ശക്തമായ ഇഷ്ടികകൾ ദൃഢമായ മതിലുകൾ ഉണ്ടാക്കുന്നു, അതിന്‍റെ ഫലമായി നിങ്ങൾ ഒരു വീട് പണിയുമ്പോൾ ഘടനാപരമായി മികച്ച ശക്തി ലഭിക്കും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിനായി ഇഷ്ടികകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ നാല് രീതികൾ ഇതാ.
നിങ്ങൾ രണ്ട് ഇഷ്ടികകൾ തമ്മില്‍ ഒരുമിച്ച് അടിക്കുമ്പോൾ, ലോഹത്തിന്‍റേതായ ഒരു ‘ക്ലിങ്ക്’ ശബ്ദം കേൾക്കണം. നല്ല നിലവാരമുള്ള ഇഷ്ടികകൾ തകരുകയോ വിള്ളലുണ്ടാക്കുകയോ ചെയ്യില്ല. പെട്ടെന്നുള്ള ആഘാതത്തിനെതിരെ ഇഷ്ടികയുടെ ദൃഢത നിർണ്ണയിക്കാൻ ഈ ടെസ്റ്റ് ഉപയോഗിക്കുന്നു.
ഒരു ഇഷ്ടികയുടെ ദൃഢത പരിശോധിക്കുന്നതിനുള്ള മറ്റൊരു രീതിയാണിത്. 4 അടി ഉയരത്തിൽ നിന്ന് നിങ്ങൾ ഒരു ഇഷ്ടിക താഴേക്ക് ഇടുമ്പോൾ അതിന് തകര്‍ച്ചയോ വിള്ളലോ സംഭവിക്കരുത്.
ഓരോ ഇഷ്ടികയും പരിശോധിച്ച് അവയുടെ എല്ലാ വശവും നിരപ്പാണെന്നും അരികുകൾ വിള്ളലുകളില്ലാതെ മിനുസമാണെന്നും ഉറപ്പാക്കുക. അവയെല്ലാം ഒരേ ആകൃതിയിലും വലുപ്പത്തിലും ആയിരിക്കണം. എല്ലാ ഇഷ്ടികകളും ഒരുമിച്ച് അടുക്കി വയ്ക്കുക എന്നതാണ് ഇത് ടെസ്റ്റ് ചെയ്യാനുള്ള ഒരു നല്ല മാർഗം.
ഈ ടെസ്റ്റ് ഒരു ഇഷ്ടികയുടെ ഈർപ്പം ആഗിരണം ചെയ്യുന്ന തോത് വ്യക്തമാക്കും. ഒരു ഉണങ്ങിയ ഇഷ്ടിക തൂക്കി അതിന്‍റെ ഭാരം നിര്‍ണ്ണയിക്കുക, തുടർന്ന് ഇഷ്ടിക ദീര്‍ഘനേരം വെള്ളത്തിൽ മുക്കിവയ്ക്കുക. അത് പുറത്തെടുത്ത് വീണ്ടും തൂക്കുക; ഭാരം 15% വർദ്ധിക്കുന്നില്ലെങ്കിൽ, അത് നല്ല ഗുണമേന്മയുള്ള ഇഷ്ടികയാണ്.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക