റീഇൻഫോഴ്‌സ്ഡ് സിമെന്റ്കോൺക്രീറ്റിന്റെ തരങ്ങൾ
നിർമ്മാണത്തിൽ ആർ.സി.സി-യുടെ നിരവധി തരങ്ങളുണ്ട്:
• സ്റ്റീൽ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ്
• ഫൈബർ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ്
• പ്രീകാസ്റ്റ് കോൺക്രീറ്റ്
• പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ്
• ഗ്ലാസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ്
• പോളിമർ പോർട്ട്‌ലാൻഡ് സിമെന്റ്കോൺക്രീറ്റ്
• ഫെറോസിമെന്റ്
നിർമ്മാണത്തിൽ ആർ.സി.സി-യുടെ ഉപയോഗങ്ങൾ
ആർ.സി.സി-യുടെ വിവിധോപയോഗ സാധ്യത നിർമ്മാണത്തിലെ വിവിധ ഉപയോഗങ്ങൾക്ക് അത് അനുയോജ്യമാക്കുന്നു:
1. കെട്ടിടങ്ങൾ: റെസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങളിലെ ഘടനാപരമായ ഫ്രെയിമുകൾ, ബീമുകൾ, തൂണുകൾ, നിലകൾ എന്നിവയ്ക്ക്.
2. പാലങ്ങൾ: പാലങ്ങളുടെ ഘടനകളിൽ അനുഭവപ്പെടുന്ന വലിയ ഭാരങ്ങളും ചഞ്ചലമായ സമ്മർദ്ദങ്ങളും താങ്ങുന്നു.
3. റോഡുകൾ: നിരന്തരമായ വാഹനഭാരം താങ്ങാൻ ചില റോഡുകളിൽ ആർ.സി.സി ഉപയോഗിക്കുന്നു.
4. അണക്കെട്ടുകളും റിസർവോയറുകളും: ജലസമ്മർദ്ദം ചെറുക്കാനുള്ള അതിന്റെ കഴിവ് അതിനെ ഇത്തരം വലിയ ഘടനകൾക്ക് അനുയോജ്യമാക്കുന്നു.
5. ഡ്രെയിനേജ് സിസ്റ്റങ്ങൾ: ആർ.സി.സി പൈപ്പുകൾ മലിനജല സംവിധാനങ്ങൾക്ക് ഈടുനിൽപ്പും തുരുമ്പ് പ്രതിരോധവും നൽകുന്നു.
6. സമുദ്ര നിർമ്മിതികൾ: കഠിനമായ സമുദ്ര പരിതസ്ഥിതികളെ നേരിടേണ്ട ഡോക്കുകൾ, പിയറുകൾ മുതലായ ഘടനകൾക്ക്.
ഗൃഹ നിർമ്മാണത്തിൽ എന്തിനുവേണ്ടിയാണ് ആർ.സി.സി ഉപയോഗിക്കുന്നത്?
ഗൃഹ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രോജക്റ്റുകൾക്ക് ആർ.സി.സി തിരഞ്ഞെടുക്കുന്നത് നിരവധി പ്രധാന പ്രയോജനങ്ങൾ നൽകുന്നു:
1. ഈടുനിൽപ്പ് (ഡ്യുറബിലിറ്റി): ആർ.സി.സി ഘടനകൾ ദീർഘായുസ്സുള്ളവയാണ്, പാരിസ്ഥിതിക സമ്മർദ്ദങ്ങളെ ചെറുക്കുകയും, പതിവ് അറ്റകുറ്റപ്പണികളുടെ ആവശ്യം കുറയ്ക്കുകയും ചെയ്യുന്നു.
2. ബലം (സ്ട്രെങ്ത്): കോൺക്രീറ്റിന്റെയും സ്റ്റീലിന്റെയും ഈ സംയോജനം വലിയ ഭാരങ്ങൾ താങ്ങാൻ കഴിയുന്ന ഒരു ശക്തമായ ഘടന ഉറപ്പാക്കുന്നു, അങ്ങനെ അതിനെ ബഹുനില കെട്ടിടങ്ങൾക്ക് അനുയോജ്യമാക്കുന്നു.
3. പ്രതിരോധം (റെസിസ്റ്റൻസ്): തീ, തുരുമ്പ്, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവയെ ആർ.സി.സി മികച്ച രീതിയിൽ ചെറുക്കുന്നു, അങ്ങനെ വീടിനും താമസക്കാർക്കും സുരക്ഷ നൽകുന്നു.
4. വിവിധോപയോഗം (വെർസാട്ടിലിറ്റി): ആർ.സി.സി ഉപയോഗിക്കുമ്പോൾ, ആർക്കിടെക്ടുകൾക്കും നിർമ്മാതാക്കൾക്കും അവരുടെ രൂപകൽപ്പനകളിൽ പരിമിതികളില്ല, ഇത് വീടുകളുടെ നിർമ്മാണത്തിൽ നവീകരണത്തിനും സർഗ്ഗാത്മകതയ്ക്കും വഴിയൊരുക്കുന്നു.
ആർ.സി.സി എന്താണെന്നും ആർ.സി.സി-യുടെ പ്രയോജനങ്ങളും മനസ്സിലാക്കുന്നതിലൂടെ, നിർമ്മാതാക്കളും ആർക്കിടെക്ടുകളും സുരക്ഷയും സൗകര്യവും നൽകുന്ന, ബലമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ വീടുകൾ നിർമ്മിക്കാൻ മിക്കപ്പോഴും ഇത് തിരഞ്ഞെടുക്കാനാണ് താല്പര്യപ്പെടുന്നത്.