക് കഴിയും. വീടിന്‍റെ അടിത്തറ പണിയുമ്പോൾ, അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുക, സമഗ്രമായ മണ്ണ് പരിശോധന നടത്തി, ആവശ്യമായ അളവുകളിൽ കുഴിക്കുക. ഉറപ്പുള്ള ഫോം വർക്ക് സ്ഥാപിച്ച് അതിനെ ശരിയായി ബലപ്പെടുത്തുക, ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് ശ്രദ്ധാപൂർവ്വം ഒഴിക്കുക. അടിത്തറ പണിയുന്നതിന്‍റെ ഓരോ ഘട്ടത്തിലും സൂക്ഷ്മത പാലിക്കുകയും പാഴ് ചെലവ് ഒഴിവാക്കുകയും ചെയ്ത് കരുത്തുറ്റ അടിത്തറയില്‍ നിങ്ങളുടെ സ്വപ്ന ഭവനം പണിതുയര്‍ത്തുക



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....