വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഒപിസി സിമെന്റ് (ഓർഡിനറി പോർട്ട്‌ലാൻഡ് സിമെന്റ്)

 

എന്താണ് ഒപിസി സിമെന്റ് ?

പൊതുവെ ഒപിസി സിമെന്റ് എന്നറിയപ്പെടുന്ന ഓർഡിനറി പോർട്ട്‌ലാൻഡ് സിമെന്റ് (ഒപിസി) എന്നത് ചുണ്ണാമ്പുകല്ലിൽ നിന്ന് ലഭിക്കുന്ന, പൂർണ്ണമായി ഫിനിഷ് ചെയ്യപ്പെടാത്ത ഉൽപ്പന്നമായ ക്ലിങ്കർ പൊടിച്ച് നിർമ്മിക്കുന്ന ഒരുതരം സിമെന്റാണ്. അതിന്റെ കരുത്തിനും ഈടിനും പേരുകേട്ട, വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സിമെന്റ് ഉണ്ടാക്കാൻവേണ്ടി ഈ മിശ്രിതത്തിൽ ജിപ്സം ചേർക്കുന്നു. ഇതിനെ 3 ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്: ഒപിസി 33 ഗ്രേഡ്, ഒപിസി 43 ഗ്രേഡ്, കൂടാതെ ഒപിസി 53 ഗ്രേഡ്

OPC Cement | UltraTech Cement

ഒപിസി സിമെന്റ് പ്രത്യേകതകൾ

 

1. കരുത്ത്

ഒപിസി സിമെന്റ് ഉയർന്ന കംപ്രസ്സീവ് കരുത്ത് നൽകുന്നു, ഇത് ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് അതിനെ അനുയോജ്യമാക്കുന്നു.

2. ഈടുനിൽപ്പ് (ഡ്യുറബിലിറ്റി)

കാലാവസ്ഥാ വ്യതിയാനങ്ങളെയും തേയ്മാനത്തെയും പ്രതിരോധിക്കുന്ന ഒപിസി, കാലത്തിന്റെയും പാരിസ്ഥിതിക ഘടകങ്ങളുടെയും പ്രഭാവങ്ങളെ നന്നായി ചെറുക്കുന്നു.

3. ഹൈഡ്രേഷൻ താപം

മറ്റ് സിമെന്റ്തരങ്ങളെ അപേക്ഷിച്ച് ഒപിസി സിമെന്റ് ഹൈഡ്രേഷൻ താപം കൂടുതലാണ്, അതായത് ഇത് വേഗത്തിൽ ഉറയ്ക്കുകയും കാട്ടിയാകുകയും ചെയ്യും.

4. രാസപ്രതിരോധം

ഇത് മിക്ക മിനറൽ ആസിഡുകളെയും ഗണ്യമായി പ്രതിരോധിക്കുന്നു, അങ്ങനെ കഠിനമായ പരിതസ്ഥിതികളിൽ ഈട് നൽകുന്നു.

5. സൾഫേറ്റ് പ്രതിരോധം

ഒപിസി സിമെന്റ് മിതമായ സൾഫേറ്റ് പ്രതിരോധശേഷി മിതമായതാണ്; അതിനാൽ, കഠിനമായ സൾഫേറ്റ് ആക്രമണങ്ങൾക്ക് സാധ്യതയുള്ള ഘടനകൾക്ക് ഇത് ശുപാർശ ചെയ്യുന്നില്ല.

ഒപിസി സിമെന്റ് ഉപയോഗിക്കുന്ന ഗൃഹനിർമ്മാതാക്കൾക്കുള്ള മുൻകരുതലുകളും ടിപ്പുകളും

1. ക്യൂറിംഗ് സമയം

ആവശ്യമുള്ള കരുത്തും ഈടും ലഭിക്കുന്നതിന് ശരിയായ ക്യൂറിംഗ് ഉറപ്പാക്കുക, ഇത് സിമെന്റ്ഗ്രേഡിനെ ആശ്രയിച്ച് സാധാരണയായി 7 മുതൽ 28 ദിവസം വരെയാണ്.

2. സംഭരണ വ്യവസ്ഥകൾ

ഗുണനിലവാരം കുറയുന്നത് തടയാൻ സിമെന്റ്ചാക്കുകൾ വരണ്ടതും ഈർപ്പമില്ലാത്തതുമായ അന്തരീക്ഷത്തിൽ സൂക്ഷിക്കുക.

3. മിശ്രണ അനുപാതങ്ങൾ

അടിത്തറ, ഭിത്തികൾ, പ്ലാസ്റ്ററിംഗ് എന്നിവ പോലുള്ള വ്യത്യസ്ത നിർമ്മാണ ആവശ്യങ്ങൾക്കായി സിമെന്റ്, മണൽ, അഗ്രഗേറ്റുകൾ എന്നിവയുടെ ശരിയായ മിശ്രണ അനുപാതങ്ങൾ പാലിക്കുക.

4. സമയബന്ധിതമായ ഉപയോഗം

തുറന്ന സിമെന്റ് ചാക്കുകൾ എത്രയും വേഗം ഉപയോഗിക്കുക, ഈർപ്പം തട്ടുന്നത് സിമെന്റ് കട്ടിയാകാനും ഗുണനിലവാരം നഷ്ടപ്പെടാനും ഇടയാക്കും.

നിർമ്മാണരംഗത്ത് ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റിന്റെ ജനപ്രീതി അതിന്റെ കരുത്ത്, ഈട്, വിവിധ പാരിസ്ഥിതിക ഘടകങ്ങളെ ചെറുക്കാനുള്ള കഴിവ് എന്നിവ മൂലമാണ്. അതിനാൽ, ഒപിസി സിമെന്റ് എന്താണെന്നും അതിന്റെ ഗുണങ്ങളും മനസ്സിലാക്കുന്നത് വിവിധ നിർമ്മാണ പദ്ധതികളിൽ അതിന്റെ ഫലപ്രദവും കാര്യക്ഷമവുമായ ഉപയോഗത്തിന് നിർണായകമാണ്.


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....