നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
നിങ്ങളുടെ കുട്ടികളുമായി രാത്രിയിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ, നിങ്ങളുടെ പങ്കാളിയോടൊപ്പം സുഖകരമായ സോഫയിൽ ഇരുന്ന് ഒരു കപ്പ് കാപ്പി കുടിക്കുന്നതിനോ, അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഒരു ഒത്തുചേരലിന് ക്ഷണിക്കുന്നതിനോ എന്തിനായാലും, നിങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇടമാണ് സ്വീകരണമുറികൾ. കുറ്റമറ്റ ഇന്റീരിയർ ഡിസൈനിംഗിനൊപ്പം, ആ ഇടം ശുഭകരമായും പോസിറ്റീവായും നെഗറ്റീവ് എനർജികളിൽ നിന്ന് മുക്തമായും നിലനിർത്തുന്നതിന് സ്വീകരണമുറിക്കായി ചില വാസ്തു ടിപ്സ് പാലിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും സന്തോഷകരവും വിജയകരവും ആരോഗ്യകരവുമായ ജീവിതം ഉറപ്പാക്കുന്ന വാസ്തു മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ഇടം ആസൂത്രണം ചെയ്യുന്നതിനും രൂപകൽപന ചെയ്യുന്നതിനും ഈ ലേഖനത്തിലെ ലിവിംഗ് റൂമിനുള്ള വാസ്തു ടിപ്സ് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ഗൃഹപരിസരത്ത് എത്തുമ്പോൾ ഒരു സന്ദർശകൻ വാതിലിലൂടെ പ്രവേശിക്കുന്ന ആദ്യത്തെ മുറിയാണ് സ്വീകരണമുറി; അതിനാൽ, പ്രവേശന കവാടം കിഴക്ക്, വടക്ക്, അല്ലെങ്കിൽ വടക്ക്-കിഴക്ക് എന്നിങ്ങനെയുള്ള അനുകൂലമായ ദിശയിൽ സ്ഥാപിക്കേണ്ടത് വളരെ നിർണായകമാണ്, അതേസമയം ഈ ഇടം നന്നായി പ്രകാശമാനമായി പരിപാലിക്കുകയും വേണം. ഈ ഇടം പലപ്പോഴും ഒത്തുചേരലുകൾക്കുള്ള ഒരു ഹാളായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇടയ്ക്കിടെ നിങ്ങളുടെ അതിഥികൾക്ക് ഒരു ഒത്തുചേരലിലൂടെ ആതിഥ്യമരുളാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, വാസ്തു പ്രകാരം ഹാൾ ദിശ നിങ്ങളുടെ വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം.
സ്വീകരണ മുറികൾ നിങ്ങളുടെ വസതിയുടെ പ്രവേശന കവാടമാണ്, അത് കിഴക്കോ വടക്കോ ദിശയിലായിരിക്കണം. സ്വീകരണമുറിയുടെ വാസ്തു ടിപ്സ് അനുസരിച്ച്, ഈ മുറി കിഴക്കും വടക്കും മുഖദർശനം വരുന്ന വീടുകളിൽ വടക്ക്-പടിഞ്ഞാറ് മൂലയിൽ സ്ഥാപിക്കണം. തെക്ക് മുഖദർശനമുള്ള വീടുകളാണെങ്കിൽ, വാസ്തു പ്രകാരം സ്വീകരണമുറി സ്ഥാപിക്കേണ്ടത് വീടിന്റെ തെക്ക്-കിഴക്ക് ഭാഗത്തായിരിക്കണം. പ്രത്യേകമായി ചൂണ്ടിക്കാണിക്കപ്പെട്ട ദിശകളിൽ സ്വീകരണ മുറികൾ സ്ഥാപിക്കുന്നത് നിങ്ങളുടെ വീടിന് യഥേഷ്ടം ആരോഗ്യവും സമ്പത്തും വിജയവും കൊണ്ടുവരും. അതിനാൽ, സമൃദ്ധമായ സമ്പത്തിനെ സ്വാഗതം ചെയ്യാൻ നിങ്ങൾ അഭിലഷിക്കുന്നുവെങ്കിൽ, സ്വീകരണമുറിക്കായി ഈ വാസ്തു ടിപ്സ് പിന്തുടരുക.
സ്വീകരണമുറിയിൽ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിലേക്കായി ചരിവുള്ള ഫ്ലോറിംഗ് നിർമിക്കുന്നത് ശുഭകരമായി വാസ്തു വിദഗ്ധർ കണക്കാക്കുന്നു. സ്വീകരണമുറിയിൽ ചരിവുള്ള ഫ്ലോറിംഗ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുകൂലമായ ദിശയാണ് കിഴക്കു ഭാഗത്തെ വടക്ക്-കിഴക്ക് ദിശ.
സ്വീകരണ മുറിയിലെ ചരിവ് ഫ്ലോർ വീട്ടിലെ കുട്ടികൾക്കും പ്രയോജനം ചെയ്യുന്നു, അതവർക്ക് പഠനത്തിൽ ഏകാഗ്രതയും വിജയവും നൽകുന്നു. അക്കാദമിക് വിദഗ്ധർക്ക്, പടിഞ്ഞാറു ഭാഗത്തെ പ്രവേശനം പ്രയോജനപ്രദമാണെന്ന് കാണിക്കുന്നു.
നിങ്ങളുടെ സ്ഥലത്തെ മറ്റേതൊരു വസ്തുവിനെയും പോലെ, ടി.വി.യുടെ ശരിയായ സ്ഥാനം നിങ്ങളുടെ വീടിന്റെ ഭാവനിലകളെ ബാധിക്കുന്നു. വാസ്തു പ്രകാരം സ്വീകരണമുറിയിലെ ടി.വിയുടെ സ്ഥാനം നിങ്ങളുടെ വീടിന്റെ തെക്ക്-കിഴക്ക് മൂലയിൽ ആയിരിക്കണം. ഈ വിനോദ മേഖല നിങ്ങളുടെ വീടിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുകയാണെങ്കിൽ, കുടുംബാംഗങ്ങൾ ടി.വി കാണുന്നതിനായി അവരുടെ വിലയേറിയ സമയം പാഴാക്കും.
സ്വീകരണമുറിയുടെ വാസ്തു ഇന്റീരിയർ വീട്ടിൽ താമസിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തിലും സമ്പത്തിലും സന്തോഷത്തിലും പ്രബലമായ സ്വാധീനം ചെലുത്തുന്നു. ലിവിംഗ് ഏരിയയിൽ സുഖപ്രദമായ സോഫ സെറ്റുകൾ പോലുള്ള വിശിഷ്ടമായ ഫർണിച്ചർ ഇനങ്ങൾ സ്ഥാപിക്കുന്നത് നിങ്ങളുടെ വീടിന് മോടി കൂട്ടും, എന്നാൽ സോഫ സെറ്റുകളെ സംബന്ധിച്ച് വാസ്തു പ്രകാരം ഈ ഇനങ്ങളുടെ ക്രമീകരണം നടത്തേണ്ടതും പ്രധാനമാണ്. വാസ്തു അനുസരിച്ച് കിഴക്ക് അല്ലെങ്കിൽ വടക്കു ഭാഗത്തെ ഭിത്തികൾക്ക് നേരെ സോഫ സെറ്റുകൾ സ്ഥാപിക്കാൻ നിർദേശിക്കുന്നു, കാരണം അവയ്ക്ക് കിഴക്ക് ദിശയിൽ നിന്ന് നേരിട്ട് സൂര്യരശ്മികൾ പ്രതിഫലിപ്പിക്കാൻ കഴിയും.
അതിമനോഹരമായ ചായചിത്രങ്ങളും ഛായാചിത്രങ്ങളും നിങ്ങളുടെ താമസസ്ഥലത്തിന്റെ രൂപഭംഗി വർധിപ്പിക്കുന്നു. മുറിയുടെ വടക്ക്-കിഴക്ക് മൂലയിലാണ് അവ സ്ഥാപിക്കേണ്ടത്. ഈ കലാരൂപങ്ങൾ നിങ്ങളിൽ പോസിറ്റിവിറ്റി, സന്തോഷം, സമാധാനം എന്നിവയുടെ വികാരങ്ങൾ ഉണർത്തണം. ഇരുണ്ടതോ വിഷാദാത്മകമോ നിഷേധാത്മകമോ ആയ വികാരങ്ങൾ ഉണർത്തുന്ന പെയിന്റിംഗുകളോ ഛായാചിത്രങ്ങളോ ഒഴിവാക്കുക.
ബഹുശാഖാദീപം പോലെയുള്ള ഷോപീസുകൾ തൂക്കിയിടാൻ വാസ്തു നിർദേശിക്കുന്നു, അത് താമസസ്ഥലത്തിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ തെക്കു വശത്ത് തൂക്കണം. ഈ സ്ഥലത്തിന്റെ പോസിറ്റിവിറ്റിയിലും ചാരുതയിലും ഇവയ്ക്ക് പ്രബലമായ സ്വാധീനം ചെലുത്താനാകും.
സ്വീകരണമുറിയുടെ നിറത്തിന് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനർജിയെ വശീകരിക്കാൻ കഴിയും. സ്വീകരണമുറിയുടെ വാസ്തു ഇന്റീരിയർ പ്രകാരം, വെള്ള, ഇളം തവിട്ടുനിറം, ക്രീം, മഞ്ഞ അല്ലെങ്കിൽ നീല തുടങ്ങിയ ഇളം നിറങ്ങളിലാണ് പെയിന്റിംഗ് നടത്തേണ്ടത്. ഈ നിറങ്ങൾക്ക് നിങ്ങളുടെ താമസസ്ഥലത്ത് പോസിറ്റിവിറ്റി, സന്തോഷം, സംതൃപ്തി എന്നിവ വർധിപ്പിക്കാൻ കഴിയും.
ചില ഗൃഹാലങ്കാര സാധനങ്ങൾ വീട്ടിലേക്ക് നെഗറ്റീവ് ഊർജപ്രവാഹം കൊണ്ടുവരും. നിങ്ങളുടെ സ്വീകരണമുറിയിൽ നിന്ന് അത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. വാസ്തുവുമായി പൊരുത്തപ്പെടുന്ന ഒരു വീട് സ്വന്തമാക്കാൻ, നിങ്ങൾ അവ തീർച്ചയായും ഒഴിവാക്കണം :
1. കേടായതോ ഇനി പ്രവർത്തിക്കാത്തതോ ആയ ഇലക്ട്രോണിക് സാമഗ്രികളും വീട്ടുപകരണങ്ങളും.
2. യുദ്ധം, കരയുന്ന കുഞ്ഞ്, അല്ലെങ്കിൽ മുങ്ങുന്ന കപ്പൽ തുടങ്ങിയ നിഷേധാത്മകത പ്രദർശിപ്പിക്കുന്ന പെയിന്റിംഗുകളും ഛായാചിത്രങ്ങളും.
3. പൊട്ടിയതോ വിള്ളലുകളുള്ളതോ ആയ ഫ്രെയിമുകൾ, കണ്ണാടികൾ, ഷോപീസുകൾ എന്നിവ.
താമസിക്കുന്ന സ്ഥലത്തിന്റെ കിഴക്ക്, വടക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് ഭാഗത്ത് പ്രത്യേകമായി ടെലിഫോണിനുള്ള ഇടം ഒരുക്കാൻ വാസ്തു നിർദേശിക്കുന്നു. നിങ്ങളുടെ താമസസ്ഥലത്തിന്റെ തെക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ടെലിഫോൺ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
സ്വീകരണമുറിയിൽ ദൈവത്തിന്റെ ഫോട്ടോകൾ തൂക്കുന്നതിനുള്ള വാസ്തു, ആ ഇടത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി പ്രാർത്ഥനാസ്ഥലം സ്ഥാപിക്കാൻ നിർദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യപ്രദമായും അഭിവൃദ്ധി കൊണ്ടുവരുന്നതായും കണക്കാക്കപ്പെടുന്നു.
സ്വീകരണ മുറിക്കുള്ള വാസ്തു ടിപ്സ് സൂചിപ്പിക്കുന്നത്, ലിവിംഗ് ഏരിയയിൽ ഒരു ഗോവണിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം പടിഞ്ഞാറ്, തെക്ക് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് മൂലയാണ്.
നിങ്ങളുടെ സ്വീകരണമുറിയുടെ വടക്ക്-കിഴക്ക് മൂലയിൽ ചെടികൾ ഉൾപ്പെടുത്തി പ്രകൃതിയുടെ മനോഹാരിത നിങ്ങളുടെ ഭവനത്തിലേക്ക് കൊണ്ടുവരിക. ഇത് സ്വീകരണമുറിയിലേക്ക് പോസിറ്റീവ് തരംഗങ്ങൾ കൊണ്ടുവരുന്നു.
നിങ്ങളുടെ സ്വീകരണമുറിയിലെ താപനിലയുടെ സമതുലനാവസ്ഥ നിലനിർത്താൻ, നിങ്ങളുടെ സ്വീകരണമുറിയുടെ വടക്ക്-പടിഞ്ഞാറ്, കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് എയർകണ്ടീഷണർ സ്ഥാപിക്കാൻ വാസ്തു നിർദേശിക്കുന്നു.
വാസ്തു പ്രകാരമുള്ള സ്ഥലത്ത് ജീവിതം നയിച്ചുകൊണ്ട് ആരോഗ്യം, സമ്പത്ത്, സന്തോഷം, സംതൃപ്തി എന്നിവയെ സ്വാഗതം ചെയ്യുക. നിങ്ങളുടെ കുട്ടികൾക്ക് ശോഭനമായ ഭാവി ആസൂത്രണം ചെയ്യുന്നതിനും നിങ്ങളുടെ അതിഥികളെ നല്ല അന്തരീക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും, ഈ ലേഖനം വായിക്കുക: വാസ്തു ശാസ്ത്ര ഫോർ ചിൽഡ്രൻ ആൻഡ് ഗസ്റ്റ് റൂംസ്.