ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


Be wise, protect strength from dampness

logo


വിദഗ്ദ്ധ ടെസ്റ്റിംഗ് വാൻ

കോൺക്രീറ്റിൽ ഗുണനിലവാരവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി, കോൺക്രീറ്റിംഗിനിടെ സാങ്കേതിക സഹായം നൽകാന്‍ ലക്ഷ്യമിട്ട്, അധിക ചിലവില്ലാതെ കസ്റ്റമര്‍ക്ക് ലഭിക്കുന്ന മൂല്യവർദ്ധിത സേവനമാണ് ഇത്. യോഗ്യതയും പരിശീലനവും സിദ്ധിച്ച ഒരു സിവിൽ എഞ്ചിനീയർ നിയന്ത്രിക്കുന്ന വാനിലൂടെയാണ് ഈ സേവനം സൈറ്റിൽ നൽകുന്നത്. സൈറ്റിലെ വസ്തുക്കൾ പരിശോധിക്കുന്നതിന് ആവശ്യമായ പരിശോധന സൗകര്യങ്ങൾ/ ഉപകരണങ്ങൾ ഈ വാനിലുണ്ട്. നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ സൈറ്റിൽ പരീക്ഷിക്കുകയും ഗുണനിലവാരമുള്ള കോൺക്രീറ്റ് നിർമ്മിക്കുന്നതിനുള്ള ശരിയായ രീതികളെക്കുറിച്ച് കസ്റ്റമേഴ്സിനെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്നു. കരുത്തും ദൈർഘ്യവും വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കാതെ, ചിലവ് കുറയ്ക്കുന്നതിനുള്ള കോൺക്രീറ്റ് മിക്സ് ഡിസൈനുകൾ (സിമന്‍റ്, മണൽ, മെറ്റല്‍, വെള്ളം എന്നിവയുടെ അനുപാതം) കസ്റ്റമേഴ്സിന് നൽകുന്നു. ഗുണനിലവാരം ഉറപ്പിക്കുന്നതിനായി, സൈറ്റിലെ കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിച്ച ശേഷം പരിശോധനാ റിപ്പോർട്ട് കസ്റ്റമര്‍ക്ക് നൽകുന്നു. ഫീൽഡ് ഡെമോകൾ നടത്തി കവർ ബ്ലോക്കുകൾ, മാസ്കിംഗ് ടേപ്പുകൾ എന്നിവ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കസ്റ്റമേഴ്സിനെ ബോധ്യപ്പെടുത്തുന്നു. ഈ സേവനം ലഭിക്കുന്നതിന്, ഒരു കസ്റ്റമര്‍ ചെയ്യേണ്ടത് 1800 210 3311 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കുക (ടോൾ ഫ്രീ) മാത്രം ചെയ്താല്‍മതി.

logo
Loading....